പിന്നെയും മൌനം
മൌനം സംവേദനശേഷിയില്ലാത്ത നൊമ്പരങ്ങളുടെ നിസ്സഹായതയാണ്.
മൌനം മനസ്സിലെ തുരുമ്പുപിടിച്ച സ്വപ്നങ്ങളുടെ ഒതുങ്ങിക്കൂടലാണ്.
മൌനം പത്മവ്യൂഹത്തിലകപ്പെട്ട പടയാളിയുടെ കേള്‍ക്കാത്ത തേങ്ങലാണ്.
മൌനം എത്ര പെയ്തൊഴിഞ്ഞാലും തീരാത്ത, മനസ്സിലെ കാര്‍മേഘങ്ങളാണ്.
മൌനം മനസ്സിന്റെ അടച്ചിട്ട പടിപ്പുര വാതില്‍ ആണ്.
26 Comments:
ആദ്യം ഞാന്‍ (എന്ന് തോന്നുന്നു)
മൌനങ്ങളേ ചാഞ്ചാടുവാന്‍
മോഹങ്ങളാം തൂമഞ്ചല്‍ തരൂ..........
കൊള്ളാം...
മൌനവും ഒരു സീരിയലല്ലായിരുന്നോ.. :)
ദെ പിന്നേം തിരുകുരല്‍....
പക്ഷേ, എന്തിനു മൌനം
ആള്‍ക്കൂട്ടത്തിന്റെ നടുവിലും തനിച്ചായി പോകുന്നവന്റെ പ്രതിരോധ മാര്‍ഗം....
എല്ലാം കേട്ടിട്ടും ഒന്നു മനസിലാവാത്ത ശ്രോതാവിനോട് സംവേദിയ്ക്കാനുള്ള ഏറ്റവും എളുപ്പ വഴി...
പറഞ്ഞു തീര്‍ക്കാവുന്നതില്‍ കൂടുതല്‍ പറയാനുള്ളപ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യം...
മൌനം എനിക്കു കിട്ടാക്കനിയാണ്. ;)
കുഞ്ഞന്‍സേ :) നന്ദി
എന്താ വല്യമ്മായീ ഒരു പാട്ടൊക്കെ :)
വക്കാരീ :) അതെ ഈ ബ്ലോഗിലും അതൊരു സീരിയലാ ;)
ഇഞ്ചിപ്പെണ്ണേ :)
ആദീ :) അതെ അതെ.
ബിന്ദൂ :)കിട്ടാക്കനി ആവട്ടെ.
കെവിന്‍ :)എന്തിനാന്ന് അറിയില്ല. ഒരു മൂഡൌട്ട്, എന്തോ ഒരു പ്രശ്നം ഉണ്ട്. അറിയില്ല............................
വല്ല്യേച്ചി പ്രതിഷേധിക്കുന്നു ഞാനന്‍ ശക്തിയായി പ്രതിഷേധിക്കുന്നു, മൌനനത്തെ സംവേദനശേഷിയില്ലാത്ത നൊബരങ്ങളുടെ നിസഹായത എന്നു വിളിച്ചതില്‍. മൌനം സംസാരിക്കുന്നതുപോലെ ശക്തിയായി സംസാരിക്കാന്‍ ഇന്നു ഭൂമിയിലുളള ഓരു ഭാഷയ്ക്കും കഴിയില്ല. അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന സാക്ഷിയാണ് ഞാന്‍
\'മൌനം എത്ര പെയ്തൊഴിഞ്ഞാലും തീരാത്ത, മനസ്സിലെ കാര്‍മേഘങ്ങളാണ്.
മൌനം മനസ്സിന്റെ അടച്ചിട്ട പടിപ്പുര വാതില്‍ ആണ്.\'
ഈ വരികള്‍ സൂപ്പര്‍...
മൌനം സംസാരിക്കുന്നു മൌനം മാത്രം സംസാരിക്കുന്നു. മറ്റെല്ലാം നിശബ്ദം.
സ്വന്തം ഉണ്ണി
മൌനം ഉള്ളിലെരിയുന്ന കനലിന്റ്റെ നൊന്‍ ന്പരമോ ?
മൌനം നിന്നെ കാണാത്തതിന്റ്റെ ദു:ഖമോ ?
വീണുടഞ്ഞ സന്തോഷത്തിന്റ്റെ മൌനമോ....
വാക്കുകളാദ്യം അടര്‍ന്നു വീഴുന്നത്
മൌനത്തിന്റെ വിറങ്ങലിച്ച
ഇടവേളകളിലാണ്.
വാക്കുകള്‍...
മൌനം സമ്മതമാ....?
മൌനം ഇന്ദുവിന്റെ ബ്ലോഗ് ആണു്...
മൌനം മരണമാകുന്നു....
..ഇതിലെ പോകും കാറ്റില്‍
ഇവിടെ വിരിയും മലരില്‍
കുളിരായ് നിറമായ് ഒഴുകും ദുഃഖം
എന്നും നിന്നെ തേടിവരും.
മൌനമേ.. നിറയും മൌനമേ..
മൌനം നിന്റെ പ്രണയം നല്കിയ വിശ്വാസമാണ്.
മൌനം സ്നെഹിക്കുന്ന മനസ്സുകള്‍ക്കിടയിലെ സംഗീതമാണ്.
മൌനം അവനെനിക്ക് നല്കിയിട്ട് പോയ വാക്കിന്റെ ഉറപ്പാണ്.
മൌനം കാത്തിരിപ്പിന്റെ ജീവത്തുടിപ്പാണ്.
(ഏകാന്തതയുടെ ഈ തുരുത്തില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെ എഴുതാനെ തോന്നുന്നുള്ളു.ക്ഷമിക്കണം)
-പാര്‍വതി.
മൌനം.......കള്ളുംകുപ്പി കവിത എടുത്തൊളിപ്പിച്ചു വക്കുമ്പോള്‍ ഞാന്‍ മൌനം ആചരിക്കുന്നു......ഗതികെട്ടിട്ടവള്‍ പണ്ടാരമടങ്ങ് എന്നും പറഞ്ഞു കുപ്പി തരുമ്പോള്‍ മൌനം തറയില്‍ വീണു ചിതറുന്നു, കുറുമാന്‍ പാടുന്നു.
മൌനം അറിവാണ്...
ഈ അഞ്ചു വരിയിലില്ലാത്തതു ഒന്നുമില്ലല്ലൊ പറയാന്‍ എന്നാണു ഞാന്‍ ആലോചിച്ചത്.തല്‍ക്കാലം മൌനം പാലിക്കുക തന്നെ.
കിച്ചൂ, എന്റെ ഉണ്ണീ, കമന്റടിയും തുടങ്ങിയോ? കുറേ എഴുതൂ ബ്ലോഗില്‍. മൌനം വേണ്ട.
കുറുമാന്‍ :)കള്ളുംകുപ്പി വിളിക്കുമ്പോള്‍ കണ്ടില്ലാന്ന് നടിച്ച് മൌനം ആചരിച്ചു നോക്കൂ. നല്ലത് വരും.
സഞ്ചാരീ :) അതൊക്കെ ആവും.
ദൂരദര്‍ശനം :) മൌനം സമ്മതം ആവില്ല എപ്പോഴും.
കുടിയന്‍ :) ഈശ്വരാ, കുടിയന്മാരും ബ്ലോഗ് തുടങ്ങിയോ;) സ്ഥിരം ഏത് ബാറിലാ ;) മൌനം മരണമാണ്, വാക്കുകള്‍ പ്രതീക്ഷിച്ച് നില്‍ക്കുന്ന ഹൃദയത്തിന്റെ മരണം.
കുമാര്‍ :) “ദുഃഖം
എന്നും നിന്നെ തേടിവരും.” ശപിച്ചതാണോ ;)
പാറൂ :) അതെ.
തുളസീ :) ഇനി മിണ്ടാന്‍ പോകാത്തതാ നല്ലത് ;)
മുസാഫിര്‍ :) ഈ വരിയില്‍ ഇല്ലാത്തത് ഉണ്ട്. അടുത്ത എപ്പിസോഡില്‍ വരും ;) മുന്‍പ് കുറേ ഉണ്ട് വായിച്ചില്ലേ?
ആനക്കൂടന്‍ :) മൌനം അറിവില്ലായ്മയും ആണ്;) എന്നെ കണ്ടില്ലേ.
ഉമേഷ്‌ജീ :) ഈ പാര എവിടുന്ന് കിട്ടി?
മൌനം ശിരസ്സറ്റ പക്ഷിയുടെ ഗാനമാണ്‍ (ഒരു ചുള്ളിക്കാടുകവിതയില്‍ നിന്ന്)
മൌനം പാടാന്‍ മറന്ന പാട്ടിലെ തേന്‍കണമാണ് (ONV -- “എന്റെ മണ്‍വീണയില്‍” എന്നു തുടങ്ങുന്ന ഗാനത്തില്‍)
ഇല്ല സൂ.പഴയത് കുറച്ചൊക്കെ കണ്ടിരുന്നു.കുട്ടിക്കാലത്ത് ഒരു ബന്ധു വീട്ടില്‍ പോയപ്പോള്‍ ഒരു മുറിയില്‍ നിറയെ മാതൃഭൂമി,ജനയുഗം,ബാലയുഗം എന്നിവയുടെ പഴയ ലക്കങള്‍ അടുക്കി വെച്ചിരിക്കുത് കണ്ടപ്പോള്‍ ഉണ്ടായ പോലത്തെ സന്തോഷം തോന്നി.(മാതൃഭൂമിയിലെ ‘ബാലപംക്തി’ മാത്രം മനസ്സിലാക്കനുള്ള വിവരമേ ആആയിരുന്നുള്ളൂ )
മൌനം കഴിയുമ്പോള്‍ എല്ലം കൂടീ ഒന്നാക്കി ഒന്നുകൂടി പോസ്റ്റ് ചെയ്യാമോ ?
ശരിയാ സൂ.
ഞാന്‍ ചിലപ്പോള്‍ മൌനത്തിലേക്ക് ഒളിച്ചോടാറുണ്ട്!
പാപ്പാന്‍ :)
മുസാഫിര്‍ :) ശ്രമിക്കാം.
കലേഷ് :) റീമയുള്ളപ്പോള്‍ മൌനം വേണ്ട.
മൌനങ്ങളേ ഇത്ര സുന്ദരമായി ആരും തെന്നെ വരച്ചു കാട്ടിയില്ല.
സപ്ന :)
Post a Comment
Subscribe to Post Comments [Atom]
<< Home