കുഞ്ഞമ്മാന്റെ സന്ദേശം!
കുഞ്ഞമ്മാന്‍ എന്ന് നാട്ടുകാരും ബന്ധുക്കളും വിളിക്കുന്ന കുഞ്ഞൂഞ്ഞ് ചേട്ടന്‍ 70 വയസ്സായ, സ്വസ്ഥമായി വീട്ടിലിരിക്കുന്ന ഒരാളാണ്. ഹോബി എന്താണെന്ന് ചോദിച്ചാല്‍ കുഞ്ഞമ്മാന്‍ പറയും ടി.വി. കാണല്‍ ആണെന്ന്. വിദേശത്തുള്ള മക്കളിലൊരാള്‍ അയച്ചുകൊടുത്ത മൊബൈല്‍ ഫോണും എടുത്ത്, ലൈവ് ആയിട്ടുള്ള ടി. വി. പരിപാടികളിലേക്കൊക്കെ സന്ദേശം അയക്കുക എന്നാതാണ് കുഞ്ഞമ്മാന്റെ ലേറ്റസ്റ്റ് പരിപാടി. അയയ്ക്കുന്ന സന്ദേശങ്ങള്‍ എന്തായിരിക്കണം എന്നതിനെപ്പറ്റി ആലോചിച്ച് തലപുകയ്ക്കാന്‍ കുഞ്ഞമ്മാനു നേരമില്ല. അതുകൊണ്ട് മറ്റുള്ളവര്‍ അയക്കുന്ന സന്ദേശങ്ങള്‍ അതേപടി പകര്‍ത്തി തന്റെ പേരും വെച്ച് അയക്കുകയാണ് പതിവ്. അങ്ങനെ സന്ദേശങ്ങള്‍ മുടങ്ങാതെ അയക്കുകയും ടി.വി. യില്‍ തന്റെ പേരു വരുന്നതുകണ്ട് സന്തോഷിച്ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
അന്നും പതിവുപോലെ ടി.വി. ദര്‍ശനം തുടങ്ങി. സന്ദേശങ്ങള്‍ അയക്കുകയും പരിപാടികള്‍ കാണുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ് ഒരു സന്ദേശം വന്നത്. കുഞ്ഞമ്മാന്‍ സ്പീഡില്‍ അതും പകര്‍ത്തി തന്റെ പേരും വെച്ച് അയച്ചു.
സന്ദേശം ഇതായിരുന്നു. ‘ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന എന്റെ ഭാര്യ ശ്രീക്കുട്ടിക്ക് (അഡ്രസ്സ് ) ഒരായിരം ഉമ്മകള്‍. ഐ ലവ് യൂ ശ്രീക്കുട്ടീ....’ . ആദ്യം ശ്രീക്കുട്ടിയുടെ ഭര്‍ത്താവിന്റെ പേരും വെച്ച് വന്ന സന്ദേശം ഉടനെത്തന്നെ കുഞ്ഞമ്മാന്റെ പേരും വെച്ച് വന്നപ്പോള്‍ ശ്രീക്കുട്ടിയും, അകലെയിരുന്നു പ്രിയപ്പെട്ടവള്‍ക്ക് സന്ദേശം അയച്ച ഭര്‍ത്താവും, പരിപാടി കണ്ടുകൊണ്ടിരുന്ന മറ്റു ജനങ്ങളും ഒരുപോലെ ഞെട്ടി.
13 Comments:
ഇത്തരം T.V പരിപാടികള്‍ കണ്ട് ഞാനെന്നും ഞെട്ടി മരവിച്ചത് കൊണ്ട്, കുഞ്ഞമ്മാന്റെ മെസെജ് കാണാനൊത്തില്ല..
ഗള്‍ഫില്‍ കുഞ്ഞമ്മാന്മാര്‍ ഒരു പാടുണ്ട്.TV യിലേക്കും FM radio വിലേക്കും മെസ്സേജ് വിട്ട് സമ്മാനം കാത്തിരിക്കുന്നവര്‍.
ഈശ്വരാ ഇന്നെങ്കിലും ഈ ഇന്വോയിസ് കുമ്പാരത്തീന്ന് രക്ഷപെടണമെന്ന് ഇരുന്നതാ ഞാന്‍, ആദ്യം വന്നു മണിപയ്യന്‍, പിന്നെ കരച്ചില്‍, സമാധാനിപ്പിയ്കല്‍, പിരിവ്, എന്നിവ ഒക്കെ കഴിഞ്ഞ്, ഫയിലൊന്ന് എടുത്തേയുള്ളു... ദേ... സൂ-ന്റെ പോസ്റ്റ്..
എന്റെ വകയും കിടക്കട്ടെ - ഒരു ഡയറകറ്റ് - ഇന്‍ ഡയറക്റ്റ് വാചകം മാറ്റല്‍ കസര്‍ത്ത്:
തേക്കടിയില്‍ വന്ന അന്യ ദേശ മന്ത്രി, സമാപന സമ്മേളനത്തില്‍
മന്ത്രി : മി, ആന്‍ഡ് മൈ വൈഫ് ഹാട് ടേക്കണ്‍ എ ക്ക്യൂട്ട് റൂം ഇന്‍ ആരണ്യകാണ്ടം റിസോര്‍ട്ട് ആന്‍ഡ് ഹാട് ഏ വണ്ടര്‍ഫുള്‍ ഫണ്‍ റ്റെം ആന്‍ഡ് ഐ വില്‍ നോട്ട് ഫോര്‍ഗറ്റ് തിസ് ഇന്‍ മൈ ലൈഫ് റ്റെം.
പരിഭാഷകന്‍ : ഞാനും, മന്ത്രീടെ ഭാര്യയും, ഇന്നലെ രാത്രി, ആരണ്യ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിയ്കുകയും, ഇതുപോലൊരു സന്ദര്‍ഭം ഞാന്‍ ഒരിയ്കലും മറക്കില്ല എന്റെ ജീവിതത്തില്‍....
റ്റീവീ ആശംസാ മെസ്സേജ് ഫോര്‍മാറ്റ്
"ഞങ്ങളുടെ ഒന്നാം പിറന്നാള്‍ അഘോഷിക്കുന്ന"
ഒരു വയസ്സിലേ പെണ്ണുകെട്ടി കുടുംബമായ പഹയന്‍..
"ചിക്കു എന്നു വിളിക്കുന്ന നവ്യ മോള്‍ക്ക്..."
നവ്യ മോള്‍ എന്നും രാവിലെ എഴുന്നേറ്റ് ചിക്കു ചിക്കു എന്നു വിളിച്ചുകൊണ്ടിരിക്കുമെന്നോ?
ഹലോ... നവ്യ മോളല്ലേ.... ..ചളീ പിളീ ടീവീന്നാ...
ഹാ പറയൂ...
എന്താ വിശേഷം? എത്രാം ക്ലാസില്‍ പഠിക്കുന്നു? എന്തു ചെയ്യുന്നു?
10 ലാ... ഇപ്പോ കരയുവാ.
ടിവി ഒക്കെ കാണാറുണ്ടോ? ഏത് പ്രോഗ്രാമാ ഇഷ്ടം...
ഉവ്വ്, ........, ..............,......,.......,........,......., ............. പിന്നെ ചിത്രഗീതം, ബി4യു......,
അമ്മയുണ്ടോ വീട്ടീല്‍? എന്തു ചെയ്യുന്നു??
ഉണ്ട്. അമ്മയും കരയുന്നു.
അഛനുണ്ടോ വീട്ടില്‍? എന്തു ചെയ്യുന്നു?
ഉണ്ട്. അച്ഛ്കനും കരയുവാ.
Cheട്ടന്‍ , ചേച്ചി അനിയന്‍ അനിയത്തി ഒക്കെ ഉണ്ടോ? എന്തു ചെയ്യുന്നു അവര്‍ ഒക്കെ?
എല്ലാരുമുണ്ട്. എല്ലാരും കരയുവാ..
അതെന്താ നിങ്ങടെ വീട്ടില്‍ എല്ലാരും കരയുന്നേ ഒന്നിച്ച്?
കുറച്ചു മുമ്പ്,അപ്പൂപ്പന്‍ ബസിടിച്ച് മരിച്ച്, മോര്‍ച്ചറീന്ന് ബോഡി ഇപ്പോ ഇങ്ങട് കൊണ്ട് വന്നേയുള്ളു, അതോണ്ടാ ....
മനോഹരന്‍ ചേട്ടനും ഇങ്ങനെ ആയിരുന്നു എന്നാ കേള്‍ക്കണെ. SMS-ഇല്‍ ആരോ കൈവിഷം കൊടുത്തതായിരിക്കും, സോറി, അയച്ചതായിരിക്കും.
ആള് കൊള്ളാമല്ലൊ. ശ്രീക്കുട്ടി വന്ന് തല്ല്ലാഞ്ഞത് ഭാഗ്യം.
:)
ഇതൊക്കെ കണ്ട് കണ്ട്, മലയാളികള്‍ മൊത്തമായി ചോദിക്കണം : "ഇതൊരു രോഗമാണോ ഡോക്ടര്‍??'
കുഞ്ഞമ്മാന്‍ വയസ്സിത്രേം ആയിട്ടും ആളൊരു പുലിയാണല്ലോ.
ബിന്ദു
ഒരു മെസ്സേജ് ചാനലിനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.
കുഞ്ഞമ്മാന്റെ സന്ദേശം വായിച്ച് തലകുത്തി നിന്ന് ചിരിച്ചു.. കൊള്ളാം സൂ.. (പിന്നെ ഈ സു എന്നത് സുഷിയുടെ ചുരുക്കമാണോ)
കീരിക്കാടന്‍ വീണ്ടും വന്നു.. . രണ്ടു ദിവസം പെറ്റി കേസില്‍ അകത്തായിരുന്നു. സു വിന്റെ ബ്ലോഗുകള്‍ വളരെ മോശമാകുന്നു... സു എഴുതന്‍ വേെണ്ടി എഴുതരുത്.. You are very talented. So.. വളരെ നല്ല നിലവാരം പുലര്‍ത്തുന്ന ബ്ലോഗുകള്‍ മാത്രം publish ചെയ്താല്‍ പോരെ??
ഇബ്രു :) അതുല്യ :) ദേവന്‍ :)
ശ്രീജിത്ത് :) ബിന്ദു :) ശനിയന്‍ :) സാക്ഷി :)
അരവിന്ദ് :-|
കിരണ്‍ :) എവിടെപ്പോയിരുന്നു ?
കീരിക്കാടാ, ഉപദേശത്തിനു നന്ദി .
:))
Post a Comment
Subscribe to Post Comments [Atom]
<< Home