Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, August 18, 2006

കൊച്ചുസ്വപ്നം

ഉമേഷ്‌ജി ഡെസ്കില്‍ ചമ്രം പടിഞ്ഞിരുന്നു ചിപ്സ്‌ തിന്നുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ പറയുന്നതൊന്നും ശ്രദ്ധിക്കാതെ. ബിന്ദു ജനലിന്റെ വിശാലമായ പടിയിലിരുന്ന് കടലപ്പാക്കിന്റെ പായ്ക്കറ്റ്‌ പൊട്ടിക്കുകയാണ്. ഞാന്‍ പിന്നിലെ ബെഞ്ചില്‍ ആയിരുന്നു. മുന്നില്‍ ഒരു പയ്യന്‍ വന്നിരുന്നു. ‘എനിക്കു കാണുന്നില്ല, ഇവിടെ ഇരുന്നാല്‍ ഞാന്‍ ടീച്ചറെ എങ്ങനെ കാണും’ എന്ന് പരാതി പറഞ്ഞപ്പോള്‍ വിശ്വം, ആ പയ്യനോട്‌ മുന്നില്‍ പോയി ഇരിക്കാന്‍ പറഞ്ഞു. എന്നിട്ടെന്നെ വഴക്കും പറഞ്ഞു. "ആ പാവം പുതിയതല്ലേ, അറിയാഞ്ഞിട്ടല്ലേന്നൊക്കെ." പിന്നെ ഞാന്‍ അനിലേട്ടനെപ്പറ്റി ആവുന്നത്ര പരാതി വിശ്വത്തിനു പറഞ്ഞു കേള്‍പ്പിച്ചു. അനിലേട്ടന്റെ സൈഡ്‌ പറയാന്‍ തുടങ്ങി വിശ്വം.

ഉമേഷ്‌ജിയാണെങ്കില്‍ ടീച്ചര്‍ വന്നാല്‍ ആദ്യത്തെ ചോദ്യം എത്ര കിലോ ചിപ്സ്‌ തിന്നു എന്നാണെന്നുള്ള മട്ടില്‍ സിറിഞ്ചിനു രക്തം കിട്ടിയ മട്ടില്‍ കയറ്റിക്കൊണ്ടിരിക്കുകയാണ്‌‍. ‘എന്റെ ബാഗിലും കാണും ചിപ്സ് ’ എന്നൊക്കെ ഇടയ്ക്ക്‌ മൊഴിയുന്നുണ്ട്‌. ബിന്ദു കാല്‍ ആട്ടിയിരിക്കുന്നു. പായ്ക്കറ്റ്‌ കടിച്ച്‌ പറിച്ച്‌ ഒടുവില്‍ തുറന്നു. ഈ"കടലപ്പാക്ക്‌ അപ്പടി വെള്ളമാണല്ലോ സു" എന്നും പറഞ്ഞ്‌ കാണിച്ചു. ഞാന്‍ ‘ഫ്രിഡ്ജില്‍ നിന്ന് എടുത്തതാണ്,അതുകൊണ്ടാവും’ എന്ന് പറഞ്ഞു. 6 പീസ്‌ എടുത്ത്‌ സ്വന്തമാക്കിയിട്ട്‌ ബാക്കി എന്റെ കൈയില്‍ തന്നു. ഞാന്‍ ആദ്യം പുതിയ പയ്യനു കൊടുത്തു. ഉമേഷ്‌ജി തിന്നുന്നതിന്റെ ശബ്ദം കേട്ട്‌ അസ്വസ്ഥന്‍ ആയിട്ട്‌ ഇരിക്കുകയായിരുന്നു. കൊടുത്തപ്പോള്‍ വേഗം വാങ്ങി. ടീച്ചര്‍ വന്ന് എന്തോ പറഞ്ഞിട്ട്‌ പോയി. സ്വപ്നം മുറിഞ്ഞു.

ഷാരൂഖ്‌ഖാന്റെ കൈയും പിടിച്ച്‌ ഫിലിം ഫെസ്റ്റിവലിനു പോകുന്നതുകണ്ടതിനു ശേഷമുള്ള നല്ല സ്വപ്നം. വേനല്‍മഴപോലെ. എന്റെ മനസ്സ്‌ തണുത്തു.

11 Comments:

Blogger സിബു::cibu said...

ഷാരൂഖിന്റെ കൂടെ സിനിമയ്ക്ക് പോകാന്‍ നല്ല രസമാണോ? ശരിക്കും!? :)

Fri Aug 18, 08:57:00 PM IST  
Blogger ബിന്ദു said...

അയ്യേ... ഞാന്‍ പടിയില്‍ ഇരിക്കില്ല. ദോഷമാണെന്നു കൊച്ചിലേ.. മുതല്‍ അറിയാല്ലോ ;). കാല്‍ ആട്ടിയാല്‍ അമ്മാവനു ദോഷമാണെന്നും അമ്മ പറഞ്ഞിട്ടുണ്ട്. പക്ഷേ കടല... അതു ഞാന്‍ ആര്‍ക്കും കൊടുക്കില്ല. ങ്ങാഹാ...

Fri Aug 18, 09:11:00 PM IST  
Blogger Adithyan said...

ദെന്താണിത് ബ്ലോഗേഴ്സ് എല്ലാം മത്സരിച്ച് സ്വപ്നം കാണുന്നോ? :))

എന്താണ് എല്ലാര്‍ടെ സ്വപ്നത്തിലും ഉമേഷ്ജി കോമണ്‍ ഫാക്ടറായിട്ട് ഇടിച്ചു കയറി ചെല്ലുന്നത് :)) ആ പടങ്ങള്‍ ഒക്കെ കണ്ട് ആള്‍ക്കാര്‍ ഇത്രയ്ക്ക് പേടിച്ചോ?

Fri Aug 18, 09:11:00 PM IST  
Blogger Raghavan P K said...

ഷാരൂക്കാന്‍‌ ഭാഗ്യവാന്‍ അമിര്‍ഖാന്‍ പാവം കൊക്കൊ കോളായില്‍ പോയി.
സ്വ്വപ്നം നന്നയിട്ടുണ്ടു

Fri Aug 18, 10:16:00 PM IST  
Blogger ദേവന്‍ said...

അടുത്ത സ്വപ്നം?
അല്ലാ ഈ കടലപ്പാക്ക്‌ എന്താ? കടലമിട്ടായി ആണോ?

Sat Aug 19, 11:07:00 AM IST  
Blogger വല്യമ്മായി said...

അയ്യോ ചേട്ടനറിഞ്ഞില്ലേ സൂ ചേച്ചിക്ക് സ്വപ്നത്തിന്‍റെ സൂക്കേട് തുടങ്ങിയ കാര്യം??

Sat Aug 19, 11:29:00 AM IST  
Blogger സു | Su said...

സിബു :) സിനിമയൊന്നും കണ്ടില്ല. വെറുതെ ഇങ്ങനെ പോയി. ഉണര്‍ന്നും പോയി.

ബിന്ദൂ :)സ്വപ്നത്തില്‍ പടിയില്‍ ഇരുന്നു. ജനല്‍‌പ്പടിയില്‍.

ആദിയേ :) ഞാന്‍ എന്നും സ്വപ്നം കാണാറുണ്ട്. നല്ലത് വളരെ കുറവാ, ഇത് കണ്ടപ്പോള്‍ എഴുതാമെന്ന് തോന്നി.

രാഘവന്‍ :) നന്ദി.

ദേവാ :) അതെ. കടലമിഠായി എന്നാണോ പറയുക? ഞങ്ങളുടെ നാട്ടില്‍ കടലപ്പാക്ക് ആണ്. ശര്‍ക്കര പാവ് കാച്ചി നിലക്കടല ഇട്ട് ഉള്ളത്.

വല്യമ്മായീ :) സ്വപ്നം ഒരു സൂക്കേടാണോ? അത് ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയാണ്. പിന്നെ വിവരമുള്ളവര്‍ പറയുമ്പോള്‍ ശരിയെന്ന് തോന്നുന്നു. ഓരോരുത്തര്‍ക്കും ഓരോ സൂക്കേടല്ലേ. പിന്നെ ഏത് ചേട്ടനോടാ പറഞ്ഞത്? ആദിയോടാണോ ;).അല്ല വേറാരും സ്വപ്നം കാണുന്നോന്ന് ചോദിച്ച് കണ്ടില്ല.

Sat Aug 19, 11:55:00 AM IST  
Blogger അനു ചേച്ചി said...

എന്തിന് കൊച്ചു സ്വപ്നമാക്കുന്നു “സൂ . കടല ബിന്ദുതന്നെ കൊറിക്കല്ലെ,കൊതികിട്ടുമേ.

Sun Aug 20, 12:10:00 AM IST  
Blogger ഇത്തിരിവെട്ടം|Ithiri said...

അങ്ങനെ മറ്റൊരു സ്വപ്നം കൂടി..


ബിന്ദു കാലാട്ടലിന്റെ റൊയല്‍റ്റി കുറുജിക്ക് കൊടുത്തേക്കണം

Sun Aug 20, 10:16:00 AM IST  
Blogger ദില്‍ബാസുരന്‍ said...

ഇപ്പോള്‍ കിട്ടിയ അറിയിപ്പ്! സൂക്ഷിക്കുക! ബ്ലോഗിങ്ങിലൂടെ പകരുന്ന രണ്ട് വൈറസുകള്‍:
1)സ്വപ്നം.blog
2)കാലാട്ടല്‍.kuru

കമന്റുകളിലോ പോസ്റ്റുകളിലോ ഈ ഫയലുകള്‍ അറ്റാച്മെന്റായി കണ്ടാല്‍ ഉടന്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ ബ്ലോഗറുടെ ജീവിതം നായനക്കിപ്പോകുമെന്ന് ബ്ലോഗ് സ്പോട്ട് വക്താവ് ശ്രീ.ബ്ലോഗുണ്ണി ഉടുമ്പഞ്ചോലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Sun Aug 20, 03:08:00 PM IST  
Blogger സു | Su said...

അനുച്ചേച്ചിയ്ക്ക് സ്വാഗതം. പാവങ്ങള്‍ക്ക് എല്ലാം കുറച്ചേ വിധിച്ചിട്ടുള്ളൂ. പിന്നെ സ്വപ്നവും അങ്ങനെയല്ലേ വരൂ.

ഇത്തിരിവെട്ടം :)

ദില്‍‌ബൂ:)

Sun Aug 20, 03:28:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home