Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, July 25, 2006

വീണ്ടും...

കുളത്തിന്റെ കരയില്‍, ഒരു ആമയെ കണ്ടുകിട്ടിയ സന്തോഷത്തില്‍ കുട്ടികള്‍ ആമയെ ദ്രോഹിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ അത്‌ കണ്ട്‌ രസിച്ച്‌ ആസ്വദിച്ചിരുന്ന മുയലിന്റെ തലയില്‍ വീണ്ടും ചക്ക വീണു.

16 Comments:

Blogger കെവിന്‍ & സിജി said...

ഒരിക്കല് ചക്ക തലേ വീണിട്ടുണ്ടെങ്കി പിന്നെ എന്തിനാ മുയല് പിന്നെ പ്ലാവിന്റെ ചോട്ടീ പോയിരുന്നേ?

Tue Jul 25, 10:20:00 PM IST  
Anonymous Anonymous said...

സൂവേച്ചീടെ ഓരോ പോസ്റ്റും വായിക്കുമ്പൊ എനിക്ക് തിരുവള്ളൂറിന്റെ തിരുകുറല്‍ ഞാന്‍ വായിക്കുവാണെങ്കില്‍..അതു പോലെ ഒരു എഫക്റ്റ്..

(വായിച്ചിട്ടില്ല...അതിനെക്കുറിച്ച് കേട്ടിട്ടെ ഉള്ളൂ.)

Tue Jul 25, 10:31:00 PM IST  
Blogger വഴിപോക്കന്‍ said...

"തിരുവള്ളൂറിന്റെ തിരുകുറല്‍ ഞാന്‍ വായിക്കുവാണെങ്കില്‍..അതു പോലെ ഒരു എഫക്റ്റ്.."

ഒരു കുന്തവും മനസ്സിലാകുന്നില്ല എന്ന് നേരെ പറഞ്ഞാല്‍ പോരെ LG? :)

Tue Jul 25, 10:38:00 PM IST  
Blogger viswaprabha വിശ്വപ്രഭ said...

പാവം ചക്ക!

Tue Jul 25, 10:48:00 PM IST  
Blogger ബിന്ദു said...

മണ്ടന്‍ മുയല്‍ ഹി ... ഹി.. ഹി :)
എന്നെ കണ്ടു പഠിക്കാന്‍ പറയണം ഇനി.

Tue Jul 25, 10:48:00 PM IST  
Blogger ഇടിവാള്‍ said...

ഹൊ .. അതും കണ്ടു നിന്ന എന്റെ കാറിന്റെ ടയറു പഞ്ചറായി , ഞാനാകെ പുലിവാലിലായി ! ;(

Tue Jul 25, 10:50:00 PM IST  
Blogger ഉമേഷ്::Umesh said...

ഒന്നും മനസ്സിലായില്ല. വിശ്വമാണു തമ്മില്‍ ഭേദം :-)

Tue Jul 25, 11:20:00 PM IST  
Blogger വളയം said...

അപ്പഴും ജയിച്ചത്‌ ആമ തന്നെ.....

LG കമന്റ്‌ അര്‍ത്ഥഗര്‍ഭം: " ഇനിയും വായിച്ചിട്ടില്ലാത്ത തിരുക്കുറല്‍ പോലെ...."

Tue Jul 25, 11:31:00 PM IST  
Blogger മുസാഫിര്‍ said...

ഹായ്, ആര്‍ക്കും മനസ്സിലായില്ല ?, സൂ ഇതു സിംബൊളിക് ആയി പറഞതാണു എന്ന്.
ഇതിലെ ശരിക്കുള്ള കഥാപാത്രങള്‍ കോണ്ടലിസ റൈസ്,ബുഷ്,ഹിസ്ബുള്ള,ഖാലിദ് മിഷാല്‍,ഫവാദ് സിനിയൊര.ഇസ്രയെല്‍ എന്നിവരാണു,

ഇനി ആരാണു ചക്ക,ആമ,മുയല്‍,കുട്ടികള്‍ എന്നുള്ളതു നിങള്‍ തീരുമാനിക്കുക.

Tue Jul 25, 11:31:00 PM IST  
Blogger സു | Su said...

കെവിന്‍ :) ഹിഹി . കുറേക്കാലം കഴിഞ്ഞ് വന്നിട്ട് ചക്ക കിട്ടി അല്ലേ?

എല്‍ ജീ :) വായിക്കാത്തതിന്റെ എഫക്റ്റോ. വഴിപോക്കന്‍ പറഞ്ഞത് പോലെ പറഞ്ഞാല്‍ മതിയായിരുന്നു.

വഴിപോക്കാ :)

ബിന്ദൂ :)മുയലിനെ അങ്ങോട്ട് വിടാം.

വിശ്വം :) അതെയോ?

ഇടിവാള്‍ :) ഇടിവാള്‍ പിടിച്ച പുലിവാല്‍ ആണോ?

ഉമേഷ്‌ജീ :) ഇതു മനസ്സിലാകുന്നില്ലെങ്കില്‍ ഞാന്‍ ഇനി ഭയങ്കര സാഹിത്യത്തില്‍ എഴുതാം ;)

Tue Jul 25, 11:34:00 PM IST  
Blogger വഴിപോക്കന്‍ said...

മുസാഫിര്‍ പറഞ്ഞത് വച്ച് നോക്കുമ്പോള്‍ it makes lot of sense.

കുട്ടികള്‍ - ഇസ്രയെല്‍
ആമ - ലെബനന്‍
മുയല്‍ - അമെരിക്ക
ചക്ക - അല്‍ക്കൊയ്ദ

ചക്ക വീഴാതിരിയ്ക്കട്ടെ...

മനോഹരം സൂ ..

Tue Jul 25, 11:54:00 PM IST  
Blogger മുസാഫിര്‍ said...

LGയെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നു.കമലാ ദാസിനു
ഇങനെ എഴുതാമെങ്കില്‍
It's a goodbye,goodbye,goodbye
To the silence and the sounds;
To streets that I never walked
But in dreams,to lips that I never kissed But in dreams ; to children
Lovely as flowers,out of me
Never born.
-Farewell to Bombay

പിന്നെ വായിക്കാത്ത തിരുക്കുരല്‍ പോലെ എന്നു പറഞു കൂടാ ?

പിന്‍മൊഴി : LG , വക്കീല്‍ ഫീസ് $ ആയും സ്വീകരിക്കപ്പെടും.

Wed Jul 26, 12:27:00 AM IST  
Blogger സു | Su said...

വളയം :) എല്‍ ജി അങ്ങനെ പല തമാശയും പറയും.

മുസാഫിര്‍ :) അങ്ങനെയൊക്കെ അര്‍ത്ഥം ഉണ്ടാക്കി രാജ്യസുരക്ഷാ‍കാരണങ്ങളാല്‍ എന്റെ ബ്ലോഗ് ബ്ലോക്ക് ചെയ്യിപ്പിക്കല്ലേ ;)

Wed Jul 26, 01:28:00 PM IST  
Blogger അജിത്‌ | Ajith said...

കുട്ടികളെ ഓടിച്ച്‌ വിട്ട്‌ ആമയെ രക്ഷിച്ചിട്ട്‌, ചക്ക പഴുത്തതാണെങ്കില്‍ അതും കഴിച്ചു പിന്നെ വൈകിട്ട്‌ മുയലിറച്ചി പൊരിച്ചതും കഴിക്കാമായിരുന്നു.

സിംബോളിക്‌ എങ്കില്‍ സിംബോളിക്‌..

Wed Jul 26, 02:04:00 PM IST  
Blogger സു | Su said...

അജിത്ത് :)

Wed Jul 26, 04:44:00 PM IST  
Blogger മുസാഫിര്‍ said...

സൂ,കുറച്ച് സമയം കൂടി മിണാതിരുന്നെങ്കില്‍ ആള്‍ക്കാര്‍ ഇതൊരു ഈ.മ.യൌ. സ്റ്റയില്‍ കഥയാണെന്നു കരുതിയേനെ !

Thu Jul 27, 12:01:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home