Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, March 12, 2006

സോണു- സ്വീറ്റി

സോണുവും സ്വീറ്റിയും മുറിയിലിരുന്ന് പുറത്തെ ചര്‍ച്ച ശ്രദ്ധിച്ചു. മമ്മിയുടെയും ഡാഡിയുടെയും കൂട്ടുകാരുണ്ട്‌, വല്യ ഡാഡിയും, വല്യ മമ്മിയുമുണ്ട്‌- ഡാഡിയുടെ ഡാഡിയും മമ്മിയും. പിന്നെ സോണുവിന്റേയും സ്വീറ്റിയുടെയും കാര്യങ്ങള്‍ നോക്കാന്‍ നിര്‍ത്തിയിരിക്കുന്ന കമലാന്റി വന്നവര്‍ക്കൊക്കെ ചായ കൊടുത്തുംകൊണ്ട് അവിടെ വന്നും പോയീം ഇരിക്കുന്നു. മമ്മിയുടെ ഡാഡിയും മമ്മിയും എന്തോ തിരക്കില്‍ ആണെന്നും രണ്ട്‌ ദിവസം കഴിഞ്ഞാല്‍ എത്തുമെന്നും സിനി ആന്റി ആരോടോ പറയുന്നത്‌ അവര്‍ കേട്ടിരുന്നു. സിനി ആന്റി നാലു ദിവസമായി വീട്ടിലുണ്ട്‌. മമ്മിയുടെ അടുത്ത കൂട്ടുകാരിയാണ്. വല്യ ഡാഡിയും മമ്മിയും വന്നിട്ട്‌ 3 ദിവസം ആയി. പക്ഷെ പതിവുപോലെ അവരുടെ കൂടെ കളിക്കാനും ചെന്നില്ല, പുറത്തൊന്നും കൊണ്ടുപോയതുമില്ല. ഒക്കെയ്ക്കും കാരണം ഡാഡിയാണ്. എവിടെ പോയതായിരിക്കും എന്ന് സ്വീറ്റി ചോദിച്ചപ്പോള്‍ സോണുവിന് ഒരുത്തരവും കിട്ടിയില്ല.

നാലുദിവസം മുന്‍പ്‌ പതിവുപോലെ അവര്‍ എഴുന്നേറ്റ്‌ വരുന്നതിനുമുന്‍പു തന്നെ ഡാഡിയും മമ്മിയും ജോലിക്ക്‌ പോയിരുന്നു. ചില ദിവസം വൈകീട്ട്‌ അവര്‍ വന്നു കഴിയുമ്പോഴേക്കും എത്തും. ചില ദിവസം അവര്‍ ഡാഡിയേയും മമ്മിയെയും കാണാറേ ഇല്ല. വലിയ ഏതോ കമ്പ്യൂട്ടര്‍ കമ്പനിയില്‍ ജോലി ആണെന്നാണ് കമലാന്റി അവര്‍ക്ക്‌ പറഞ്ഞുകൊടുത്തിരിക്കുന്നത്‌. സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ ആണെന്ന് ടീച്ചര്‍ ചോദിക്കുമ്പോള്‍ പറയണം എന്ന് മമ്മി പഠിപ്പിച്ചിട്ടുണ്ട്‌.

നാലു ദിവസം മുമ്പ്‌ വൈകുന്നേരം സ്കൂള്‍ വിട്ട്‌ വന്ന് കമലാന്റി കൊടുത്ത ഭക്ഷണവും കഴിച്ച്‌ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡാഡിയും മമ്മിയും വന്നത്‌. കാറിന്റെ പിന്നാലെ ഓടിച്ചെന്നെങ്കിലും രണ്ടാളും അവരെ ശ്രദ്ധിക്കാതെ അകത്തേക്ക്‌ പോയി. പതിവില്ലാത്തവിധം രണ്ടാളുടെയും സ്വരം ഉയര്‍ന്നുകെട്ടപ്പോഴാണ് കളി നിര്‍ത്തി അവര്‍ അകത്തേക്ക്‌ ചെന്നത്‌.

"എത്ര വല്യ വിദേശമായാലും കുട്ടികളെ വിട്ടിട്ട്‌ പോകുന്ന പ്രശ്നമില്ല. നിനക്ക്‌ എങ്ങനെ തോന്നി ഇതൊക്കെപ്പറയാന്‍" ഡാഡി ദേഷ്യപ്പെടുന്നത്‌ അവര്‍ ആദ്യമായിട്ട്‌ കേള്‍ക്കുകയായിരുന്നു.

മമ്മിയും നല്ല ദേഷ്യത്തില്‍ ആയിരുന്നു. "ആറു മാസം. ആറു മാസം പോകുന്നത്‌ അറിയുക പോലുമില്ല. വിജയ്‌ ഒറ്റയ്ക്ക്‌ കുട്ടികളെ നോക്കണമെന്ന് പറയുന്നില്ലല്ലോ. ഡാഡിയും മമ്മിയും വരും. കമലാന്റിയും ഉണ്ട്‌. ഈ പ്രൊജക്റ്റ്‌ എന്നെത്തന്നെ ഏല്‍പ്പിക്കാന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞു. ഞാന്‍ കുറേ ദിവസം മുമ്പ്‌ തന്നെ പറഞ്ഞതല്ലേ, ഇനി വേണ്ടാന്ന് വെക്കുന്ന പ്രശ്നമില്ല."

വഴക്ക്‌ കേട്ട്‌ അമ്പരന്ന് നില്‍ക്കുമ്പോഴാണ് കമലാന്റി രണ്ടുപേരേയും അവരുടെ മുറിയില്‍ കൊണ്ടുചെന്നാക്കിയത്‌. കളിപ്പാട്ടങ്ങളില്‍ താല്‍പര്യം കാണിക്കാതെ പുറത്തെ വഴക്കിനു കാതോര്‍ത്തു. അന്ന് ഇറങ്ങിപ്പോയതാണ് ഡാഡി. മമ്മി പിന്നെ ഓഫീസില്‍ പോയില്ല. അവര്‍ പക്ഷെ പതിവുപോലെ സ്കൂളില്‍ പോയി. മമ്മി വീട്ടില്‍ത്തന്നെ ഉണ്ടല്ലോയെന്ന് ഓരോ ദിവസവും സന്തോഷിച്ചു. എല്ലാവരും വരാനും പോകാനും തുടങ്ങിയപ്പോള്‍ മമ്മിയ്ക്ക്‌ തിരക്കുതന്നെ. അഞ്ച്‌ ദിവസമായി.

“സ്വീറ്റീ”
"എന്താ ഏട്ടാ?"
"നമുക്ക്‌ ഡാഡി എവിടെയാണെന്ന് കണ്ടുപിടിക്കാം?"
"എങ്ങനെ?"
"ഗൂഗിള്‍ സെര്‍ച്ച്‌ നടത്തിയാല്‍ എന്തുവേണമെങ്കിലും കണ്ടുപിടിക്കാമെന്ന് മമ്മി പറഞ്ഞു തന്നിട്ടില്ലേ"
“ഉം, എന്നാല്‍ മമ്മി-ഡാഡിയുടെ റൂമില്‍പ്പോയി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാം, വാ"
" ഉം, നടക്ക്‌ ".

പുറത്തെ ചര്‍ച്ചയ്ക്ക്‌ ആഴം വീണ്ടും കൂടിയപ്പോള്‍ സോണുവും സ്വീറ്റിയും ഡാഡിയെ തിരയുകയായിരുന്നു.

13 Comments:

Blogger ചില നേരത്ത്.. said...

സൂ,
:), കഥ നന്നായി

Sun Mar 12, 01:06:00 pm IST  
Blogger Kalesh Kumar said...

നല്ല കഥ സൂ...

Sun Mar 12, 01:33:00 pm IST  
Blogger aneel kumar said...

ശരിയാണല്ലോ!
ഡാഡിയെ തെരയാനും ഗൂഗിള്‍ സഹായിക്കുന്നു.

Sun Mar 12, 01:33:00 pm IST  
Blogger വള്ളുവനാടന്‍ said...

ഗൂഗിള്‍ ഏന്നൊരു വഴിവിളക്ക്‌
എന്തും കിട്ടും ആര്‍ക്കും കിട്ടും
വെറുതെ കിട്ടും ആല്‍ഭുതവിളക്ക്‌

കഥ നന്നായിരിക്കുന്നു

Sun Mar 12, 04:09:00 pm IST  
Blogger അതുല്യ said...

കുറെ കഴിയുമ്പോ, ഒന്നും എവിടെയും തപ്പേണ്ടി വരില്ല. അഛന്‍ അമ്മ എന്നൊക്കെയുള്ള കണ്‍സപ്റ്റ്‌ (വിവാഹവും) ഒക്കെ തന്നെയില്ലാണ്ടാവും. ഇന്നു രാവിലെ തന്നെ അവധിക്കാലം തുടങ്ങിയ അപ്പു, ഞാന്‍ പോയിട്ട്‌ വരാം ന്ന് പറഞ്ഞപ്പോ, ഫിര്‍ മേ അകേലാ ശ്യാം തക്‌ ന്ന് പറഞ്ഞപ്പ്po, നെഞ്ചിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു. സാധാരണ, സ്കൂള്‍, കഴിഞ്ഞാ, ഫുട്ബോള്‍ കോച്ചിംഗ്‌, പിന്നെ അറബിക്‌ ട്യൂഷന്‍ ഒക്കെ കഴിഞ്ഞ്‌ എത്തുമ്പോഴേക്കും ഞാനും എത്തും.

ജോലിയ്ക്‌ പോവുന്ന മാതാപിതാക്കളാവുമ്പോ, കുട്ടികളുടെ കാര്യം അല്‍പം അവതാളത്തിലാവും, പ്രത്യേകിച്ച്‌, ചെറിയ കുട്ടികള്‍ എങ്കില്‍. ഉച്ചയ്കു വരുമ്പോ, വീട്ടില്‍, കതക്‌ തുറന്ന് അമ്മയുണ്ടാവുക, അല്ലെങ്കില്‍, സ്ക്കുള്‍ ബസ്റ്റോപ്പില്‍ അമ്മ എത്തി സ്വീകരിയ്ക്കുക എന്നിവയൊക്കെ കുഞ്ഞുങ്ങള്‍ക്ക്‌ ഒരുപാട്‌ മാനസീക സുരക്ഷ നല്‍കുന്നവയാണു. ജോലിയിടങ്ങളിലെ പിരിമുറക്കങ്ങളും, ബന്ധങ്ങളിലുണ്ടാവുന്ന അകല്‍ച്ചകളും, പിന്നെ സാമ്പത്തീക പരാധീനതകള്‍... എന്നിങ്ങനെ... വേണ്ട.....കലേഷു പേടിയ്കും, പിന്നെ പനിയെങ്ങാനും വന്നാ.... എനിക്കു ഒരു സാരി കിട്ടണ കേസാ, കല്ല്യാണത്തിനു...

Sun Mar 12, 05:22:00 pm IST  
Blogger ഉമേഷ്::Umesh said...

കൊള്ളാം, സൂ.

ഗൂഗിള്‍ ഒരു ശീലമായിപ്പോയി. ഇപ്പോള്‍ ടി. വി. യുടെ റിമോട്ട് കണ്ട്രോളര്‍ കാണാതെ പോയാലും നേരേ ഗൂഗിളില്‍ പോയി തെരയുന്ന ഗതികേടാണു്. അതിനെപ്പറ്റി എഴുതണമെന്നു വിചാരിച്ചിട്ടുള്ളതാണു്. സൂവിനെപ്പോലെ എഴുതാന്‍ കഴിവില്ലാത്തതുകൊണ്ടു് ഇതുവരെ പറ്റിയില്ല. ഏതായാലും സൂ അതു നല്ല ഒരു കഥയാക്കിയല്ലോ. നന്ദി.

Sun Mar 12, 09:15:00 pm IST  
Anonymous Anonymous said...

ഹ...ഹാ..ഹാ... സു.. (എന്നാലും പാവം കുട്ടികള്‍).
ബിന്ദു

Sun Mar 12, 09:34:00 pm IST  
Anonymous Anonymous said...

Good Story, Su -S-

Mon Mar 13, 10:35:00 am IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

നന്നായി..!

Mon Mar 13, 03:35:00 pm IST  
Anonymous Anonymous said...

സു, കറിവേപ്പിലയില്‍ എന്നെ കയറ്റില്ല അല്ലേ? ഞാനൊരു കമന്റെഴുതി പബ്ലിഷ്‌ ചെയ്യാന്‍ നോക്കിയപ്പോഴല്ലെ മനസ്സിലായത്‌.
:(...
ബിന്ദു

Tue Mar 14, 04:43:00 am IST  
Blogger Sapna Anu B.George said...

പാവം പിള്ളേരടെ ഗതികേട്.. വളരെ നന്നായി സു, ഇതിലും നന്നായി, ഇത്ര ലാഘവത്തോടെ, തമാശ കലര്‍ത്തി, ഈ സത്യം പറയാന്‍ വേറെ ആരെക്കൊണ്ടും സാധിക്കില്ല.

Tue Mar 14, 10:23:00 am IST  
Blogger സു | Su said...

ഇബ്രുവേ :) കലേഷേ :) രണ്ടുപേര്‍ക്കും നന്ദി.

അനിലേട്ടന്‍ :)

വള്ളുവനാടന് സ്വാഗതം :)

അതുല്യ :)

ഉമേഷ് :) വര്‍ണം :) സുനില്‍ :)

സപ്നാ :)

ബിന്ദു :) കറിവേപ്പിലയില്‍ ഇനി കയറിക്കോളൂ. സ്വാഗതം.

Tue Mar 14, 12:50:00 pm IST  
Blogger BABU MARACHERIL said...

HELO - THIS IS A VERY GOOD EFFORT - AT LAST WE GOT A CHANGE NOT TO FOGET OUR OWN LANGUAGE

Sun Apr 02, 02:40:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home