Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, July 24, 2006

വലുപ്പച്ചെറുപ്പം

ഉറുമ്പ്‌: എനിക്കൊന്നും കാണുന്നില്ല. ലോകം എത്ര വലുതാണ്. പക്ഷെ എന്റെ കണ്ണുകളില്‍ ഒക്കെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. കാഴ്ചകളിലേക്ക്‌ എത്തുന്നില്ല. എനിക്ക്‌ കുറച്ച്‌ കൂടെ വലുപ്പമുണ്ടായിരുന്നെങ്കില്‍.

ആന ഉറുമ്പിനെ എടുത്ത്‌ തന്റെ പുറത്തിരുത്തി. ഉറുമ്പിനു സന്തോഷമായി. ലോകം കൂടുതല്‍ അടുത്തത്‌ പോലെ. കാഴ്ചകള്‍ കണ്ണില്‍ കൂടുതല്‍ എത്തുന്നു.

ഉറുമ്പ്‌: എനിക്കിപ്പോള്‍ കൂടുതല്‍ കാഴ്ചകള്‍ അനുഭവിച്ചറിയാന്‍ പറ്റുന്നുണ്ട്‌. നന്ദി. നിന്റെ വലുപ്പമാണ് എന്നെ സഹായിച്ചത്.

ആന : ആരും വലുതും ചെറുതും അല്ല. എല്ലാവര്‍ക്കും കാഴ്ചകള്‍ ഒരുപോലെ കണ്ടെത്താന്‍ മറ്റുള്ളവരുടെ സ്നേഹവും സേവനമനോഭാവവും സഹായിക്കട്ടെ. അങ്ങനെ ലോകം ഓരോ ആള്‍ക്കും അടുത്തറിയാന്‍ പറ്റും.

മനസ്സെന്നും വലുതായിരിക്കട്ടെ. അതിലൂടെ ലോകം മുഴുവന്‍ സ്വന്തമാക്കാന്‍ കഴിയട്ടെ.

29 Comments:

Blogger ബിന്ദു said...

ആനയും ഉറുമ്പും എപ്പോഴും കൂട്ടുകാരാണല്ലേ.
ഇനി ഉറുമ്പ്‌ ആനയെ സഹായിച്ച കഥ കൂടി എഴുതൂ.. :)

Mon Jul 24, 06:20:00 PM IST  
Blogger ദില്‍ബാസുരന്‍ said...

ഉറുമ്പ് ആനപ്പുറത്തിരുന്നാല്‍ ഉറുമ്പിന്റെ മകന് തഴമ്പുണ്ടാകുമോ? ഇനി തഴമ്പുണ്ടായാല്‍ തന്നെ അത് കാരണം സംവരണം കിട്ടുമോ? മനസ്സ് വലുതാക്കാന്‍ കരടി നെയ്യ് എത്രത്തോളം ഫലപ്രദം? വലിയ മനസ്സുണ്ടായിട്ടും തനിക്ക് അത് ഉണ്ട് എന്ന് അറിയാത്തവനെ എന്ത് വിളിക്കും?

(ടോപിക്ക് വിടതെയുള്ള ഓഫ് ടോപിക്കില്‍ ഗവേഷണം. വക്കാരിക്ക് മാത്രം പറഞ്ഞതല്ലല്ലോ ഗവേഷണം ;-))

Mon Jul 24, 06:31:00 PM IST  
Blogger ദില്‍ബാസുരന്‍ said...

സൂര്യഗായതി ചേച്ചീ,
ആരെ പേടിച്ചാണീ അപ്രൂവല്‍ കുന്ത്രാണ്ടം?

ആണ്‍കുട്ടിയാണെങ്കില്‍ അതെടുത്ത് ഒഴിവാക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. :-)

Mon Jul 24, 06:34:00 PM IST  
Blogger ബിന്ദു said...

ഏതോ അസുരനെ പേടിച്ചാണെന്നാണ്‌ ഒടുവില്‍ കിട്ടിയ വിവരം. (വിവരം ആദ്യമേ ഉണ്ടായിരുന്നെങ്കില്‍... );)

Mon Jul 24, 06:59:00 PM IST  
Blogger സു | Su said...

ദില്‍‌ബൂ :) ഞാന്‍ ബ്ലോഗ് തുടങ്ങിയപ്പോള്‍ ഒരു വീടായിരുന്നു ബ്ലോഗ് കൂട്ടം. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഫ്ലാറ്റ് സമുച്ചയം ആയി മാറി. വീണ്ടും വളര്‍ന്നപ്പോള്‍ ഒരു ഹൌസിങ്ങ് കോളനിയില്‍ എത്തി. വീണ്ടും കാലം പോയപ്പോള്‍ ഇതൊരു നഗരം ആയി മാറി.

പറഞ്ഞത് മനസ്സിലായില്ലെങ്കില്‍ ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയ കാലം മുതലിങ്ങോട്ടുള്ള കമന്റുകള്‍ ക്രമത്തില്‍ വായിച്ച് വരണം. ഡിലീറ്റ് ചെയ്യേണ്ടി വന്നത് ഇനി കിട്ടില്ല.

എനിക്കത്രേം ധൈര്യമില്ല മോനേ.

Mon Jul 24, 07:03:00 PM IST  
Blogger താര said...

സൂ, നല്ല കഥ. എനിക്കിഷ്ടായി. ശരിയാണ് വലിപ്പവും ചെറുപ്പവും മനസ്സാണ് തീരുമാനിക്കുന്നത്.....നന്നായിട്ടുണ്ട്ട്ടോ..

Mon Jul 24, 07:06:00 PM IST  
Blogger ദില്‍ബാസുരന്‍ said...

സു ചേച്ചി,
ഡിലീറ്റ് ചെയ്യാന്‍ പാകത്തിലുള്ള കമന്റുകള്‍ ഇത് വരെ ഞാന്‍ കണ്ടിട്ടില്ല. (നീയൊക്കെ എന്ന് മുതലാണീ പരിപാടി കാണാന്‍ തുടങ്ങിയത് എന്നെനിക്കറിയാം.പോഡേയ് എന്നല്ലേ? ഞാന്‍ കേട്ടു)

ഈ അപ്രൂവല്‍ പരിപാടി അധികം ബ്ലോഗുകളില്‍ കണ്ടിട്ടില്ല. അത് കൊണ്ട് ചോദിച്ചതാണ്.

Mon Jul 24, 07:11:00 PM IST  
Blogger Adithyan said...

ദില്‍ബാസുരനോടും പിന്നെ പുതുതായി വന്നവരോടും ഒരു അപേക്ഷയുണ്ട്. ഒരു ബ്ലോഗ് കാണുമ്പോ അതിലെ പഴയ പോസ്റ്റുകള്‍ ഒന്നു നോക്കുക... കുറെ നാളായി ഈ കോര്‍ട്ടില്‍ കിടന്ന് കളിക്കുന്ന ആളാണ് എന്നു തോന്നിയാല്‍ അവര്‍ ചെയ്യുന്ന പല കാര്യങ്ങള്‍ക്കും നിങ്ങള്‍ക്കറിയാത്ത ഒരു അര്‍ത്ഥം കാണും എന്ന് വെറുതെ ഒന്ന് ചിന്തിയ്ക്കുക. കാണും, എല്ലാത്തിനും കാരണങ്ങള്‍ കാണും :))

Mon Jul 24, 07:22:00 PM IST  
Blogger ദില്‍ബാസുരന്‍ said...

ആദിച്ചേട്ടാ,
കാരണം ഉണ്ടാകും എന്ന് മനസ്സിലായി.അതെന്താണെന്ന് ചോദിച്ചതാണ്. :-)

(എന്നാലും എന്നെ ഇങ്ങനെ ഓടിച്ചിട്ട് അടിക്കണ്ടായിരുന്നു!)

Mon Jul 24, 07:37:00 PM IST  
Blogger Adithyan said...

ദില്ബാസുരാനിയാ,
പറയാനിഷ്ടമുള്ള ഗാധകളായിരുന്നെങ്കില്‍ പകുതി ചോദ്യങ്ങള്‍ക്കു തന്നെ ഉത്തരങ്ങള്‍ കിട്ടുമായിരുന്നില്ലെ ഉണ്ണീ?

മൌനം പലപ്പോഴും പറയാനിഷ്ടമില്ലാത്ത അല്ലെങ്കില്‍ താല്‍ര്യമില്ലാത്ത കാര്യങ്ങള്‍ക്കുള്ള മൂടുപടം ആണെന്ന് ആചാര്യന്മാര്‍ പറഞ്ഞു തന്നില്ലേ ഉണ്ണീ?

സൂചനകള്‍ മനസിലാക്കി മൌനത്തെ ബഹുമാനിയ്ക്കാന്‍ ഒരു വിപ്രനും നിന്നെ പഠിപ്പിച്ചില്ലേ ഉണ്ണീ?

(ഓവര്‍ ആയല്ലെ? പെരിങ്ങോടരുടെ പോസ്റ്റ് വായിച്ച ഹാങ്ങ്ഓവര്‍ ആണ്. ക്ഷമി :))

Mon Jul 24, 08:29:00 PM IST  
Anonymous Anonymous said...

ഇതാരണാദിക്കുട്ടീ ഈ ‘വിപ്രനും’?
അപ്പൊ TCS-ല്‍ നിന്നുള്ളോരെ എന്താ പറയാ?

എന്റെ ദില്‍ബൂട്ടി ..ശ്ശൊ! സൂവേച്ചി പെണ്‍കുട്ടിയാണെന്ന് ഇതേവരെ മനസ്സിലായില്ല്ലെ. പെണ്‍കുട്ടികള്‍ക്ക് ഒരു ഗേറ്റൊക്കെ ഇടുന്നത് നല്ലതാ..പ്രത്യേകിച്ച് നഗരത്തില്‍ ഫ്ലാറ്റിലൊക്കെ താമസിക്കുമ്പൊ..:)

Mon Jul 24, 10:10:00 PM IST  
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

സൂ,

നഗരമായി വളര്‍ന്ന ഈ ബ്ലോഗുലകത്തില്‍ ഒരു ഗേറ്റ്‌ മാത്രമല്ല, അതിന്‍ മേല്‍ ഒരു പൂട്ടുകൂടി ഇടുന്നത്‌ നന്നായിരിക്കും. ചെറിയ ആനകളും വലിയ ഉറുംബുകളും ഉള്ള കാലമാണേ....

Tue Jul 25, 09:40:00 AM IST  
Blogger മുസാഫിര്‍ said...

സൂ,
ആനയുടെയും ഉറുമ്പിന്റേയും കഥ പറയുക.എന്നിട്ടു ഒരു ചോദ്യം ചൊദിക്കുക.അവന്‍ അത് ആലൊചിക്കുന്നതു പോലെ കുറച്ചു നേരം അഭിനയിച്ചിട്ട് ഉത്തരം എന്നെക്കൊണ്ടു തന്നെ പറയിപ്പിക്കുക.ഞാനും ഒന്നാം ക്ലാസ്സില്‍ പ്ഠിക്കുന്ന മകനും കൂടെയുള്ള ഒരു സ്ഥ്തിരം പരിപാടിയാണിത്.
ഇപ്പോള്‍ അവര്‍ തല്‍കാലം നാട്ടില്ലായതു കാരണം ചോദ്യം ഉണ്ടാക്കി ബുദ്ധിമുട്ടേണ്ട.
-ദില്‍ബുവുമായിട്ടുള്ള അടി ഒരു എം എ ബേബി-അച്ചന്മാര്‍ ലെവെലില്‍ എത്തട്ടെ എന്നു ആശംസിക്കുന്നു.
- പിന്നെ ദില്‍ബു മോനെ സ്ത്രികള്‍ക്കു ഒരു നിഗുഢ ഭാവം ദൈവം കൊടിത്തിട്ടുള്ളതാണു.(സുവിന്റെനെ കാര്യമല്ല,പൊതുവേ പറഞതാണെ ! )അതു തുറന്നു നോക്കാന്‍ പൊയാല്‍ ഉള്ളി തൊലി പൊളിച്ചതു പോലെയാകും,ഉള്ളിലൊന്നും ഉണ്ടകുകയില്ല.ചിലപ്പോല്‍ കണ്ണും നിറയും.

Tue Jul 25, 10:44:00 AM IST  
Blogger ദില്‍ബാസുരന്‍ said...

ഞാനൊന്ന് ഉറങ്ങി എഴുന്നേറ്റപ്പൊഴേക്കും ഇവിടെ ഇത്രത്തോളമായോ? ഞാനും സു ചേച്ചിയും തമ്മില്‍ നടന്ന ഒരു ചെറിയ ചര്‍ച്ച ഇസ്ര-ലെബ മൊഡയുടെ ലെവലിലേക്ക് ഉയര്‍ത്തിയ എല്ലാവര്‍ക്കും നന്ദി. :)

ഒരു അടി തുടങ്ങിയാല്‍ പിന്നെ പിന്മാറുന്ന സ്വഭാവം പണ്ടേ എനിക്കില്ല. കിട്ടാവുന്ന അടി മുഴുവന്‍ വാങ്ങിയിട്ടേ പോരൂ. അത് കൊണ്ട്:

ആദി ചേട്ടാ,
പിന്നെയെന്തൊക്കെ പാടി നടക്കുന്നുണ്ട് പാണന്മാര്‍ നിങ്ങളുടെ നാട്ടില്‍. മൌനത്തെ ബഹുമാനിക്കാമായിരുന്നു. പക്ഷെ മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലെ? ഞാന്‍ ഈ ഗെയ്റ്റില്‍ ഒന്ന് മുട്ടിയതാണ് . ചിലപ്പൊ ‍തുറന്നാലോ?

മുസാഫിര്‍ ചേട്ടാ,
ഈ പെണ്ണുങ്ങളുടെ ഒരു കാര്യം.ഉള്ളി? ഹ ഹ ഹ. എന്തായാലും കണ്ണ് നിറയും എന്നത് എന്റെ അനുഭവം.

എല്‍ ജീ: :-)

Tue Jul 25, 11:23:00 AM IST  
Blogger വക്കാരിമഷ്‌ടാ said...

കൊള്ളാം... പരോപകാരമേ പുണ്യം, പാപമേ പരമ ബോറ് എന്നാണല്ലോ :)

Tue Jul 25, 11:26:00 AM IST  
Blogger മഴത്തുള്ളി said...

ആന ഉറുമ്പ് കഥ കൊള്ളാം. ഈയിടെ ആരോ പറഞ്ഞു കേട്ടു വേറൊരു കഥ.

ഒരു പുഴയില്‍ ഒരു ആന കുളിക്കാനിറങ്ങി. അപ്പോള്‍ ആ പുഴയുടെ കരയില്‍ കുറേ ഉറുമ്പുകള്‍ വെള്ളം കുടിക്കാന്‍ വന്നു. ആന അപ്പോള്‍ പെട്ടെന്ന് ഒന്ന് മുങ്ങി നിവര്‍ന്നു. അപ്പോഴേക്കും കരയിലുണ്ടായിരുന്ന മുഴുവന്‍ ഉറുമ്പുകളും വെള്ളത്തിലായി. അപ്പോള്‍ ആണ് മുങ്ങിപ്പൊങ്ങിക്കൊണ്ടിരുന്ന ഒരു ഉറുമ്പ് ആനയുടെ തലയില്‍ മറ്റൊരു ഉറുമ്പ് ഇരിക്കുന്നത് കണ്ടത്. അപ്പോള്‍ മുങ്ങിപ്പൊങ്ങിക്കൊണ്ടിരുന്ന ഉറുമ്പ് ആനയുടെ തലയില്‍ ഇരുന്ന ഉറുമ്പിനോട് പറഞ്ഞു :

“ചവിട്ടിത്താഴ്ത്തടാ ആ നായിന്റെ മോനെ....”

Tue Jul 25, 12:06:00 PM IST  
Blogger സു | Su said...

ബിന്ദു :) എല്ലാ ആനകളും എല്ലാ ഉറുമ്പുകളും കൂട്ടുകാരല്ല.

ദില്‍‌ബാസുരാ :) ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ഉണ്ട്. ഒക്കെ അതില്‍‌പ്പെടുത്താം.

പിന്നെ മുട്ടുവിന്‍ തുറക്കപ്പെടും എന്നതിന്റെ ന്യൂ വേര്‍ഷന്‍ ഉണ്ട്.

മുട്ടുവിന്‍ തുറക്കപ്പെടും, പക്ഷെ ബുദ്ധിമുട്ടിക്കരുത് എന്നാണ്.

താര :)

ആദീ :) കമന്റെനിക്ക് ഇഷ്ടപ്പെട്ടു ;)

മുസാഫിര്‍ :)

ബിജോയ്‌ മോഹന് സ്വാഗതം. :)

വക്കാരീ :)

മാത്യൂ :) സ്വാഗതം. ഉറുമ്പുകള്‍ അങ്ങനെ പറയുമോ?

w v (bcues)

Tue Jul 25, 01:11:00 PM IST  
Blogger സു | Su said...

എല്‍ ജീ :) വന്‍‌മതിലും വേണം. ഗേറ്റും വേണം പൂട്ടും വേണം.

Tue Jul 25, 01:13:00 PM IST  
Blogger ദില്‍ബാസുരന്‍ said...

സു,
ബുദ്ധിമുട്ടിക്കുകയാണെന്ന് ധരിച്ചിരുന്നില്ല. മാപ്പ് ചോദിക്കുന്നു.

Tue Jul 25, 01:20:00 PM IST  
Blogger സു | Su said...

ദില്‍ബൂ :) മാപ്പില്ല, മാപ്പില്ല എന്ന് പറഞ്ഞ് ഒരു മാപ്പ് കൂടെ വാങ്ങി വെക്കാത്ത പിശുക്കത്തിയാണെന്ന് മറ്റുള്ളവരെ‍ക്കൊണ്ട് പറയിപ്പിക്കരുത്.

Tue Jul 25, 01:24:00 PM IST  
Blogger ഇത്തിരിവെട്ടം|Ithiri said...

ആന : ആരും വലുതും ചെറുതും അല്ല. എല്ലാവര്‍ക്കും കാഴ്ചകള്‍ ഒരുപോലെ കണ്ടെത്താന്‍ മറ്റുള്ളവരുടെ സ്നേഹവും സേവനമനോഭാവവും സഹായിക്കട്ടെ. അങ്ങനെ ലോകം ഓരോ ആള്‍ക്കും അടുത്തറിയാന്‍ പറ്റും

ഉറുമ്പിന് അങ്ങനെ പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍..

Tue Jul 25, 01:35:00 PM IST  
Blogger ദില്‍ബാസുരന്‍ said...

മ്യാപ്പ് തരില്ലെങ്കില്‍ വേണ്ട :)

ചേച്ചിയുടെ ബ്ലോഗിന് എയര്‍ സര്‍വെയിലന്‍സ്, ഇലക്റ്റ്രിഫൈഡ് ഫെന്‍സ്, സി സി ടി വി മോണിറ്ററിംഗ് മുതലായവ എന്റെ ചെലവില്‍ സ്ഥാപിച്ച് തരാം.തരികിടക്കാരെ പിടികൂടിയാല്‍ നേരെ ഗ്വണ്ടനാമോ ബേയില്‍ കൊണ്ടുപോയി ഇടാം.(റൈസ് അമ്മായി മിഡില്‍ ഈസ്റ്റ് വഴി വന്നപ്പോള്‍ ഞാന്‍ സംസാരിച്ചിരുന്നു.)

Tue Jul 25, 01:37:00 PM IST  
Blogger അജിത്‌ | Ajith said...

ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ എന്നു ചോദിക്കാം പക്ഷെ ഉറുമ്പ്‌ തടിച്ചാല്‍ നെറ്റിപട്ടം കെട്ടുമോ എന്നാരെങ്കിലും ചോദിച്ചിട്ടുണ്ടോ

ഓഫ്‌ ടോപ്പിക്കാണെങ്കില്‍ ക്ഷമിക്കൂ സു..

Tue Jul 25, 01:58:00 PM IST  
Blogger ഗന്ധര്‍വ്വന്‍ said...

കട്ടുറുമ്പിന്റെ കാതുകുത്തിനു കാട്ടിലെന്തൊരു മേളാംകം..
വിറകുമായി വന്നത്‌ ഈ ആനയാണ്‌- ഓര്‍മയുണ്ടോ ഈ മുഖം.

കുളംകലക്കി കരി
കലക്കി കളഭം കുളം

എന്റെ ഓര്‍മ ശരിയാണെങ്കില്‍ എന്റുപ്പൂപ്പാകൊരു തയ്യല്‍ കട ഉണ്ടായിരുന്നു.
ഈ ആനവര്‍ഗത്തില്‍പെട്ട ഒരുവന്‍ തുമ്പിക്കയ്യില്‍ വെള്ളമെടുത്തു...
അന്നുമുതല്‍ ഇന്നു വരെ എനിക്കേ ആനയെന്നു പറഞ്ഞാല്‍ ഒരു തരം എറുമ്പുകടിയാണ്‌.
എങ്കിലും ഒരു ആനവാല്‍ മോതിരം ആരെങ്കിലും തന്നിരുന്നെങ്കില്‍ എന്റെ ഭാര്യയോടു നേരെ ചൊവ്വെ നാലു പറയാമയിരുന്നു.

കട്ടുറുമ്പുകളോടു വൈരാഗ്യമൊന്നുമില്ല- എങ്കിലും അവര്‍ സ്വര്‍ഗത്തിലേക്കു വരുന്നതോടു വലിയ അഭിപ്രായമില്ല.

ആനയും ഉറുമ്പും ഗന്ധര്‍വനും---- സുന്ദരമീ ലോകം!!!!!!!!!

Tue Jul 25, 02:08:00 PM IST  
Blogger വിശാല മനസ്കന്‍ said...

'മനസ്സെന്നും വലുതായിരിക്കട്ടെ. അതിലൂടെ ലോകം മുഴുവന്‍ സ്വന്തമാക്കാന്‍ കഴിയട്ടെ'

അതെ, എല്ലാവരുടെയും ‘മനസ്സ് വിശാലമായിരിക്കട്ടെ‘.

സൂ.. നല്ല പോസ്റ്റ്.

Tue Jul 25, 06:02:00 PM IST  
Blogger കുഞ്ഞന്‍സ്‌ said...

സു, കഥ ഒത്തിരി ഇഷ്ടമായി. അതിലേറെ ഗുണപാഠവും.
ഓ.ടോ. പക്ഷേ ആനപ്പുറത്തിരിക്കുന്ന ഉറുമ്പിന്‍ മറ്റ് ഉറുമ്പുകളെ കാണാന്‍ പറ്റുന്നില്ലല്ലോ, ഉറുമ്പ് community-ല് നിന്ന് പുറത്താക്കില്ലേ :-)

Tue Jul 25, 06:41:00 PM IST  
Blogger സു | Su said...

ഇത്തിരിവെട്ടം :) ഉറുമ്പിനും പറയാം,

ദില്‍‌ബൂ :) നന്ദി. സഹായം ആവശ്യമുള്ളപ്പോള്‍ തീര്‍ച്ചയായും ചോദിക്കും.

ഗന്ധര്‍വാ :) ആനയും ഉറുമ്പും ഗന്ധര്‍വനും മാത്രം മതിയോ? ഞങ്ങളൊന്നും വേണ്ടേ?

വിശാലാ :) ആ തൂലികാ സുഹൃത്ത് ഇത്രേം ദൂരെ നിന്ന് വന്നിട്ടും വിശാലന് ആ മനസ്സുണ്ടായില്ലല്ലോ. ;)

കുഞ്ഞന്‍സ് :) ഉറുമ്പിനെക്കാണും. ഉറുമ്പ് ഉറുമ്പുകളെ മറക്കുമോ?

അജിത് :) ഇക്കാലത്ത് ചോദിക്കാം. പണ്ടത്തെക്കാലത്ത് ആനയ്ക്ക് മാത്രമേ വില ഉണ്ടായിരുന്നുള്ളൂ.

Tue Jul 25, 09:15:00 PM IST  
Blogger കലേഷ്‌ കുമാര്‍ said...

:)

Wed Jul 26, 06:04:00 PM IST  
Blogger സു | Su said...

കലേഷ് :)

Thu Jul 27, 06:03:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home