പറയൂ.....
പറയാന്‍ ഒന്നും ഇല്ലാത്തപ്പോള്‍,
പറയേണ്ടാത്തത് പറയുന്നതിനേക്കാള്‍ ഭേദമാണല്ലോ,
പറയാനുള്ളപ്പോള്‍ പറയാനുള്ളത് പറയുന്നത്,
എന്ന് പറയുമ്പോള്‍ത്തന്നെ,
പറയാനുള്ളതും പറയാന്‍ ഇല്ലാത്തതും,
പറയേണ്ടതും പറയേണ്ടാത്തതും,
പറയാനും പറയാതിരിക്കാനും പറയുന്നത്,
എന്ന് പറഞ്ഞാല്‍ പറയാനുള്ളതേത്,
പറയാനില്ലാത്തതേത്,
എന്ന് പറഞ്ഞുകൊടുക്കേണ്ടി വന്നാല്‍,
പറയാനുള്ളവരും പറയാനില്ലാത്തവരും,
പറഞ്ഞിട്ടും പറഞ്ഞില്ലെന്ന് പറയുന്നവരും,
പറയാത്തത് പറഞ്ഞെന്നു പറയുന്നവരും,
പറയില്ലെങ്കില്‍ പറയേണ്ട എന്നു പറയുന്നവരും,
പറയൂ, പറയൂ എന്ന് പറയുന്നവരും,
പറയാം, പറയാം എന്ന് പറയുന്നവരും,
പറഞ്ഞോ, പറഞ്ഞോ എന്ന് ചോദിക്കുന്നവരും,
പറഞ്ഞ് പറഞ്ഞ് പറയിപ്പിക്കും എന്ന് പറയാം.
26 Comments:
parakal kondoru nirapara
ethambalathile parayeduppithu koottare?.
su-bhagavathiyude blogambalam.
arinjathil paathy....
paranjathil paathy
kettathil paathy
.....paathy
avaseshichathethra
അപ്പോ എന്താ പറഞ്ഞു വരുന്നത്?
ഒന്നു പറയന്റെ മോളെ ;)
(ശൂ.. പിണങ്ങല്ലേ ദമാശിച്ചതാ....)
ഇനി ഇപ്പൊ ഞാന്‍ എന്തു പറയാനാ.
തറ, പറ, എന്നു പറയാം. ബാക്കി എല്ലാം സു പറഞ്ഞില്ലേ.
ഹൊ! എന്നാ പറയാനാ..!
എനിക്കു പറയാനല്ല, ചൊറിയാനാ വരുന്നത്. സൂ, വെറുതെ എന്റെ പിച്ചാത്തിക്കു പണിയുണ്ടാക്കരുത്.
എന്ത് തുളസീ പറയാന്‍ ഉണ്ടായിട്ടും പറയാത്തതോ? :)
അജ്ഞാതാ :) ഗന്ധര്വന് ആണോ?
ദേവാ :) ഒക്കെ പറയാം.
സൂഫീ :) ഇതിനു മറുപടി ഞാന്‍ പറയണോ?
എന്തെങ്കിലും ഒന്ന് പറ ശ്രീജിത്തേ.:)
കുമാര്‍ എന്തരേലും പറയെന്നേ.
കീരിക്കാടന്‍ :)ഇങ്ങനെയൊന്നും പറയല്ലേ.
(ചേട്ടാ, ഞാന്‍ നഖം വെട്ടുന്ന ആ കൊടുവാള് ഇങ്ങെടുക്കൂ. കീരിക്കാടന്‍ എന്തോ പറയുന്നു.)
“വാട്ട്സണ്, എവിടെയോ കേട്ട പേരാണല്ലോ ഈ കീരിക്കാടന്‍ ജോസെന്നത്! എവിടെയാണത്? രാഷ്ട്രദീപികയുടെ സിനിമാ സിഡി ഒന്നെടുക്കൂ..... അങ്ങിനെ വരട്ടെ.. കിരീടത്തില്‍ സേതുമാധവന്റെ ഇടികൊണ്ട് ചത്തവനല്ലേ ഇത്? വാട്ട്സണ് എന്തു തോന്നുന്നു?“
“ചില നസ്രാണികള്‍ക്കിടയില്‍ അപ്പന്റെ പേര് മകനിടുന്ന ഏര്‍പ്പാടുണ്ട്. അപ്പന് ചത്തപ്പോള്‍ നാടുവിട്ടതാവണം ഈ ജൂനിയര്‍ കീരിക്കാടന്‍. ചില്ലറ അടിപിടിയും ബലാത്സംഗവും നടത്തി, ജയിലില്‍ പോയി ശിക്ഷ കഴിഞ്ഞിറങ്ങിയതാവണം.”
“റ്ററ്റ്..റ്ററ്റ്... വാട്ട്സണ്, നിങ്ങള്‍ക്ക് ബുദ്ധിയുണ്ട് ഭാവനയില്ല. രാഷ്ട്രദീപികാ സിനിമാസിഡി എടുക്കാന്‍ പറഞ്ഞത് നിങ്ങളെ കളിപ്പിക്കാനായിരുന്നു! അസ്സലായി മൊഴിയോ വരമൊഴിയോ ഉപയോഗിക്കുന്ന ഈ ജോസ് ചെറിയ പുള്ളിയല്ല. എന്റെ ഉള്‍വിളി ശരിയാണെങ്കില്‍, ഏതെങ്കിലും സോഫ്റ്റ്വെയര് കമ്പനിയിലും കിടന്ന് നരകിക്കുന്ന വന്‍ പുള്ളിയായിരിക്കും ഇയാള്‍. വരട്ടെ. ബാംഗ്ലൂരിലേക്ക് ഉടന്‍ ഒരു മെയിലയയ്ക്കണം. ഗ്രെഗ്സണെ അറിയില്ലേ. അയാളവിടെയാണ് ഇപ്പോള്‍ പെട്ടിക്കട നടത്തുന്നത്.”
“പെട്ടിക്കടയോ, നമ്മുടെ ഗ്രെഗ്സണോ?”
“റ്ററ്റ്.. റ്ററ്റ്.. അതൊരു നമ്പരല്ലേ. അതുപോട്ടെ. ഞാന്‍ വല വിരിച്ചു കഴിഞ്ഞു. എനിക്കൊന്നു പുറത്തുപോകണം. തിരിച്ചെത്തുമ്പോള്‍ നിങ്ങള്‍ക്ക് കീരിക്കാടനെപറ്റി കൂടുതല്‍ ചില വിവരങ്ങള്‍ തരാന്‍ പറ്റുമെന്ന് പ്രത്യാശിക്കുന്നു. ഗ്രെഗ്സണ്‍ മെയിലയയ്ക്കാന്‍ മറക്കരുത്. ഗുഡ് ഈവനിംഗ് വാട്ട്സണ്”
-ഷെര്‍ലക്ക് ഹോംസ് -
ഗന്ധറ്‍വന്‍ ഈ ഞാനോ?
അഭിനന്ദനങ്ങള്‍.
ഈ കുശാഗ്രബുദ്ധിക്കു.
നന്ദി ഓറ്മയില് വച്ചതിനു?.
ഗന്ധര്‍വാ :) നന്ദിയൊന്നും വേണ്ട. പിന്നെ, പോയിട്ട് വരാമെന്ന് പറഞ്ഞ് പോയവര്‍ തിരിച്ചു വന്നാല്‍ മനസ്സിലാക്കാന്‍ കുശാഗ്രബുദ്ധിയൊന്നും വേണ്ട. സ്നേഹം മതി.
ഷെര്‍ലക്ക് ഹോംസേ, പടമായിട്ട് ബുക്കില്‍ കയറുമേ. പറഞ്ഞില്ലാന്നു വേണ്ട.
പറയാന്‍ ഇനിയൊന്നും ബാക്കിയില്ല.
:(
ബിന്ദു
This comment has been removed by a blog administrator.
ജെണ്ടര്‍ എന്നിടത്ത് മെയിലെന്നും ലൊക്കേഷന്‍ എന്നിടത്ത് ബാംഗ്ലൂര്‍ എന്നും എഴുതിയാല്‍ കീരിക്കാടനെന്ന പ്രോഫൈല്‍ അനോണിമസ് അല്ലാതാവുമോ?
സൂര്യഗായത്രിയുടെ ബ്ലോഗില്‍ നമുക്കു തല്ലു കൂടണ്ട കീരിക്കാടാ. പിന്നെ തെറി പറയാന്‍ എനിക്കൊട്ടും അറിയില്ല താനും.
ഞാനൊരു തമാശ പറഞ്ഞതല്ലേ? അതിനു എന്നെ ഗാണ്ഡു എന്നൊക്കെ വിളിച്ചത് മോശമല്ലേ അണ്ണാ?എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കി ക്ഷമി.. ദയവുചെയ്ത് ക്ഷമി.. ഞാന്‍ സുല്ലിട്ടു.
-ഷെര്‍ലക്ക് ഹോംസ് -
ബ്ലോഗ് റോള്‍ പ്രകാരം 100 മലയാളം ബ്ലോഗുണ്ടെന്ന് കേട്ടു. എന്നിട്ടും എല്ലാവരും തെറിവിളിക്കാനും അജ്ഞാതന്മാരായിട്ട് വന്ന് തോന്നിയവിധത്തില്‍ കമന്റ് വെക്കാനും ഈ ബ്ലോഗ് തിരഞ്ഞെടുക്കുന്നതിന്റെ അര്‍ത്ഥം എനിക്കിതുവരെ മനസ്സിലായില്ല. നിങ്ങളുടെ ഒക്കെ വിചാരം എന്താ? ഞാന്‍ ഇത് ഡിലീറ്റ് ചെയ്ത് ജനലില്‍ക്കൂടെ മഴയും വെയിലും നോക്കി സമയം കളയും എന്നാണോ? അറിയാത്തതുകൊണ്ട് ചോദിക്ക്യാ.
അയ്യോ........... എന്നേം കൂട്ടിയൊ ഈ ഗണത്തില്‍????
:((
ബിന്ദു
ഇല്ലല്ലോ ബിന്ദു :) ബിന്ദു തെറിവിളി നടത്തുന്നില്ലല്ലോ.
ദേ സു പിന്നേം ചൂടാവുന്നു!!!
ഹോ.. ഞാന്‍ പേടിച്ചു പോയി, കഴിഞ്ഞ ദിവസം ചിലര്‍ കുടഞ്ഞതിന്റെ ക്ഷീണം ഇതുവരെ മാറിയില്ലേയ്... ആവൂ..
ബിന്ദു
സു, പറയാന്‍ മറന്നു, 1,2,3,4,5,...
ബിന്ദു :-)
ശനിയാ :) ഞാന്‍ ചൂടായില്ല കേട്ടോ. ശരിക്കും ചിരിക്ക്യാ. മറ്റുള്ളവര്‍ വിഡ്ഡികള്‍ ആണെന്ന് ധരിച്ച് ചിലര്‍ നാടകം കളിക്കുമ്പോള്‍ നമ്മള് അത് എഞ്ചോയ് ചെയ്തില്ലെങ്കില്‍ മോശമല്ലേ.
പറയാനുള്ളത് പറയേണ്ടപോലെ പറയേണ്ടവരോടു പറഞ്ഞില്ലെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ടിവരും.
(അനിയന്റെ പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫില്‍ നിന്നും അടിച്ചുമാറ്റിയത്)
ശരിയാ... ഇപ്പോള്‍ പശ്ചാത്തപിക്കുന്നു:)
സസ്നേഹം,
സന്തോഷ്
എന്തിനാ സന്തോഷ് ഇവിടെ പശ്ചാത്തപിക്കുന്നത്?
പലരോടും നല്ല നാലെണ്ണം പറയേണ്ടപ്പോള്‍ പറയാത്തതിന്:)
സൂ..
പറയാനുള്ളത് ഇങ്ങിനെ പറയുമ്പോള്‍ പറഞ്ഞതില്‍ നൂറും പതിരായി..
പറയൂ..പറയാന്‍ വന്നതെന്തായിരുന്നു..അതോ പറഞ്ഞതറിയാതെ പോകുന്ന എന്റെ പിഴയോ..
-ഇബ്രു-
:)
ഇബ്രൂ :) ഒന്നും പറയാനില്ല എന്നു പറയാം.
സന്തോഷ് :) ഇനി പശ്ചാത്തപിക്കാതെ പറയൂ.
Post a Comment
Subscribe to Post Comments [Atom]
<< Home