ഡബിള്‍ സെഞ്ച്വറി!
ഹോയ്.....
ഓര്‍മ്മ സഡന്‍ ബ്രേക്കിട്ടതും അവള് ഞെട്ടി. സ്വാദോടെ കടിച്ചു വലിച്ചുകൊണ്ടിരുന്ന മാങ്ങ കൈയില്‍ നിന്ന് തെറിച്ച് പോവുകയും ചെയ്തു.
അമ്മാവന്റെ പിറന്നാളാണിന്ന്. അതുപോലെ തന്നെ ഒരാഘോഷം ടി. വി. യിലും ഉണ്ട്. ഇന്ത്യക്കാരുടെ ദേശീയാഘോഷത്തിലാണ് അതിന്റെ സ്ഥാനം. ക്രിക്കറ്റ്. എല്ലാവരും അതിനുമുന്നില്‍ ആണ്. സച്ചിന് സെഞ്ച്വറി അടിച്ചു കഴിഞ്ഞു. അതുവരെ അതിലൊന്നും താല്പര്യമില്ലാതെ നടന്നവര്‍ പോലും ടി.വി യ്ക്ക് മുന്നില്‍ ഇരുപ്പുറപ്പിച്ചു. ഏതായാലും ജോലിയൊന്നുമില്ല. സദ്യവട്ടങ്ങളൊക്കെ ആയി. മാങ്ങാപ്പച്ചടിയിലെ മാങ്ങ ഒന്നെടുത്ത് രുചി നോക്കിയിരുന്നേക്കാം എന്ന് കരുതി. ചിറ്റമ്മ ഉണ്ടാക്കിയതാണ്. പഴുത്തമാങ്ങയില് ശര്‍ക്കരയൊക്കെ ഇട്ട്... കല്യാണം തീരുമാനിക്കാന്‍ ചിറ്റമ്മയുടെ വീട്ടില്‍ പോയവര്‍ പച്ചടിയില്‍ ആണത്രേ 'വീണുപോയത് '.
എന്തായാലും മാങ്ങ പോയി. നിലത്തുവീണത് എടുത്തുകളഞ്ഞു. ഇനി ഊണിനോടൊപ്പം ആവാം. കൈകഴുകിയിരുന്നപ്പോഴാണ് ടി.വി. ആസ്വാദകര്‍ക്ക് കുറച്ച് വെള്ളവിതരണം നടത്തിയാലോന്ന് തോന്നിയത്. മോരെടുത്ത് കുറേ വെള്ളവും ഉപ്പും കറിവേപ്പിലയും പച്ചമുളകും ഇട്ട്, അതും കുറേ ഗ്ലാസ്സും ആയി ചെന്നു. ഓരോ ഗ്ലാസ്സിലാക്കി ഓരോരുത്തര്‍ക്കും കൊടുത്തു. ടി.വി യില്‍ നിന്ന് ഒട്ടും ശ്രദ്ധ തിരിക്കാതെ എന്നാല്‍ നല്ല താത്പര്യത്തോടെത്തന്നെ എല്ലാവരും വാങ്ങി.
തിരിച്ച് അടുക്കളയില്‍ എത്തിയപ്പോഴാണ് മാളു പിന്നാലെ വന്ന് വിളിച്ചത്.
"പേരമ്മേ..."
"ങാ.. മാളൂനു മോരുംവെള്ളം തരാലോ."
"വേണ്ട മാളൂനു ചോന്ന സാധനം മതി "
വത്തയ്ക്ക അരിഞ്ഞ് ഫ്രിഡ്ജില്‍ വെച്ചിട്ടുള്ളതാണു മാളൂന്റെ ഫേവറിറ്റ് 'ചോന്ന സാധനം". വടക്കരുടെ വത്തയ്ക്കയും തെക്കരുടെ തണ്ണീര്‍ മത്തനും ഒന്നും അവള്‍ക്കറിയില്ല.
"ഇപ്പോ മാമുണ്ണാന്‍ ആവില്ലേ മാളൂ"
"വേണ്ട മാളൂനു മാമുണ്ണാന്‍ ആയില്ല"
തര്‍ക്കിക്കാന്‍ നിന്നില്ല. ഫ്രിഡ്ജ് തുറന്ന് പാത്രം എടുത്ത്, അടയ്ക്കുന്നതിടയില് കണ്ടു. സിംഗപ്പൂരില്‍ നിന്നു കൊണ്ടുവന്ന ചോക്ളേറ്റ്. ഒരുപാട് തിന്നു. അത് കണ്ടതും ഒരു പെട്ടി നിറയെ ചോക്ളേറ്റ് കൊണ്ടുവരണം എന്ന് ഒരാളെ ഏല്‍പ്പിച്ചത് ഓര്‍മ്മ വന്നു. ഡോക്ടര്‍ ചേച്ചി വഴക്കു പറയും എന്നാണു പറഞ്ഞത്. വേറെ ആള് ഏല്‍പ്പിച്ചതാണെന്ന് പറയാന്‍ പറഞ്ഞു. എന്നാലും വഴക്കു പറയും എന്ന് പറഞ്ഞു.
"ചോക്ളേറ്റ് തിന്നാലും മരിക്കും, തിന്നില്ലെങ്കിലും മരിക്കും,
ഉരുണ്ടിരിക്കണ ചോക്ലേറ്റ് തിന്ന്, ഉരുണ്ടുവീണു മരിക്കാലോ"എന്ന് പറഞ്ഞാല്‍ മതി എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ പാഴ്സലായിട്ട് ഇഞ്ചക്ഷന് വന്നാലോന്ന് പേടിച്ച് പറഞ്ഞില്ല.
മാളുവിന് വത്തയ്കക്കഷണങ്ങള് ഗ്ലാസ്സില്‍ ഇട്ട് കൊടുത്തു. അവള് പോയി. തനിയ്ക്കും കുറച്ചെടുത്ത് ബാക്കി ഫ്രിഡ്ജില്‍ വെച്ചു. ക്രിക്കറ്റ് വീക്ഷകരുടെ ബഹളം കൂടിക്കൂടി വരുന്നുണ്ട്. സച്ചിന് ഡബിള്‍ സെഞ്ച്വറി അടിയ്ക്കുമത്രേ.തിന്നു കഴിഞ്ഞ് അടുക്കള അടിച്ചുവാരിയേക്കാമെന്ന് വിചാരിച്ച് ചൂലെടുത്തപ്പോഴാണ് മാളു താഴെയിട്ടു പോയ ഐസ്ക്രീം ബോള്‍ കണ്ടത്. എന്നാലൊരു ലേഡി സച്ചിന് ആയിക്കളയാമെന്ന് വിചാരിച്ചത്. എടുത്ത് ചൂലുകൊണ്ട് തട്ടിയതും ആരവമുയര്‍ന്നു. സച്ചിന് ഡബിള്‍ സെഞ്ച്വറി അടിച്ചു കാണും. ഝിലും... എന്നൊരൊച്ച. ബോള്‍ പോയി തട്ടിയത് എവിടെയോ എന്തോ...
***********************************************
ആരവത്തിലും ഒച്ചയിലേക്കുമാണ് അവള് കണ്ണുമിഴിച്ചത്. ഓ... ഒരു സ്വപ്നം കൂടെ... വീടിന്റെ ചില്ല് ഇന്നും കുട്ടികള്‍ തകര്‍ത്തിട്ടുണ്ടെന്ന് തീര്‍ച്ച. സാരമില്ല സച്ചിന്റെ ഡബിള്‍ സെഞ്ച്വറിയും മാങ്ങാപ്പച്ചടിയുമൊക്കെ ആസ്വദിച്ചല്ലോ. സ്വപ്നം ഒരു നല്ല കാര്യം തന്നെയാണേ...കുട്ടികളെ വഴക്കു പറഞ്ഞില്ലെങ്കിലും ഒന്ന് താക്കീത് കൊടുത്ത് വിട്ടേക്കാം. ഇല്ലെങ്കില്‍ ജനലിനൊന്നും ചില്ല് ഉണ്ടാവില്ല. കണ്ണ് തിരുമ്മിക്കൊണ്ട് വാതില്‍ തുറന്നതും അദ്ദേഹം മുന്നില്‍.
"എന്താ, നീയല്ലേ പറഞ്ഞത് ടൌണില്‍ പോകാനുണ്ടെന്ന്. ഇനിയും റെഡി ആയില്ലേ?"
"ഇല്ല. ഡബിള്‍ സെഞ്ച്വറി കാണുകയല്ലായിരുന്നോ?"
"സ്വപ്നച്ചില്ല് എത്ര തകര്‍ന്നു?”
“ഹി ഹി ഹി...”
മുഖം കഴുകുമ്പോള്‍ അവള് ഓര്‍ത്തു. സ്വപ്നച്ചില്ലുകള്‍ തകരുന്നതു തന്നെയാണ് നല്ലത്.
ജീവിതം ഒരിക്കലും ചോക്ളേറ്റ് ആവരുത്.
നെല്ലിക്കകള്‍ പോലെ, കയ്ച്ച്....മധുരിച്ച്... കയ്ച്ച് .... മധുരിച്ച്......
47 Comments:
:)
( shaRkkarayitta pazhuththa maanga pachchadi recipe , please)
അതേ. ജീവിതം നെല്ലിക്ക പോലെ ആവുന്നതാണു നല്ലതു, ആദ്യം കയ്ച്ചാലും പിന്നെ മധുരിക്കുമല്ലൊ. :)
Congrats!200
സൂ, ഒത്തിരി ഇഷ്ടപ്പെട്ടു...
ചോക്കലേറ്റു വേണ്ട, മാങ്ങപ്പച്ചടി മതീട്ടോ!
അതിങ്ങനെ അലിയിച്ചലിയിച്ചിറക്കാന് ഹാ എന്തു രസം...
*** *** ***
എല്ലാരുടേയും കണ്‍വെട്ടത്ത് ആരും അറിയാതെ സുച്ചിനങ്ങനെ ഡബ്ബിള്‍ സെഞ്ചുറി അടിച്ചു മുങ്ങാന്‍ പറ്റുമോ?
*** *** ***
കണ്ടും കളിച്ചും കളിപ്പിച്ചും മുഴുകിയിരിക്കുന്ന ഈ തപസ്സ് കാണുവാന്‍, അതും കണ്ട് മുഴുകിയിരിക്കുവാന്‍ ഏറെ ഇമ്പമുണ്ട്...
ആറു ഋതുക്കളിലും ശബളിമ വിരിയിക്കുന്ന ഈ പൂച്ചെടി വാടാതെ വരളാതെ ഇനിയും തഴയ്ക്കട്ടെ!
എല്ലാവരും ഇപ്പോ കോഡു ഭാഷയിലാണല്ലെ ബ്ലോഗെഴുത്ത്... :-) ബുദ്ധി തല്‍ക്കാലത്തേക്ക് ഓഫ് ചെയ്തു വെച്ചിരിക്കുന്നതിനാല്‍ ഒന്നും കത്തുന്നില്ല...
സൂ, തമാശക്കാണേയ്.... :-)
(ആദിത്യോ, വിശ്വപ്രഭയുടെ കമന്റില്‍ ഒരു ഇസ്പെല്ലിങ് മിഷ്ട്റ്റേക്കുണ്ട്, അതു കണ്ടു പിടിച്ചാല്‍ സംഭവം കത്തും. ഇനി കത്തിയില്ലെങ്കില്‍ ഈ പോസ്റ്റിന്റെ റ്റൈറ്റല് 10പ്രാവശ്യം ഉറക്കെപറയുക. അപ്പോ കത്തും. എന്നിട്ടും കത്തിയില്ലെങ്കില്‍, ഇനി കത്താനൊന്നുമില്ലെന്ന്...)
രേഷ്മേച്ചീ,
ഇല്യൂമിനേഷന്‍ മാലേടെ അവടേം ഇവടേം കൊറെ ബള്‍ബുകള്‍ കത്തി... എന്നാലും മുഴുവന്‍ ഒരു കണക്ഷന് വരുന്നില്ല...
ചോക്കളേറ്റ്!!!
ayyO njaanoru poTTi, enikkaadyam manassilaayilla. ippOzhaaN~ kaththiyath~. Congrats su !!
എനിക്കൊന്നും മനസ്സിലായില്ല. വത്തക്ക എന്നു പറഞ്ഞാല്‍ തണ്ണി മത്തങ്ങാ ആണെന്നല്ലാതെ.
ഡബിള്‍ അഭിനന്ദനം!
ഇത്രയും റേഞ്ചില്‍, പലവിധങളായ, ഇരുനൂറ് ചോക്ലേറ്റുകള്‍ തന്നതിന് നന്ദിയും അഭിനന്ദനവും. -സു-
ഡബിളടിച്ചോ? ഓരോ സെഞ്ച്വറിക്കും ഓരോന്നുവെച്ചും പിന്നെ ഡബിളിന് ഒരു സ്പെഷ്യല്‍ ഡബിളും ചേര്‍ത്ത് ഒരു ചതുര് അഭിനന്ദനം !
മാങ്ങാപ്പച്ചടിയില് ശര്ക്കരയിടുമോ? എന്നാല്‍ ആ കുറിപ്പൊന്നയച്ചു തരൂ ചേച്ചി.സൂ ക്രിക്കറ്റുണ്ടക്കുന്ന കെടുതികളെക്കുറിച്ചാണെങ്കില്, അതിനു ഞാനും, കൂടാം,മറിച്ച്, മനസ്സിന്റെ ചാഞ്ച്ചല്യമാണെങ്കില്, അതു മനസ്സിലായി. വളരെ നന്നായിരിക്കുന്നു സൂ.
ഇപ്പ കത്തീ.. നിയോണ്‍ ലൈറ്റ്സ് സൊ മെനി നിയ്യോണ് ലൈറ്റ്സ്.
അഭിനന്ദനങ്ങള്‍ സൂ.
അഭിനന്ദനം, സൂവിന്നഭിനന്ദനം, അഭി നന്ദനം
കൂടാതെ, അബി, വന്ദനം, ചന്ദനം ഇത്യാദികളും
ഹാവൂ അവസാനം ഇല്ല്യൂമിനേഷന്‍ സെറ്റിലെ മൊത്തം ബള്‍ബുകളും കത്തി...
ആ കത്തിയ ഇല്ല്യൂമിനേഷന്‍ സെറ്റ് തന്നെ ഡബിള്‍ സെഞ്ചുറി അടിച്ച സൂചേച്ചിയുടെ ബ്ലോഗിനു നാലു ചുറ്റും ഇടുന്നു...
ആ പോരട്ടങ്ങനെ പോരട്ടെ, സെഞ്ചുറികളിനിയും പോരട്ടെ... നമ്മക്കു ലാറയെ കടത്തി വെട്ടണ്ടേ?
എനിക്കിഷ്ടായി.........
നല്ല വിവരണം....
സെമി
രണ്ടു വട്ടം വായിക്കേണ്ടി വന്നു ഒന്ന് ക്ലിക്കാവാന്‍..മൊത്തം പ്രോസസ്സിങ്ങ് സ്ലോ ആയിപ്പോയി..!
എന്തായാലും പോസ്റ്റ് കലക്കി..രേഷ്മ പറഞ്ഞ പോലെ ആ റെസിപ്പി അടുത്ത പോസ്റ്റിലിടണേ..
അഭിനന്ദനം സൂ.
സൂ ആറ് മാസമുന്‍പ് നൂറ് അടിച്ചപ്പോള്‍ അതുകൊണ്ടൊന്നും സൂ ന് ഒന്നുമാകില്ല, മിനിമം ഇരുന്നൂറും സോഡയും അടിക്കേണ്ടിവരും എന്ന് എനിക്കപ്പോഴേ തോന്നിയിരുന്നു.
അപ്പോള്‍ മുന്നൂറടിക്കാനാശാംസകള് ദാ പിടിച്ചോ!!
ഈ പോസ്റ്റ് വായിക്കാന്‍ ലേയ്റ്റായത് നന്നായി. ഇവരൊക്കെ സംഗതി ഇതാണ് കേയ്സ് എന്ന് പറഞ്ഞതുകോണ്ടാണ് എന്നിക്ക് കാര്യം പിടി കിട്ടിയത്!
അല്ലെങ്കില്‍ സച്ചിനെക്കുറിച്ച് ഞാന്‍ വാചാലനായേനെ.
ദൈവമേ എന്റെ ബുദ്ധിക്കെന്ത് പറ്റി?
അയ്യോാ മിസ്സി മിസ്സി!
വിശാലന്‍സ് സച്ചിന് വീരഗാഥ പാടി, പിന്നെ ചമ്മി നാറി യൂട്ട്രസ് തപ്പി പോയ ഗുളിക പോലെ ഉരുണ്ടു മറയുന്ന കാഴ്ച്ച ജസ്റ്റ് മിസ്സായല്ലോ!
അഭിനന്ദനങ്ങള്‍ സൂ.
രേഷ്മാ,
എല്ലാം കണ്ടാരമുത്തപ്പന്റെ അനുഗ്രഹം!
Hearty Congrats Su. U made it and made us too proud. Well done and we all wish you many many more double centuries like this. May God shower you with the choicest blessings on you and your family and your impeccable writings.
---
വിശാലോ... ബുദ്ധിയ്കെന്ത് പറ്റിയെന്ന ചോദ്യത്തില്‍ കര്‍ത്താവ് ക്രിയ ഒക്കെ ആരു? ഇല്ലാത്ത കാര്യങ്ങളൊക്കെ തപ്പി നടന്നാല്‍, മുട്ടിലെ തലവേദനയ്ക് സാറെ രണ്ട് അനാസിന് വേണമെന്ന് പറയുന്ന പോലെയാവില്ലേ??
സൂ,
ഈ സൂഞ്ച്വറി ഞാനിപ്പൊഴാ അറിഞ്ഞേ.
അഭിനന്ദനങ്ങള്‍ അനുമോദനങ്ങള്‍ ......
മുന്നൂറടിക്കുമ്പം നമുക്കു വിശാലനേം രേഷ്മേനേം പറ്റിക്കണം ട്ടോ
സൂ..
ആശംസകള്‍..ഇതോ സൂ..ഇങ്ങിനെയും സൂ വോ..എന്നീ രണ്ട് വിചാരങ്ങളാണ് എനിക്ക് സൂവിന്റെ കഥകള്‍ വായിക്കുമ്പോള്‍ ഉണ്ടാകാറ്..
എന്നെ ബ്ലോഗിലേക്ക് വഴി നടത്താന്‍ സഹായിച്ച സൂവിന് ഇരുന്നൂറിന്റെ നിറനിലാവില്‍, ഹൃദയം നിറഞ്ഞ ആശംസകള്‍.
അഭിനന്ദനങ്ങള്‍ സു. സുവിന്റെ ഇരുന്നൂറ് രചനകളും മാങ്ങാപച്ചടിപോലെ തന്നെ ആസ്വാദ്യകരം.
അഭിനന്ദനങ്ങള്‍
രേഷ് :) നന്ദി. ഈ സന്തോഷത്തില്‍ പങ്ക് ചേര്‍ന്നതിന്. മാങ്ങാപ്പച്ചടി വരും. കറിവേപ്പിലയില്‍ . ക്ഷമിച്ചിരിക്കൂ. വരുമ്പോളേക്കും മാങ്ങാക്കാലം തീരും ;)
ബിന്ദു :) നന്ദി!
u know ? I no know ;) thanks :)
ഇന്ദു :) സന്തോഷം.
വിശ്വം :) ഉള്ള സന്തോഷം മറ്റുള്ളവര്‍ മുക്കിക്കളയണ്ടാന്നു വിചാരിച്ച് മുങ്ങിയതാ.
ആദിയേ :) വെളിച്ചം കിട്ടി ;) നന്ദി.
എല്‍ ജീ :) അതേ ഉള്ളൂ മനസ്സിലാക്കാന്‍.
അനിലേട്ടാ :) ത്രിബിള്‍ നന്ദി. വായിച്ചതിന് ,കമന്റ് വെച്ചതിന്, അഭിനന്ദിച്ചതിന്.
സുനില്‍ :) നന്ദി.
വക്കാരീ :)നന്ദി. വട്ടത്തില്‍ ആക്കുക എന്നു കേട്ടിട്ടുണ്ട്. ചതുരത്തില്‍ ആക്കിയോ?
സമി :)
സപ്ന :)
കുറുമാന് :) നന്ദി. ചന്ദനം കടത്തുണ്ടോ;)
സതീഷ് :) റെസിപ്പി ഒക്കെ കറിവേപ്പിലയില്‍ വായിക്കാമല്ലോ. http://kariveppila.blogspot.com
വിശാലാ :) നന്ദി. ബുദ്ധിയൊക്കെ ഇപ്പോ മറ്റുള്ളവര്‍ക്കല്ലേ. അവരു വെക്കുമ്പോള്‍ നമുക്കെടുക്കാം.
സാക്ഷി :) നന്ദി.
അതുല്യ :) നന്ദി . നിങ്ങളുടെയൊക്കെ പ്രോത്സാഹനം കൊണ്ടാണ് ഇതൊക്കെ സാധിക്കുന്നത്.
സിദ്ധാര്‍ഥാ :)നന്ദി. അതെ അതെ. മുന്നൂറെങ്കിലും എനിക്ക് ഒളിച്ചടിയ്ക്കണം ;)
ഇബ്രു :) നന്ദി. നല്ല നല്ല രചനകള്‍ ഇബ്രുവിന്റെ ബ്ലോഗിലെത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.
ശ്രീജിത്ത് :) നന്ദി. മണ്ടന്മാര്ക്കും ജീവിക്കേണ്ടേ അല്ലേ? നമ്മളൊന്നും എഴുതിയില്ലെങ്കില്‍ പിന്നെ നല്ല എഴുത്തൊക്കെ എങ്ങനെ തിരിച്ചറിയും ;)
കുമാര്‍ :) അഭിനന്ദനത്തിന് നന്ദി.
ദേവന് :) നന്ദി.
അപ്പോല്‍ സു 200 നോട്ടൌട്ട്. അഭിനന്ദനങ്ങള്‍. താമസിയാതെ 300ഉം 500ഉം 1000ഉം ഒക്കെ കടക്കട്ടെ :-)
സു... ഈ ഡബില്‍ ഖുശി കി അവസര്‍ മൈന്‍, ഞാന്‍ അനുമോദനത്തിന്റെ ഡബില്‍ പൂച്ചെണ്ടുകല്‍ വിട്ടിരിക്കുന്നു... :)
ഞാന്‍ ലേറ്റ് ആണേലും ലേറ്റസ്റ്റാ... :)
ഡബ്ബിള്‍ അഭിനന്ദനങ്ങള്‍.
ജേക്കബ്
നന്നായിട്ടുണ്ട് സൂ...
എന്തായാലും കളി ഡബിളിലെത്തിയ സ്ഥിതിക്ക് ഒരു ബല്ല്യേ കൂപ്പുകൈ..
ഇനിയുമേറെ ദൂരം പോകണം പ്രിയ സുഹൃത്തേ,
ഞാന്‍ നിദ്രയാം പ്രിയസഖിയെ പുല്കിടും മുന്പിലായ്...
അഭിനന്ദനങ്ങള്‍!
പോരാ പോരാ നാളില്‍ നാളില്‍
ദൂര (ഒന്നൂടെ വായിക്കൂ, ‘ദുര‘ അല്ല ‘ദൂര‘) ദൂരമുയരട്ടെ...
(ഇതെടുത്ത് ഇങ്ങനെ ഇവടെ ഇട്ടതിനെന്നെ തല്ലല്ലേ, കവിപ്രഭോ! ;-))
എന്തായാലും കളി ഡബിളിലെത്തിയ സ്ഥിതിക്ക് ഒരു ബല്ല്യേ കൂപ്പുകൈ..
ഇനിയുമേറെ ദൂരം പോകണം പ്രിയ സുഹൃത്തേ,
ഞാന്‍ നിദ്രയാം പ്രിയസഖിയെ പുല്കിടും മുന്പിലായ്...
അഭിനന്ദനങ്ങള്‍!
പോരാ പോരാ നാളില്‍ നാളില്‍
ദൂര (ഒന്നൂടെ വായിക്കൂ, ‘ദുര‘ അല്ല ‘ദൂര‘) ദൂരമുയരട്ടെ...
(ഇതെടുത്ത് ഇങ്ങനെ ഇവടെ ഇട്ടതിനെന്നെ തല്ലല്ലേ, കവിപ്രഭോ! ;-))
സൂക്കുട്ടീ
അറിയാന്‍ വൈകിട്ടോ.200 അക്ഷരം തിഅച്ചും കൂട്ടി എഴുതാനുള്ള മെനക്കേട് ! അപ്പോ ദാ വരുണു 200 പോസ്റ്റ്. നമിക്കുണു.
സ്നേഹം
സു-വിന്, അഭിനന്ദനങ്ങള്‍! ഞാന്‍ മലയാളം ബ്ലോഗു വായിച്ചുതുടങ്ങിയത് ഇവിടെ നിന്നായിരിക്കണം. “ഈ ബ്ലോഗുപരിപാടി കൊള്ളാമല്ലോ മാഷേ” എന്നു മനസ്സില്‍ പറഞ്ഞത് തീര്‍ച്ചയായും ആ “സുഡോകു” പോസ്റ്റു വായിച്ചപ്പോള്‍. ഇനിയും ചിരിയും ചിന്തയും ഞങ്ങള്ക്കുതന്നുകൊണ്ട് ഈ ബ്ലോഗ് തുടരട്ടെ എന്നാശംസിക്കുന്നു.
(പിന്നെയുമുണ്ട്: ഞാന്‍ ആദ്യമായി മലയാളത്തില്‍ ഒരു കമന്റ് വച്ചത് ഇവിടെയാണല്ലോ. ആദ്യമായി എന്റെ ഒരു കമന്റ് “അസഭ്യം” എന്ന പേരില്‍ delete ചെയ്യപ്പെട്ടതും ഇവിടെത്തന്നെ :) ഇതൊക്കെ ഞാന്‍ 300-അം പോസ്റ്റിനും എഴുതാട്ടോ :))
ഞാനും ആദ്യമായി കമന്റ് വച്ചതു ഇവിടെ തന്നെ. എന്റെ തുടക്കവും ഈ ബ്ലൊഗില്‍ നിന്നായിരുന്നു. സുവിന്റെ പ്രേമത്തിന്റെ ഡെഫനിഷന്സില് നിന്നു... :)
കുഞ്ഞന്‍സേ :) നന്ദി . അത്രയ്ക്കൊക്കെ വേണോ ;)
സഹിക്കേണ്ടി വരും.
കുട്ടപ്പായീ :) നന്ദി.പൂച്ചെണ്ടുകള്‍ കിട്ടി. ഹിഹിഹി എന്നാല്‍ ഇന്നാ ഒരു പ്രണയവും കൂടെ പിടിച്ചോ. ബ്ലോഗിലിട്ടാല്‍ എന്നെ തല്ലിക്കൊന്ന് വെടിപ്പാക്കും.
“പ്രണയം ചൊറിപോലെയാണ്,
എത്ര ശ്രമിച്ചാലും പോയി മാന്താതിരിക്കാന്‍ പറ്റില്ല” ;)
ജേക്കബ് :) നന്ദി.
കലേഷ് :) നന്ദി.
ശനിയാ :) ഇമ്മിണി ബല്യ സന്തോഷം.
ദുര ഇല്ല, ദൂരെപ്പോവുകയും വേണ്ട. ഡബിള്‍ സെഞ്ച്വറി ആയതുകൊണ്ടാണോ രണ്ട് കമന്റ് :)
അചിന്ത്യാമ്മേ,
നമിക്കണ്ട. ഇതൊന്നും മനസ്സിന്റെ ആഴക്കടലിന്റെ അടിത്തട്ടില്‍ നിന്ന് വരുന്ന ആശയങ്ങളുടെ ആവിഷ്കാരങ്ങളുടെ ആകെത്തുകയൊന്നുമല്ല. നിസ്സഹായതയുടെ നിലയില്ലാക്കയത്തില്‍ നിന്ന് വരുന്ന തോന്ന്യാസങ്ങളുടെ നീര്‍ക്കുമിളകള്‍ ആണ്. ഇതൊക്കെ സഹിക്കുന്നതില്‍ നിങ്ങളെയൊക്കെയല്ലേ ഞാന്‍ നമിക്കേണ്ടത്?
പാപ്പാനേ :) നന്ദി. ചോദ്യങ്ങളൊക്കെ തീര്‍ന്നോ ;)
ഈ ബ്ലോഗ് വായിച്ച് എന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്ക്കും നന്ദി.
“മൌനം പോലും മധുരം,
ഈ മധുനിലാവിന്‍ മഴയില്‍
മനസ്സിന് മാധവം മിഴിയില്‍ പൂക്കവേ....
...............
നീണ്ടു നീണ്ടു പോകുമീ
മൂകതയൊരു കവിതപോല്
വാചാലമറിവൂ ഞാന്‍...
നിന്റെ മൌനം പോലും മധുരം,
ഈ മധുനിലാവിന്‍ മഴയില്‍...
സു.. ഞാനും...
തമസിച്ചില്ലല്ലോ ല്ലേ...
ഇനിയും കഥ തുടരും.. തുടരട്ടെ..
മുല്ലപ്പൂവേ :) നന്ദി.
കണ്‍ഗ്രാറ്റ്സ് സൂ ചേച്ചി....ഇനിയും ഇനിയും എഴുതുക....
എല്‍ ജീ :) നന്ദി.
u know ആരാ എന്ന് മനസ്സിലായില്ല :( ഞാന്‍ വിചാരിച്ച രണ്ടാളും അല്ല. pls tell me.
ഇനി ഗന്ധര്വന് ആണോ?
Su, Congrats.
കണ്ണൂസേ നന്ദി :) എന്നാലും “എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ”.
ഇന്നെന്റെ പിറന്നാള്‍ ആയിരുന്നു :) മലയാളം നാള്.
Post a Comment
Subscribe to Post Comments [Atom]
<< Home