ഓണം 2006
അങ്ങനെ ഒരു ഓണവും കൂടെ ഉണ്ടു.
ഉത്രാടത്തിന് നേരം പുലര്‍ന്നപ്പോള്‍ എണീറ്റു. ഓട്ടന്തുള്ളല് ഉണ്ട് എന്ന് മുന്‍കൂട്ടി അറിഞ്ഞതുകൊണ്ട് എണീറ്റയുടനെ ടി.വി. ഓണ്‍ ചെയ്തു.
“നിനക്കൊന്നുമറിയില്ല, കാരണം നീകുട്ടിയാണ് ”.
ലാലേട്ടന്റെ ഡയലോഗ് വന്നു. ഞെട്ടിപ്പോയി. ഓട്ടന്തുള്ളലിനുപകരം നാട്ടുരാജാവിന്റെ പരസ്യം!
“കുട്ടിയോ? ഞാനോ? അമ്മേ...” എന്ന് വിളിച്ചു.
ചേട്ടന് എണീറ്റ് ഓടിവന്നു.
“എന്താ അമ്മയെ വിളിച്ചലറിയത്?”
ഭാഗ്യം. ലാലേട്ടന്റെ ഡയലോഗ് രക്ഷിച്ചു. ചേട്ടനെ വിളിക്കാനുള്ളസമയം ലാഭിച്ചു.
ഓട്ടന്തുള്ളല് തീര്‍ന്നുപോയെങ്കിലും ഉത്രാടത്തിന്റെ ഓട്ടവും തുള്ളലുംതുടങ്ങി. സദ്യയും വെച്ചു, ബ്ലോഗില്‍ ഒരു പോസ്റ്റും വെച്ചു. രണ്ടുംകെണികള്. പിന്നെ ഉണ്ടാക്കിയിട്ടും, ഇട്ടിട്ടും കാര്യമില്ലല്ലോ.പിന്നെ പലരും വിളിച്ചു. പലരേയും വിളിച്ചു. ചിലരെ വിളിച്ചിട്ട് കിട്ടിയില്ല. കസിന്റെ കുട്ടിയുടെ ഇരുപത്തെട്ട് ആയിരുന്നു. സകലബന്ധുജനങ്ങളും അവിടെ സദ്യയടിക്കുമല്ലോന്നോര്‍ത്തപ്പോള്‍ ഇത്തിരി വിഷമം വന്നു. അവിടെ നിന്നും എല്ലാവരും ലൈവ് ആയിട്ട് പരിപാടികള്‍ അറിയിച്ചുകൊണ്ടിരുന്നു.
ഉത്രാടം നീങ്ങിപ്പോയി. ഓണം പിറന്നു. തലേന്നത്തെ സംഭവം ഓര്‍മ്മയില്‍ വന്നതുകൊണ്ട് ടി. വി ഓണ്‍ ചെയ്യാന്‍ പോയില്ല. ഓണസ്സദ്യയുടെ തിരക്കില്‍പ്പെട്ടു. ആരെങ്കിലും എന്നോട് ചേട്ടന് ഓണത്തിന് സദ്യയുണ്ടാക്കാന്‍ സഹായിച്ചോന്ന് ചോദിച്ചാല്‍ പറയണമെങ്കില്‍ എന്തെങ്കിലും വേഗം സഹായിച്ചോന്ന് ചേട്ടനോട് പറഞ്ഞു. ഉണ്ടായിരുന്നത് തക്കാളിപ്പച്ചടി ആയിരുന്നു. തക്കാളി രണ്ടെണ്ണം അരിഞ്ഞിട്ട് പാത്രം അടുപ്പില്‍ വെക്കാന്‍ പറഞ്ഞു. തേങ്ങ അരയ്ക്കലും, തൈര് റെഡിയാക്കി വെക്കലും കഴിഞ്ഞ് തക്കാളി വെന്തലിഞ്ഞോന്ന് നോക്കിയപ്പോള്‍ സ്റ്റൌവ് കത്തിക്കാതെ വെറുതേ പാത്രം അതിനുമുകളില്‍ ഇരിക്കുന്നു.
“ചേട്ടാ......”
“എന്താ?”
“ഇതിങ്ങനെ വെച്ചാല്‍ ഓണസ്സദ്യയുടെ പച്ചടി ആകാശത്തുനിന്ന് വരുമോ?”
“നീ സ്റ്റൌവില്‍ വെക്കാനല്ലേ പറഞ്ഞത്? കത്തിക്കാന്പറഞ്ഞില്ലല്ലോ.”
കത്തുന്ന നോട്ടം നോക്കി.
ഉച്ചയ്ക്ക് ഊണുകഴിഞ്ഞപ്പോള്പറഞ്ഞു.
“നീ വേണമെങ്കില്‍ ഒരു പാട്ട് പാടിക്കോ. ഓണമല്ലേ.”
ഓണത്തിനും വിഷുവിനും സംക്രാന്തിക്കും കിട്ടുന്ന അവസരമായതുകൊണ്ട് ഞാന്‍ പറഞ്ഞു.
“ന്നാപ്പിന്നെ മഹാസമുദ്രംന്ന് പറഞ്ഞ പടത്തിലെ പാട്ട് പാടാം.”
“ഏതെങ്കിലും പാട്. എന്തായാലും എനിക്ക് പാടാണ്.”
“ഉം. എന്നാലിതാ.”
“കടല്ക്കരയില് കാറ്റുകൊണ്ടിട്ടെത്ര നാളായീ. എത്ര നാളായീ... ഏലേ... എലേ... ഏലയ്യോ.
ജൌളിക്കടയില്‍ കയറിയിറങ്ങീട്ടെത്ര നാളായീ...എത്ര നാളായീ...ഏലേ ഏലേ ഏലയ്യോ...
ജ്വല്ലറിയില്‍ ഫാഷന്‍ നോക്കീട്ടെത്ര നാളായീ... എത്ര നാളായീ...
ടൂറിസ്റ്റ് ബസില്‍ കയറിപ്പോയിട്ടെത്ര നാളായീ... എത്ര നാളായീ...”
“മതി മതി.”
“എന്താ?”
“ഇത് ആ പാട്ടല്ലല്ലോ. പാരഡിയല്ലേ?”
“അതെ. നാദിര്‍ഷായ്ക്ക് പറ്റുമെങ്കില്‍ എനിക്കും ഉണ്ടാക്കാം പാരഡി.”
“ഒറിജിനല്‍ പാടിയാല്‍ എന്താ?”
“കണക്കായി. അതില്‍ ലാലേട്ടനും ലൈലയും വെള്ളത്തില്‍ റൊമാന്റിക് ആയിട്ട് കിടക്കുന്നത് കണ്ടില്ലേ? അതുപോലെയാണെങ്കില്‍ ഞാനും ഒറിജിനല്‍ പാടും.”
“എന്നാപ്പിന്നെ ഗോവയില്‍ പോകാം. വെള്ളത്തില്‍ കിടക്കാന്‍.”
“നല്ലത്.”
“പക്ഷെ ഒരു കണ്ടീഷന്‍. നീ ദയവായിട്ട് പാടരുത്. റൊമാന്സ്മുഴുവന് വെള്ളത്തിലാവും.”
ഓണം അങ്ങനെ ഡിം എന്ന് അവസാനിച്ചു.
അടുത്ത ഓണം വരെ മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപാട് സന്തോഷങ്ങളും, സ്വപ്നങ്ങളുടെ പൂക്കാലവുമായി ഓണത്തിനോട് വിട പറഞ്ഞു.
23 Comments:
അസ്സലായി സൂ വിവരണം. തമാശകള്‍ കലക്കി.
ഹി ഹി ഹി.
ഈ പോസ്റ്റ് അങ്ങു രസിച്ചു. സൂ.
എന്തില്‍നിന്നും തമാശയുണ്ടാക്കാം.. ഇല്ലേ സു.. ഭംഗിയായിട്ടുണ്ട്..
സൂ,
ഇതാ പറഞ്ഞത്, കൈപ്പുണ്യംന്ന്:-)
ബ്ലോഗില്‍ ഒരു പോസ്റ്റും വെച്ചു. രണ്ടും
കെണികള്‍. പിന്നെ ഉണ്ടാക്കിയിട്ടും, ഇട്ടിട്ടും കാര്യമില്ലല്ലോ
ഇത് വേറൊരു പോസ്റ്റില്‍ നമ്മള് ഡിസ്കസ് ചെയ്തതല്ലേ സൂ ചേച്ചീ? അപ്പൊ എന്നാ ഗോവയിലേക്ക്? :)
അപ്പോള്‍ എനിക്കു മാത്രമല്ല അല്ലെ പാടുന്നതില്‍ നിന്നും വിലക്കുള്ളത്.ഇനിയിപ്പൊ എന്നാ ഗോവയ്ക്ക്.ഇത്ര സരസമായി എഴുതാനും വേണം കഴിവ്.ഈ ഓണത്തിനു തരാന്‍ മറന്നതും ഇനിയുള്ള ഒരുപാടോണങ്ങള്ക്കും ഒരായിരം ആശംസകള്‍.
(സ്വകാര്യം:സൂചേച്ചിക്ക് തരാനായി ഒരോണക്കോടി കരുതി വെച്ചിരുന്നതാ.റീമയ്ക്ക് കോടിയെടുത്തില്ല എന്നു കേട്ടപ്പോള്‍ സങ്കടമായി;അതാ തരാതിരുന്നത്)
സൂ ചേച്ചീ.. കലക്കി.
ഗോവേ ലൊന്നും പോയി അബദ്ധത്തിനെങ്ങാനും പാടിപ്പോകരുത്.
ദില്ബാസുരന് പറഞ്ഞപോലെ ഓര്ക്ക് ഒക്കെ പഞാബാ..
“അതെ. നാദിര്‍ഷായ്ക്ക് പറ്റുമെങ്കില്‍ എനിക്കും ഉണ്ടാക്കാം പാരഡി.”
നാദിര്‍ഷ കേള്‍ക്കേണ്ട... ഈ താരതമ്യം ചെയ്യല്‍ :)
സൂ ചേച്ചി, ഒരഭിപ്രായം പറഞ്ഞോട്ടെ?
“ചക്കിക്കൊത്ത ചങ്കരന്”
(ഞാന്‍ ഓടണോ അതൊ നില്‍ക്കണോ?)
സൂ, എനിക്ക് പോസ്റ്റ് ചെയ്ത സ്വാഗതകമന്റ് കണ്ടിട്ട് ഓടി വരുവാ...എന്താ ഈ പറയണേ? സൂര്യഗായത്രി ആദ്യമായി കണ്ട അന്നു മുതല്‍ എന്റെ പ്രിയപ്പെട്ട ബ്ലോഗാണ്. രണ്ടു മൂന്ന് ദിവസമെടുത്തു ഇതു മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍. സൂവും ചേട്ടനും കഥാപാത്രങ്ങളാകുന്ന കഥകളാണു കൂടുതലിഷ്ടപ്പെട്ടത്. കവിതകള്‍ ചൊല്ലിക്കേള്ക്കാനാ ഇഷ്ടം. അതുകൊണ്ടു കവിതകള്‍ എല്ലാം വായിച്ചിട്ടില്ല. സൂ പുതിയ പോസ്റ്റിട്ടോ എന്നു നോക്കാന്‍ ദിവസവും ഇവിടെ വരും. അങ്ങനത്തെ എന്നോടാണോ ഇവിടെ വന്നു നോക്കണമെന്നു പറഞ്ഞത്? പിന്നെ ഇതുവരെ ഇവിടെ കമന്റിട്ടില്ല, അതെന്റെ തെറ്റ്. മലയാളം ബ്ലോഗ് തുടങ്ങിയ ശേഷമാവാം കമന്റിടലൊക്കെ എന്നു വിചാരിച്ചിരിക്കുവായിരുന്നു, തുടങ്ങിയപ്പഴോ ആകെ മൊത്തം ബിസിയായിപ്പോയി.
സൂ എനിക്കു കമന്റിടുന്നതിനു മുമ്പ് ഇവിടെ വന്നു കമന്റാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം മാത്രം ബാക്കി.
ഹഹഹഹ....എനിക്കുമാ പാരഡി ഇവിടെയൊന്ന് പാടി നോക്കണം.
സൂവേച്ചി, ഓണാശംസകള്‍!
എനിക്കാ പാട്ടറിയില്ലാത്തത് ഇവിടെ ഒരാളുടെ ഭാഗ്യം. :) എന്നാലും ഞാനാ ചേട്ടന്റെ സഹനശക്തിയാണോര്ക്കുന്നത്. നമിച്ചു..;)അപ്പോള്‍ ഓണം ഒക്കെ കേമമായല്ലോ അല്ലേ? കുറേ ദിവസമായല്ലോ കണ്ടിട്ട് എന്നോര്‍ക്കുകയായിരുന്നു.
സൂ, അപ്പോള്‍ ഗോവയ്ക്ക് പോയിട്ട് വന്നിട്ടാണോ ബാംഗളൂറ്ക്ക്? ഓണം ഓര്മകല് അസ്സലായീട്ടൊ.
ശ്രീജിത്ത് :)നന്ദി.
മുല്ലപ്പൂ :) നന്ദി.
ശിശു :) എന്തില്‍ നിന്നും തമാശയുണ്ടാക്കാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. ഇനി ഒക്കെ ഒരു തമാശ ആയിരുന്നു എന്ന് വിചാരിക്കേണ്ട അവസ്ഥ എന്തായാലും വന്നു.
ജ്യോതി :)
ദില്‍ബൂ :) ദില്‍ബു അല്ലേ പറഞ്ഞത് കെണി വെക്കുന്നു എന്ന് പറയുന്നപോലെയാണെന്ന്.
വല്യമ്മായീ :) എനിക്ക് ഓണക്കോടി വേണ്ടാട്ടോ. എന്തായാലും കാണിച്ച സ്നേഹത്തിന് നന്ദി.
കുഞ്ഞാപ്പൂ :) പാടുന്നില്ല.
അഗ്രജാ :) നാദിര്‍ഷാ കേട്ടാല്‍ എന്താ?
പച്ചാളം :) അത് അങ്ങനെയല്ലേ വേണ്ടത്? നടന്നോ.
താരേ :) അത് ലാലേട്ടന്റെ പുതിയ സിനിമയില്‍ ഉണ്ട്. അവിടെ കാണാന്‍ പറ്റില്ലേ എന്തോ.
ആര്.പി യ്ക്ക് സ്വാഗതം :)
ഇഞ്ചിപ്പെണ്ണേ :)അടുത്ത വര്‍ഷത്തെ ആശംസ ഇപ്പോഴേ വേണോ? ഇനീം ഒരു വര്‍ഷം ഇല്ലേ പറയാന്‍?
ബിന്ദൂ :) ഓണം ഒക്കെ അടിപൊളി ആയി ആഘോഷിച്ചു.
കല്യാണീ :) കഴിഞ്ഞയാഴ്ച വരാമന്ന് കരുതിയിരുന്നു. പറ്റിയില്ല. വരുമ്പോള്‍ അറിയിച്ചിട്ട് വരും തീര്‍ച്ചയായിട്ടും.
സൂ ഓണം വിശേഷങ്ങള്‍ അടിപൊളി.പിന്നെ ഗോവ. അതു രണ്ടു വട്ടം ആലോചിച്ചു മതിയേ. ഇത് അസ്സലായി.
ഓ.ടോ
ഹവൂ സമാധാനമായി. എല്ലാ ഭര്ത്താക്കന്മാരും ഇത് അനുഭവിക്കുന്നണ്ടല്ലേ.
ഹഹഹ് കൊള്ളാം... :)
എനിക്ക് സൂവിന്റെ പോസ്റ്റുകളില്‍ ഏറ്റവുമിഷ്ടം ഇതുപോലെയുള്ള കൊച്ച് തമാശകളാണ്.
പിന്നെ സു ഗോവയ്ക്കു പോകുമ്പോള്‍ ഇതുവഴിയും ഒന്നു വരണേ
അതു കൊള്ളാം സൂ !
വിവരണം കൊള്ളാം.
ഇത്തിരിവെട്ടം :) ഗോവയില്‍ 3 പ്രാവശ്യം പോയി. പോകാന്‍ എനിക്കേറ്റവും ഇഷ്ടം ഉള്ള സ്ഥലം അതാ.
കുഞ്ഞന്‍സേ :) ഗോവയ്ക്ക് പോകുമ്പോള്‍ ബാംഗളൂര്ക്ക് എങ്ങനെ വരും? അതു വേറെ റൂട്ടല്ലേ? പക്ഷെ ഒരിക്കല്‍ വരും.
ആദീ :) ഇടിവാള്‍ :)
അഹ്മദ് :)
എല്ലാവര്ക്കും എന്റെ ഓണാശംസകള്‍
I am not able to read malayalam fonts in Opera Web browser. ( I am getting it in I.E.)
Can anybody help how I could read malayalam unicode font in Opera browser.
അനോണീ എനിക്കറിയില്ല, പറഞ്ഞുതരാന്‍. വേറെ ആരോടെങ്കിലും ചോദിക്കാം.
അറിയാവുന്നവര്‍ പറഞ്ഞുകൊടുക്കൂ പ്ലീസ്.
I am able to see it using Opera version 8.5.
ചില്ലുകള്‍ കാണിക്കുന്നിടത്ത് ചെറിയൊരു വ്യത്യാസം ഉണ്ടെന്നതൊഴിച്ചാല്‍ വേറെ പ്രശ്നമൊന്നും കാണുന്നില്ല. ഈ കമന്റും ‘ഓപെറ’ യില്‍ നിന്നാണ് ഇടുന്നത്.
You can try the following setting also. In Opera Goto Tools > Preferences > Advanced > Fonts > International Fonts > Malayalam then change the font to any Malayalam unicode font installed on your computer (like AnjaliOldlipi). This works at least in version 8.5. May be the same in other versions also.
മറ്റൊരു അനോണി
Post a Comment
Subscribe to Post Comments [Atom]
<< Home