Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, June 01, 2006

കൂട്ടുകാര്‍

പണ്ടൊരിടത്ത്‌ മിന്നു എന്ന പ്രാവും ചിന്നന്‍ എന്ന ഉറുമ്പും ഉണ്ടായിരുന്നു. ഒരു ദിവസം ചിന്നന്‍ ഉറുമ്പ്‌ വഴിവക്കിലെ കാഴ്ചയും കണ്ട്‌ നില്‍ക്കുമ്പോള്‍ കുറേ കുട്ടികള്‍ വഴിവക്കിലുള്ള വെള്ളം തട്ടിത്തെറിപ്പിച്ച്‌ കടന്നുപോയി. ചിന്നന്‍ ഉറുമ്പ്‌ ആ വെള്ളത്തില്‍പ്പെട്ട്‌ ശരിക്കും നില്‍ക്കാനാവാതെ വിഷമിച്ചു. തൊട്ടടുത്ത്‌ മരത്തിലിരുന്ന് ഇത്‌ കണ്ടിരുന്ന മിന്നു പ്രാവ്‌ മരത്തില്‍ നിന്ന് ഒരില താഴോട്ട്‌ ഇട്ടു കൊടുത്തു. ചിന്നനുറുമ്പ്‌ അതില്‍ കയറി ഇരുന്ന് വെള്ളമില്ലാത്തിടത്തേക്ക്‌ രക്ഷപ്പെട്ടു.

പിന്നൊരിക്കല്‍ മിന്നു പ്രാവ്‌ മരത്തില്‍ ഇരുന്ന് കാഴ്ചകള്‍ കണ്ട്‌ വിശ്രമിക്കുമ്പോള്‍ മിന്നുവിനെ ഒരാള്‍ വെടിവെച്ചുവീഴ്ത്താന്‍ ഉന്നം വെക്കുന്നത്‌ ചിന്നന്‍ ഉറുമ്പ്‌ കണ്ടു. ഉന്നം വെച്ചുനില്‍ക്കുന്ന ആളുടെ അടുത്ത്‌ പോയി, ചിന്നന്‍ അയാള്‍ക്ക്‌ ഒരു കടി വെച്ചു കൊടുത്തു‍. അയാളുടെ ഉന്നം തെറ്റി. മിന്നു പ്രാവ്‌ ഒച്ച കേട്ട്‌ പേടിച്ച്‌ പറന്നകന്ന് രക്ഷപ്പെട്ടു.

അങ്ങനെ രണ്ടാളും പരസ്പരം ആപത്തില്‍ നിന്നു രക്ഷപ്പെടുത്തി, നല്ല കൂട്ടുകാരായി സുഖമായി ജീവിച്ചു.

(കേരളത്തില്‍ സ്കൂള്‍ തുറക്കാന്‍ ആയി. അതുകൊണ്ട് പഴയൊരു കഥയുടെ ‘സു വേര്‍ഷന്‍’)

24 Comments:

Blogger ശനിയന്‍ \OvO/ Shaniyan said...

ഓര്‍മ്മകളേ... :)

ആരോ ഈയിടെ ചോദിക്കുന്നുണ്ടായിരുന്നല്ലോ കുട്ടിക്കഥകളേപ്പറ്റി?

നന്ദി, സൂ.. കുട്ടിക്കാലത്തേക്കൊരു എത്തി നോട്ടത്തിന്..

Thu Jun 01, 09:47:00 am IST  
Blogger സ്നേഹിതന്‍ said...

മുത്തശ്ശികഥയിലെ മുത്തുമണികള്‍! കൊള്ളാം കുട്ടിക്കഥ.

Thu Jun 01, 09:53:00 am IST  
Blogger ഉമേഷ്::Umesh said...

എന്റെ കുട്ടിക്കാലത്തു് ഇതൊരു പാട്ടായി ബാലയുഗത്തില്‍ വായിച്ചിരുന്നു.

രക്ഷനല്‍കും ജനത്തിന്നും
രക്ഷകിട്ടീടും


എന്നായിരുന്നു അവസാനിച്ചതു്. ആര്‍ക്കെങ്കിലും അറിയാമോ?

Thu Jun 01, 10:03:00 am IST  
Blogger reshma said...

കൊള്ളാം. ഇതിന്റെ ഒറിജിനല്‍ വേര്‍ഷന്‍ എനിക്കോര്‍മ്മയില്ല എന്തായലും . എന്റെ fav കഥ പിടിച്ചോ.

ഒരു ദിവസം സൂ-ന്റെ വീട്ടുമുറ്റത്തെ തോട്ടത്തിലിരുന്ന് ഒരു പാപ്പാത്തി(പൂമ്പാറ്റ തന്നെ) ഇങ്ങനെ തേന്‍ കുടിക്കായിരുന്നേ. അപ്പോ ഉണ്ട് ദാ വരുന്നു..
ആര്?
ഒരു പച്ച തത്തമ്മ.
തത്തമ്മ പാപ്പാത്തീന്റെ അടുത്ത് വന്നിരുന്ന്, എന്നിട്ട് ചോദിച്ചു “ പാപ്പാത്തീ പാപ്പാത്തീ, കൊറച്ച് തേന്‍ തരോ?”
അപ്പോ പാപ്പാത്തി പറഞ്ഞ് “ തരൂല”
“കൊറച്ച് മതി പാപ്പാത്തീ” തത്തമ്മ കെഞ്ചി.
“ദൂരെ എന്റെ കൂട്ടില്‍ എന്റെ തത്തമ്മകുട്ടി വെശെന്ന് ഇരിക്കുന്നുണ്ട്, എന്റെ തത്തമ്മകുട്ടിക്ക് കൊടുക്കനാ‍ാ, ഇത്തിരി മതി”
“എന്നാ നീ ഒരു കാര്യം ചെയ്യ്. ഈ തേനൊന്നും എന്റേതല്ല. ഈ വീട്ടില്‍ സൂ- എന്ന കുട്ടിയുണ്ട്, ആ കുട്ടീന്റെയാ. നീ ചെന്ന് സൂകുട്ടിയോട് സമ്മതം ചോദിച്ച് വാ, എന്നാ തരാ തേന്‍”
അപ്പോ തത്തമ്മ ഇങ്ങനെ സൂ-ന്റെ വീട്ടിലീക്ക് നടന്നു,
എങ്ങെനെ?
ഇങ്ങനെ ഡിങ് ഡിങ് ഡിങ്, എന്നിട്ട് സ്റ്റെപ്പ് കേറി ഡിങ്ഡിങ് ഡിങ് ഡിങ്, ബെല്ല് അടിച്ച് ഡിങ്ഡോങ്
അപ്പോ സൂന്റെ അമ്മ വന്ന് വാതില്‍ തുറന്ന്.
‘അല്ല, ആരിത് തത്തമ്മയോ? വാ വാ’
‘ എനിക്കു സൂകുട്ടീനെ കാണണല്ലോ’
“സൂ, ദാ മോളില്‍ ഫ്രണ്ട്സിനൊപ്പം കളിച്ചോണ്ടിരിക്കാ, തത്തമ്മ അങ്ങോട്ട് പൊയ്ക്കോളൂ’
അപ്പൊ തത്തമ്മ ഡിങ്ദീങ് നടന്ന് ഡിങ് ഡിങ് ഡിങ് ഡിങ് എന്ന് സ്റ്റെപ് കേറി മോളിലെത്തി.
അപ്പോ സൂവും ഫ്രണ്ട്സും ഒരു മുറിയില് ഇങ്ങനെ റിങ്ങാ-റിങ്ങാ റോസസ് കളിക്കാ. തത്തമ മെല്ലെ വതിലില്‍ കൊട്ടി
റ്റും റ്റും
‘ആരാ അത്? ‘ സൂ ചോദിച്ചു.
‘ഞാനാ തത്തമ്മയാ‘
“ആ തത്തമ്മയാ, വാ വാ കളിക്കാന്‍ വാ”
‘ എനിക്കിപ്പം കളിക്കാന്‍ പറ്റൂല. എന്റെ കൂട്ടില്‍ എന്റെ തത്തമ്മകുട്ടി വെശെന്ന് ഇരിക്ക്യാ. സൂ ഒന്ന് വന്ന് പാപ്പാത്തീനോട് കൊറച്ച് തേന്‍ തരാന്‍ പറയോ. എന്റെ തത്തമ്മകുട്ടിക്ക് കൊടുക്കനാ’
“ഓ അതിനെന്താ?”
എന്നിട്ട് സൂവും തത്തമ്മയും കൈ പിടിച്ച് മെല്ലെ സ്റ്റെപ്പ് ഇറങ്ങും, ഡിങ് ഡിങ് ഡിങ്. എന്നിട്ട് സൂ പറയും പാപ്പാത്തീനോട് തത്തമ്മക്ക് ഒരു ഗ്ലാസ്സ് പാപ്പാത്തീന്റെ ചിത്രള്ള കുപ്പിഗ്ലാസ്സ് നിറച്ചും നെറച്ചും തേന്‍ കൊടുക്കാന്‍ . അപ്പോ പാപ്പാത്തി തേന്‍ കൊടുക്കും.
‘തത്തമ്മേ, നിന്റെ കുട്ടിക്കിത് കൊടുത്തിട്ട് എന്റെ കൂടെ കളിക്കാന്‍ വരൂലേ?” തത്തമ്മകുട്ടി പോകാനൊരുങ്ങുമ്പോ സൂ-വിന് സങ്കടാവും.
“ ഞാന്‍ ഇത് വേഗം എന്റെ തത്തമ്മകുട്ടിക്ക് കൊടുത്തിട്ട് , തത്തമ്മകുട്ടീനേം കുട്ടീട്ട് സൂന്റെ കൂടെ കളിക്കാന്‍ വരാ ട്ടോ” തത്തമ്മ പറഞ്ഞു, എന്നിട്ട് തത്തമ്മ പാപ്പാത്തീന്റെ ചിത്രല്ല കുപ്പിഗ്ലാസ്സ് നിറച്ചും തേനുമായി ദൂരേക്ക് പറന്ന്പറന്ന് പോവും...
കഥകൃത്ത് എന്റെ ഉപ്പ.


(അതെ, എനിക്കിപ്പം വേറെ പണിയില്ല;)

Thu Jun 01, 10:05:00 am IST  
Blogger Unknown said...

കൊള്ളാം സു, ഇനിയൊരു കുട്ടിക്കവിത പോരട്ടേ...

Thu Jun 01, 10:22:00 am IST  
Blogger Sreejith K. said...

സു വേര്‍ഷന്‍ ??? പുതുതായി ഒന്നും ഈ കഥയില്‍ കാണാനില്ലല്ലോ? അതോ ഞാന്‍ പഴയ കഥ മറന്നതാണോ? കണ്‍ഫ്യൂഷ്യസ് ആയല്ലോ എന്റെ സൂ.

Thu Jun 01, 10:29:00 am IST  
Blogger സു | Su said...

ശ്രീജിത്തേ,
പുഴ എന്നുള്ളത് വെള്ളം ആക്കി. പേരൊക്കെ മാറ്റി.
പിന്നെ കഥയൊക്കെ ഒന്നു ചുരുക്കി.ഇത്രയൊക്കെയേ ഉള്ളൂ കേട്ടോ. ഞാന്‍ ഇതിന്റെ പല വേര്‍ഷനും കേട്ടിട്ടുണ്ട്.

Thu Jun 01, 10:42:00 am IST  
Blogger സു | Su said...

ശനിയാ :)

സ്നേഹിതാ :)

ഉമേഷ്‌ജീ :) അറിയില്ല. എവിടെ നിന്നെങ്കിലും അറിഞ്ഞെഴുതാന്‍ ശ്രമിക്കാം.

രേഷ് :) നല്ല കഥ.

കുഞ്ഞന്‍സ് :) നോക്കാം.

Thu Jun 01, 10:44:00 am IST  
Blogger അതുല്യ said...

കൂട്ടിക്കാലം ഓര്‍മ്മിപ്പിച്ചതിനു നന്ദി. ഇപ്പോ കഥയില്ലല്ലോ കുട്ടികള്‍ക്കും നമുക്കും.


എന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്ന കുട്ടിക്കഥ,
രാമുവും ദാമുവും.


രാമു നല്ലവന്‍
ദാമു ചീത്തക്കുട്ടി

ദാമു രാമും ദൈവത്തിന്റെ അടുത്തെത്തി. ദാമുവിനു സങ്കടം, ഞാന്‍ മാത്രം ചീത്തക്കുട്ടീന്ന് ആളുകള്‍ പറയുന്നു. എന്ത്‌ കൊണ്ട്‌?

ദൈവം പരീക്ഷിയ്കാന്‍ തീരുമാനിച്ചു.


ദൈവം ഒരു ദിവസം രാമുവിനും ദാമുവിനും ഒരു രുപ കൊടുക്കുന്നു, എന്നിട്ട്‌ പറയുന്നു, നിങ്ങള്‍ ഈ രൂപ കൊണ്ട്‌ എന്തെങ്കിലും വാങ്ങി വീട്‌ നിറയ്കുക. ഞാന്‍ വന്ന് കാണാം. ആരുടെതാണോ ഏറ്റവും നല്ലത്‌, അവന്‍ നല്ലകുട്ടി.

ദാമുവും രാമുവും, ചിന്തയില്‍. ഒരു രുപയ്ക്‌ എന്ത്‌ കിട്ടും വീട്‌ നിറയ്കാന്‍?.......

1970 കളില്‍ വായിച്ചതാണു കേട്ടോ> അക്കാലത്തെ ബാലരമയോ മറ്റോ ആണു.


ഇവര്‍ ചെയ്തത്‌ എന്ത്‌ എന്ന് ആരെക്കെങ്കിലും ഈ കഥ ഓര്‍മ്മയുണ്ടെങ്കില്‍ അല്ലെങ്കില്‍ സ്വയം കൃതികള്‍ എഴുതുക.

Thu Jun 01, 11:03:00 am IST  
Blogger ഉമേഷ്::Umesh said...

ദാമു ചപ്പുചവറു വാങ്ങി മുറി നിറച്ചു. രാമു ഒരു വിളക്കു വാങ്ങി കത്തിച്ചു് അതിന്റെ പ്രകാശം കൊണ്ടു മുറി നിറച്ചു.

ഇതാണോ ആ കഥ അതുല്യേ?

Thu Jun 01, 11:06:00 am IST  
Blogger Kumar Neelakandan © (Kumar NM) said...

പഴയ കഥകള്‍ക്കൊക്കെ സു വെര്‍ഷന്‍ എഴുതാനുള്ള പരിപാടി ഉണ്ടോ?

Thu Jun 01, 11:10:00 am IST  
Blogger കുറുമാന്‍ said...

ഇത് ബാലരമയിലെ കഥയൊന്നുമല്ല. ഞാന്‍ രണ്ടിലോ, മൂന്നിലോ പഠീക്കുമ്പോള്‍ (ആര് പഠിച്ചു എന്നാരും ചോദിക്കരുത്), ഒരു പാഠം ആയിരുന്നു ഈ കഥ.

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, ദാമു ചപ്പു ചവര്‍ വാങ്ങി വീടു നിറച്ചപ്പോള്‍, ദാമു, 50 പൈസക്ക് ചന്ദനതിരി വാങ്ങി, മുറിയാകെ, സുഗന്ദം പരത്തുകയും, ബാക്കി 50 പൈസ മിച്ചം സൂക്ഷിക്കുകയും ചെയ്തു എന്നാണ്......

Thu Jun 01, 11:13:00 am IST  
Blogger അതുല്യ said...

ഇതു വരെ ആരും ശരിയായ ഉത്തരം പറഞ്ഞിട്ടില്ല. സോ, ചോദ്യം ഈസ്‌ സ്റ്റില്ല് ഓപ്പണ്‍ റ്റു ആള്‍.

Thu Jun 01, 11:18:00 am IST  
Blogger സു | Su said...

കുമാര്‍ :) ഇല്ലല്ലോ. വേണമെങ്കില്‍ എനിക്കറിയാവുന്ന കഥകളൊക്കെ അതേപടി അയച്ചു തരാം. എന്താ മൈക്കിലൂടെ ആണോ ചോദിക്കുന്നത് ;)

Thu Jun 01, 11:36:00 am IST  
Blogger Kumar Neelakandan © (Kumar NM) said...

ഒരു മൈക്ക് കയ്യില്‍ ഇരിക്കുന്നത് നല്ലതാണ്. ചില കാര്യങ്ങള്‍ ഉറക്കെ ഉറക്കെ ചോദിക്കേണ്ടിവരുംപ്പോള്‍ പിന്നെ മൈക്ക് തപ്പി നടക്കേണ്ട കാര്യമില്ലല്ലൊ! :)

Thu Jun 01, 11:40:00 am IST  
Blogger സു | Su said...

കുമാര്‍ :)

നല്ല കാര്യം. പക്ഷെ സ്വന്തം സൌണ്ട് തന്നെ കേള്‍പ്പിക്കാന്‍ ശ്രമിക്കണേ. മൈക്ക് ആവുമ്പോള്‍ പിന്നില്‍ നിന്ന് ചോദ്യം പറഞ്ഞുകൊടുക്കുന്ന ആളുടെ സൌണ്ടും ചിലപ്പോള്‍ കേള്‍ക്കും. അതൊരു സുഖമുള്ള ഏര്‍പ്പാടല്ല ;)

Thu Jun 01, 11:47:00 am IST  
Blogger Kumar Neelakandan © (Kumar NM) said...

സു, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേര്‍ക്ക് നേര്‍നിന്നോ മയിലിലോ പറയുക. കൊള്ളിക്കല്‍ ഒരു രസമുള്ള പരിപാടി അല്ല. എന്തു സംശയത്തിനും ചോദ്യത്തിനും ഉത്തരം എന്റെ കയ്യില്‍ ഉണ്ടാകും. അതിനൊന്നും എനിക്ക് പിന്നില്‍ ആളിന്റെ ആവശ്യമില്ല.

പിന്നിലാളുള്ളവരെക്കുറിച്ചും പിന്നിലുള്ളവരെക്കുറിച്ചും നമുക്ക് ഈ വേദിയില്‍ സംസാരിക്കാതിരിക്കാം.

എല്ലാം കേള്‍വിയും സുഖമുള്ള ഏര്‍പ്പാട് ആവണമെന്നില്ല.

കേള്‍ക്കുന്നതൊക്കെ സുഖമുള്ളതായിരിക്കണം എന്നു വാശിപിടിക്കരുത്.
പ്രാവും ഉറുമ്പും എന്നോട് ക്ഷമിക്കുക.

Thu Jun 01, 12:09:00 pm IST  
Blogger സു | Su said...

കുമാര്‍ :) ഹി ഹി ഹി . ഞാനും ചോദ്യങ്ങള്‍ ചോദിച്ചു എന്നേയുള്ളൂ. കൊള്ളിക്കലും കൊള്ളിവെക്കലും ഒന്നും എന്റെ ജോലിയില്‍ ഇല്ല. ആ സമയത്ത് വേറെ എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യാം.
ചൂടാവല്ലേ. ചൂടാവല്ലേ. തമാശ ആയിരുന്നേ. മതിയാക്കി.

Thu Jun 01, 12:22:00 pm IST  
Blogger Visala Manaskan said...

രേഷ്മയുടെ SU കഥ കേട്ട ത്രില്ലിലാ ഞാന്‍. സൂപ്പറ്!

ഇത്തരുണത്തില്‍ കുറച്ച് റിവൈസ്ഡ് വെര്‍ഷന്‍സ് എന്റെയും കയ്യിലുണ്ട് (രാത്രി ക്ടാവ് കിടത്തി ഉറക്കണ്ടേ?)

Thu Jun 01, 12:29:00 pm IST  
Blogger സു | Su said...

വിശാലാ :) ഇന്നത്തേക്കുള്ളത് ആയി അല്ലേ? ഒരാഴ്ച രേഷ്മാക്കഥ ഓടിച്ചോ. തിരിച്ചും മറിച്ചും ഇട്ട്.

അല്ലെങ്കില്‍ എന്റെ അച്ഛനെപ്പോലെ പേരിന് പിന്നാലെ വേറൊരു പേര് അറ്റാച്ച് ചെയ്ത് പോയിക്കൊണ്ടിരിക്കണം.കഥയൊക്കെ ഒന്ന് തന്നെ. ഉദാ: വീരസിംഹന്‍, വീരവിക്രമസിംഹന്‍, വീരവിക്രമവീരാദിവീരസിംഹന്‍.
(ഹിഹിഹി.അച്ഛന്‍ കാണണ്ട)

Thu Jun 01, 12:37:00 pm IST  
Blogger Satheesh said...

എന്റെ വീട്ടിന്റടുത്ത് ഒരു പയ്യന്‍സുണ്ടായിരുന്നു..കഥ പറയാന്‍ പറഞ്ഞാല്‍ അവന്‍ തുടങ്ങും ‘പണ്ട് ഒരു കാട്ടില്‍ ഒരു നായയുണ്ടായിരുന്നു...ഒരു ദിവസം അതിനു ഒരു എല്ലിന്‍ കഷണം കിട്ടി.അതും കൊണ്ട് ഒരു പാലത്തിന്റെ മുകളില്‍ എത്തി...’
അപ്പോള്‍ ആരെങ്കിലും തടായിടും, ‘ഇതെത്ര കേട്ടതാ.. പുതിയ ഒരു കഥ പറ’..
അവന്‍ തുടങ്ങും ‘ഒരു കാട്ടില്‍ ഒരു തത്ത ഉണ്ടായിരുന്നു..ഒരു ദിവസം അതിനു ഒരു എല്ലിന്‍ കഷണം കിട്ടി.അതും കൊണ്ട് ഒരു പാലത്തിന്റെ മുകളില്‍ എത്തി...‘..
സുവിന്റെ കഥ രസമുണ്ട്.. ഈ ജൂണിലെ മഴയും,മഷിത്തണ്ടു ചെടിയും, കുട്ടിക്കഥയും...നൊസ്റ്റാള്‍ജിയ സഹിക്കാന്‍ പറ്റുന്നില്ലേ..

Thu Jun 01, 09:03:00 pm IST  
Blogger ബിന്ദു said...

ഇവിടെ ഒരാളുണ്ടു ഇതു പോലെ ഒരു കഥ കഷ്ടപെട്ടു ഉണ്ടാക്കി പറഞ്ഞുകൊടുത്താല്‍ അതിലെ ആടിനെ പശുവും, പട്ടിയെ കുറുക്കനും ഒക്കെ ആക്കി ഇങ്ങോട്ടു വേറെ കഥ എന്നും പറഞ്ഞു പറഞ്ഞുകേള്‍പ്പിക്കും. ഞാന്‍ ചോദിക്കും നീയാരു പ്രിയദര്‍ശന്റെ കൊച്ചുമോളോ എന്നു :) സുവും തുടങ്ങിയോ?? ;)

Thu Jun 01, 09:48:00 pm IST  
Blogger സു | Su said...

സതീഷ് :)

ബിന്ദു :) തുടങ്ങി. നിര്‍ത്തി.

Fri Jun 02, 12:09:00 pm IST  
Blogger Obi T R said...

This comment has been removed by a blog administrator.

Fri Jun 02, 03:05:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home