ഭാവിയില്‍ ഇങ്ങനേയും...
“എന്താ അയാള്‍ക്കൊരു കുറവ്?”
“ഉണ്ടെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ.”
“പിന്നെ”?
“പിന്നെ ഒന്നുമില്ല എനിക്കയാളെ വിവാഹം കഴിക്കേണ്ട. അത്ര തന്നെ”.
“നിനക്ക് എന്തിന്റെ കേടാ”?
മൌനം.
“അയാള്‍ക്ക് നല്ലൊരു ജോലി ഇല്ലേ”?
“ഉണ്ട്. സമ്മതിച്ചു”.
“നല്ലൊരു കുടുംബമല്ലേ അവരുടേത് ”?
“ആണല്ലോ”.
“നല്ല വിദ്യാഭ്യാസവും നല്ല പെരുമാറ്റവും അല്ലേ”?
“അതെ”.
“നിനക്ക് ചേര്‍ന്ന ഒരാളല്ലേ അയാള്‍. പിന്നെന്താ നീ ഇതിനു തടസ്സം നില്‍ക്കുന്നത്”?
“അമ്മ പറയുന്നത് ഒക്കെ ശരിയാണ്. ഒക്കെ അനുകൂലിക്കുന്നു. പക്ഷെ...”
“എന്ത് പക്ഷെ? കാരണം തുറന്ന് പറയൂ”.
“അയാള്‍ക്ക് നല്ലൊരു കുടുംബമുണ്ട്. നല്ല വിദ്യാഭ്യാസമുണ്ട്. നല്ലൊരു ജോലിയുണ്ട്. എനിക്ക് ചേര്‍ന്ന ആളുമാണ്.
പക്ഷെ...
അയാള്‍ക്കൊരു മലയാളം ബ്ലോഗ് ഇല്ലല്ലോ”!
35 Comments:
ഭാഗ്യം!!! എനിക്കു പെണ്ണു കിട്ടും... :)
സൂ, ക്ലൈമാക്സ് ഒന്നൊന്നര. ആസ്വദിച്ചു. ആ രംഗം മനസ്സില്‍ ആലോചിച്ചിട്ട് ചിരി വന്നിട്ടും മേല.
ആ കുട്ടിയെ അന്നേരം വരെ നിര്‍ബന്ധിച്ചുകൊണ്ടിരുന്ന അമ്മ/അച്ഛന്റെ മുഖം മനസ്സില്‍ ഓര്‍ക്കുമ്പോ ... എനിക്ക് ചിരിച്ച് വയറ് വേദനിക്കുന്നേ...
ചിരി ഉറക്കെ ആയിപ്പോയി സൂ...
നല്ല രസമുള്ളാ പോസ്റ്റ്...
ഹ ഹ
സൂ അത് കൊള്ളാം..ഇനിയുള്ള കാലം അതും ഒരു പരിഗണന ആയേക്കും ..ആവട്ടെ ..
കൊള്ളാം...എന്നാലും ബ്ലോഗിനിത്ര പ്രസക്തിയൊക്കെ വരുമൊ സൂ? എന്നാലിനി മക്കളുടെ കല്യാണത്തിന് ബ്ലോഗുള്ള ചെറുക്കനെയും പെണ്ണിനേയും അന്വേഷിച്ച് നടക്കേണ്ടി വരുമായിരിക്കും. ഈ ഇ-മെയില്‍ വന്നപ്പോള്‍ ആരെങ്കിലും വിചാരിച്ചതാണോ പോസ്റ്റോഫീസുകാര്ക്ക് ഈച്ചയടിച്ചിരിക്കേണ്ട ഗതികേട് വരുമെന്ന്?
സൂ,കൊള്ളാം. നല്ല തീം. കല്യാണചെക്കനും പെണ്ണും മാത്രം ബൂലോഗനും ബൂലോഗിയും ആയാല്‍ പോരാ.. കുറച്ചൂടെ കഴിഞ്ഞാല്‍ കല്യാണബ്രോക്കറും ഒരു മഹാബൂലോഗനാവേണ്ടി വന്നേക്കാം.
സൂ,
ബ്ലോഗ്ഗുകള്‍ ഇല്ലാതവനും പറ്റുമെങ്കില്‍ കമ്പ്യൂട്ടറ് ഉപയോഗിക്കാത്തവരും ആയിരുന്നെങ്കില്‍ എന്റെ ഭര്‍ത്താവു എന്ന് പിന്നെ ആശിച്ചിട്ടു കാര്യമില്ല!
അങ്ങനെ സ്ത്രീകള്‍ ആഗ്രഹിക്കുന്ന കാലം ഇതിനു മുന്‍പേ വരും :)
സമയം കിട്ടിമ്പോള്‍ വായിച്ചോ..
http://www.deshabhimani.com/weekend/cover.htm
സന്തോഷം!
സൂ ബാക്ക് ഇന്‍ ഫോം!
ഉഗ്രന്‍ പോസ്റ്റ് സൂ!
ഹി ഹി ഹി....
കെട്ടാന്‍ പോണ പെണ്ണിന്, വാലന്റൈന്‍സ് ഡേ-ക്ക് യുണിക്കോഡിനെ പറ്റിയുള്ള ലേഖനം അയച്ചു കൊടുത്ത ആളുകള്‍ ഉള്ള നാടല്ലേ... :)
കലേഷേട്ടാ, ഞാന്‍ സ്മൈലി ഇട്ടിട്ടുണ്ട് കേട്ടോ..)
കൊള്ളാം സൂ.....
ഇനി മുതല്‍ മ്യാട്രിമ്യോണിയല് ഡാറ്റായില്‍ - പേര്, നക്ഷത്രം, ജനനതിയതിക്കൊപ്പം ബ്ലോഗുന്ന പേര്, ബ്ലോഗിന്റെ പേര്, എത്ര പോസ്റ്റ് (അതില്‍ പന്നി പോസ്റ്റെത്ര, ആന പോസ്റ്റെത്ര) എന്നിവയും ചേര്‍ക്കേണ്ടി വരുമല്ലെ?
ഉവ്വവ്വ!
ബ്ലോഗ് തുടങ്ങാന്‍ പ്ലാനുണ്ടായിരുന്നെങ്കില്‍
‘എന്നാ തന്നെ കെട്ടില്ല്ലാര്ന്നൂ ചേട്ടാ’ (പീ..ക്കു)
എന്നാണ് ഇവിടെ പല ബ്ലോഗ് പത്നികളും പാടി നടക്കുന്നത് എന്നാ കേട്ടത്!
എന്തായാലും സൂ ന്റെ പോസ്റ്റ് കലക്കി.
സു,
കഥയില്‍ മുഴുകിയ കാരണം അവസാനം എന്താവുമെന്നു ആലോചിക്കാന്‍ സമയം കിട്ടിയില്ല.ഇത്രയും സംഭവിച്ചില്ലെങ്കിലും ചിലപ്പോള്‍ വീട്ടില്‍ കമ്പുട്ടര് ഇല്ല എന്ന കാരണം പറഞു കല്യാണം മുടങാം ഭാവിയില്‍.
ചാറ്റ് ചെയ്ത് പരിചയപ്പെട്ട പലരും കല്യാണം കഴിച്ചു ചീറ്റ് ചെയ്ത പൊലെ ബ്ലൊഗിലൂടെ പൊസ്റ്റിട്ടും കമന്റിടിച്ചും നല്ല പാതിയെ സ്വന്തമാക്കിയ ആരെങ്കിലും ഉണ്ടൊ ഇക്കൂട്ടതില്‍??
വിശാല്‍ജിയുടെ അഭിപ്രായത്തൊട് പൂര്‍ണ്ണമായും യോജിക്കുന്നു.പ്രതേകിച്ചും ഭാര്യ അവധിക്കു നാട്ടില്‍ പോയപ്പൊളുള്ള ഈ വിശ്രമ വേളയില്‍ .(വിശ്രമവേളകള്‍ ആനന്ദകരമാക്കുക- ബ്ലോഗിലൂടെ-അവറ് ഇതു വായിക്കുന്നില്ല എങ്കില്‍)
സൂ ബ്ലോഗിനെ കുറിച്ചെന്തോ എഴുതിയിട്ടുണ്ടെന്നു കമന്റുകളില്‍ നിന്നും മനസ്സിലായി (കമന്റ് വായിച്ചിട്ടാണല്ലോ പോസ്റ്റ് വായന)
അവസാനം വരേയും “അയാള്‍ക്കൊരു മലയാളം ബ്ലോഗുണ്ടല്ലോ!” എന്നാവും പറയാന്‍ പോവുക എന്നു കരുതിയിരുന്നു. വായിച്ചപ്പോള്‍ ആശ്വാസമായി.
-കല്യാണം കഴിക്കാത്ത ഒരു ബ്ലോഗന് (ഇതൊരു പരസ്യമല്ല)
അങ്ങനെയാണേല്‍ എല്ലാ ബാച്ചിലര്‍ ബ്ലോഗന്മാരോടും ഒരപേക്ഷ..
ചുമ്മാ അഞ്ചാറെണ്ണം കൂടി തുടങ്ങെന്നേ..!
ദൈവമേ ക്ലൈമാക്സ് കണ്ടു തകര്‍ന്നു.. എന്തോ സീരിയസ് ആയിരിക്കും എന്നു കരുതി കരയാന്‍ തയ്യറെടുത്ത ഞാന്‍...
ബ്ലോഗുണ്ടായിട്ട് എന്തു കാര്യം സൂ ?
ഒക്കെ ബ്ലോക്കു ചെയ്തേക്കുവല്ലേ ?
ഇതിന്റെ പേരില്‍ ഇനി എത്ര പെണ്പിള്ളാര് അവിവാഹിതകളായി കഴിയുമോ ആവോ ? ഭര്‍ത്താവിന്... അല്ല.. കര്‍ത്താവിനറിയാം
മോളില് ചെല അവിവാഹിത ഗഡിക്കള് വായിച്ച് ചിരിച്ച് ആശ്വസിച്ചു പോകുന്നതു കണ്ടു.
ഈ ബ്ലോഗ് ഉള്ളത് നാട്ടുകാര്‍ അറിഞ്ഞാല്‍ പിന്നെ പെണ്ണുകിട്ടൂലല്ലോ എന്നു വിചാരിച്ച് ഞാനും :(
(സൂചേച്ചീ, മോഡറേഷന് ഉണ്ടെങ്കില്‍ പിന്നെ വേര്‍ഡ് വേരീടെ ആവശ്യം ഉണ്ടോ?)
വായിച്ചു വായിച്ചു വന്നപ്പോള്‍ അവസാനം ഇങ്ങിനെയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഇതിനിടയ്ക്ക് രസതന്ത്രം സിനിമ വരെ ഓര്‍ത്തു.
കൊള്ളാം. നല്ല പോസ്റ്റ്.
മുല്ലപ്പൂവേ, ഈ ബാരാമുള്ളാ, ഹിദായത്തുള്ളാ, അബ്ദുള്ളാ എന്നൊക്കെ പറയുന്നതുപോലെയാണോ ഈ രസമുള്ളാ (ചുമ്മാതാണേ.. കമന്റിട്ടു കഴിഞ്ഞ് വെറുതെ ഇടത്തോട്ട് നോക്കിയപ്പോള്‍ ദേ കിടക്കുന്നു, ഒരു രസമുള്ളാ :))
കൊള്ളാം. ഈ ഡിമാന്റ് ഞാന്‍ തിരിച്ച് പെണ്ണിന് വെച്ചാലുള്ള ഗതി ആലോചിക്കുകയായിരുന്നു.
രാവിലെ ബ്രേക് ഫാസ്റ്റ് ആയോ എന്നറിയാന്‍ പിന്മൊഴി നോക്കേണ്ടി വരില്ലേ.
സു ചേച്ചി,:)
“പക്ഷേ...
അയാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ബ്ലോഗുണ്ട്!“
എന്നും പറഞ്ഞു കളയുമോ വേറൊരുത്തി?
പത്രത്തിലൊക്കെ ഇത്രമാത്രം എഴുതിയതുകൊണ്ടു ഇങ്ങനെ പറഞ്ഞുകൂടായ്കയില്ല. ;)
മലയാളം ബ്ലോഗുണ്ടായാലും പോര, ഒരെണ്ണത്തിലെങ്കിലും നൂറു കമന്റും നേടിയിരിക്കണം. ( ഗുരു ഒന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും എന്നതുപോലെ )
അതു ശരി..
ബ്ലൊഗ് തുടങ്ങിയാല്‍ മാത്രം പോര അല്ലെ. ഇനി കമന്റുകള്‍ എഴുതാന്‍ കൂടി ആളെ ഏല്പിക്കേണ്ടി വരുമോ ആവോ?
കൊള്ളാം... ഇങ്ങനെയൊക്കെ ആയാല്‍ മതിയായിരുന്നു...
പണ്ട് സൂവേച്ചി..മനോരമയില്‍ ഒരു പരസ്യം ഉണ്ടായിരുന്നു..
Girl looking for Groom, Mainframe Programmers not preferred.
ഇതു സത്യത്തില്‍ സംഭവിച്ചതാണ്..അതുകൊണ്ട് ചിലപ്പൊ ഇതും ഒരു സത്യമാവന് അധികം നാള് വേണ്ടാ.
ബ്ലോഗിലെ അടുത്ത വിവാഹം ആരുടേതായിരിക്കും?
പെരിങ്ങോടരെ പിടിച്ച് കെട്ടിക്കണ്ടേ നമുക്ക്?
(ഒരാള്‍ മാത്രം അങ്ങിനെ സുഖിക്കണ്ടാ...)
:^)
സീന്‍ 67 A.
മകളുടെ വീട്. പകല്‍. ഇന്റീരിയര്‍.
നമ്മള് നേരത്തെ കണ്ട ഷോട്ടിന്റെ അതേ ആംബിയന്‍സ്. കയ്യില്‍
ഒരു കുട്ടിയും കാല്ക്കല് മറ്റൊരുകുട്ടിയുമായി മകള്‍.
(നിശബ്ദതതെ മുറിച്ചുകൊണ്ട് സംവിധായകന്റെ ശബ്ദം :"Ready?
(Ready sir..) standby! camera roll! (rolling..) action!)
അമ്മ: (അതിശയത്തില്‍)“പക്ഷെ നീ ഇങ്ങനെ ഇറങ്ങി പോരാന്‍
എന്താ കാരണം? തുറന്ന് പറയൂ”.
അവള് : (മൂക്കുചീറ്റി കൊണ്ട്)“അയാള്‍ നല്ലൊരു കുടുംബ
നാഥനാണ്. നല്ല വിദ്യാഭ്യാസമുണ്ട്. നല്ലൊരു ജോലിയുണ്ട്. എനിക്ക്
ചേര്‍ന്ന ആളുമാണ്.
പക്ഷെ... (ഒരു നിമിഷം നിര്‍ത്തി)
അയാള്‍ക്കൊരു മലയാളം ബ്ലോഗ് ഉണ്ട്”!
-cut. pack up!-
കുട്ടപ്പായീ :) അതെ അതെ .
ശ്രീജിത്ത് :) ആസ്വദിച്ചതില്‍ സന്തോഷം.
മുല്ലപ്പൂവേ :) ചിരിക്കൂ.
ഇബ്രു :) അങ്ങനെ ആവട്ടെ.
പരസ്പരം :) അങ്ങനെ സംഭവിക്കണം.
ഏറനാടന്‍ :)മാതാപിതാക്കളും.
സപ്തവര്‍ണം :) അങ്ങനെ ആശിച്ചിട്ടും ഇനിയത്തെക്കാലത്ത് കാര്യമില്ല.
സോപാനം :)ബ്ലോഗര്‍ ആയത് നല്ല കര്യം. സ്വാഗതം.
കലേഷ് :) നന്ദി.
ബിരിയാണിക്കുട്ടീ :) റീമയോട് അതിനെപ്പറ്റി ബ്ലോഗാന്‍ പറയാം.
വിശാലാ :) സോനയെ കുറ്റം പറയരുത്.
കുറുമാന് :) വേണ്ടി വരും. കുറുമാന് പേടിക്കേണ്ട കാര്യം ഇല്ലല്ലോ.
മുസാഫിര്‍ :) അങ്ങനെ ഉണ്ടാവും.
വല്യമ്മായിക്ക് സ്വാഗതം :) ഉള്ളതായി അറിയില്ല.
പെരിങ്ങോടാ :) പരസ്യം അല്ലാത്ത പരസ്യം നന്നായി. പെരിങ്ങോടനു മുമ്പെ ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ട് വരേണ്ടതാണ്. എന്നിട്ടു വേണം ഇത് തീരുമാനിക്കാന്‍.
വര്‍ണം :) കാര്യമില്ല. ഒരു കെട്ടേ നടക്കൂ.
അജിത്ത് :) ഹി ഹി.
ഇടിവാളേ :)ബ്ലോക്കൊക്കെ മാറും.
പല്ലി :) സത്യമേവ ജയതേ .
ആദി :) നാട്ടുകാരെ കുറ്റം പറഞ്ഞോ ബ്ലോഗില്‍? ഇല്ലെങ്കില്‍ സാരമില്ല. വേ. വെ നിന്നോട്ടെ.
വക്കാരീ :) ആ സിനിമയും ഇതും തമ്മിലെന്ത് “ബന്ധനം”?
ദില്‍ബാസുരാ :) അപ്പോ ഞങ്ങളുടെയൊക്കെ വീട്ടില്‍ ബ്രേക്ഫാസ്റ്റ്, ഡിന്നറാണോ? ബിന്ദു, എല്‍ ജീ ഇതു കേട്ടില്ലേ? സ്ത്രീജനങ്ങളെ കളിയാക്കുന്നു.
സ്വാര്‍ത്ഥാ :) ഇനി സ്വാര്‍ത്ഥനു പേടിക്കാന്‍ ഒന്നുമില്ലല്ലോ.
ബിന്ദു :) നൂറ് കമന്റടിക്കാന്‍ കഴിവുള്ളവനും എന്ന് മതിയാകും.
ദൂരദര്‍ശനം :) കമന്റെഴുതാന്‍ വെക്കുന്നതില്‍ കുഴപ്പമില്ല. പക്ഷെ വായിക്കാന്‍ ആളെ വെക്കരുത്.
ദൈവമേ ഇതാര് /
സന്തോഷ് :) അങ്ങിനെ ഒരു നല്ലകാലം വരും.
എല്‍ ജി :) സത്യമാവട്ടെ.
ഏവൂ :) പെരിങ്ങ്സ് അടുത്ത് തന്നെ 100 പ്രാവശ്യം പാടുന്ന ശാദി കരാദോ മേരി എന്ന പാട്ടിന്റെ എം പി ത്രീ വീട്ടിലേക്ക് അയക്കുന്നതായിരിക്കും. അതു കേട്ട് സഹികെട്ട് വീട്ടുകാര്‍ നടത്തിക്കൊടുക്കും. നമുക്കും പങ്കെടുക്കാം. അടുത്ത കേരളാ മീറ്റും പെരിങ്ങ്സിന്റെ കല്യാണത്തലേന്ന് പെരിങ്ങ്സിന്റെ വീട്ടില്‍ എന്ന് അനൌണ്സ് ചെയ്യാം.
കുമാര്‍ :) പോസിറ്റീവ് ആയി ചിന്തിക്കൂ. ഇല്ലെങ്കില്‍ പായ്ക്കപ്പ് ആകേണ്ടിവരും.
w v (hirpa)
ഭഗവതീ
ഇത്ര വഷളായോ കാര്യങ്ങള്‍.
ബ്ലോഗ്ഗാത്ത, ചാറ്റാത്ത. ആപ്പീസിലോട്ടൊഴികെ ഒരു ഈമെയില്‍ പോലുമയക്കാത്ത മെയിലിനെ തിരക്കാന്‍ പറയൂ. ജീവിതം നന്നാവും. ദേ എന്നെ കണ്ടില്ലേ. ബ്ലോഗ്ഗി നശിച്ചു,
ദേവാ :) വിദ്യ അങ്ങനെ പറഞ്ഞോ ;)
This comment has been removed by a blog administrator.
ദേവാ ;) ശരിക്കും നശിച്ചു അല്ലേ? ഈ കമന്റ് ഇവിടെ വേണ്ടതാണോ?
w v (yaaqay)
അഹാ ഇതിവിടെയാണോ വന്നത്? എന്റെ ബ്ലോഗില്‍ എന്റെ കമന്റ് ഞാനറിയാതെ എതു മോഡറേറ്റര്‍ക്ക് പോയെന്ന് അന്വേഷിച്ച് എവിടെല്ലാം തിരക്കി നടന്നു. ഇപ്പോ മായിച്ചു കളയാം. എന്തായാലും നശിച്ചെന്ന് പറഞ്ഞത് സത്യം.
വിദ്യ അങ്ങനെ വെറുതേ പറഞ്ഞതാണേലും സാരമില്ലായിരുന്നു. സോന, കുറുമി, സുധച്ചേച്ചി എന്നിവരോടെല്ലാം "അതിയാനെ ബ്ലോഗേല് കൂടോത്രം ചെയ്തിരിക്കുകയാ, കൈ വിട്ടു പോയി" എന്ന മട്ടില്‍ അഭിപ്രായവും പറഞ്ഞു.
ഒരു കുറവും കൂടെ ഉണ്ട്..
(ഒരു വാലിന്റെ ;=))
Post a Comment
Subscribe to Post Comments [Atom]
<< Home