Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, March 06, 2006

സു- ചിന്തകള്‍.

ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കില്‍...

ഏതെങ്കിലും ലാന്‍ഡ്‌ ലൈനിലേക്കെങ്കിലും വിളിക്കാമായിരുന്നു.

ഒരു ആനയുണ്ടായിരുന്നെങ്കില്‍...

ഏതെങ്കിലും ഒരു ഉത്സവത്തിന് കൊണ്ടുപോകാമായിരുന്നു.

ഒരു വാച്ച്‌ ഉണ്ടായിരുന്നെങ്കില്‍...

വെറുതെ അത്‌ നോക്കി സമയം കളയാമായിരുന്നു.

ഒരു ജോലിയുണ്ടായിരുന്നെങ്കില്‍...

മനസ്സമാധാനമായിട്ട്‌ ഒരു ലീവ്‌ എടുക്കാമായിരുന്നു.

സ്വന്തമായിട്ട്‌ ഒരു വീടുണ്ടായിരുന്നെങ്കില്‍...

അത്‌ വാടകയ്ക്ക്‌ കൊടുക്കാമായിരുന്നു.

ഒരു പനി വന്നിരുന്നെങ്കില്‍...

മൂടിപ്പുതച്ച്‌ കിടക്കാമായിരുന്നു.

ഒരു നല്ല പുസ്തകം കിട്ടിയിരുന്നെങ്കില്‍...

അതും അടുത്ത്‌ വെച്ച്‌ പകലുറങ്ങാമായിരുന്നു.

ഒരു ബൈനോക്കുലര്‍ ഉണ്ടായിരുന്നെങ്കില്‍...

അയല്‍പക്കത്തെ മാങ്ങയ്ക്ക്‌ കണ്ണുവെക്കാമായിരുന്നു.

സ്വരം നന്നായിരുന്നെങ്കില്‍...

പാട്ട് നിര്‍ത്താമായിരുന്നു.

ഒരു നല്ല സിനിമാക്കഥ കിട്ടിയിരുന്നെങ്കില്‍...

റോഷന്‍ ആന്‍ഡ്രൂസിനെക്കൊണ്ട് സംവിധാനം ചെയ്യിപ്പിക്കാമായിരുന്നു.

ഒരു നല്ല ആശയം കിട്ടിയിരുന്നെങ്കില്‍...

ബ്ലോഗില്‍ നല്ലൊരു പോസ്റ്റിടാമായിരുന്നു.

12 Comments:

Anonymous Anonymous said...

:))

bindu

Mon Mar 06, 10:06:00 am IST  
Blogger Sreejith K. said...

സു-വിനും ആശയ ദാരിദ്ര്യമോ, ഞാനെന്താ ഈ കേള്‍ക്കുന്നേ, ശിവ ശിവ.

Mon Mar 06, 10:36:00 am IST  
Blogger ശനിയന്‍ \OvO/ Shaniyan said...

ഒരു ബ്ലോഗു കിട്ടിയിരുന്നെങ്കില്‍.... അതു ഗ്ലോബാക്കാമയിരുന്നൂ,,,,,,

Mon Mar 06, 10:49:00 am IST  
Blogger Visala Manaskan said...

ഒരു ബൈനോക്കുലര്‍ ഉണ്ടായിരുന്നെങ്കില്‍...
അയല്‍പക്കത്തെ മാങ്ങയ്ക്ക്‌ കണ്ണുവെക്കാമായിരുന്നു!

:)) v'nice su.

Mon Mar 06, 01:16:00 pm IST  
Anonymous Anonymous said...

രണ്ടു ചിരട്ട കിട്ടിയിരുന്നെങ്കില്‍,
ബ്ലോഗില്‍ കഞ്ഞീം കറിം വെച്ചു കളിക്കാരുന്നു :)

Mon Mar 06, 03:23:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

വിശാലാ, അയല്വക്കത്തെ മാങ്ങയ്ക്ക് കണ്ണുവച്ചൊ പക്ഷേ അയല്‍‌വക്കത്തെ ചേച്ചിക്കാവരുത്. അവിടത്തെ ചേട്ടന്‍ കൈവയ്ക്കും.

ഒരു വടി കിട്ടിയിരുന്നെങ്കില്‍, സുവിനു രണ്ടെണ്ണം കൊടുക്കാമായിരുന്നു. ഓരോരോ ചിന്തകളേ..!

Mon Mar 06, 03:28:00 pm IST  
Blogger Kalesh Kumar said...

സൂ, ആഗ്രഹങ്ങളൊക്കെ വേഗം സാധിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു

Mon Mar 06, 04:26:00 pm IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ഒരു കാർ കിട്ടിയിരുന്നെങ്കിൽ.....
പെട്രോളിന്‌ തെണ്ടാമായിരുന്നു..!
:):)

Mon Mar 06, 06:05:00 pm IST  
Blogger ഉമേഷ്::Umesh said...

:-)

Mon Mar 06, 07:25:00 pm IST  
Blogger ഉമേഷ്::Umesh said...

കുമാറിന്റെ കമന്റ് ഇപ്പോഴാ കണ്ടതു്. അതു കലക്കി!

Mon Mar 06, 07:59:00 pm IST  
Blogger സു | Su said...

വായിക്കാന്‍ സന്മനസ്സ് കാട്ടിയ എല്ലാവര്‍ക്കും നന്ദി.

ബിന്ദു :)

ശ്രീജിത്ത് :) അതുണ്ടാവില്ല.

ശനിയാ :) എന്തെങ്കിലും കിട്ടും.

വിശാലാ :) കുമാറിന്റെ ഉപദേശം കണ്ടില്ലേ? കുമാര്‍ സ്വന്തം അനുഭവത്തില്‍ നിന്നു പറയുന്നതാ.

തുളസീ :) ഇക്കണക്കിനു പോയാല്‍ ഈ ബ്ലോഗില്‍ അതു തന്നെ വേണ്ടിവരും.

കുമാര്‍ :) എന്നോടെന്തെങ്കിലും മേടിക്കും കേട്ടോ.

ഉമേഷ് ജി :)
കലേഷ് :) നന്ദി.
വര്‍ണം :)
വായാടി :) പ്രായം കൂടുമ്പോഴല്ലേ മോഹവും കൂടൂ..

Tue Mar 07, 10:15:00 am IST  
Blogger രാജേഷ് ആർ. വർമ്മ said...

ഒന്നു വിശന്നിരുന്നെങ്കില്‍...
വയറു നിറച്ചു വല്ലതും കഴിക്കാമായിരുന്നു

ഒരു പുരസ്കാരം കിട്ടിയിരുന്നെങ്കില്‍...
ഒന്നു തിരസ്കരിക്കാമായിരുന്നു

ഒന്നു വേഗം വയസ്സായെങ്കില്‍...
ഒരാത്മകഥ എഴുതാമായിരുന്നു.

Sun Mar 19, 06:32:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home