ശാഠ്യം
മാമുണ്ണുമ്പോള്‍ വാവയ്ക്ക് അമ്പിളിയമ്മാവനെ താഴത്ത് കിട്ടണമെന്ന് ഒരേവാശി. ഇവിടെ നിന്നേ കാണൂ എന്ന് പറഞ്ഞിട്ടൊന്നും കേട്ട മട്ടില്ല. കരച്ചില്‍ തുടങ്ങി. സഹികെട്ട് അമ്മ ഒരു വലിയ പ്ലേറ്റില്‍ വെള്ളം കൊണ്ടുവെച്ച് അമ്പിളിയമ്മാവനെ അതില്‍ ആവാഹിച്ച് ഇരുത്തി.
കളിച്ച് രസിച്ച് മടുത്തപ്പോള്‍ അടുത്ത ഡിമാന്‍ഡ് തുടങ്ങി. നക്ഷത്രങ്ങളും വേണം. അമ്മ ശ്രമിച്ചിട്ടൊന്നും നക്ഷത്രങ്ങളെ ശരിക്ക് കിട്ടിയില്ല. ശാഠ്യം തുടങ്ങി. പിന്നെ അമ്മ ഒന്നും ആലോചിച്ചില്ല. ഒന്ന് കൊടുത്തു. നക്ഷത്രങ്ങള്‍ കണ്ടുകാണും.
അതിനു ശേഷം ദിവസവും അമ്പിളിയമ്മാവനേയും നക്ഷത്രങ്ങളേയും മുകളില്‍ കണ്ട് രസിച്ച്, വാവ, വാശിയില്ലാതെ മാമുണ്ടു.
27 Comments:
പാവം വാവ.. പാവം അമ്മ..
എന്റെ കുട്ടിക്കാലം (അമ്മ പറഞ്ഞ് കേട്ടത്) ഓര്‍മ്മ വന്നു..
ചില രാത്രികളില്‍ ഒരു വെളിപാട് വരും എനിക്ക്. അപ്പോള്‍ വേണ്ടത് അമ്മ പൊന്നു പോലെ സൂക്ഷിച്ച് വെച്ചിരിക്കുന്ന ആഴ്‌ചപ്പതിപ്പുകള്‍, ഫോട്ടോകല്‍ ഇത്യാദിയൊക്കെയാണ്.
എല്ലാം വലിച്ച് കീറി നാശമാക്കും.
പാല്‍കുപ്പി നിര്‍ബന്ധമായി വാങ്ങിക്കും. കുപ്പി പൊട്ടാതെ ഇടിച്ചോളാം എന്ന് പറഞ്ഞ് എല്ലാം ഇടിച്ച് പൊട്ടിക്കും...
അന്നൊന്നും തല്ലിയിട്ടില്ലായിരുന്നു എന്ന് തോന്നുന്നു. പക്ഷേ രണ്ടു കാലില്‍ നടക്കാന്‍ തുടങ്ങിയ കാലം തൊട്ട് ആവശ്യത്തിനു വാങ്ങിച്ചു കൂട്ടിയതിനാല്‍ എന്റെ ചേട്ടനെ, ദേ അന്നും അതിനു മുന്‍പന്നും അത് കഴിഞ്ഞന്നും എന്നും അനിയനെ അപ്പോളും, പിന്നെ അന്നേരവും, അത് കഴിഞ്ഞ് ഒന്നും എന്നും തല്ലിയതിന്റെ കണക്കുകള്‍ അച്ഛനും അമ്മയും വ്യക്തമായി ഓര്‍ത്തിരിക്കുമ്പോള്‍ എന്നെ എത്രപ്രാവശ്യം തല്ലിയിട്ടുണ്ടെന്ന് ആര്‍ക്കും യാതൊരു പിടുത്തവുമില്ല.
അത്രയ്ക്ക് സ്മാര്‍ട്ടായിരുന്നേ..
കുഞ്ഞു കഥ, ഇഷ്ടപ്പെട്ടു.
കുറുമ്പ് കാട്ടണ കുട്ടികള്‍ക്കു
കോലു മിഠായ് ഡായ്,ഡായ്.
ചിലപ്പൊ അമ്മക്കും.
സു.. ആ വാവയാണോ... ആ...
നന്നായി...
എന്നാലും, വാവയെ നക്ഷത്രമെണ്ണാന്‍ പാകത്തിന്ന് പെരുമാറിയ ആ അമ്മ, ഒരു ദുഷ്ടയാകുന്നു, ക്രൂരയാകുന്നു, ഡാകിനിയാകുന്നു......പക്ഷെ ആഫ്റ്റര്‍ ആള്‍ ഒരു അമ്മയുമാകുന്നു.
വക്കാരിക്ക് മാസികയോടും, പടങ്ങളോടും ചെറുപ്പത്തില്‍ തോന്നിയ കമ്പമാണപ്പാ....അതിനാളാണിപ്പഴും പടങ്ങള്‍ ഇടുന്നതപ്പാ
പൊന്നുവാവേ, മൊത്തം എത്ര നക്ഷത്രം എണ്ണി അപ്പോള്‍?
വാശികളും,ആഗ്രഹങ്ങളും, വരുമ്വരായ്കകളോര്‍ക്കാണ്ടെ ഇവ തുറന്നു പറയലുകളും ഇല്ല്യെങ്കി പിന്നെ എന്തു വാവ?വാവയ്ക്ക് അമ്മേനെക്കാളും വയസ്സായ പോല്യാവും.
നക്ഷത്രം കയ്യെത്താ ദൂരത്താ ന്ന് വാവ ഇത്ര ചെറുപ്പത്തിലേ അറിയണ്ടാര്‍ന്നു സൂ.
സ്നേഹം
കയ്യില്‍ ചോറെടുത്തൊപ്പിവടിച്ചിട്ടു
കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു
മാനത്തമ്പിളിമാമനെ കാട്ടിട്ടു
മാമുകൊടുക്കണ് നങ്ങേലി...
its me...i edited the template thats why...
ഒബി :) വീണ്ടും സ്വാഗതം.
വക്കാരീ :) ഹി ഹി അതൊക്കെ തിന്നാഞ്ഞത് ഭാഗ്യം.
മുസാഫിര്‍ :)
ഇത്തിരിവെട്ടം :) ഞാനല്ല. ഞാന്‍ അന്നും ഇന്നും ഡിമാന്‍ഡുകള്‍ അധികമില്ലാത്ത കുട്ടിയാണ്.
കുറുമാന്‍ :) അതെ അതെ.
പണിക്കന്‍ :)
രാഹുല്‍ ) സ്വാഗതം.
വിശ്വം :) ഹി ഹി ഞാന്‍ നക്ഷത്രം എണ്ണിയില്ല ഇതുവരെ.
അചിന്ത്യാമ്മേ:) കാണാന്‍ ഇല്ലല്ലോ. പിന്നെങ്ങനെയാ വാശിയും ആഗ്രഹവും പറയുന്നത്?
സൂക്കുട്ട്യേ അടി കിട്ടും .കാണാനുള്ള കണ്ണടയ്ക്കുള്ള പ്രിസ്ക്രിപ്ഷന്‍ അന്നു സൂക്കുട്ടിടെ പുത്തകത്തില്‍ എഴുതി തന്നിണ്ടായിരുന്നു.അതിലെ നംബര്‍ ഒന്നു കറക്കായിരുന്നില്ല്യെ.വിളിച്ചാ വിളിപ്പുറത്തെത്തണ അമ്മയാണല്ലൊ.കഴുതക്കുട്ടീ.
സ്നേഹം
ഹി ഹി ഹി വിളിക്കണോ? വിളിക്കും. എന്നെങ്കിലും. കണ്ണ് നിറയുമ്പോള്‍. ലോകത്തോട് മുഴുവന്‍ ദേഷ്യം തോന്നുമ്പോള്‍, പറഞ്ഞാല്‍ അതേ അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നവര്‍ കേള്‍ക്കണമെന്നു തോന്നുമ്പോള്‍, വിളിക്കും. അതുവരെ ആ നമ്പര്‍ ഇരുന്നോട്ടെ.
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും, കരയുമ്പോള്‍ കൂടെ കരയാന്‍ ആരും ഇല്ലാന്ന് തോന്നുമ്പോള്‍ വിളിക്കും. സ്വാര്‍ത്ഥതയാണെന്ന് അറിയാം. സാരമില്ല. പിന്നെ സമയം നോക്കില്ല ചിലപ്പോള്‍, അതും പറയാം. രാത്രിയുടെ അന്ത്യയാമങ്ങളില്‍ സുഖസുഷുപ്തിയില്‍ പൂണ്ട് സ്വപ്നം കണ്ട് കിടക്കുമ്പോള്‍ ഫോണ്‍ പാട്ടുപാടും. ശല്യം എന്നൊക്കെ വിചാരിച്ച് എടുത്താല്‍, ചിലപ്പോള്‍ ഒന്നും കേള്‍ക്കില്ല. തേങ്ങലുകളുടെ ഇടയില്‍ നിന്ന് അവ്യക്തമായ സ്വരം കേള്‍ക്കാം. കേട്ടോണ്ടിരിക്കുക. ഒന്നും മനസ്സിലായില്ലെങ്കിലും കട്ട് ചെയ്യരുത്. കുറേ കഴിഞ്ഞാല്‍ നില്‍ക്കും. അപ്പോ “ഇക്കുട്ടിയ്ക്ക് വേറെപ്പണിയില്ലേ ഈശ്വരാ” എന്നും പറഞ്ഞ് പിന്നേം ഉറങ്ങുക. വിളിച്ചതിനെപ്പറ്റി ചിന്തിക്കരുത്. ചിന്തിച്ചാല്‍ വേറെ ആരെയെങ്കിലും വിളിക്കണമെന്ന് അചിന്ത്യാമ്മയ്ക്കും തോന്നും. ഹി ഹി . ഇതൊരു പോസ്റ്റ് ആയി.
എനിയ്ക്കിന്നലെ സാക്ഷ കിടുക്കണേ... ങീ... ങീ :)
പാവം അമ്മ.
ബിന്ദു ഉദ്ദേശിച്ചതു് താഴെക്കൊടുക്കുന്ന കവിതയായിരിക്കണം, അല്ലേ? ആരുടേതെന്നു് ഓര്‍മ്മയില്ല. സിപ്പി പള്ളിപ്പുറമോ ശൂരനാടു രവിയോ? ഏതായാലും ഞാന്‍ ചെറുപ്പത്തില്‍ ‘ബാലയുഗ’ത്തില്‍ വായിച്ചതാണു്.
-----
അച്ഛന്‍ രാമായണം വായിച്ച നേരത്തു
കൊച്ചുമോന്‍ സാക്ഷാ കിടുക്കി
അച്ഛനൊരീര്‍ക്കിലെടുത്തു കുസൃതിക്കു
കൊച്ചടിയൊന്നു കൊടുത്തു
അച്ഛനടിച്ചൊരടിയുടെയൊച്ചയില്‍
കൊച്ചിയും കൊല്ലവും ഞെട്ടി
തുള്ളിക്കിതച്ചിട്ടു കൊച്ചുമോനന്നേരം
എല്ലാരും കേള്‍ക്കെക്കരഞ്ഞു
പിറ്റേന്നു നേരം വെളുത്തിട്ടും നാടാകെ-
പ്പൊട്ടുന്ന മട്ടില്‍ക്കരഞ്ഞു
കൊച്ചുമോനന്നേരം സാക്ഷാ കിടുക്കുവാ-
നച്ഛനനുവാദം നല്‍കി
ഇന്നു കിടുക്കിയാല്‍ പോരെനിക്കിന്നലെ-
ത്തന്നെ കിടുക്കണം സാക്ഷ
എന്നവന്‍ ചൊന്നതു സാധികാനായിട്ടു
മന്നിലാരെങ്കിലുമുണ്ടോ?
-----
ഓര്‍മ്മിച്ചതിനു നന്ദി, സൂവിനും ബിന്ദുവിനും.
ഞാന്‍ ഉണ്ടാക്കിയ ആദ്യത്തെ പാരഡിയും ഇതിനായിരുന്നു:
-----
അമ്മ രാമായണം വായിച്ച നേരത്തു
കുഞ്ഞുമോന്‍ സാക്ഷാ കിടുക്കി
അമ്മയൊരീര്‍ക്കിലെടുത്തു കുസൃതിക്കു
കുഞ്ഞടിയൊന്നു കൊടുത്തു
അമ്മയടിച്ചൊരടിയുടെയൊച്ചയില്‍
കോന്നിയും കൊല്ലവും ഞെട്ടി
തുള്ളിക്കിതച്ചിട്ടു കുഞ്ഞുമോനന്നേരം
എല്ലാരും കേള്‍ക്കെക്കരഞ്ഞു
പിറ്റേന്നു നേരം വെളുത്തിട്ടും നാടാകെ-
പ്പൊട്ടുന്ന മട്ടില്‍ക്കരഞ്ഞു
കുഞ്ഞുമോനന്നേരം സാക്ഷാ കിടുക്കുവാ-
നമ്മയനുവാദം നല്‍കി
ഇന്നു കിടുക്കിയാല്‍ പോരെനിക്കിന്നലെ-
ത്തന്നെ കിടുക്കണം സാക്ഷ
എന്നവന്‍ ചൊന്നതു സാധിക്കാനായിട്ടു
മന്നിലാരെങ്കിലുമുണ്ടോ?
-----
സൂക്കുട്ടീ,
വിളിക്കണം.വിളിക്കാണ്ടിരിക്കരുത്. രാത്രി വരണ സ്നേഹ/സങ്കട വിളികള്‍ എനിക്ക് ശീലാ.സങ്കടം വരുമ്പോ മാത്രെ ചിലര്‍ വിളിക്കു. ആ കൂട്ടത്തിലാ സൂക്കുട്ടീം?അങ്ങന്യെങ്കില്‍ അങ്ങനെ. പക്ഷെ എന്നെ വിളിക്കന്വേണ്ടി സങ്കടം ണ്ടാവട്ടെ ന്ന് പ്രാര്‍ത്ഥിക്കാന് വയ്യ. അതോണ്ട് സൂക്കുട്ടിടെ വിളി വരാണ്ടിരിക്കട്ടേ ന്ന് പ്രാര്‍ത്ഥിക്കാം ല്ലെ.
സ്നേഹം...ഒരുപാട്
സൂചേച്ചീം ഉമേച്ചീം കൂടി കത്തിക്കയറുവാണല്ലോ ;)
ഉമേച്ചി എന്താ ഉപദേശം ;)
സ്നേഹം :D
പോടേയ്...പോടേയ്...
ഹഹ്ഹഹഹഹ്ഹ....
അകലം പലപ്പോഴും ജീവന്‍ രക്ഷിക്കും
ഹഹഹ
ഞാനും ചെവിക്കു നുള്ളി പൊന്നീച്ചകളേയും, കൈകൊണ്ടടിച്ച് നക്ഷത്രങ്ങളേയും എന്റെ അനുസരണ അപ്രന്റീസ് ആയ മകന് കൊടുത്തിട്ടൂണ്ട്. അതുകൊണ്ടതൊന്നും അവനു പണ്ടേ താല്‍പര്യമില്ല.
അവന്‍ സ്കൂളില്‍ പോയി കുട്ടികളുടെ മുഖത്ത് നക്ഷത്രം വരച്ചു പഠിക്കുന്നു. ഇടക്കു കൈക്കുള്ളിലും കാലിന്മേലും ടിച്ചര്‍ സമ്മാനിച്ച മഴവില്ലും വാങ്ങി വരുന്നു. എല്ലാ ടീച്ചര്‍മാര്‍ക്കും അഭിപ്രായ സമന്വയും നന്നായി പഠിക്കുമ്മെന്നതൊഴിച്ചാല്‍ അസഹനീയം ഇവന്റെ കാര്യങ്ങള്‍.
അതിന്റെ സമ്മാനവും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഡോണ്ട് ബി എ സ്പോയില്‍ഡ് ബ്രാറ്റ്.
അവന്റെ അമ്മ സംകടം പറയുന്നു. ഗന്ധര്‍വന്‍ സമാധാനിപ്പിക്കുന്നു - പത്തുഗുണമല്ലേ വിത്തിന്.
എന്നാല്‍ മോറല്‍ സയന്‍സില്‍ അവന്റെ മാര്‍ക്ക് നൂറില്‍ നൂറ്.
കൊച്ചു മനസ്സിന്റെ നൊമ്പരങ്ങള്‍ എഴുതുമ്പോള്‍ സു പെര്‍ഫെക്ഷനിലെത്തുന്നു.
ശരിക്കും കുരുന്നു മനസ്സിന്റെ മുകുര ദര്‍പ്പണം
ബിന്ദൂ :)
ഉമേഷ്‌ജീ :)
അചിന്ത്യമ്മേ വിളിക്കാം.
എന്താ ആദീ?
ഗന്ധര്‍വന്‍ :) വായിച്ചതില്‍ സന്തോഷം. കമന്റ് വെച്ചതില്‍ അതിസന്തോഷം.
താരേ,
അമ്മുക്കുട്ടി മിടുക്കിയല്ലേ. അമ്മക്കുട്ടിയും മിടുക്കി ആവൂ. റ്റാറ്റാ കൊണ്ടുപോകൂ. കുറച്ച് കഴിഞ്ഞാല്‍ റ്റാറ്റാ പറയാന്‍ പോലും അവര്‍ക്ക് സമയം ഉണ്ടായെന്നു വരില്ല.
ബാലപീഢനത്തിനെതിരേ ഞാന്‍ കേസുകൊടുക്കും.
എന്റെ വീട്ടിലെ അലമാരയില്‍ ഒരു കറുത്തകോട്ട് പൊടി തട്ടി മടക്കി വച്ചിട്ടുണ്ട്. അതിന്റെ അകത്തേക്ക് കയറാന്‍ ഒരാളും വീട്ടിലുണ്ട്.
വാവയുടെ അമ്മയേയും അമ്പിളി അമ്മാവനേയും മരുമക്കളായ നക്ഷത്രപ്പിള്ളേരെയും ഞാന്‍ കോടതി കയറ്റും. എന്നോടാ കളി?
സൂ, നന്നായി കഥ! വളാരെ നന്നായി!
കണ്ണന് വല്ലപ്പോഴുമൊക്കെ ഞാനും ഓരോന്ന് കൊടുക്കാറുണ്ട്, തീരെ സഹിക്കാന്‍ പറ്റാതാവുമ്പോള്‍! പക്ഷെ കൊടുത്ത ഉടനെ തന്നെ എനിക്കും സങ്കടം വരും! :) ഇതിനിടെ ഒരു ദിവസം പെരിങ്ങ്സുമായി ചാറ്റ് ചെയ്യുന്നതിനിടയില്‍ ഒരു നിലവിളീയുമായി കണ്ണന്‍ കയറി വന്നു! പാലു കുടിക്കണമെങ്കില്‍ അതില്‍ straw ഇട്ടുകൊടുക്കണംന്നും പറഞ്ഞോണ്ട്.. കുറെ പറഞ്ഞുനോക്കി-ങ്ങേ ഹേ! കൊടുത്തു അവസാനം ഒന്ന്-അതോടെ പാലും കുടിയും ഭംഗിയായി തീര്‍ന്നു!
കുമാര്‍ :) ഞാനും കേസ് കൊടുക്കും.
സതീഷ് :)കഥ ഇഷ്ടമായതില്‍ സന്തോഷം.
സ്ട്രോ ഇല്ലേ വീട്ടില്‍ ?
കുട്ടികളുടെ വാശിയ്ക്ക് വല്യവര്‍ക്കു ശിക്ഷിക്കാം. വല്യവര്‍ വാശി പിടിച്ചാല്‍ ആരും ശിക്ഷിക്കും ?
പപ്പടം ഇന്നലെ തിന്നണം എന്നു പറഞ്ഞ നാലു വയസു കാരനെ ഓര്‍മ്മ വന്നു.
kadhakal ezhuthan kazhiyumaayirunna oru nalla kaalam undayirunnu..
orikkal.. orikkal ennal computerukalum kachavada thanthrangalum manassu keezhadakkunnathinum munpu..
ithu vayichappol..aa kalathekku chennethiya pole thonni..
oru nalla kadha ezhuthuvan ulla athmartha sramam ivide kanunnu
Nandhi..aasamsakal
Post a Comment
Subscribe to Post Comments [Atom]
<< Home