ആഗ്രഹം നിറവേറാന്‍!
ജോലി കിട്ടിയപ്പോള്‍ മുതലുള്ള ആഗ്രഹമാണ്. അച്ഛനൊരു കാര്‍, നല്ലൊരു വീട്, അമ്മയ്ക്കും സഹോദരികള്‍ക്കും സ്വര്‍ണ്ണാഭരണങ്ങള്‍.
ഒന്നിനും പറ്റുന്നില്ല. അതാണ് ബാങ്കിലേക്ക് പോയി നോക്കാമെന്ന് വെച്ചത്. ലോണ്‍ എടുക്കാം. ഓരോന്നായി വാങ്ങാം.
ബാങ്കിനു മുന്നില്‍ എത്തിയപ്പോള്‍ എതിര്‍ദിശയില്‍ പുതിയ ബോര്‍ഡ് കണ്ടു.
മാര്യേജ് ബ്യൂറോ!
അയാള്‍ ബാങ്കിലേക്ക് കയറാതെ, അവിടേക്ക് നടന്നു.
ആഗ്രഹങ്ങളൊക്കെ ഒരുമിച്ച് നിറവേറ്റാന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തിയ സന്തോഷത്തില്‍.
82 Comments:
ഇന്ന് നാല്ലൊരു ശതമാനവും ചിന്തിക്കുന്ന രിതിതന്നെയിത്. പെണ്ണിനോടൊപ്പം പണവും വങ്ങുന്ന സംസ്കാരം എവിടെന്ന് കിട്ടിയാവോ നമുക്ക്. ഒരു മാറ്റത്തിന് സമൂഹം തയ്യാറാവുമോ...എവിടെ
തയ്യാറാവാന്‍...
സൂ ചേച്ചീ. കഥ അസ്സലായി... ഒരു പാട് ചിന്തിപ്പിക്കുന്ന ഇത്തിരി വരികള്‍.
ആഹാ....
എന്റെ കല്ല്യാണത്തിന് വാങ്ങേണ്ട സ്ത്രീധനത്തിന്റെ ലിസ്റ്റ് ഞാന്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.മുന്‍ പരിചയമുള്ള ആരെങ്കിലും സഹായിക്കൂ.. പ്ലീസ്...
സു ചേച്ചീ,
ചിത്രത്തില്‍ മോഹന്‍ ലാല്‍ പറഞ്ഞ ഡയലോഗ് ഞാനും പറയുന്നു.“എത്ര മനോഹരമായ ആചാരങ്ങള്‍....“
(ഓടോ:സ്ത്രീ തന്നെ ധനം എന്ന് പ്രസംഗിക്കാന്‍ നൂറ് നാവാണ് എല്ലാവര്ക്കും.ഞാനിതാ പ്രഖ്യാപിക്കുന്നു ഞാന്‍ എന്നെങ്കിലും വിവാഹം കഴിക്കുന്നു എങ്കില്‍ സ്ത്രീധനം വാങ്ങിക്കില്ല എന്ന്. (കിട്ടാഞ്ഞിട്ടല്ല :-))
ഓ.ടോ ഞാനും സ്ത്രീധനത്തിനെതിരാണ് ദില്‍ബൂ... ഒന്നും വാങ്ങാതെയാ കല്ല്യാണവും കഴിച്ചത്. ധൈര്യസമേതം പ്രഖ്യപിക്കൂ... നീ മലപ്പുറത്തിനൊരു മുതല്‍ കൂട്ടാവട്ടേ..
ഓടോ:
ഇത്തിരിവെട്ടേട്ടാ,
സ്ത്രീധനത്തിന്റെ പരിപാടി കുടുംബത്തില്‍ കേട്ടിട്ടില്ല. കൈകൊണ്ട് വാങ്ങാറില്ലത്രേ (ടെലക്സ് ട്രാന്‍സ്ഫര്‍?).അമ്മയോട് ചെന്ന് പറയുകയേ വേണ്ടൂ സ്ത്രീധനം വേണമെന്ന്. ശേഷം അചിന്ത്യം... (ഉമേച്ചിയല്ല)
ഹാ ഹാ ഹാ.. പാവം ചെക്കന്....
അതിലും ഭേദം, ബാങ്കില്‍ പോയി നല്ലൊരു തുക ലോണുമെടുത്ത് അടിപൊളിയായി ജീവിച്ച്, ആ കാശു കഴിഞ്ഞാല്‍, കൊഡൈക്കനാലു വരെപ്പോയി, സൂയിസൈഡു പോയന്റിന്റെ അടിയില്‍ ലോണു കിട്ടുന്ന വല്ല ബാങ്കുമുണ്ടോന്നൊന്നു തെരക്കാന്‍ ഒരു ചാട്ടം കൊടുത്താ മതിയായിരുന്നു.. അല്ലേല്‍, കുര്‍ളാ എക്സ്പ്രസ്സിന്റെ വീലിനു ബലമുണ്ടോയെന്നു നോക്കാന്‍ അതിന്റടിയില്‍ തലയൊന്നു വച്ചു നോക്കിയാല്‍ മതിയായിരുന്നു !
ഇതിപ്പോ.. അവന്റെ ജീവിതം കാലാകാലത്തേക്കു കുട്ടിച്ചോറായല്ലോ സൂ.. ഓര്‍ത്തിട്ടെനിക്ക്.. നല്ലോരു ചെക്കനായിരുന്നു !
ഹോ... എന്തൊരു ആന്റി കളിമാക്സ് !
സു ചേച്ചി....
കഥ നന്നായി.
ഇത്രേം കുറച്ച് വരികളില്‍ എങ്ങിനെ കഥ പറയ്യുന്നു?
ഓ.ടോ. ഇനിയിപ്പോ പെണ്ണ് കിട്ടിയില്ലേലും വേണ്ടില്ല, സ്ത്രീധനം മാത്രം മതി എന്ന് പറയുന്ന കാലം വരും (അയ്യോ)
കടപ്പാട്-ദിലീപ്
:)വഴിവക്കിലിരിക്കുന്ന ചില ചെണ്ടകള്‍ ഇത് വായിക്കരുതെന്നൊരു നോട്ടീസ് വയ്ക്കാമായിരുന്നു.നല്ല ഉപായം.
സൂ.. ഇപ്പോഴത്തെ ഇ സംസ്കാരം, ചിന്തിപ്പിക്കുന്ന ഇ സംസ്കാരം......കഥ തീര്‍ച്ചയായും നന്നായി
നമ്മുടെ ഇടയില്‍ വലിയയെരു വിപത്തായി മാറികൊണ്ടിരിക്കുയാണ് സ്ത്രീധനമെന്ന ഈ പിശാച്.യുവതലമുറയാണ് ഈ അനാചാരത്തിനെതിരെ മുന്നിട്ടിറങ്ങെണ്ടത്.എല്ലാമതത്തിലും,ജാതിയിലും.ഒരുപോലെ ഇതു ബാധിച്ചിട്ടുണ്ട്.നല്ലെരു കാര്യമാണ് സു അവതരിപ്പിച്ചത്.
പണ്ടൊരു കൂട്ടുകാരന് പറഞ്ഞത് ഓര്‍മ്മ വരുന്നു. ഇവിടത്തെ കമന്റ്സു വായിച്ചപ്പോഴും.
“ഞാന്‍ സ്തീധനം ഒരിക്കലും മേടിക്കില്ല. അത് വളരെ ക്രൂരമായ ഏര്‍പ്പാടാണ്. പക്ഷെ ഒരു 10 ഏക്കര്‍ രബ്ബര് എസ്റ്റേറ്റുള്ള ഒരു അച്ചായന്റെ ഒരേയൊരു മോളേ കെട്ടൂ” :-)
അറേഞ്ചഡ് മാരേജില്‍ (ചിലപ്പൊ ലവ് മാരേജിലും - ഇപ്പോഴത്തെ ലവ് ഒക്കെ എല്ലാം നോക്കീം കണ്ടുമാന്നാ കേട്ടറിവ്) ഇങ്ങിനെ പ്രത്യക്ഷമായും പരോക്ഷമായും സ്ത്രീധനം ഉണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നു. ആണുങ്ങളുടെ മാത്രം പ്രശ്നമല്ല ഇത്. പത്തില്‍ തോറ്റ് പീടികേ നിക്കണ ചെക്കനെ പെണ്ണുങ്ങളും കെട്ടത്തില്ലല്ലൊ.
രണ്ട് സൈഡിലോട്ടും ഉണ്ട് ഈ പരിപാടി.
അല്ലെങ്കില്‍ ശ്രീചിത്രാ ഹോമില്‍ പോയി കെട്ടണം. അതിന് തയ്യാറാവുന്നവര്‍ വളരെ കുറവ്.
സൂവേച്ചി ഇത്രേം ചെറിയ പോസ്റ്റില്‍ കൂടി ഇത്രേം നര്‍മ്മത്തില്‍ അത് അവതരിപ്പിക്കാന്‍ കഴിയുന്നത് ഒരു വല്യ കാര്യം തന്നെ.
എന്തൊരു ത്യാഗമനസ്ഥിതി!
കഥ നന്നായി. സ്ത്രീധനം വാങ്ങിയത് നന്നായില്ല.
സൂ കഥ നന്നയി. പരിഹാസത്തില്‍ പൊതിഞ്ഞ്..
നമ്മുടെ ബൂലോഗ വീരന്മാരൊക്കെ വരട്ടെ. എത്രപേര്‍ സ്ത്രീധനം വാങ്ങിയെന്ന് വെളിപ്പെടുത്തട്ടേ. തന്നെ വലിയ തുകക്ക് തൂക്കി വിറ്റുവെന്ന് വിലപിച്ചവരും, നട്ടെല്ല് ഊരി പരണത്ത് വെച്ചവരും ഇവിടെ ഉണ്ടല്ലോ?.സ്ത്രീധനമായി സ്വര്‍ണ്ണമോ,പണമോ, മറ്റു വസ്തു വഹകളോ വാങ്ങാത്തവര്‍ എത്രപേര്‍ നമുക്കിടയില്‍ കാണും?.
ഒരു തരി സ്വര്‍ണ്ണമോ,പണമോ, ഭൂമിയോ, കാറോ, മറ്റു വസ്തു വഹകളോ വാങ്ങാതെ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്താണ് ഞാന്‍ വിവാഹം കഴിച്ചത്.
ഏറ്റവും കൂടുതല്‍ ദുരാചാരങ്ങള്‍ വെച്ചു പുലരത്തുന്നത് മുസ്ലിം, ക്രിസ്ത്യന്‍ സമുദായത്തിനിടയിലാണെന്ന് പറയാം.മഹര്‍ കൊടുത്ത് വിവാഹം ചെയ്യേണ്ടവര്‍, മഹര്‍ ഒരു നാമമാത്ര തുകയായി നല്കി, കൊട്ടക്കണക്കിന് പൊന്നും, പണവും, കാറും, വസ്തുവും ഒക്കെ വാങ്ങുന്നു.ഒരു തരം ലേലം വിളി. ക്രിസ്ത്യന്‍ സമുദായവും വിഭിന്നമല്ല. പ്രത്യേകിച്ച് വിദ്യാഭാസമുള്ളവര്‍.വിദ്യാഭാസം അതിന് ഒരു ചൂണ്ടയാണ്.
സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും, ആരും അത് വകവെക്കുന്നില്ല. എങ്ങിനെ നമ്മുടെ നാട് നന്നാകും?
നമുക്ക് നിയമങ്ങള്‍ അനുസരിക്കാതിരിക്കാന്‍ വേണ്ടിയാണ് നിര്‍മ്മിക്കുന്നത്. അതിന്റെ പഴുതുകളില്കൂടി കടന്നു പോകാനാണ് നമുക്ക് ഇഷ്ടം.
എന്റെ വിവാഹം യൂ.ഏ.ഈ. യിലായിരുന്നു.
"സ്ത്രീധനം" ആയി പെണ്ണിന്റെ പിതാവ് എനിക്ക് ഫ്ലാറ്റിലേക്ക് രണ്ട് ac വാങ്ങി തന്നു. :-)
കുറച്ചുകാലം മുന്‍പ് മദ്രാസില്‍ ജോലി ചെയ്തു കൊണ്ടിരുന്നപ്പോള്‍ എന്റെ ടീമില്‍ ഒരു ആന്ധ്രാക്കാരനുന്ടായിരുന്നു. കുറച്ച് പേരെ ഒരു ഫോറിന് അസൈന്മെന്റിന് അയക്കാന്‍ മേലാപ്പീസില്‍ നിന്ന് കടലാസ് വന്ന കാലം. ഒരാളെ എന്റെ ടീമില്‍ നിന്ന് അയക്കണമെന്ന് ബോസ് പറഞ്ഞതു പ്രകാരം കൂട്ടത്തിലുള്ള എല്ലാരോടും ഈ കാര്യം പറഞ്ഞു. ഈ വിവരം കേട്ടതുമുതല്‍, കൂട്ടത്തില്‍ ജൂനിയറായ ഈ ആന്ധ്രാക്കാരന് എന്റെ പുറകെ കൂടി. ഒരു മൂന്നു നാലു ദിവസത്തേക്ക് ഒരു സ്വൈരവും തന്നില്ല ഇവന്. ഏക ആവശ്യം - ‘എന്നെ വിടണം യു എസിലേക്ക്!‘.
എന്താ നിനക്ക് പോവാനിത്ര അത്യാവശ്യം എന്നു ചോദിച്ചപ്പോള്‍ ആദ്യം കുറെ കണകുണാ പറഞ്ഞെങ്കിലും അവസാനം പറഞ്ഞു - ‘വീട്ടുകാര്‍ കല്യാണം ആലോചിക്കുന്നുണ്ട് എനിക്ക്’. അതും ഇതും തമ്മിലെന്താ ബന്ധം എന്ന് ആലോച്ചിച്ച് മിഴുങ്ങസ്യാന്ന് നിന്ന എന്റെ ഭാവം കണ്ടിട്ടാവണം, അവന് വെട്ടിത്തുറന്ന് അങ്ങു പറഞ്ഞു-‘ ചെക്കന് യു എസിലാണെന്ന് പറഞ്ഞാല്‍ മിനിമം ഒരു 30 ലക്ഷമെങ്കിലും കൂടുതല്‍ കിട്ടും സ്ത്രീധനമായിട്ട്!“
സൂ ചേച്ചിയുടെ നാട്ടില്‍ ഈ വക ആചാരങ്ങള്‍ ഒന്നും ഇല്ലെന്നാണല്ലൊ ഞാന്‍ കേട്ടതു.... അതൊ ആ നാടും മാറിയൊ?
എത്ര ചുരുങ്ങിയ വാക്കുകള്‍ കൊണ്ടാണ് സൂ, നമ്മെ ചിന്തിപ്പിയ്ക്കുന്നത്. പരിഹാസത്തില്‍ പൊതിഞ്ഞ് ചിരിയും നൊമ്പരവും ഒപ്പം തരുന്ന വരികള്‍. നന്നായി.
ഈ വിപത്ത് അനുഭവിക്കേണ്ടി വന്നിട്ടില്ലെങ്കിലും അനുഭവിയ്ക്കുന്ന കുറേപേരെ എനിയ്ക്കും അറിയാം. നിയമങ്ങളെക്കൊണ്ട്, ഒരു ദുരാചാരവും തടയാന്‍ പറ്റും എന്നെനിയ്ക്കു തോന്നുന്നില്ല. നിയമത്തിന്റെ കൂടപ്പിറപ്പാണ് അതു ലംഘിയ്ക്കാനുള്ള പഴുതുകളും. ബോധവല്‍ക്കരണമാണാവശ്യം. ബോധ്യം വന്നാലും സ്വന്തം കാര്യം വരുമ്പോള്‍ കിട്ടവുന്നതൊന്നും വേണ്ടാന്നു വെയ്ക്കാന്‍ പലര്‍ക്കും മനസ്സുവരില്ല. അതിന് നല്ല നട്ടെല്ലുവേണം.
അനംഗാരീ,
വാങ്ങിയില്ല (1); കൊടുത്തുമില്ല (3)
മൊത്തം 4
സൂ, നന്നായിട്ടുണ്ട്.
പലരുടേയും ദുരനുഭവങ്ങള്‍ കണ്ടുവേദനിച്ചിട്ടുണ്ട്. പിന്നെ ഞങ്ങളുടെ നാട്ടില്‍ ആരെങ്കിലും സ്ത്രീധനം വാങ്ങാതെ കല്യണം കഴിക്കാന്‍ തയ്യാറായാല്‍ ഉടനെ നാട്ടുകാരും വീട്ടുകാരും പറയും, ചെറുക്കന് എന്തോ കുഴപ്പം ഉണ്ട് എന്ന്. പിന്നെ ഇഞ്ചിപെണ്ണ് പറഞ്ഞതുപോലെ ആണുങ്ങളുടെ മാത്രം പ്രശ്നമല്ല ഇത്, പെണ്ണുങ്ങളും ചിന്തിക്കണം.
നന്നായി.
സ്ത്രീധനമെന്ന ദുരാചാരത്തിനെതിരെ ശക്തമായൊരു താക്കീത്.കുറഞ്ഞ വാക്കുകള്‍ കൊണ്ടൊരു നന്മയൂറുന്ന കൊച്ചു കഥ.അഭിനന്ദനങ്ങള്‍.
ഈ കഥ കേട്ടപ്പോള്‍ മിനിക്കഥകളുടെ രാജകുമാരന് പി.കെ.പാറക്കടവിന്റെ ഒരു മിനിക്കഥ ഓര്‍ത്തുപോയി.ഇത്തിരി വാക്കുകളില്‍ ഒത്തിരി കാര്യങ്ങള്‍ പറയുന്ന അദ്ദേഹത്തിന്റെ ഈയൊരു മിനിക്കഥയാണെന്റെ മനസ്സിലേക്കോടിയെത്തിയത്.
ശങ്കരന് തെങ്ങിന്മേല് കയറി.
ഒരു പെപ്സി,
രണ്ടു കൊക്കക്കോള,
മൂന്നു സെവന് അപ്,
ഇത്രയും താഴേക്കിട്ടു
This comment has been removed by a blog administrator.
InjiPennu പറഞ്ഞതു പോലെ ഇത് പയ്യന് വീട്ടുകാരുടെയോ, പയ്യന്റെയോ മാത്രം കുറ്റമായി കാണരുതു. ചില പെണ് വീട്ടുകാരുടെ വാക്കുകള്‍ ഇങ്ങിനെയാണു “ഞങ്ങല്‍ 5 ലക്ഷം രൂപയും ഒരു ഏലത്തോട്ടവും ഒരു skoda octavia യും കൊടുക്കും അതിനു പറ്റിയ ഒരു ചെറുക്കന് വേണം“ എന്നു വച്ചാല്‍ അത്രയും സ്ത്രീധനം വെണ്ട എന്നു പറയുന്നവന് അവരുടെ മകള്‍ക്കു യോചിക്കില്ല എന്നല്ലേ അര്‍ഥം.
ഇനി നമുക്കു ജ്യോതിര്‍മയിയുടെ കമന്റിലേക്കു ശ്രദ്ധികക്കാം. “സ്വന്തം കാര്യം വരുമ്പോള്‍ കിട്ടവുന്നതൊന്നും വേണ്ടാന്നു വെയ്ക്കാന്‍ പലര്‍ക്കും മനസ്സുവരില്ല. അതിന് നല്ല നട്ടെല്ലുവേണം“.
ഈ വാക്കുകള്‍ കുറ്റം മുഴുവന്‍ ഞങ്ങല്‍ പാവം വിവാഹപ്രായമെത്തി പുര നിറഞ്ഞു നില്ക്കുന്ന ചെറുപ്പകാരുടെയും ഞാങ്ങളുടെ പാവം വീട്ടുകാരുടെയും തലയില്‍ കയറ്റി വെക്കുന്ന രീതിയിലാണു.
ഇനിഎന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ
“ഞാന്‍ സ്ത്രീധനം വാങ്ങാതെ മാത്രമേകല്യാണം കഴിക്കൂ എന്നു ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു“.
ഇനി ഞാനൊന്നു നോക്കട്ടെ എത്ര നട്ടെല്ലുള്ള പെണ്ണുങ്ങള് ഇവിടെ ഉണ്ട് എന്നു.
സ്ത്രീധനം കൊടുക്കാത്ത പെണ്വീട്ടുകാരില് നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു.
എന്നെ നിരാശനക്കരുത്
കുഞ്ഞാപ്പൂ,
നീ ഇതിനിടയില്‍ വിവാഹപ്പരസ്യവും വെച്ചോ? :)
പുരുഷനേക്കാളും സ്ത്രീധനം ആഗ്രഹിക്കുന്നത് അയാളുടെ അമ്മയും സഹോദരിമാരുമായിരിക്കും.കൊടുക്കുന്ന സ്ത്രീധനത്തിന്റെ പങ്കു പറ്റുന്ന പള്ളിക്കാര് ഉള്ള നാടാ നമ്മുടേത്.
ദില്ബാസുരന് said...
കുഞ്ഞാപ്പൂ,
നീ ഇതിനിടയില്‍ വിവാഹപ്പരസ്യവും വെച്ചോ? :)
ദില്‍ബു മനസില്‍ കണ്ടത് കുഞ്ഞാപ്പു മരത്തിലിട്ടു :))
അനിലേട്ടാ,
വേണ്ടാ.. വേണ്ടാ...
ജഗതി ചോദിച്ചത് തന്നെ ഞാനും ചോദിക്കുന്നു.
എനിക്കിട്ട് ഇത്രയും നാള് വെച്ചത് പോരേ? ഇനിയും വേണോ? :-)
സൂ (ചേച്ചീ), പോസ്റ്റ് പതിവുപോലെ കിടിലം!
സുവിന്റെ പോസ്റ്റില്‍ ഓഫടിക്കുന്നില്ല. അതുകൊണ്ട് സ്ത്രീധന ചര്‍ച്ചയ്ക്ക് ഞാനില്ല.
ദില്‍ബൂ.. / അനിലേട്ടാ...
എന്റെ കല്യാണം ഇതിലൂടെ ആവണമെന്നായിരിക്കും വിധി. പക്ഷെ ഒരുത്തിക്കും നട്ടെല്ലില്ലാ എന്നു തോന്നുന്നു. മരുന്നിനു പോലും ഒന്നു കിട്ടിയില്ലാ എന്നൊക്കെ കേട്ടിട്ടില്ലേ.. സത്യം ഒരെണ്ണം പോലും വന്നില്ല.. ഞാനിനി പാച്ചാളത്തെ പോലെ ഒരു ചിത്രം വെക്കണോ... എന്നക്കൊണ്ടതു ചെയ്യിക്കരുതു.
പ്രതീക്ഷ കൈവിടാതെ ഞാന്‍ കാത്തിരിക്കുന്നു..
കാലിക പ്രസക്തിയുള്ള പോസ്റ്റ്.
സ്ത്രീധനം വാങ്ങാതിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്..കൊടുക്കാതിരിക്കാനും.
ഇബ്രൂ ഞാന്‍ വിയോജിക്കുന്നു. സ്ത്രീധനം കൊടുക്കതിരിക്കാന് ബുദ്ധിമുട്ട് ഉണ്ടാവാം. വാങ്ങാതിരിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടെന്ന് തോന്നുന്നില്ല.
This comment has been removed by a blog administrator.
വല്യമ്മായി ചേട്ടത്തീ... എന്തിനു നാട്ടാരെയും പള്ളിക്കാരേയും കുറ്റം പറയണം. ഇന്നെ വരെ ഒരു സ്ത്രീയോ, അവരുടേ വീട്ടുകാരോ ഞങ്ങള്‍ ഒരു കാരണവശാലും സ്ത്രീധനം കൊടുക്കില്ലാ എന്നു ശപഥം ചെയ് തതായി ഞാന്‍ എങ്ങും വായിച്ചിട്ടില്ല.
പക്ഷെ എത്ര ചെറുപ്പക്കാര്‍ സ്ത്രീധനം വാങ്ങാതെ ഞ്ങ്ങള് കല്യാണം കഴിക്കൂ എന്നു ഇതിനോടകം ശ്പഥം ചെയ് തു എന്നു നോക്കിയോ..
എന്നിട്ടുപോരേ..
അല്ലെങ്കിലും എല്ലാറ്റിലും കുറ്റം ഒടുക്കം ആണുങ്ങള്‍ക്കു തന്നെ. എതെന്തൊരു ലോകം ദൈവമേ..
ഒരിക്കല്‍കൂടി നന്നായിരിക്കുന്നു വലിച്ച് നീട്ടാതെയുള്ള ഈ ശൈലി,
ഒരുപാട് പേര് പറഞ്ഞ വിഷയമായിട്ടുകൂടി ആകര്‍ഷകമായതും അത്കൊണ്ടാണെന്ന് തൊന്നുന്നു,
പിന്നെ തലക്കെട്ടുകളെ ഒന്നുകൂടി നന്നാക്കാന്‍ ശ്രമിക്കുക, പെട്ടെന്ന് ആകര്ഷിക്കുന്നതാക്കുക.
കുഞ്ഞാപൂ ,
ഏതെങ്കിലും സ്ത്രീജനങ്ങള്‍ സ്ത്രീധനം കൊടുക്കില്ലാന്ന് ശപഥം ചയ്താല് എന്താ സമ്ഭവിക്കുക എന്നറിയാമോ?
ആ സ്ത്രീകള്‍ ചിലപ്പൊള്‍ വീട്ടിലിരിക്കും , അതാണ് നമ്മുടെ നാടിന്റെ അവസ്ഥ , നമ്മുടെ നാട് വളരട്ടെ , എന്നിട്ടത് ചിന്തിക്കുന്നതല്ലെ നല്ലത്?
പ്രത്യാകിചും സ്ത്രീകള്‍ ആണുങ്ങളേക്കാള്‍ കൂടുതലായ നമ്മുടെ നാട്ടില്‍ ..ഞാന്‍ പറഞ്ഞത് ശരിയോ..അറിയില്ല?
നിങ്ങള്‍ ആണുങ്ങള് ശപഥിക്കൂ ഒന്നും വാങ്ങില്ലെന്ന് !!! ആശം സകള്‍
സൂ ചേച്ചി ഈ ഓഫിനും ക്ഷമിക്കണം.
പിന്നെ കുഞ്ഞാപ്പൂ താങ്കളുടെ ചോദ്യത്തിന് മറുപടി മാനസ്സിലാവാന് എന്റെ നാട്ടിലേക്കുവരൂ. അഞ്ച് പെണ്‍ക്കുട്ടികളുള്ള ഒരു കുടുംബം. കൊടുക്കാന്‍ സ്ത്രീധനമില്ലാത്തതിനാല്‍ നാലാളും വീട്ടില്‍ നില്ക്കുന്നു. ഒരാളെ കെട്ടിയച്ചയക്കാനായി വീട് പണയത്തില്‍. നാട്ടിലെ ആവേറേജ് സ്ത്രീധനം 50 പവന് സ്വര്‍ണ്ണവും 1 ലക്ഷം രൂപയുമാണ്. ഒരു കൂലിപ്പണിക്കരന് ഇത് എങ്ങനെ കൊടുക്കും.
ഇതില്‍ ഏറ്റവും മുമ്പില്‍ മുസ്ലിം സമുദായവും. ഇസ്ലാമിക നിയമമനുസരിച്ച് വിവാഹത്തിനായി ആണ് പെണ്ണിനാണു കൊടുക്കേണ്ടത്. എന്നിട്ടും സ്ത്രീധനത്തെ ന്യായീകരിക്കുന്ന പുരോഹിതന്മാരും അതിന്റെ തോതനുസരിച്ച് പള്ളിയിലേക്കുള്ള വരുമാനം കണക്കാക്കുന്ന സമുദായ നേതാക്കളും ഏത് മതത്തിന്റെ പേരിലാണ് ഇങ്ങിനെ പെരുമാറുന്നതെന്ന് മനസ്സിലാവുന്നില്ല. മതവും പണവും തൂക്കിനോക്കുമ്പോള്‍ പണത്തിന് ഭാരക്കുടുതല്‍ കാണുന്നതാണെന്ന് തോന്നുന്നു... ഇതെല്ലേ സത്യം.
അയ്യോ..മറന്നു , ചിന്ത്തിക്കേണ്ട വിഷയം നന്നായി
ഇത് കണ്ടില്ലേ എന്റെ കുഞ്ഞാപ്പൂപുരുഷനേക്കാളും സ്ത്രീധനം ആഗ്രഹിക്കുന്നത് അയാളുടെ അമ്മയും സഹോദരിമാരുമായിരിക്കും
പൈസ ചോദിക്കുന്നവര്‍ ഈ വഴി വരേണ്ടാ എന്നു പറയുന്ന ഒരു വാപ്പയുടെ മകളകാനും പത്ത് പൈസ വേണ്ട എനിക്കു നിങ്ങളുടെ മോളെ മതി എന്നു ചോദിച്ച ഒരാളുടെ കൂടെ ജീവിക്കാനും ഭാഗ്യമുള്ളവളാ ഞാന്‍.ഒരിക്കലും ആണുങ്ങളെ കുറ്റം പറയില്ല.
"നട്ടെല്ല്" എല്ലാവര്ക്കും വേണ്ട സാധനമാണ്. സ്ത്രീധനത്തുകയിന്മേല് കരാറാക്കുന്ന വിവാഹമാണെങ്കില്‍, ആ കല്യാണം വേണ്ട എന്നു പറയാനുള്ള തന്റേടം പെണ്‍കുട്ടിയ്ക്കും, സ്നേഹത്തിനേക്കാള്‍ പണത്തിന് വില കല്‍പ്പിക്കുന്ന കുടുംബത്തിലേയ്ക്ക് തങ്ങളുടെ കുട്ടിയെ(പെങ്ങളെ) അയക്കാതിരിയ്ക്കാന് കുടുംബക്കാരും ഉറച്ച തീരുമാനമെടുക്കണം എന്നാണെന്റെ അഭിപ്രായം. സ്ത്രീധനം വാങ്ങില്ല എന്ന് പ്രഖ്യാപിയ്ക്കൂ യുവാക്കളേ. പക്ഷേ അത് ഒരു ത്യാഗമാണെന്നൊന്നും കരുതണ്ട. അര്‍ഹിയ്ക്കാത്തത് കൈപ്പറ്റാതിരിയ്ക്കാനുള്ള തന്റേടം.
സ്വന്തം അദ്ധ്വാനിച്ച് തന്റെ കുടുംബം പോറ്റാം എന്ന ആത്മവിശ്വാസം, ഉള്ളതുകൊണ്ടു ജീവിയ്ക്കാനുള്ള വിവേകം, ഇതൊക്കെ കൈമുതലായുള്ള ചെറുപ്പക്കാരെ എനിയ്ക്കു ബഹുമാനമാണ്. ഞാനാരേയും ആക്ഷേപിച്ചില്ല.
സൂ, ഓഫായില്ലല്ലോ ല്ലേ:-)
ഇത്തിരിവേട്ടം.. താങ്കളുടെ അഭിപ്രായം തന്നെ ആണു എന്റെതും. അതു തന്നെ യാണു സത്യവും. പക്ഷെ എന്തിനു പുരുഷന്മാര് മാത്രമാണു ഇതിനു കാരണം എന്നു സമ്മതിക്കണം. വിശദമായ ഒരു സംവാദം താങ്കലുടെ ബ്ലോഗിലൂടെ ആകാം.
തറവാടി ഇതു നോക്കൂ.. വല്യമ്മായി പറഞ്ഞതു.
“പൈസ ചോദിക്കുന്നവര്‍ ഈ വഴി വരേണ്ടാ എന്നു പറയുന്ന ഒരു വാപ്പയുടെ മകളകാനും പത്ത് പൈസ വേണ്ട എനിക്കു നിങ്ങളുടെ മോളെ മതി എന്നു ചോദിച്ച ഒരാളുടെ കൂടെ ജീവിക്കാനും ഭാഗ്യമുള്ളവളാ ഞാന്‍“. എന്നിട്ടു യുക്തമായ ഒരു തീരുമാനമെടുക്കൂ..
സ്ത്രീധനം കൊടുക്കില്ല എന്നുറപ്പിച്ചു പറയാനുള്ള ധൈര്യം കാണിച്ചാല്‍മതി. എത്രയോ നല്ല ചെറുപ്പക്കാര്‍ ഉണ്ടു .. (-)അതെ എന്നെ പോലെ.
ബ്ലോഗില്‍ ശപഥം ചെയ്തിട്ടൊന്നും അല്ല ആരും കല്യാണം കഴിയ്ക്കുക പതിവ്. ഇവിടെ നട്ടെല്ലുള്ള പെണ്‍കുട്ടികളെ അന്വേഷിയ്ക്കുകയാണോ? തമാശ...:-)
qw_er_ty
കുഞ്ഞാപ്പൂ,
തറവാടി ഇതു നോക്കൂ.. വല്യമ്മായി പറഞ്ഞതു.
“പൈസ ചോദിക്കുന്നവര്‍ ഈ വഴി വരേണ്ടാ എന്നു പറയുന്ന ഒരു വാപ്പയുടെ മകളകാനും പത്ത് പൈസ വേണ്ട എനിക്കു നിങ്ങളുടെ മോളെ മതി എന്നു ചോദിച്ച ഒരാളുടെ കൂടെ ജീവിക്കാനും ഭാഗ്യമുള്ളവളാ ഞാന്‍“. എന്നിട്ടു യുക്തമായ ഒരു തീരുമാനമെടുക്കൂ..
തറവാടി വല്ല്യാമ്മായിയുടെ ആരാണെന്ന് അറിയില്ല അല്ലേ? :-))
ജ്യോര്തിമയീ.. ഞാന്‍ അങ്ങയോടു പൂര്‍ണ്ണമായും യോജിക്കുന്നു. അതൊരു ത്യാഗമല്ല എന്നതിനോടും.
ദില്‍ബൂ../ തറവാടീ../ വല്യമ്മായീ... ഞാന്‍ എന്തെങ്കുലും... @@!!, അതെ മന്ണ്ടത്തരങ്ങള്..
ദയവായി വ്യക്തമാക്കി ത്തരൂ..
സൂചേച്ചീ.. നല്ലയവതരണം. 'നല്ലത് അല്പം തന്നെ ധാരാളം' എന്ന ആപ്തവാക്യം ഒന്നുകൂടിയോര്മ്മിക്കുവാനും സ്ത്രീധനമെന്ന നീരാളിപിടുത്തത്തെ കുറിച്ച് ചിന്തിക്കാനും കഴിഞ്ഞു ഈ നുറുങ്ങുകഥ.
ദില്ബാപ്പുവും കുഞ്ഞാപ്പുവും അറിയുന്നതിന് ഒരു അറിയിപ്പ്; മലയാളത്തില്‍ ഒരു മാട്രിമോണിയല്‍ ബ്ലോഗ് തുടങ്ങാല്‍ ഞാനങ്ങു തീരുമാനിച്ചു. ഇപ്പോള്‍ ഉള്ള പണികളയാനും. കാര്യം നടന്നാല്‍ സ്ത്രീധനത്തിന്റെ 40% കമ്മീഷന്. (ശ്രീജിത്തിനാണെങ്കില് 70%, റിസ്കുള്ളതാ..)
അപ്പോള്‍ തുടങ്ങാം ല്ലേ?
വരിവരിയായി നിന്നോളൂ..
“മനസിലുണ്ടെങ്കില്‍ മലയാളം ബ്ലോഗിലുണ്ട്!“
എല്ലാവരും റെജിസ്റ്റ്രേഷന്‍ ഫീ ആയി 100 ഡാളേര്സ് എന്റെ അക്കൌണ്ടിലേക്ക് മറിച്ചോളൂ..
സൂ മാപ്പ്! (ഭൂപടം അല്ല)
സൂ... സമ്മതിച്ചിരിക്കുന്നു.
ചുരുക്കം വരികളിലൂടെ നമ്മുടെ സമൂഹത്തില്‍ നില നില്ക്കുന്ന ഏറ്റവും ദുഷിച്ച ഒരു ചിന്താഗതിയെ എടുത്ത് കാട്ടി... അപാരമായ ശൈലി.
മക്കള്‍ പുര നിറഞ്ഞ് നില്ക്കുമ്പോള് സ്ത്രീധനം കൊടുക്കില്ല എന്ന നിലപാടെടുക്കാനൊന്നും കഴിയാത്ത മാതാപിതാക്കളാണ് നമ്മുടെ നാട്ടില്‍ ഭൂരിപക്ഷവും. കൂട്ടായ തീരുമാനങ്ങളിലൂടെ മാത്രേ ഇതിനൊരു അറുതി വരുത്താനാവൂ. ലഹരി വിരുദ്ധ ഗ്രാമങ്ങള്‍ പോലെ ഒരൊ ദേശത്തുകാരും ഒന്നിച്ചണിനിരക്കേണ്ട ഒരു വിഷയമാണിത്.
ഇപ്പോള്‍ ഞങ്ങളുടെ ഭാഗങ്ങളിലൊക്കെ കണ്ടു വരുന്ന ഒരു പുതിയ രീതിയെന്താണെന്ന് വെച്ചാല്‍, സ്ത്രീധനം ചോദിക്കുന്നില്ല, അത്യാവശ്യം കിട്ടും എന്ന് ബോധ്യമുള്ള കുടുംബങ്ങളില്‍ നിന്ന് ബന്ധമുണ്ടാക്കുക, മാത്രമല്ല ചെറുക്കന്റെ വീട്ടുകാര്‍ ആദ്യം കുറേ സ്വര്‍ണ്ണം അങ്ങോട്ട് കൊണ്ടുപോയി ഇടുക... അതിന്റെ 4ഉം 5ഉം ഇരട്ടി തിരിച്ച് കിട്ടുമെന്നത് കട്ടായം.
സഹോദരിമാരില്ലാത്തതോണ്ട്, ഞങ്ങള്‍ 6 സഹോദരങ്ങള്‍ക്ക് സ്ത്രീധനം കൊടുക്കേണ്ട കഷ്ടപ്പാട് അറിയേണ്ടി വന്നിട്ടില്ല. പക്ഷേ, വിവാഹത്തെപറ്റി ചിന്തിച്ച് തുടങ്ങിയ കാലം തൊട്ടേയുള്ള എന്റെയൊരു തീരുമാനമായിരുന്നു ഞാന്‍ സ്ത്രീധനം വാങ്ങിക്കില്ല എന്നത്. അതെനിക്ക് നടപ്പിലാക്കാനായി, മാത്രമല്ല എന്റെ പാത പിന്തുടര്‍ന്ന എന്റെ ഇരട്ട സഹോദരന്മാരും അവരുടെ ഭാര്യമാരായ ഇരട്ടകളെ വിവാഹം കഴിച്ചത് സ്ത്രീധനം വാങ്ങിക്കാതെ തന്നെയായിരുന്നു.
ചെയ്യരുതാത്ത കാര്യം ചെയ്തില്ല എന്നത് അഭിമാനത്തോടെ പറയേണ്ട കാര്യമൊന്നുമല്ല... എങ്കിലും ഇവിടെ സന്ദര്‍ഭാനുസരണം പറഞ്ഞു എന്ന് മാത്രം.
കുമാറേട്ടാ,
പരിപാടിയൊക്കെ നല്ലത് തന്നെ.പക്ഷേ ‘ഐശ്വര്യ’ പ്രശ്നത്തില്‍ ഒരു തീരുമാനമുണ്ടാക്കന് താങ്കള്‍ക്ക് കഴിയാത്ത സ്ഥിതിക്ക് ഒരു മാര്യേജ് ബ്രോക്കര്‍ എന്ന നിലയില്‍ ശോഭിക്കാനാവുമോ എന്ന കാര്യം സംശയമാണ്.എന്നെ ആ വഴി നോക്കണ്ട.
പിന്നെ ഒരു അഭ്യുദയകാംക്ഷി എന്ന നിലയില്‍ ഒരു ഉപദേശം തരാം.ശ്രീജിത്തിന്റെ കേസ് ഏറ്റെടുക്കരുത്.അപകടങ്ങളെ പറ്റി താങ്കള്‍ ശരിക്കും മനസ്സിലാക്കിയിട്ടില്ല.ഞാന്‍ പേടിപ്പിക്കുന്നില്ല പക്ഷേ കുമാറേട്ടന് ഏറ്റവും വെറുക്കുന്ന എതിരാളിക്ക് പോലും ഈ കേസ് കൊടുക്കരുത്.അത് മഹാപാപമാവും.
സുവിന്റെ നിലവാരമനുസരിച്ച് കഥ ഒരു ശരാശരിയേ ആകുന്നുള്ളു,എങ്കിലും വലിയൊരു ചര്‍ച്ചക്കു വഴിയൊരുക്കിയല്ലൊ.അതു മതി.
ദില്‍ബാ, മോനേ അസുരാ...
“ഐശ്വര്യ” പ്രശ്നത്തില്‍ ഞാന്‍ ആളല്ല എന്നു പറഞ്ഞു രണ്ടു തവണ. വേണമെങ്കില്‍ ഇവിടെ ഉള്ള മോഡല്‍ കോ-ഓര്‍ഡിനേറ്ററുടെ ഫോണ്‍ നമ്പര്‍ തരാം. അവരുടെ കയ്യില്‍ നിന്നും വാങ്ങിക്കോളൂ കൂടുതല്‍ വിവരങ്ങള്‍, (കിട്ടുന്നതു നല്ല തല്ലാണെങ്കില്‍ അതും) ഇനി അഥവാ വിവാഹം ആണ് നോട്ടമെങ്കില്‍ ആ 100 ഡാളര്‍ കൊണ്ടുള്ള റജിസ്റ്റ്രേഷന്‍ ആദ്യം നടത്തു. നമുക്ക് അപ്പോള്‍ നോക്കാം.
ഇന്ന് ഞായറായതുകൊണ്ട് ശ്രീജിത്തിനെക്കുറിച്ച് എന്തു പറയാം അല്ലേ? പാവം. പുതിയ ഒരു കമ്പ്യൂട്ടര്‍ വാങ്ങി എന്നും പറഞ്ഞ് ഒരു എസ് എം എസ് കിട്ടി. (ഞാനത് കണ്ടതായിട്ടേ ഭാവിച്ചില്ല ;)
സൂ ഒരു മാപ്പ് കൂടി (വേള്‍ഡ് മാപ്പ് വേണ്ട, ചിലപ്പോള്‍ ഇനിയും കമന്റു ചെയ്യേണ്ടിവന്നാലോ? അതു കൊണ്ട് കേരളാ മാപ്പ് മതി ഇത്തവണ)
കുമാറേട്ടാ,
എന്റെ നൂറ് ഡോളര്‍ കണ്ട് പായസമുണ്ടാക്കാന്‍ വെച്ച വെള്ളത്തില്‍ അല്‍പ്പം ചുക്കിട്ട് ചുക്ക് കാപ്പി ഉണ്ടാക്കി കുടിച്ചോളൂ.കോര്‍ഡിനേറ്റരുടെ നമ്പര്‍ വേണ്ട.അല്ലെങ്കിലും കുമാറേട്ടന് തരുന്ന നമ്പറില്‍ എങ്ങനെ ധൈര്യപൂര്‍വം വിളിക്കും? :)
ബൂലോഗത്ത് കല്ല്യാണ പരസ്യം വെച്ച് നടക്കുന്ന ചിലരെ ചാക്കിട്ട് പിടിച്ച് തന്നാല്‍ കമ്മീഷന് തരുമോ? എങ്കിലും ബാച്ചിലേഴ്സ് ക്ലബ്ബിന്റെ ഭാരവാഹിയായ എനിക്ക് കല്ല്യാണമാലോചിക്കണമായിരുന്നോ?
(ഓടോ:സൂ ചേച്ചിയോട് ഞാന്‍ എപ്പോഴും എപ്പോഴും മാപ്പ് പറയില്ല.ക്രെഡിറ്റാ.മാസാവസാനം ഒന്നിച്ച് ഒരു ബില്ല്)
ദില്‍ബൂ...
അതു നീ എന്നെ ഉദ്ദേശിച്ചു പറഞ്ഞതാണു. അന്നെ മാത്രം ഉദ്ദേശിച്ചു.. അല്ലേ..
അവസരം കിട്ടട്ടേ.. ഞാന്‍ മടക്കാം.
തറവാടിയുടേയും വല്യമ്മായിയുടേയും ശ്രദ്ധക്ക്.
ചില വസ്തുതകള്‍ അറിയാതെയാണു. ഞാന്‍ കമന്റിയത്. ഈ കുഞ്ഞനുജന് മാപ്പു തരൂ. വെറുതെ തന്നാല്‍ പോരാ..
“കുഞ്ഞാപ്പുവിന് മാപ്പു കൊടുത്തിരിക്കുന്നു” ചുരുങ്ങിയതു ഇതെങ്കിലും എഴുതി കമന്റണം. അല്ലാതെ ഇന്നെനിക്കുറങ്ങാന്‍ കഴിയില്ല.
ഹഹഹ..അങ്ങിനെ എഴുതണ്ടാട്ടൊ..കുഞ്ഞാപ്പു ഇന്ന് മൊത്തം ഉറക്കമൊളിച്ച് ഇരിക്കട്ടേ. :-)
അവനെ പഠിപ്പിച്ചു വലുതാക്കിയതിന്ന് എനിക്കു കാശോരുപാടു ചെലവായിട്ടുണ്ട് എന്നു പറഞ്ഞു എന്റുപ്പ എന്നെ എത്രക്കാണ് വിറ്റതെന്നു പോലും എനിക്കറിയില്ല. എന്റുമ്മ എനിക്കു തന്ന സ്നേഹത്തിനു ആഴവും അറ്റവും ഇല്ലാത്തതിനാല്‍ അവരു എനിക്കിട്ട വിലയും എനിക്കറിയില്ല.
പക്ഷെ ഞാന്‍ അന്നു എനിക്കിട്ടവില പൂജ്യമായിരുന്നു.
ഉമ്മ കരയാതിരിക്കാന്‍, ആ കണീരു ഭൂമിയില്‍ പതിക്കാതിരിക്കാന്‍, ഉപ്പാന്റെ കടുംകൈകള്‍ക്കു മുന്പില് നിസ്സഹായനായ ഒരു മകന്.
ബ്ലോഗുലകത്തിന് അങ്ങനെ ഒരു ചെണ്ടയെക്കൂടി കിട്ടി, കുഞ്ഞാപ്പു. :) അപ്പോള്‍ എത്ര പേരായി കുമാര്‍?
ബിന്ദു ചേച്ചീ,
ഞങ്ങള്‍ സംഘടിക്കാന്‍ പോണ വിവരമൊന്നും അറിഞ്ഞില്ല അല്ലേ? ബാച്ചിലേഴ്സ് യൂണിയന്!
ഞങ്ങളിലൊന്നിനെ തൊട്ട് കളിച്ചാല്‍...... :)
ബിന്ദുവാണല്ലോ കണക്കും കാശും ഒക്കെ സൂക്ഷിക്കുന്നയാള്‍. എന്നിട്ടിപ്പോള്‍ എന്നോട് ചോദിക്കുന്നോ? ആദിത്യന് തന്ന 100 ഡോളറും പിന്നെ രണ്ട് അനോണികള്‍ തന്ന 200 ഉം ചേര്‍ത്ത് 300 ഡോളര്‍ കയ്യിലുള്ളത് വച്ചോളൂ.. ബാക്കി കാര്യങ്ങള്‍ പിന്നെ പറയാം.
ബിന്ദൂ... സകല ചെണ്ടകളും എത്തിയെങ്കില്‍ കൊട്ടാന്‍ ചെണ്ടക്കാരന് മാഷേ വിളിക്കാം ... സമയമാവുമ്പോള്‍ പറഞ്ഞാല്‍ മതി
സൂച്ചേച്ചീ, കാലിക പ്രാധാന്യമുള്ള വിഷയം, നല്ല അവതരണം.
ഇനി എന്റെ നിലപാട് - ഞാന്‍ സ്ത്രീധനം വാങ്ങും.
എല്ലാവരും ചാടി വീണ് തല്ലിക്കഴിഞ്ഞോ? എന്നാല്‍ തുടരാം.
എന്റെതടക്കം പല സമൂഹങ്ങളിലും സ്ത്രീധനം എന്നത് ഒരു നാട്ടു നടപ്പാണ്. പെണ്മക്കള്ക്കുള്ള കുടുംബവിഹിതം വിവാഹ സമയത്ത് നല്കുന്നു. എന്റെ കുടംബത്തിലും ഞാന്‍ കണ്ടിരിക്കുന്ന പലയിടത്തും ഇതിനായി ഒരു വിലപേശല്‍ ഉണ്ടാവില്ല. വധുവിന്റെ വീട്ടുകാര്‍ കൊടുക്കുന്നത് വരന്റെ ആള്ക്കാര് വാങ്ങുന്നു.
ആദിത്യാ മോനേ, അവിടെ കൊണ്ടുപോയി കൊടുത്തിരിക്കുകയാണോ പോയി തിരികെ മേടിക്കും പോലെ മേടിക്കാന്‍?
ആ ചാവാലി കുതിരെയേയും കൊണ്ടങ്ങു ചെല്ലു.. ഇപ്പോള്‍ എടുത്തു വച്ചു തരും സ്ത്രീധനം!.
(സൂ, ഇന്ത്യയുടെ മാപ്പ്)
അപ്പോള്‍ പെണ്‍കുട്ടിക്ക് സ്വന്തം കുടുംബസ്വത്തില്‍ അവകാശം ഇല്ല എന്നാണോ കുമാറേട്ടന് പറഞ്ഞു വരുന്നത് ? :)
ആദിത്യാ, പെണ്‍കുട്ടിയ്ക്ക് കുടുംബസ്വത്തിലൊക്കെ അവകാശം ഉണ്ട്. പക്ഷെ അതിനെ സ്ത്രീധനം ആയിട്ട് പുരുഷന് വാങ്ങുന്നതിനോടാണ് എതിര്‍പ്പ്. ചില വേന്ദ്രന്മാര് വിവാഹചിലവു നടത്തുന്നതുപോലും പെണ്ണിന്റെ വീട്ടിലെ കാശാണ്. അതിനോടാണ് എതിര്‍പ്പ്.
ആദിത്യന് പറഞ്ഞത് ഗ്ലോറിഫൈഡ് ആയിട്ടുള്ള സ്ത്രീധനം വാങ്ങല്‍. അതായത് പെണ്ണിന്റെ കുടുംബവിഹിതം വിവാഹ സമയത്ത് വാങ്ങുന്നു. വീഹിതമായി ചിലപ്പോള്‍ റബ്ബര്‍ എസ്റ്റേറ്റ് വിറ്റ കാശും ഉണ്ടാകും. അതുകൊണ്ട് ഈ പുരുഷന്മാര് വിവാഹം കഴിക്കാന്‍ പോകുന്നതിനു മുന്പുതന്നെപെണ്ണിന്റെ വിഹിതത്തെക്കുറിച്ച് നല്ല ബോധവാനാാകും. നല്ലകാര്യം. വിവാഹ ആലോചനയുടെ ആദ്യ കല്ലുതന്നെ ഈ സ്വത്തുവിഹിതത്തില് ആവും തുടങ്ങുക. പിന്നെ എല്ലാം അതിനെ ചുറ്റിപ്പറ്റിയാവും നീങ്ങുക..
ഒരു 50 ഏക്കര്‍ റബ്ബര്‍ കൂടി കിട്ടിയാല്‍ പല്ലു തള്ളിയ പെണ്ണിന്റെ പല്ലു അകത്തുപോയ പ്രതീതി. ഒരു കാര്‍ കൂടി കിട്ടിയാല്‍ തടിയുള്ള പെണ്ണ് താനേ മെലിയും.
പിന്നെ സ്വര്‍ണ്ണം ഒരു 120 പവന് കൂടി ഉണ്ടെങ്കില്‍... അങ്ങനെ ഓരോന്നായി നമുക്ക് ഒതുക്കാം.
നടക്കട്ടെ..
കുടുംബവിഹിതം കുറഞ്ഞ പെണ്ണുങ്ങള്! പാവം അവരുടെ കാര്യം.
(അമേരിക്കക്കാരന് ആദി അവരെ തേടി പോകില്ലാലോ! അവര്‍ രക്ഷപ്പെട്ടു) ആദി ഞാനും ഓടി രക്ഷപ്പെട്ടു.
(സൂ, മാപ്പ് വാങ്ങാന്‍ ടൈം ഇല്ല. കയ്യില്‍ വച്ചിരുന്നാല്‍ മതി)
ഹ ഹഹ.. :)
അതെ ഞാന്‍ ആ ഗ്ലോറിഫൈഡ് സംഭവത്തിന്റെ കാര്യം തന്നെയാണ് പറഞ്ഞത്. അതാണ് ഞാന്‍ കണ്ടിട്ടുള്ളതും. സ്ത്രീധനക്കാശ് കൊണ്ട് കല്യാണം നടത്തുന്നത് അങ്ങോട്ടൊക്കെ വെല്ലി നാണക്കേടാണ് ;) അതിലും നല്ലത് നടത്താതിരിക്കുന്നതാണ്.
ഇന്‍ മൈ ഹമ്പിള്‍ ഒപ്പീനിയണ്‍ ;), സ്ത്രീധനം ചോദിച്ചു വരുന്നവന് പെണ്ണ് കൊടുക്കരുത്.
അപ്പോള്‍ ഞാന്‍ കുറച്ചു മുന്നെ പറഞ്ഞതോ എന്നു ചോദിക്കാം . ഞാന്‍ പറഞ്ഞത് സ്ത്രീധനം ചോദിക്കുന്നതിനെപ്പറ്റി അല്ലായിരുന്നു. വാങ്ങുന്നതിനെപ്പറ്റിയായിരുന്നു.
ആദീ, സ്ത്രീധനം പ്രതീക്ഷിക്കുന്നതിനും അപ്പുറം തരാം. പൊന്നായും പണമായും ഒക്കെ. പക്ഷെ പെണ്ണിനെ പൊന്നുപോലോ നോക്കുമോ? സ്ത്രീധനം തരുമ്പോള്‍ ഇങ്ങോട്ട് ഇങ്ങനെ ഒരു സമ്മദപത്രം എഴുതി ഒപ്പിട്ടുതരാമോ? അനാവശ്യമായി അവളുടെ കണ്ണീരു വീഴരുത്, ഒരു ജീവിതത്തിന്റെ അദ്ധ്വാനം മുഴുവനും തന്നാണ് കെട്ടിക്കുന്നത്. അവളുടെ കണ്ണ് താന്‍ കാരണം നയില്ല എന്നൊരു ഓല എഴുതി ഒപ്പിട്ടുകൊടുക്കാന്‍ തയ്യാറാണോ?
ഇതു ചോദിക്കാന്‍ കാരണമുണ്ട്, അതു വേറിട്ട വിഷയം ആണ്.
സ്ത്രീധനത്തിന്റെ പേരിലാണ് ഒരുപാടെണ്ണം മണ്ണെണ്ണയിലുമ്ം ഉത്തരത്തിലും റയില്‍വേ ട്രാക്കിലും ഒടുങ്ങിയിട്ടുള്ളത്. പലതും സ്ത്രീധനം മുഴുവന്‍ കുടിച്ചുതീര്ത്തവന്മാര് പിന്നെയും അവളുടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാാതിരിക്കാന് ഭാര്യമാര്‍ ചെയ്തതാണ്.
സൂ, എനിക്കുള്ള മാപ്പ് മൊത്തം സൂക്ഷിച്ചു വച്ചോളൂ. ആദി കെട്ടാന്‍ പോകുന്ന പെണ്ണിന്റെ വീട്ടുകാര്‍ക്ക് കൊടുക്കാം സ്ത്രീധനമായി കൊടുക്കാന്‍.
കുമാര്‍ജി
ആപ്പ് കല്ല്യാണം കഴിച്ചപ്പോള്‍ പെണ്ണിന് സൌന്ദര്യം, വിദ്യഭ്യാസ യോഗ്യത,പെണ്ണിന്റെ ഫാമിലിയില്‍ കൊലപാതകികള്‍ ഇല്ല എന്നൊക്കെ ഉറപ്പ് വരുത്തില്ലേ? അറേഞ്ച് മാരേജ് ആണെന്ന് വിചാരിച്ചാണ് ചോദിക്കുന്നെ.
ആദി ഉദ്ദേശിക്കുന്നതും അതാണ് എന്ന് വിചാരിക്കുന്നു. സേം നിലയും വിലയുമുള്ള വീട്ടീന്ന് കെട്ടും. അപ്പൊ പെണ്ണിന്റെ അപ്പന് കൊടുക്കുന്നത് അപ്പന്റെ ധനം ആണെങ്കിലും പെണ്ണിന്റെ ധനം ആണെങ്കിലും മേടിക്കും...അത് നോ പ്ലീസ് വേണ്ടായിരുന്നു എന്ന് പറയൂല്ലാന്ന്..
ഇനി ഇതല്ലാ ആദി ഉദ്ദേശിച്ചതെങ്കില്‍ സോറി ഞാന്‍ ചമ്മി.
LG, മേം കഴിച്ചതിനെ ഒരു അറൈഞ്ച്ഡ് വിവാഹം എന്നു പറഞ്ഞുക്കൂടാ.. എന്നാല്‍ അതല്ലെ എന്നു ചോദിച്ചാല്‍ അതാണ്. ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടി. അവള്‍ക്ക് അങ്ങനെ സ്വത്തില്ല എന്നറിഞ്ഞിട്ടുതന്നെ.
ഇനി വിഷയത്തിലേക്ക്;
എല്‍ ജി പറഞ്ഞ പാരമീറ്ററുകളായ “പെണ്ണിന് സൌന്ദര്യം, വിദ്യഭ്യാസ യോഗ്യത,പെണ്ണിന്റെ ഫാമിലിയില്‍ കൊലപാതകികള്‍ ഇല്ല“ എന്നിവയൊക്കെ ഓക്കെ ആണെങ്കില്‍ സ്വത്തില്ലെങ്കില്ലും കെട്ടുമോ പെണ്ണിനെ?
അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ആദ്യം നോക്കുന്ന മീറ്റര്‍ സ്വത്തിന്റെ ആണെന്ന്. ആ മീറ്റര്‍ കാര്യമായിട്ട് അടിച്ചാല്‍ ബാക്കിയൊന്നും കാര്യമില്ല എന്നും.
ഇത് ആദിത്യനുവേണ്ടിയാണ് എല്‍ ജി ചോദിച്ചതെങ്കില്‍ ആദിത്യന് പറയട്ടെ ഉത്തരം.
എല്‍ജിയേച്ചി പറഞ്ഞതാണ് ഞാന്‍ ഉദ്ദേശിച്ചത് :)
കുമാര്‍ജീ,
എനിക്കൊരു പെണ്ണിനെ പെരുത്തിഷ്ടപ്പെട്ടു (അവള്‍ക്കെന്നെയും) എങ്കില്‍ ഞാന്‍ പിന്നെ ഒന്നും നോക്കില്ല. നേരെ അവളെ കെട്ടും. അവിടെ പണവും ജാതിയും മതവും ഒന്നും കടന്നു വരില്ല.
പക്ഷെ എന്റെ ഇതു വരെയുള്ള ട്രാക്ക് റെക്കോര്‍ഡ് വെച്ചു നോക്കിയിട്ട് ആ പറഞ്ഞ സംഭവത്തിന് യാതൊരു ചാന്‍സും ഇല്ല. അപ്പോള്‍ പിന്നെ ഉള്ളത് വീട്ടുകാരായിട്ട് നടത്തുന്ന കല്ല്യാണം. അവിടെ കാര്യങ്ങള്‍ എല്കിയേച്ചി പറഞ്ഞ പോലെ നടക്കും. പക്ഷെ അവിടെ പണം ഒന്നാമത്തെ ഘടകം ആയി കടന്നു വരില്ല എന്ന് ഉറപ്പായും പറയാം. ഒരു ഘടകമേ ആവില്ല എന്നു പറയാനും വയ്യ.
കുമാര്‍ജി,
ഈ പറഞ്ഞ പരമീറ്റേര്സില് ഒന്നാണ് പെണ്ണിന്റെ ഫിനാന്‍ഷ്യല്‍ സ്ഥിതിയും. ബില്‍ഗേറ്റ്സിന്റെ മോള് കോങ്കണിയും,ചട്ടുകാലിയും, അക്ഷരം എഴുതാന്‍ അറിയാത്തവളാണെങ്കില് കുമാറേട്ടന് അല്ല ആദി പോലും കെട്ടൂല്ല എത്ര പൈസ കൊടുക്കാന്ന് പറഞ്ഞാലും. സൊ, യൂ സീ ഞാന്‍ സ്ത്രീധനമേ മേടിക്കൂല്ലാന്നൊക്കെ പറയുന്നത് ഒരുതരം ഹിപ്പോക്രസി പോലെയെന്ന് ഞാന്‍ വിചാരിക്കുന്നു. എന്റെ എ.ഭി.പ്രിയ.
പിന്നെ ഭാര്യയെ കൊല്ലുന്നതും ഒക്കെ ക്രിമിനല്‍ മൈണ്ടില്‍ പെട്ടതാണ്. അവരു സ്തീധനം എന്ന് സംബ്രദായമേ ഇല്ലെങ്കിലും എങ്ങിനെയെങ്കിലും ഭാര്യയെ കൊന്നിരിക്കുന്നു. അതു കട്ടായം. അതൊരു കാരണമാവുന്നേയുള്ളൂ അവര്‍ക്ക് അവരുടെ ക്രൈമിന്. ഇവിടെ സ്തീധനമേയില്ല, എന്നാലും ഭാര്യേട ഇന്‍ഷുറന്‍സിന് വേണ്ടിയും വേറെ പെണ്ണിന് വേണ്ടിയുമൊക്കെ ഭാര്യയെ കൊല്ലുന്നു..സോ യൂ സീ, ക്രിമിനത്സിന് ഒരു കാരണവും വേണ്ട.
LG, ഞാന്‍ പറഞ്ഞത് സ്ത്രീധന പ്രസ്നത്തില് ഭാര്യയെ കൊല്ലുന്നതല്ല. മനസു നൊന്ത പെണ്ണ് ഇനിയും വീട്ടുകാരെ വിഷമിക്കാതിരിക്കാന്‍ സ്വയം തീരുന്ന കാര്യമാണ്.
കുമാറേട്ടാ,
ഭര്‍ത്താവ് മുഴുക്കുടിയനായതു കൊണ്ട് ആത്മഹത്യ ചെയ്യുന്ന ഭാര്യമാരോ? അതു പോലെ തന്നെ അല്ലേ ഇതും?
ദിവസത്തിലൊരിക്കല്‍, വല്ലപ്പോഴുമായി ഒന്നോ രണ്ടോ കുപ്പി മാത്രം അകത്താക്കുന്ന കുമാരേട്ടനെ നീ മുഴുക്കുടിയന് എന്ന് വീളിച്ചല്ലോ എന്റെ ആദിത്യാ! നോക്കിക്കോ, ഇന്ന് നിന്നെ കട്ടുറുമ്പ് കടിക്കും.
ആദി പറഞ്ഞു:
എനിക്കൊരു പെണ്ണിനെ പെരുത്തിഷ്ടപ്പെട്ടു (അവള്‍ക്കെന്നെയും) എങ്കില്‍ ഞാന്‍ പിന്നെ ഒന്നും നോക്കില്ല.
നിര്‍ഭാഗ്യവശാല്‍ ബ്രായ്കറ്റിനു വെളിയിലുള്ളതു വളരെയധികം സംഭവിക്കുന്നുണ്ടെങ്കിലും ഭാഗ്യവശാല്‍ ബ്രായ്ക്കറ്റിന്നകത്തുള്ളതു് ഒരിക്കലും സംഭവിക്കാത്തതുകൊണ്ടു് അപകടങ്ങളൊന്നും സംഭവിക്കാതെ, പിന്നെ ഒന്നും നോക്കാതെ, ആദി അശ്വമേധം എഴുതുക എന്ന ക്രൂരകൃത്യം മാത്രം ചെയ്തു ജീവിക്കുന്നു. നമ്മുടെയൊക്കെ ഭാഗ്യം!
എന്നെ അങ്ങ് കൊല്ല് :))
ബ്ലോഗ് എന്റെ കാലനാവും എന്നു തോന്നുന്നു. എത്രയും പെട്ടെന്ന് പൂട്ടിക്കെട്ടണം... അല്ലെങ്കില്‍ മിക്കവാറും ബ്ലോഗിനായി സ്വന്തം വിവാഹം ബലികഴിക്കേണ്ടി വരുന്ന ആദ്യത്തെ രക്തസാക്ഷിയാവും ഞാന്‍ ;)
കലേഷ് ഭായ്-ടെ പോസ്റ്റില്‍ ഒന്ന് അനുഗ്രഹിച്ചതു കണ്ടായിരുന്നു, പിന്നെ അവിടെ വന്ന് പിന്നേം ഓഫിട്ട് കലേഷ് ഭായിടെ കയ്യില്‍ നിന്ന് കേള്ക്കണ്ടല്ലോന്നു വെച്ചു. സൂച്ചേച്ചി ഏതായാലും ഇതിനെല്ലാത്തിനും കൂടി ചേര്‍ത്ത് തരും :)
ശ്രീജിത്തേ/ആദിത്യാ, സൂവിന്റെ കയ്യില്‍ നിന്നും എന്റെ മാപ്പൊക്കെ വാങ്ങി ഞാന്‍ പോണു.
ഇനി ഇവിടെ അധികം നിന്നാല്‍ നിങ്ങളെല്ലാം കൂടി എന്നെ സ്ത്രീധനം വാങ്ങി ഒന്നുകൂടി കെട്ടിക്കും.
അല്ലെങ്കില്‍ എന്നെ മുഴുക്കുടിയനാക്കും.
ബൈ ബൈ റ്റാറ്റാ..
സ്തീധനമൊക്കെ ഇഷ്ടം പോലെ വാങ്ങിച്ചോ, പക്ഷെ റജിസ്റ്റ്രേഷന്‍ ഫീ കൂടും. എന്റെ കമ്മീഷനും
എന്തൊരു പ്രതികരണം... കഥ ശരിക്കും കാലിക പ്രധാന്യമുളളതായത് നല്ലൊരു ചര്‍ച്ചക്കു തിരി കൊളുത്തിയിരിക്കുന്നു.... നന്നായി...
ഈ പോസ്റ്റ് വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി. തിരക്കില്‍ ആയതുകൊണ്ട് നിങ്ങളുടെ കൂടെ സല്ലപിക്കാനൊത്തില്ല.
പീക്കുട്ടാ :) ഇത്തിരിവെട്ടം :)
ദില്‍ബാസുരാ :) ഇടിവാള്‍ :)
പച്ചാളം :) ബിന്ദൂ :) സപ്ന:)
ഇര്രിയനാദി :) ഇഞ്ചിപ്പെണ്ണേ :)
ബാബൂ :) റീനീ :) അനംഗാരീ :)
കൈപ്പള്ളീ :) സതീഷ് :)
കുസൃതിക്കുടുക്കേ :) ജ്യോതീ :)
വി :) ശാലിനീ :) മിന്നാമിനുങ്ങേ :)
കുഞ്ഞാപ്പൂ :) വല്യമ്മായീ :)
അനിലേട്ടാ :) കലേഷ് :) ഇബ്രൂ :)
വെല്‍ക്കം ബാക്ക്. ഇടങ്ങള്‍ :)
തറവാടീ :) ഏറനാടന്‍ :) കുമാര്‍ :)
അഗ്രജന് :) മുസാഫിര്‍ :) വെല്‍ക്കം
ബാക്ക്. കരീം മാഷേ :) ആദീ :)
ശ്രീജിത്തേ :) ഉമേഷ്ജീ :) കണ്ണൂരാന്‍ :)
എല്ലാവരും ഈ പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞതില്‍ സന്തോഷമുണ്ട്.
പീക്കുട്ടന്‍ പറഞ്ഞതുപോലെ ഇതൊരു ബിസിനസ്സായി എടുക്കുന്നവര്‍ ഉണ്ട്.
ഇത്തിരിവെട്ടം പറഞ്ഞതുപോലെ ഒരു മാറ്റം ഇതില്‍ ആവശ്യമില്ലേ? സ്ത്രീധനം വാങ്ങാതെ കല്യാണം
കഴിച്ചത് എന്നറിഞ്ഞതില്‍ സന്തോഷം.
ദില്‍ബൂ :) ഒരു പ്ലെയിന്‍ സ്ത്രീധനം വാങ്ങുന്ന ആളെ എനിക്കറിയാം എന്ന് എല്ലാവരോടും പറയാന്‍ മനക്കോട്ട കെട്ടിയിരിക്കുമ്പോള്‍ ഇത്തരം
കഠിനമായ പ്രതിജ്ഞ എടുക്കല്ലേ ;)
ഇടിവാളേ :) അതെ അതെ ആന്റി കളിമാക്സ്. അങ്ങനെ എല്ലാ ചെക്കമാരും തീരുമാനിക്കട്ടെ. ചാവാന്‍
അല്ല. സ്ത്രീധനം വാങ്ങാതെ കെട്ടാന്‍.
പച്ചൂ :) ഹിഹി. അങ്ങനെ വല്ലിടത്തും
പരസ്യമിട്ടോ?
ബിന്ദൂ :) ചെണ്ടകള്‍ കൊട്ടിക്കോട്ടെ.
സപ്ന :) നന്ദി.
ഇര്രിയനാദി :) അതെ ഓരോരുത്തരും
തീരുമാനിക്കട്ടെ പോരാടാന്‍.
ഇഞ്ചിപ്പെണ്ണേ :) അതെ സ്ത്രീകളും ഉണ്ട്. നല്ല ജോലിയും പണവും ഇല്ലെങ്കില്‍ ആ പയ്യനെ ആരു കെട്ടും എന്നൊരു ഭാവം ഉണ്ട്. നല്ല തുക
നല്കി മരുമകനെ കണ്ടുപിടിക്കുന്നു അച്ഛനമ്മമാര്‍.
ബാബൂ :)
റീനീ :)
അനംഗാരീ :) നിയമങ്ങളൊന്നും ആരും കണ്ടതായി ഭാവിക്കുന്നില്ല. ഒരു വശത്ത് ആര്‍ഭാടം കാട്ടുമ്പോള്‍
മറുവശത്ത് പാവങ്ങള്‍ കണ്ണീരൊഴുക്കുന്നു.
കൈപ്പള്ളീ :) ആ എ.സി യുടെ തണുപ്പിലിരുന്ന് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടല്ലോ അല്ലേ? അതുകൊണ്ട് സാരമില്ല.
സതീഷ് :) അതെ. വിദേശത്താണുള്ളതെന്ന് മാത്രമല്ല, ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും
ആയിട്ട് മക്കളെ പഠിപ്പിച്ചെടുക്കാനും അവര്‍ കൂടുതല്‍ തുക ചിലവാക്കുന്നു. പിന്നെ കണക്കുപറഞ്ഞ് വാങ്ങാമല്ലോ.
കുസ്രുതിക്കുടുക്കേ :) അവിടെ ഇല്ല.
എന്നാലും വാങ്ങുന്നവര്‍ ഉണ്ട്.
ജ്യോതീ :) ഇതൊരു വിപത്താണ്. കൈനീട്ടി വാങ്ങിയവര്‍ പോലും, പിന്നെ തങ്ങളുടെ മക്കള്‍ക്ക്
കൊടുക്കേണ്ടി വരുമ്പോഴാണ് അത് തിരിച്ചറിയുന്നത്.
വി :) നല്ല കാര്യം. ഇനിയും കൊടുക്കരുത്.
(1 അഥവാ 2 ;))
ശാലിനീ :) എല്ലാവരും ചിന്തിക്കണം. കല്യാണം ആണിന്റേയോ പെണ്ണിന്റേയോ അല്ലല്ലോ.
രണ്ടാളുടേതും അല്ലേ.
മിന്നാമിനുങ്ങേ :) നന്ദി.
കുഞ്ഞാപ്പൂ :) സ്ത്രീധനം വേണ്ടാന്നു
പറഞ്ഞതില്‍ അഭിനന്ദനങ്ങള്‍. പക്ഷെ ഈ പരസ്യത്തിന്റെ കാശ് പെണ്‍വീട്ടുകാരോട് ചോദിച്ചിട്ടെങ്കിലും എനിക്ക് തരണേ. ഹിഹിഹി.
വല്യമ്മായീ :) അതെ. അവരും കൊടുത്തിട്ടുള്ളത് ഓര്‍മ്മിക്കും. പിന്നെ പള്ളിക്കാര്‍ക്ക് വീട്ടുകാര്‍
കൊടുക്കുന്നതല്ലേ എടുക്കാന്‍ പറ്റൂ.
അനിലേട്ടാ :) പാവം ദില്‍ബു.
കലേഷ് :) നന്ദി.
ഇബ്രൂ :) ചോദിച്ചു വാങ്ങരുത് എന്ന് തീരുമാനിക്കാം. പെണ്ണിനുള്ളത് അവര്‍ കൊടുക്കട്ടെ.
ഇടങ്ങള്‍ :) നന്ദി. ഇത് അയാളുടെ ആഗ്രഹം ആയതുകൊണ്ട് അങ്ങനെ വെച്ചതാണ്.
തറവാടി :) പറഞ്ഞത് ശരിയാണ്. സ്ത്രീധനം കൊടുക്കില്ലാന്ന് പറഞ്ഞാല്‍ വീട്ടിലിരിക്കേണ്ടി വരും. ഒടുവില്‍ വീട്ടുകാര്‍ പോലും എതിരാവും.
ഏറനാടന്‍ :) നന്ദി.
കുമാര്‍ :) നല്ല കാര്യം. പക്ഷെ ഇതിന്റെ പരസ്യം ഇവിടെ ഇട്ട സ്ഥിതിയ്ക്ക് കമ്മീഷന് ഞാനും വാങ്ങും. സ്ത്രീധനം വാങ്ങിച്ചിട്ടും, അത്യാര്‍ത്തി കൊണ്ട് പെണ്ണിനെ ചുട്ടുകരിക്കുന്ന നാട് തന്നെ ഇത്.
ഒന്നുകില്‍ അവളെ ഇല്ലായ്മ ചെയ്യുന്നു, അല്ലെങ്കില്‍ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ അവള്
സ്വയം ആ വഴി തെരഞ്ഞെടുക്കുന്നു.
അഗ്രജന് :) അതൊരു അഭിമാനകരമായ കാര്യം തന്നെയാണ്. പറഞ്ഞതില്‍ തെറ്റൊന്നുമില്ല. കാരണം
പലരും ചെയ്യുന്നുണ്ടല്ലോ അത്.
മുസാഫിര്‍ :) വീണ്ടും സ്വാഗതം.
കരീം മാഷ് :)
ആദീ :) അങ്ങനെ വാങ്ങുന്നതില്‍ തെറ്റില്ല. അത് വീട്ടുകാര്‍ പെണ്ണിന് കൊടുക്കുന്ന വിഹിതം ആണ്.
വിലപേശിയിട്ട് കൊടുക്കുന്നതല്ലല്ലോ.
ശ്രീജിത്തേ :) വല്ലപ്പോഴും കുടിക്കുന്ന
ആ ദിവസങ്ങളിലാണ് വിവാഹപരസ്യത്തിന് ശ്രീജിത്തിന്റെ കൈയില്‍ നിന്ന് 70% കമ്മീഷന്
വാങ്ങും എന്ന് കുമാര്‍ തീരുമാനിച്ചത് ;)
ഉമേഷ്ജീ :) അതെ അതെ. പാവം ആദി. ബ്രാക്കറ്റില്‍ ഉള്ളതും സംഭവിക്കട്ടെ എന്നാശംസിക്കാം.
കണ്ണൂരാന്‍ :) നന്ദി.
താരേ :) അതു തന്നെ എന്റേയും അഭിപ്രായം. സഹായം ചെയ്യാന്‍ വീട്ടുകാര്‍ തയ്യാറാവണം. വിലപേശല്‍ ആകരുത് അത്.
സ്ത്രീധനം ചോദിച്ച് വാങ്ങരുത്. അത്രയ്ക്കും നിവൃത്തിയില്ലെങ്കില്‍ പെണ്‍വീട്ടുകാരോട് സൂചിപ്പിക്കാം. പൈസയ്ക്ക് വേണ്ടി ആവരുത്
കല്യാണം. അതുപോലെ പെണ്‍വീട്ടുകാരും ചെറുക്കനെ കാശുകൊടുത്ത് വാങ്ങരുത്.
കുറേയുണ്ടെങ്കില്‍ മക്കള്‍ക്ക് ഒരു വിഹിതം കൊടുക്കുന്നതില്‍ തെറ്റില്ല. പക്ഷെ അത് ആര്‍ഭാടം കാണിക്കാന്‍ ആവരുത്.
ബേങ്ക് ലോണിന് ഈട് വേണം.
പിന്നെ പെണ്ണുകെട്ടാന്‍ കിട്ടുമെങ്കില്‍ ലോണ്‍ ഞാനെടുക്കൂല എന്ന് ബീരാന് കാക്ക പാടിയിട്ടുണ്ട്.
പക്ഷെ
വണ്ടിക്കാരന് ബീരാന് കാക്ക
രണ്ടാം കെട്ടിന് പെണ്ണ് നോക്കി
കൊയിലാണ്ട്യേ പോയത്രേ
സത്കാരം കഴിഞ്ഞപ്പോള്‍
പെണ്ണിന്റുമ്മ ബീയാത്ത് പറയ്ണ്
അക്കാര്യം നടപ്പില്ല
ഇങ്ങള് മണ്ടിക്കോളീന്ന്.
ആണിന് ഒര് സെയിലബിള്‍ വേല്യൂ വേണം.
കിട്ടുന്ന ഉരുപ്പടി പൊട്ടുര്ളി ആവാനും സാദ്ധ്യത ഏറെ.
ഒരു ലോക ഗതി നന്നായി സൂ ചിപ്പിച്ചിരിക്കുന്നു.
സു ചേച്ചീ,
ഉവ്വ് ഉവ്വ്... പ്ലെയിന്‍ സ്ത്രീധനം ചോദിച്ചാല്‍ അതിനുള്ള റണ്‍ വേ എന്റെ നെഞ്ചത്തൂടെ പണിയും.പ്രതിജ്ഞയില്‍ ഉറച്ച് നില്ക്കുന്നു.
ഇനിയും നില്ക്കും.
(കുറേ കഴിഞ്ഞാല്‍ കിടക്കും പിന്നെ ആളുണ്ടെങ്കില്‍ എടുക്കും) :-)
പണ്ടെന്റെ വാപ്പാട് പ്ലെയിന്‍ സ്ത്രീധനം ചോദിച്ചത് ദില്‍ബൂവിന്റെ ആരെങ്കിലുമാണോ?? http://rehnaliyu.blogspot.com/2006/08/blog-post_31.html
കുഞ്ഞാപ്പുവിന്റെ അപീക്ഷ ഇപ്പോഴാ കണ്ടത് , അതിന് കുഞ്ഞാപ്പുവൊന്നും പറഞ്ഞില്ലല്ലോ , ഇനി പറഞ്ഞാലും ഒരൊ കുഴപ്പവുമില്ലേന്റെ അപ്പൂ , നമ്മളൊക്കെ ഒരു കുടുമ്പ മല്ലെ കുഞ്ഞാപ്പു ( ബൂലോകമാഞാനുദ്ദേശിച്ചത് ) , ക്ഷമ എന്ന വാക്ക് അത്യാവശ്യത്തിന് ഉപയോഗിക്കേണ്ട ഒന്നല്ലെ ...ഇന്ന് നല്ലോണം ഉറങ്ങണം ട്ടോ...
ദില്‍ബൂ :) ഹി ഹി
ഗന്ധര്വന് :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home