Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, July 18, 2006

എന്ത് ചെയ്യും?

തല വേദനിച്ചാല്‍ മരുന്ന് കഴിക്കാം.

മനസ്സ് വേദനിച്ചാലോ?


പനി വന്നാല്‍ മരുന്ന് കഴിക്കാം.

പ്രണയം വന്നാലോ?


വാതം വന്നാല്‍ മരുന്ന് കഴിക്കാം.

വിരഹം വന്നാലോ?


ജനിച്ചാല്‍ മരിക്കാം.

മരിച്ചാലോ?

24 Comments:

Blogger ബിന്ദു said...

മരിച്ചാലോ... :( ജനിച്ചാല്‍ മരിക്കാതിരിക്കാനാവില്ലല്ലോ, അതുകൊണ്ടു ...

Tue Jul 18, 10:07:00 pm IST  
Blogger മുസാഫിര്‍ said...

സൂ,

ഒന്നും ചെയ്യണ്ട , ജീവിതത്തിന്റെ വിഹ്വലത എന്നു പണ്ട്‌ പറഞ്ഞു കേട്ടിട്ടില്ലെ ! അതിതാണു !
എനിക്കു ആനക്കഥയേക്കാളും ഇഷ്ടപ്പെട്ടതു ഇതാണു.

Wed Jul 19, 12:51:00 am IST  
Blogger ഉമേഷ്::Umesh said...

ഉത്തരങ്ങള്‍:

1) മദ്യം.
2) വിവാഹം
3) വിഷം.
4) ബലി കഴിക്കാം.

Wed Jul 19, 12:53:00 am IST  
Blogger Santhosh said...

ജനിച്ചാല്‍ മരുന്നു കഴിക്കാം.
മരിച്ചാലോ?

മരണത്തിനു മരുന്നില്ല എന്നാണോ, അതോ ജനനം ഒരു അസുഖമാണെന്നോ പറഞ്ഞു വരുന്നത്? ഏതായാലും ഉത്തരമില്ലാത്ത ചോദ്യം:)

Wed Jul 19, 06:33:00 am IST  
Blogger evuraan said...

മരണം ആത്യന്തികമായ സത്യമല്ലേ? അതിനപ്പുറമുണ്ടോ വിലയിരുത്തലുകള്‍?

Wed Jul 19, 08:09:00 am IST  
Blogger പാപ്പാന്‍‌/mahout said...

4. മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കാം. എന്നിട്ടു രാജേഷ് വര്‍മ്മ എഴുതിയ ഡയലോഗടിക്കാം.

Wed Jul 19, 08:24:00 am IST  
Blogger Adithyan said...

ഇവിടെ ആരും മരിയ്ക്കാനായി ജനിയ്ക്കുന്നില്ല. ഈ സമൂഹമാണ് അവരെ മരിപ്പിയ്ക്കുന്നത്.

Wed Jul 19, 08:33:00 am IST  
Blogger Sreejith K. said...

ഈ സൂവിന് എപ്പോഴും സംശയങ്ങളാണല്ലോ. എന്താപ്പൊ അങ്ങിനെ?

Wed Jul 19, 10:45:00 am IST  
Blogger സു | Su said...

ബിന്ദു :) മരിച്ചാല്‍ പുനര്‍‌ജനിച്ച് ബ്ലോഗെഴുതാം ;)

പല്ലി :) മരിച്ചാലും ജീവിയ്ക്കാനോ?

ബാബു :) ഇതൊരു കഥയില്ലായ്മയല്ലേ?

ഉമേഷ്‌ജീ :)മനസ്സ് വേദനിച്ചാല്‍ മദ്യമോ? വിവാഹം കഴിച്ചതിശേഷം പ്രണയം വന്നാലോ;) വിരഹം വന്നാല്‍ വിഷമോ? അത് കുറച്ച് കടന്ന് പോയില്ലേ?

സന്തോഷ് :) ജനിച്ചാല്‍ മരുന്നു കഴിക്കാം എന്നോ? ഹി ഹി. മരിക്കാം എന്നാ ഞാന്‍ പറഞ്ഞത്.

ഏവൂ :) ഇല്ലേ? മരണത്തിനു ശേഷമാണ് വിലയിരുത്തലുകള്‍.

പാപ്പാനേ :)എന്താ ഒരു കുപ്പിയൊക്കെ ആയിട്ട്?

ആദി :) എന്റമ്മോ... എന്തൊരു ഡയലോഗ് ആണിത്?

Wed Jul 19, 10:52:00 am IST  
Blogger Unknown said...

ഹൌ, ഭയങ്കര സംശയങ്ങളാണല്ലോ?

മനസ്സ് വേദനിച്ചാല്‍ ഒന്നും ചെയ്യണ്ട കുറച്ച് കഴിഞ്ഞാല്‍ മാറിക്കോളും.

പ്രണയം വന്നാല്‍, നോ രക്ഷ. ഒരു മരുന്ന് കൊണ്ടും കാര്യമില്ല.

വിരഹം വന്നാല്‍,വിഷം ഒരു ഓപ്ഷനാണെങ്കിലും ഔട്ട് ഓഫ് ഫാഷനാണ്, കര്‍ഷകര്‍ കാരണം. (ചന്ദ്രേട്ടന്‍ പൊറുക്കട്ടെ)

മരിച്ചാല്‍, പരിപാടി കഴിഞ്ഞില്ലേ. ഇനി എന്ത് മരുന്ന്? ദുനിയാ കോ സലാം നമസ്തേ!

സൂ, ഞാന്‍ ഒന്ന് അമര്‍ത്തി ചിന്തിച്ചിട്ട് വിഢിത്തമല്ലാത്തതെന്തെങ്കിലും പിന്നീട് കമന്റാം.

Wed Jul 19, 11:07:00 am IST  
Blogger സു | Su said...

ശ്രീജിത്ത് :) കുറേ സംശയങ്ങളുടേയും അവയുടെ നിവാരണത്തിന്റേയും ഇടയ്ക്കുള്ള ഘട്ടമാണല്ലോ ഈ ജീവിതം എന്ന് പറയുന്നത് ;)

ദില്‍‌ബാസുരാ :)ഇനിയും കൂടുതല്‍ ചിന്തിക്കരുത്. ഇത്രേം മതി.

Wed Jul 19, 11:31:00 am IST  
Blogger Khadar Cpy said...

ജീവിതവും മരണവും കൈകോര്‍ക്കുന്നിടത്ത് മനുഷ്യന്‍ അവസാനിക്കുന്നു, മരണത്തിലെങ്കിലും അവന്‍ സ്വസ്ഥനായിരിക്കട്ടെ, അല്ലെ????
ആര്‍ദ്രത..ഞാനും..

Fri Jul 21, 11:05:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

ആദ്യം സൂന്റെ സംശയത്തിനുത്തരം-
മരണം ഒരവസാനം എന്നു കരുതുന്നവര്‍ക്കു ഇനി മരുന്നു കഴിക്കണ്ടല്ലോ എന്നാശ്വസിയ്ക്കാം, മരണം കൊണ്ടവസാനിയ്ക്കുന്നില്ല എന്നു കരുതുന്നവര്‍ക്ക്‌ ഇനി ഏതു മരുന്നു കഴിക്കണം എന്നിപ്പോഴെ ആലോചിച്ചു തുടങ്ങാം :-)

ഇനി എന്റെ സംശയം-

പനി വന്നാല്‍?
"മരുന്നുകഴിയ്ക്കാം"
സൂനതൊക്കെ പറയാം.
പനി വന്നു, കൊച്ചിയിലെ ഒരു ഹൈ-ടെക്‌ ഹോസ്പിറ്റലില്‍(ഏറ്റവും മോഡേണ്‍ ശാസ്ത്രത്തിലേ വിശ്വാസമുള്ളൂ)പോയി- "വൈറല്‍". മരുന്നു തന്നു. കഴിച്ചു. കോഴ്സു കഴിഞ്ഞപ്പോള്‍ വീണ്ടും പനി, വീണ്ടും ഹൈ-റ്റെക്ക്‌. ഇനി മഞ്ഞപ്പിത്തം? ടൈഫോയ്ഡ്‌? എല്ലാ ടെസ്റ്റുകളും ചെയ്യൂ, ഏതായാലും ഇന്നു തന്നെ ടൈഫോയ്ഡിനുള്ള മരുന്നു തുടങ്ങൂ".
തുടങ്ങി. ടെസ്റ്റു രിസല്‍ട്ടു കിട്ടിയപ്പോള്‍ ടൈഫോയ്ഡ്‌ ഇല്ലായിരുന്നു. "ഏതായാലും മരുന്നു തുടങ്ങീല്ല്യേ, ഇനി കോഴ്സു മുഴുമിപ്പിയ്ക്കണം"-ഹൈടെക്ക്‌.
ചോറൊരുരുള പോലും വായില്‍ വെയ്ക്കാന്‍ കഴിയുന്നില്ല, ഭക്ഷണം കഴിയ്ക്കാതെ ശക്തമായ മരുന്നെങ്ങിനെ കഴിയ്ക്കും? തലവേദനിച്ചിട്ടു വയ്യ, അതിനെന്താ മരുന്നു കഴിയ്ക്കാലോ? കണ്ടൂ അടുത്തുള്ള ഡോക്ടറെ. ഈ മരുന്നുകളെല്ലാം നിര്‍ത്തൂ, പകരം ഞാന്‍ തരുന്നതു മാത്രം മതി....
ഹൈടെക്കിനെ വിശ്വസിക്കണോ? മരുന്നിനെ വിശ്വസിയ്ക്കണോ? സൂനെ വിശ്വസിയ്ക്കണോ? പിന്നെ പനിയെ വിശ്വസിക്കാതിരിയ്ക്കാനും പറ്റുന്നില്ല, ഓരോ അന്ധവിശ്വാസങ്ങളേ... :(

Sat Jul 22, 10:31:00 am IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

"കാണ്മാനില്ല ഒരു കമെന്റിനെ. ബാംഗ്ലൂര്‍-കണ്ണൂര്‍ മെയിലില്‍ കേറ്റിയിരുന്നു, എന്താ കണ്ണൂരില്‍ ബന്ദാണോ? ഇനിയും എത്തിയില്ലല്ലോ

Sat Jul 22, 10:39:00 am IST  
Blogger Sapna Anu B.George said...

എന്റെ സൂ,....ജീവിതത്തെ സ്നേഹിക്കുന്നവര്‍ക്കു,ഈ ജീവിതം, നമ്മുക്ക് ദൈവം, സ്നേഹത്തോടെ തന്നതാണെന്നു മനസ്സിലാക്കിയാല്‍ പിന്നെ വേദനയില്ലല്ലോ!!!,മന‍സ്സു വേദനിച്ചാല്‍ സ്നേഹമുള്ളവരോടു പറഞ്ഞു തീര്‍ക്കാം, പ്രണയം പ്രണയിച്ചുതീര്‍ക്കാം,വിരഹം അറിഞ്ഞാലേ പ്രണയത്തിനു ശക്തിയുണ്ടാകൂ,ജനിച്ചാല്‍ മരിച്ചേ മതിയാകൂ, മരണം വരും എന്നുള്ള പേടി, നമ്മെ ജീവിതത്തെ സ്നേഹിക്കാന്‍‍ പ്രേരിപ്പിക്കും.ബാക്കി എല്ലാ ശാരീരിക അസുഖങ്ങള്‍ക്കും മരുന്ന് പ്രക്രുതി നമ്മുക്ക് തന്നീട്ടുണ്ട്.ഇല്ലെ? ഉണ്ടെന്നാണ് എന്റെ വിശ്വാസം.

Sat Jul 22, 11:12:00 am IST  
Blogger സു | Su said...

ജ്യോതി :) സ്വാഗതം. ഇതിനെയൊന്നും വിശ്വസിക്കേണ്ട. ദൈവത്തില്‍ വിശ്വസിച്ചാല്‍ മതി.

സപ്ന, :) ഒക്കെ ശരിയാണ്. നല്ല കമന്റ്.

Sat Jul 22, 01:32:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

സു, സ്വാഗതത്തിനു നന്ദി.
സൂര്യഗായത്രി ജപിയ്ക്കാന്‍ തുടങ്ങിയിട്ടു നാളുകള്‍ കുറേയായിരിയ്ക്കുന്നു. ബഹുമാനമോ പേടിയോ ഒക്കെ കാരണം ഇതുവരെ കമെന്റിയില്ലെന്നേയുള്ളൂ. പല പോസ്റ്റുകളും എനിയ്ക്കിഷ്ടമായിരുന്നു.

Sat Jul 22, 07:37:00 pm IST  
Blogger സു | Su said...

ജ്യോതീ,

ഒസാമ, താലിബാന്‍, പിടികിട്ടാപ്പുള്ളികള്‍, വീരപ്പന്‍ ,സുകുമാരക്കുറുപ്പ്, റിപ്പര്‍ എന്നിവയിലൊന്നും ഞാന്‍ പെടില്ല. പിന്നെ എന്തിന് പേടിക്കണം? ബഹുമാനിക്കാം. അതില്‍ വിരോധമില്ല. എല്ലാരേം പേടിക്കുന്ന എന്നെ, പ്ലീസ്...പേടിക്കരുത്.

wv (corfaum)

Sat Jul 22, 10:06:00 pm IST  
Blogger വളയം said...

എല്ലാം ഒരു വളയത്തിനുള്ളിലെ കളിയല്ലേ സൂ..

Sat Jul 22, 11:03:00 pm IST  
Blogger സു | Su said...

പ്രിന്‍സി :) സ്വാഗതം ഉണ്ട് കേട്ടോ.

Sat Jul 22, 11:07:00 pm IST  
Blogger സു | Su said...

വളയം :) അതെ. സ്വാഗതം.

Sat Jul 22, 11:11:00 pm IST  
Blogger Khadar Cpy said...

ആ വഴിക്കൊക്കെ ഒന്നു വരുകയുമാവാം... :D

Sat Jul 22, 11:35:00 pm IST  
Blogger സു | Su said...

പ്രിന്‍സി :) ഞാന്‍ എപ്പോഴേ വന്ന് കമന്റ് വെച്ചു അവിടെ. കണ്ടില്ലായിരുന്നോ? ഇനി പോസ്റ്റ് ഡിലീറ്റ് ചെയ്തോ? ഇവിടെ വരുന്നതിനുമുന്‍പ് വന്നു.

w v (ettshdie)

Sat Jul 22, 11:51:00 pm IST  
Blogger ശനിയന്‍ \OvO/ Shaniyan said...

1. സുഹൃത്ത്
2. നിരാശ
3. ഈ മെയില്‍
4. ഓര്‍മ്മക്കുറിപ്പ്.

Sun Jul 23, 11:21:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home