നന്ദിപ്രകടനം.
കനലില്‍ ഒരു മിന്നാമിനുങ്ങ്.
മഴ പെയ്യാന്‍ പ്രാര്‍ത്ഥിച്ചു.
മഴ വന്നു കനല് കെട്ടു.
മിന്നാമിനുങ്ങിന്റെ ആത്മഗതം ഉച്ചത്തില്‍ ആയി.
ദൈവം കേട്ടു.
"ഹോ.. എന്തൊരു നശിച്ച മഴ."
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
15 Comments:
ഹയ്! ഈ നുറുങ്ങ് രസായി.
എന്നെഴുതി വന്നപ്പോ ഒരു ദംഷയം, ഞാനും ...എന്നേ.
പരിചയമില്ലെങ്കിലും കവിതചൊല്ലുവാൻ എനിക്കും കൊതിയാവുന്നു.
മണ്ണുതിന്നുന്നൊരു മണ്ണിരേക്കൊല്ലുവാൻ
പെസ്റ്റിസൈഡെന്നൊരു അന്തകൻ വന്നുവോ
കർഷകന്റെയാ കലപ്പയായുള്ളൊരു
മണ്ണിര പോയപ്പോൾ മരുഭൂമിയായുലകം
..........................
മഴയുടെ അമ്മയ്ക്ക് എന്നും വിഷമിയ്ക്കാനേ സമയള്ളൂ ന്ന് എന്റെ അമ്മ പറയാറുണ്ട് സൂ. പെയ്താലും പെയ്തില്ലെങ്കിലും ചീത്തയാണല്ലോ മഴയ്ക്ക് കേള്‍ക്കേണ്ടി വരുക. പാവം. -സു-
സുനില്‍ പറഞ്ഞത് ശരിയാ.മിനിയാന്ന് നാട്ടിലേക്ക് ഫോണ്‍ ചെയ്ത്അപ്പോ കേട്ടു ‘മിഥുനം തുടങ്ങി,ന്നിട്ടും നേരാംവണ്ണം മഴയില്ലാ’ന്ന്! ഇന്ന് വിളിക്കുമ്പം അമ്മ ‘എന്തൊരു നശിച്ച മഴ, ഇന്നലെ തുടങ്ങിയതാ!‘
സൂ, നന്നായിട്ടുണ്ട്...വളരെ!
നാലു വരിയില്‍ കൂടി നല്ലൊരു കാര്യം സൂ പറഞ്ഞു.
മനുഷ്യന്റെ അവസ്ഥയും ഇതു തന്നെ....
പത്തു കിട്ടുകില്‍ നൂറുമതിയെന്നും......
ആഗ്രഹങ്ങള്ക്കവസാനമില്ല.....
കുറ്റപെടുത്തലുകള്‍ക്കും.
ആര്‍ത്തി മൂത്താക്രാന്തമായി.
തികച്ചും അര്‍ത്ഥവത്തായ കാര്യം. നമ്മള് തന്നെ രണ്ടും പറയും. സുനില്‍ പറഞ്ഞതുപോലെ പാവം മഴ. പക്ഷേ നമ്മള് തന്നെയാണ് കാരണമെന്ന് തോന്നുന്നു-ഭാരതപ്പുഴ ഭാരതത്തോടാക്കിയും മൈതാനമാക്കിയും, മതികെട്ടാന്‍ വെളുപ്പിച്ചും പട്ടയം കൊടുത്തും...... കുന്നെല്ലാം വെട്ടി നിരത്തിയും പാടമൊക്കെ വീടാക്കിയും........ എന്നാ പറയാന :(
ഹോ എന്തൊരു ചൂടാ ഇവിടെ ;)
രേഷ് :)
ചന്ദ്രേട്ടന് :) നല്ല കവിതയാണ്.ഇങ്ങനെയല്ലേ ചൊല്ലിപ്പരിചയിക്കുക.
സുനില്‍ :) മഴയോട് മാത്രമല്ല. പലതിനോടും നന്ദി കാണിക്കുന്നത് ഇങ്ങനെയാണ്.
സതീഷ് :)നന്ദി.
കുറുമാന് :) അതെ. ആഗ്രഹങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും അവസാനം ഇല്ല.
വക്കാരീ :) മഴ ഇല്ലാത്തത് മനുഷ്യരെക്കൊണ്ട് തന്നെയാ. കാടൊക്കെ നശിപ്പിച്ച് നാടാക്കി മാറ്റുന്നതാണ് കാരണമത്രെ.
ബിന്ദു :) മഴ പെയ്യും. എന്നിട്ട് എന്തൊരു നശിച്ച മഴ എന്നു പറയാന്‍ ആണ് അല്ലേ?
എല്ലാവര്ക്കും നന്ദി.
കണക്കുകള്‍ തീര്‍ക്കുവാന്‍ മഴയുടെ ജീവിതം പിന്നേയും ബാക്കി....
എല്‍ ജീ :) തന്നാലും തന്നില്ലെങ്കിലും മഴയ്ക്ക് തിരിച്ച് കിട്ടുന്നത് പരാതി മാത്രം.
മഴയെ ഇങ്ങനെ പഴിക്കുന്നത് കൊണ്ടാണോ മഴ കുറയുന്നത്..........?
നല്ല കവിത...നല്ല ആശയം....അതിനെക്കാള്‍ നല്ല ആവിഷ്ക്കാരം...
സെമി
സെമി :)
നുറുങ്ങുകവിതകള്‍.
പണ്ട് മിനിമാഗസിനുകള് നിറയെ ഇത്തരം കവിതകള്‍ വരുമായിരുന്നു.
അതിലൊന്ന് ഇപ്പോഴും മനസില്‍ കിടക്കുന്നു.
“തോണിതുഴഞ്ഞുവരും മുക്കുവന്
നീ എന്തു കൊടുക്കും കടലേ എന്ന് കുഞ്ഞു മീന്‍ ചോദിച്ചു.
നിന്റെ തന്തയെ എന്നുപറഞ്ഞ് കടലാര്‍ത്തു ചിരിച്ചു.
അതിന്റെ മുകളില്‍ ഒരു വലവിരിയും വരെ ചിരിച്ചു”
വരികളില്‍ വ്യത്യാസം ഉണ്ടായോ എന്നറിയില്ല. അതിലും ദുഃഖം ഇത് എഴുതിയ ആളിന്റെ പേരുപോലും ഓര്‍ക്കുന്നില്ല.
പറയാന്‍ മറന്നു. ചിന്തയുള്ള വരികള്‍. നന്നായി.
നൈസ്.
കുമാര്‍ :)
വിശാലന് :)
wv (bikzpoxx)
Post a Comment
Subscribe to Post Comments [Atom]
<< Home