കൂട്ടുകാര്‍
ശാലിനിയും മീനുവും റാണിയും ഒരു ഫ്ലാറ്റിലെ താമസക്കാരായിരുന്നു. കൂട്ടുകാരും. ഫ്ലാറ്റിന്റെ ഉടമസ്ഥര്‍ ഇടയ്ക്ക് വന്ന് പോകും. അതൊഴിച്ചാല്‍ അവരുടെ ജീവിതം സ്വസ്ഥം. പുറത്ത് പോകും വരും.
അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് വീട്ടുടമസ്ഥര്‍ വന്നത്. പിറ്റേ ദിവസം റാണിയെ മരിച്ച നിലയില്‍ ഫ്ലാറ്റില്‍ കണ്ടെത്തി. പക്ഷെ കേസ് ഒന്നും ഉണ്ടായില്ല. എന്തുകൊണ്ട്? എന്തുകൊണ്ട് വീട്ടുടമയെ ആരും സംശയിച്ചില്ല? ശാലിനിയോടും മീനുവിനോടും തെളിവ് ശേഖരിച്ചില്ല?
ശരിയായ ഉത്തരം പറയുന്നവര്‍ക്ക് നല്ല സി ഐ ഡി എങ്ങനെ ആവാം എന്ന പുസ്തകം ഞാന്‍ എഴുതിക്കൊടുക്കുന്നതാണ്.
19 Comments:
അവരു 'നേരറിയാന്‍ CBI' കണ്ടുകാണും. ;) സമ്മാനം എനിക്കു തന്നെ :))
മീന്‍ വളര്‍ത്തുന്നുണ്ടോ?
അയ്യോ റാണി തേനീച്ച ആണോ?
പാറ്റ ചത്താല്‍ എന്ത് കേസ്? എന്തന്വേഷണം?
സൂ,
ഇതു ‘ഒട്ടകത്തേയും ആനയേയും എങ്ങിനെ ഫ്രിഡ്ജിന്റെ ഉള്ളില്‍ കയറ്റാം ‘ എന്ന മട്ടിലുള്ള ഒരു കുഴപ്പിക്കുന്ന ചൊദ്യമാണല്ലൊ.വിജയന്‍-ദാസന്‍ മാരെ ലൈനില്‍ കിട്ടുമോന്നു നോക്കട്ടെ.
കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക-അല്ലെങ്കില്‍ ചോദ്യത്തിനുത്തരം കിട്ടുന്നില്ലെങ്കില്‍ ഉത്തരം കിട്ടുന്ന ചോദ്യം ചോദിക്കുക സ്റ്റൈലില്‍ പണ്ടത്തെ ഒരു ചോദ്യം:
ഒരു നാല്‍ക്കവല. വലതു വശത്തെ റോഡില്‍ നിന്ന് ഒരു കാര്‍ ഭയങ്കര സ്പീഡില്‍ വരുന്നു.. ഇടതു വശത്തെ റോഡില്‍ നിന്ന് ഒരു കാളവണ്ടി വരുന്നു. മുന്നിലത്തെ റോഡില്‍ നിന്ന് ഒരു ബസ്സ് സ്പീഡില്‍ വരുന്നു. നാലാമത്തെ റോഡില്‍ നിന്ന് ഒരു ജീപ്പും സ്പീഡില്‍ വരുന്നു.
ഈ നാലു വണ്ടികളും നാല്‍ക്കവലയെ ലക്ഷ്യമാക്കി നീങ്ങുന്നു...
നാലും അടുത്തെത്തിക്കൊണ്ടിരിക്കുന്നു..
നാലും ഒരേ സമയം ആ കവലയിലെത്തിച്ചേരും.. അതുപോലാണ് ടൈമിംഗ്..
അവിടെ എന്തു നടക്കും?
സൂവിന്റെ ചോദ്യത്തിന്റെ ഉത്തരം ആദ്യത്തെ ആലോചനയില്‍ കിട്ടിയില്ല. ഇനി തലച്ചോറിനെ ആലോചനാസംഞ്ജമാക്കണമെങ്കില്‍ രണ്ടു മണിക്കൂര്‍ മിനിമം പിടിക്കും. വാം അപ് ടൈമുണ്ടേ..
കാള
ഇനി ഈ റാണി തേനീച്ചറാണി യാണോ ആവോ....
ഇത് ബിന്ദു പറഞ്ഞിട്ടുണ്ടല്ലേ...
വീട്ടുടമ ബിഹാറിലെ ഒരു എം എല്‍ എ ആയിരുന്നു.
കൂട്ടുകാരികള്‍ തമിഴ് നാട്ടില്‍ ശശികലയുടെ തോഴിമാരും.
മരിച്ച സ്ത്രീയുടെ അഛന്‍ വയനാട്ടില്‍ കര്‍ഷകനും.
ബാക്കി ഊ..ഊഹിക്കാമല്ലോ?
ശ്ശോ, ഉത്തരം അറിയാവുന്നവര്‍ മുണ്ടാണ്ടിരിക്കണം എന്ന് പറയാന്‍ മറന്നുപോയി.
ഈ ആദിത്യന്‍ ഇതിനിടയ്ക്കെവിടുന്ന് വന്നു. കാള കണ്ടില്ല :)
പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ റാണിയുടേതു ഒരു സാധാരണ മരണം ആയിരുന്നു..
സു : Pets ?
വക്കാരി: ഒരേ ദിവസമാണൊ ?
മത്സരം നിര്‍ത്താന്‍ ആയോ? ആരും ശരിയായ ഉത്തരം പറഞ്ഞില്ല. :(
ഈ പറഞ്ഞതൊന്നും അല്ലാതെ വേറൊരു ഉത്തരം ഇണ്ടെങ്കില്‍ അതൊന്നു കേള്‍ക്കണമല്ലോ...
അല്ല... ഇതിന്റെ ഒരു ഉത്തരം കിട്ടിയിരുന്നെങ്കില്‍ എനിക്കാ പറക്കാട്ട് സ്വര്‍ണ്ണ മത്സരത്തില്‍ വന്നു കമന്റിടാരുന്നു...
സുഹൃത്തുക്കളേ അത് മൂന്ന് കൊതുകുസുഹൃത്തുക്കള്‍ ആയിരുന്നു. ഹി ഹി ഹി. ഉടമസ്ഥന്‍ വന്ന ദിവസം ശാലിനിയും മീനുവും രാത്രി രക്തം കുടിക്കാന്‍ പോയി.
റാണി പോയില്ല. ഉടമസ്ഥന്‍ കൊതുക് തിരി വെച്ചു. റാണി ചത്തു.
കൊതുകുകള്‍ക്ക് പേരിടുന്നത് ഏത് നാട്ടിലാണ് സൂ?
ഈ പോസിന് എന്തേ കൂട്ടുകാര്‍ എന്ന് പേരിട്ടു? കൂട്ടുകാരികള്‍ എന്നല്ലേ വേണ്ടത്?
പേരില്ലാത്ത മനുഷ്യന്മാര്‍ ഉള്ള നാട്ടില്‍ കൊതുകുകള്‍ക്ക് പേരുണ്ടാവും ശ്രീജിത്തേ :)
കൈത്തിരി :) സ്വാഗതം. എല്ലാ കമന്റുകളും കണ്ടു. നന്ദി. ഇതിപ്പോ ആരും ജയിക്കാത്ത സ്ഥിതിയ്ക്ക് ഞാന്‍ തന്നെ വായിക്കണ്ടേ. അതുകൊണ്ട് എഴുതുന്നില്ല.
Post a Comment
Subscribe to Post Comments [Atom]
<< Home