Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, March 07, 2006

ഡോക്ടര്‍!

ഇന്നെന്റെ പതിനെട്ടാം പിറന്നാള്‍ ആണ്. മുത്തശ്ശന്‍ എനിക്കു വേണ്ടി പണികഴിപ്പിച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ വി. ഐ. പി. റൂമിലാണ് ഞാനിപ്പോള്‍. സുഹൃത്തുക്കളും വീട്ടുകാരും പിറന്നാള്‍ ആഘോഷത്തിനു വരുന്നതിനുമുന്‍പ്‌ അല്‍പം സ്വകാര്യനിമിഷങ്ങള്‍.

നാളെ മുതല്‍ ഈ ഹോസ്പിറ്റലിന്റെ ഏക അവകാശി ഞാന്‍ ആണ്. അമ്മയുടെ ഉദരത്തില്‍ കുഞ്ഞായിട്ടല്ല ഞാന്‍ കിടന്നത്‌. ഭാവി ഡോക്ടര്‍ ആയിട്ടാണ്. ഞാന്‍ വരുന്നു എന്നറിഞ്ഞ നിമിഷം അമ്മയും അച്ഛനും പറഞ്ഞിരിക്കുക നമ്മുടെ കൊച്ചു ഡോക്ടര്‍ വരുന്നു എന്നായിരിക്കും. മുത്തശ്ശിയുടെ കൈയിലേക്ക്‌ എന്നെ വെച്ചുകൊടുക്കുമ്പോള്‍ നഴ്സമ്മ പറഞ്ഞതും അതാണ് " ദാ നിങ്ങളുടെ കൊച്ചുഡോക്ടര്‍."

ഡോക്ടര്‍മാര്‍ മാത്രമുള്ള ഒരു വലിയ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. മുത്തശ്ശന്റെ ഇളയമകന്‍ എന്ന നിലയില്‍ അച്ഛനുള്ള സ്ഥാനം പോലെ തന്നെ കുടുംബത്തിലെ ഏറ്റവും ഇളയ ആള്‍ എന്ന നിലയില്‍ എനിക്ക്‌ വല്യ പരിഗണന ആയിരുന്നു. ഞാന്‍ പത്താം ക്ലാസ്സിലെത്തിയപ്പോഴാണ് മുത്തശ്ശന്‍ ഈ ഹോസ്പിറ്റല്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങിയത്‌. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ചുമതല എന്നെ ഏല്‍പ്പിക്കാമല്ലോയെന്നും പറഞ്ഞു. മോന്റെ പഠിത്തം കഴിഞ്ഞാല്‍ ഈ ഹോസ്പിറ്റല്‍ നോക്കിനടത്തേണ്ടത്‌ മോനാണെന്ന് പലവട്ടം പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. പഠിത്തത്തിന്റെ ഓരോ ഘട്ടത്തിലും ഡോക്ടര്‍ - ഹോസ്പിറ്റല്‍ മന്ത്രം മുഴങ്ങിക്കൊണ്ടിരുന്നു.

ഇന്നെന്റെ പതിനെട്ടാം പിറന്നാള്‍. നാളെ ഈ ഹോസ്പിറ്റലിന്റെ മേല്‍നോട്ടം എനിക്ക്‌ തരാന്‍ തീരുമാനിച്ച ദിവസം ആണ്. പ്രായപൂര്‍ത്തി ആയാല്‍പ്പിന്നെ മരിക്കുന്നതുവരെ ഇതിന്റെ ഉത്തരവാദിത്വം എന്റെ മാത്രം കാര്യമാണെന്ന് മുത്തശ്ശന്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടുണ്ട്‌.

പ്രായപൂര്‍ത്തിയാവുന്ന ദിവസം മുതല്‍ എന്റെ പേരിലേക്കാവുന്ന ഹോസ്പിറ്റല്‍. ഇനി ഇതിന്റെ മേല്‍നോട്ടം എനിക്കാണ്. മുത്തശ്ശന്‍ എഴുതിവെച്ചത്‌ പ്രകാരം. മരിക്കുന്നതുവരെ. എന്റെ മേല്‍നോട്ടം ഈ ഹോസ്പിറ്റലിനും. ദൈവം എഴുതിവെച്ചത്‌ പ്രകാരം! പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞപ്പോഴാണ് തലവേദന വന്നു തുടങ്ങിയത്‌. മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതുന്നതിനു മുന്‍പ്‌ തന്നെ ഇവിടെയെത്തി എന്ന് പറയാം. പിന്നെ പരീക്ഷണങ്ങളിലൂടെയും പ്രാര്‍ത്ഥനകളിലൂടേയും ഒരു പാട്‌ ദൂരം സഞ്ചരിച്ചു. പിറന്നാളില്‍ എത്തി നില്‍ക്കുന്നു. ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് സ്ഥിരീകരിച്ച്‌ കഴിഞ്ഞിട്ട്‌ തന്നെ കുറേ നാള്‍ ആയി. മരുന്നുകള്‍ പരീക്ഷണങ്ങള്‍. കുടുംബത്തിലെ ആളുകള്‍ മുഴുവന്‍ ഇവിടെ ഉള്ളപ്പോള്‍ വേറെ ഹോസ്പിറ്റല്‍ എന്തിന്? അങ്ങനെ ഞാന്‍ എന്റെ സ്വന്തമാകാന്‍ പോകുന്ന ഹോസ്പിറ്റലില്‍ സ്വപ്നം കണ്ടുകൊണ്ട്..... അങ്ങനെ... അങ്ങനെ...

12 Comments:

Blogger bodhappayi said...

ഇതെന്താ സു, 80സിലിറങ്ങിയ മമ്മൂട്ടി കരച്ചില്‍ പടം പോലെ.

Tue Mar 07, 03:50:00 PM IST  
Blogger ചില നേരത്ത്.. said...

പതിനെട്ടുകാരന് സമ്പന്നനായി മരിക്കാം..
പതിനെട്ടാം വയസ്സിലൊരു ആശുപത്രി ഉടമയാകുക, എന്തു നല്ല സ്വപ്നം...
ഭാഗ്യവാന്‍ അനുഭവിക്കാന്‍ യോഗമില്ലാതെ പോകുമോ?

Tue Mar 07, 06:40:00 PM IST  
Blogger ശ്രീജിത്ത്‌ കെ said...

തുടക്കം കണ്ടപ്പോള്‍ അവസാനം ഇങ്ങനെ ഒരു അപകടം പ്രതീക്ഷിച്ചില്ല. ഇന്നു മൊത്തം ബ്ലോഗില്‍ ദുരന്ത കഥകള്‍ ആണല്ലോ.

കഥാവിവരണം നന്നായിട്ടുണ്ട്. ഈ ഞാന്‍ ഞാന്‍ എന്നു പറയുന്ന ആളുടെ പേര് പറഞ്ഞില്ലല്ലോ.

Tue Mar 07, 06:45:00 PM IST  
Blogger Thulasi said...

നൊസ്റ്റാള്‍ജിക്‌ കഥ :)

(സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ശനിയാഴ്ച രാത്രി പത്തുമണിക്ക്‌ നാഷണല്‍ ചാനല്‍ കാണുന്നതിന്റെ)

Tue Mar 07, 06:45:00 PM IST  
Anonymous Anonymous said...

ജീവിതം ഒരു സിദ്ദിഖ്‌-ലാല്‍ സിനിമ പോലെ ആയിരുന്നെങ്കില്‍....
(വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം )

ബിന്ദു

Tue Mar 07, 07:28:00 PM IST  
Blogger ശനിയന്‍ \OvO/ Shaniyan said...

:) :| :(

Tue Mar 07, 09:54:00 PM IST  
Blogger ഉമേഷ്::Umesh said...

നല്ല കഥ, സൂ.

Tue Mar 07, 11:14:00 PM IST  
Blogger യാത്രാമൊഴി said...

ഇതോ നല്ല കഥ? ആദ്യവാചകം വായിക്കുമ്പോള്‍ തന്നെ ബ്രെയിന്‍ ട്യൂമറോ, ക്രോണിക് മയലോയിഡ് ലുക്കിമിയയോ, പ്രി സിനൈല്‍ അല്‍‌ഷിമേഴ്സോ, അതുപോലെ സുന്ദരമായ ഏതോ രോഗമാണെന്ന് ഉറപ്പാക്കാവുന്ന, ഈ സാദാ വിവരണമോ നല്ല കഥ?

സു, വേറെ ഒന്നും വിചാരിക്കരുത്, പ്രിയദര്‍ശന്റെ സിനിമയിലെപ്പോലെ റേഡിയോ ആക്റ്റിവ് ഫോസ്ഫറസ് കൊടുത്ത് ആ പയ്യനെ എന്നെന്നേയ്ക്കുമായി രക്ഷപ്പെടുത്താന്‍ നോക്കൂ.

എന്നിട്ട് സമയം കളയാതെ മുന്‍പൊക്കെ എഴുതിയതു പോലെ നല്ല നല്ല കഥകള്‍ എഴുതു!

Wed Mar 08, 08:43:00 AM IST  
Blogger സു | Su said...

കുട്ടപ്പായി. ഉം. അതുപോലെയുണ്ടോ?

ഇബ്രു :) ശ്രീജിത്ത് :) തുളസി :)

ബിന്ദു :) മോഹിക്കാ‍ന്‍ ചിലവ് ഇല്ല

ശനിയാ :|

ഉമേഷ് :)

യാത്രാമൊഴി (സു കരയുന്നു.) ഞാന്‍ ഒരു കഥ പെട്ടെന്ന് എഴുതിയതല്ലേ? കഥയെ അപമാനിച്ചു :|

Wed Mar 08, 02:05:00 PM IST  
Blogger അതുല്യ said...

ക്ലാസ്സ്‌ :
7 ബി.

വിഷയം :
മലയാളം, സെക്ക്നന്റ്‌ പേപ്പര്‍.

സമയം :
3 മണിക്കുര്‍

മാര്‍ക്ക്‌ :
50

ചോദ്യം.

ആസ്പത്രി കിടക്കയില്‍ റ്റ്യൂമറായിട്ടു കിടക്കുന്ന പതിനെട്ടുകാരനെ മനസ്സില്‍ വിചാരിച്ച്‌, ഒരു പേജില്‍ കവിയാതെ വിവരിക്കുക.

സു : മാര്‍ക്ക്‌ : 33/50

Wed Mar 08, 02:26:00 PM IST  
Blogger à´¶àµà´°àµ€à´œà´¿à´¤àµà´¤àµâ€Œ കെ said...

അതുല്യ ചേച്ചിയുടെ മകന്‍ അപ്പു 9-ആം ക്ലാസ്സിലല്ലേ പഠിക്കുന്നത്‌? അവന്റെ പരീക്ഷ നടക്കുന്നുണ്ടല്ലേ. വെറുതേയല്ല ക്വസ്‌റ്റ്യന്‍ പേപ്പറും മറ്റും.

സു-വിനു കുറച്ചും കൂടി മാര്‍ക്ക് കൊടുക്കാമായിരുന്നു. ഇതിത്തിരി കടന്നു പോയി. എന്തായാലും സു പാസ്സായി. 66 ശതമാനം മാര്‍ക്ക് ഉണ്ട്. സു, ചിലവ് വേണം.

Wed Mar 08, 02:35:00 PM IST  
Blogger സു | Su said...

അതുല്യച്ചേച്ചീ
വെല്‍കം ബാക്ക്. മാര്‍ക്ക് തന്നതിനു നന്ദി :) തിരക്കില്‍ ആയിരുന്നോ?

ശ്രീജിത്തേ, എന്നെ പാസ്സാക്കിയതു നന്നായി. ചിലവ് ഓക്കെ. ജൂലൈ 15ന്റേത് കഴിഞ്ഞോട്ടെ.

Wed Mar 08, 04:25:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home