മരണം മാത്രം സത്യം
സ്വയം വിശ്വസിക്കുന്ന സത്യമാണ് മരണം.
സന്തോഷങ്ങളുടെ, പുഞ്ചിരികളുടെ, സ്വപ്നങ്ങളുടെ, ആഘോഷങ്ങളുടെ ഒളിച്ചോട്ടമാണ് മരണം.
വ്യഥകളുടെ, നൊമ്പരങ്ങളുടെ, കണ്ണീരിന്റെ അന്ത്യമാണ് മരണം.
ഇന്നേയുള്ളൂ, എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന വാക്കാണ് മരണം.
നമ്മെ ജയിക്കാന്‍ അനുവദിക്കാത്ത ശക്തനായ എതിരാളിയാണ് മരണം.
സ്നേഹശൂന്യതയാണ് മരണം.
നാളെ നിന്റെ മുന്നില്‍ ചാരത്തിന്റെ ഒരു കൂമ്പാരമാണുണ്ടാവുക. നീ മൊഴിയാന്‍ തുടങ്ങുമ്പോഴേക്കും കാറ്റ് വന്ന് ചാരം തട്ടിയകറ്റിയേക്കും.
നിന്റെ മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച കുടീരം ആണുണ്ടാവുക. നീ മൊഴിയാന്‍ തുടങ്ങുമ്പോഴേക്കും ഇലകളും പൂക്കളും വന്ന് നിറഞ്ഞ് നമുക്കിടയില്‍ വിടവ് സൃഷ്ടിക്കും.
നിന്റെ മുന്നില്‍ മണ്‍കൂനയാണുണ്ടാവുക. നീ മൊഴിയാന്‍ തുടങ്ങുമ്പോഴേക്കും മഴ വന്ന് മണ്‍കൂനയെ സ്വന്തമാക്കും.
ഇന്ന് നീ ഉണ്ട്. നിന്റെ മുന്നില്‍ ഞാനും.
ഞാനും നീയും.
മൊഴിയുന്ന നീ, കേള്‍ക്കാന്‍ കാതോര്‍ത്ത് ഞാന്‍.
ഇന്ന് മനസ്സ് തുറക്കാം. പറയാം കേള്‍ക്കാം. പാഴാക്കുന്ന ഓരോ നിമിഷത്തിലും മരണം നമ്മെ പുച്ഛിച്ച് ചിരിക്കുകയാണ്.
ജീവിതലേഖനത്തിലെ അവസാനവാക്കാണ് മരണം.
19 Comments:
ചിറ്റിലും കാണുന്ന മിഥ്യയിലൂടെ നാം നടന്നടുക്കുന്ന സത്യമാണ് മരണം.
സൂ ചേച്ചി,
ആരേയും ചിന്തിപ്പിക്കുന്ന വരികള്‍.
നന്നായി.
സൂവിന്റെ വചനങ്ങള്‍ ; സൂവിന്റെ ഓരോ സമയത്തെ മൂഡുകളാണ് പോസ്റ്റ് ആയി പുറത്ത് വരുന്നത് എന്നു തോന്നുന്നു.
ജീവിക്കുന്നു എന്നു വിശ്വസിപ്പിക്കുന്നത് തന്നെ മരണമല്ലേ..തന്നെ വെറുക്കുന്നവളെ അതിരറ്റു പ്രണയിക്കുന്ന കമിനിയെല്ലേ മരണം,
പലപ്പോഴും ആഗ്രഹിക്കുന്നവര്‍കരികിലെത്താതെ മറ്റുള്ളവരെ തേടിപ്പോവുന്ന ... മരണത്തിനു പര്യായങ്ങളനവധി..
ചിന്തിപ്പിക്കുന്ന വരികള്‍...അസ്സലായി..
മരണം..ഇന്നു ഞാന്‍...നാളെ നീ...
സു ചേച്ചീ,
നന്നായിരിക്കുന്നു.
(ഓടോ: ഞാനെഴുതിയ “മരണം അഥവാ പാളയം കോടന്‍ വാഴപ്പഴം” എന്ന നോവല്‍ വയിച്ചിട്ടില്ല അല്ലേ? അതാ ഇങ്ങനെയൊക്കെ തോന്നുന്നത്.:-))
വല്യമ്മായീ :)
മുസാഫിര്‍ :)
ഇത്തിരിവെട്ടം :)
പരസ്പരം :)
ദില്‍ബൂ :) അങ്ങനെയൊന്ന് വായിച്ചാല്‍ ആള്‍ക്കാര്‍ എടുക്കുന്ന തീരുമാനം ആണിത് ;)
അവസാനം അടിയന്തിരം കൂടി... :)
ബിന്ദൂ :|
കഷ്ടപ്പെട്ട് കമന്റിയിട്ട് കിട്ടിയത് ഒരു :ഉം )ഉം.
എനിക്കു വയ്യ... ഞാന്‍ ഓടി..
ഇത്തിരിവെട്ടം :)
മരണം കുറുക്കന്റെ മുന്തിരിയാണ്. വേണ്ടവര്‍ക്ക് കിട്ടില്ല.
മരണം എല്ലാത്തിലും വല്യ സത്യം ആണ്. സ്കൂള്‍ വിട്ട്, ഓഫീസ് വിട്ട് വീട്ടിലേക്ക് പോകുന്ന അതേ സന്തോഷത്തോടെ ജീവിതം വിട്ട് മരണത്തിലേക്ക് പോകുന്നവര്‍ ഭാഗ്യവാന്മാര്‍.
മരണത്തെ കൂറിച്ചു് എഴുതിയ വരികളില്‍ ഇതു ശരിയാണോ..ഒരു സംശയം.
“സന്തോഷങ്ങളുടെ, പുഞ്ചിരികളുടെ, സ്വപ്നങ്ങളുടെ, ആഘോഷങ്ങളുടെ ഒളിച്ചോട്ടമാണ് മരണം. “ ആരാ ഒളിച്ചോടുന്നതു് .
ഒളിച്ചുനിന്നു് ,രംഗബോധമില്ലാതെ കടന്നുവരുന്ന കോമാളിയല്ലെ മരണം.
എന്തോ മനസ്സിലാവാത്തതു പോലെ.
വേണു.
വേണു :) സന്തോഷവും പുഞ്ചിരിയുമൊക്കെ ഒരു മരണം നടക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും ഒളിച്ചോടുന്നില്ലേ?
കൈത്തിരി :)
ജോ :) ആണോ?
ജീവിതം മാ(തം സത്യം.
മരണം ജീവിതത്തിന്ടെ ഭാഗം മാ(തം.
മരണം നൈമിഷികമായ ഒരു ചുവടുമാററം. ഈ തട്ടകത്തില് നിന്ന് വേറൊന്നിലേക്ക്.
തനിമയ്ക്ക് സ്വാഗതം :) മരണം വേറൊരു ഘട്ടം ആണ്. എന്നാലും മരണത്തിനു ശേഷം എന്തായിരിക്കും?
നീ൪ത്തുള്ളി സമു(ദത്തിലെത്തിയതുപോലെ :)
ഒരു നിമിഷത്തിന്റെ പേരാണ് മരണം.
ജനനം എന്നൊരു നിമിഷം. മരണം എന്നൊരു നിമിഷം.
ഒരു സ്വപ്നം വിട്ടുണ൪ന്ന് വീണ്ടും വേറൊരു സ്വപ്നത്തിലേക്ക് വീഴുന്നതു പോലെ,
ബോധം ജന്മങ്ങളെന്ന സ്വപ്നങ്ങളിലൂടെ കടന്നുപോകുന്നു.
ജനനവും മരണവും സ്വപ്നസാഫല്യമാണ്. ഒരുപാട് പേരുടെ.
http://chalanam.blogspot.com/
Post a Comment
Subscribe to Post Comments [Atom]
<< Home