Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, November 06, 2006

ജീവിതം ഇതൊക്കെയല്ലേ?

ലാഭത്തില്‍ നിന്നും നഷ്ടത്തിലേക്കും, നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്കും ചാഞ്ചാടുമ്പോള്‍ അറിയാതെ നഷ്ടപ്പെടുന്ന ഭീമമായ തുകയാണ് ‍ ജീവിതം.


ജനനം എന്ന ബിന്ദുവില്‍ ആരംഭിച്ച്‌, മരണമെന്ന ബിന്ദുവില്‍ ഒടുങ്ങുന്ന മാരത്തോണ്‍ ആണ്‌‍ ജീവിതം.


എങ്ങിനെ? എന്തിന്? എന്നീ സമസ്യകള്‍ക്ക്‌ ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോഴേക്കും, സമയപരിധി തീരുന്ന പരീക്ഷയാണ്‌ ജീവിതം.


തെറ്റാണോ ശരിയാണോ എന്ന് ഉറപ്പിക്കുന്നതിനിടയില്‍ അറിയാതെ നഷ്ടപ്പെട്ട്‌ പോകുന്ന മേല്‍വിലാസമാണ്‌‍ ജീവിതം.


ഇന്നലെയെ വിടാതെ, ഇന്നിനെ അറിയാതെ, നാളെയെ കണ്ടെത്താന്‍ ശ്രമിക്കുന്ന, ബുദ്ധിമോശമാണ്‌ ജീവിതം.

23 Comments:

Blogger ചില നേരത്ത്.. said...

അതിമനോഹരമായിരിക്കുന്നു ഈ നുറുങ്ങുചിന്തകള്‍.
ഉപമകള്‍ കൊണ്ട് മനോഹരമാക്കുന്ന പോസ്റ്റുകള്‍ പോലെ തന്നെയാണ്‍ ചിന്തകള്‍ കൊണ്ട് അലങ്കരിക്കുന്ന ഇത്തരം പോസ്റ്റുകളും.
ഇതില്‍ കൂടുതലുമൊരു ജീവിതവുമില്ല എന്നാണെന്റെ ജീവിതവും ഇത് വരേയ്ക്കും.
നന്ദി.

Mon Nov 06, 04:18:00 pm IST  
Blogger സൂര്യോദയം said...

സു ചേച്ച്യേ... ഇതുപ്പോ എന്തൂട്ടാ ജീവിതം?? ;-)

Mon Nov 06, 04:19:00 pm IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ദൈവമേ, ഇതൊക്കെത്തന്നെയോ, ജീവിതം!

Mon Nov 06, 04:21:00 pm IST  
Blogger thoufi | തൗഫി said...

ദൈവേ,ജീവിതത്തിന്റെ ഓരോരോ അന്വര്‍ത്ഥങ്ങളേയ്‌...

Mon Nov 06, 04:23:00 pm IST  
Blogger ഖാദര്‍ said...

ഇന്നലയെ വിടാതെ, ഇന്നിനെ അറിഞ്ഞ്, നാളെയെ കണ്ടെത്താന്‍ ശ്രമിക്കുന്നതും ആയിക്കൂടെ ജീവിതം?

Mon Nov 06, 04:27:00 pm IST  
Blogger Rasheed Chalil said...

അസ്സലായി സൂചേച്ചീ ഈ നുറുങ്ങു ചിന്തകള്‍.

Mon Nov 06, 04:28:00 pm IST  
Anonymous Anonymous said...

കാറ്റും കോളും നിറഞ്ഞതാണു ജീവിതം
മാനു മയിലും പോലെ യാണ് ജീവിതം
ചിലപ്പോള്‍ ഓടിയും
ചിലപ്പോള്‍ പറന്നും
ചിലപ്പോള്‍ മഴക്കാറില്‍ നൃത്തം വച്ചും.

ഏണിയും പാമ്പും പോലെ യാണ് ജീവിതം
ഏറിയും കുറഞ്ഞും
തലഞ്ഞു വിലങ്ങും
ചാടിയും മറിഞ്ഞും

നീ എങ്ങോട്ടു പോകുന്നു
മുന്നോട്ട് പോകുന്നു
പിന്നോട്ടും പോകുന്നതാണ് ജീവിതം.

കഥ കേട്ടും
പാടിയും
ഇന്നും നാളെയും
ഉത്സവം പോലെ യാണ് ജീവിതം.

കാറ്റും വെളിച്ചവും
കാടും കാട്ടാറും
കാഴ്ചയുമാണ് ജീവിതം

Mon Nov 06, 04:37:00 pm IST  
Blogger വല്യമ്മായി said...

നല്ല ചിന്തകള്‍.അവസാന വാചകം എന്റെ യീ പോസ്റ്റിലും ഞാന്‍ പറഞ്ഞിട്ടുണ്ട്.http://rehnaliyu.blogspot.com/2006/10/blog-post_20.html

(ഉപമകള്‍ നിറച്ച കഥകള്‍ക്കായി കാത്തിരിക്കുന്നു ഈ ആരാധിക)

Mon Nov 06, 04:40:00 pm IST  
Blogger ഗുപ്തന്‍സ് said...

ജീവിതമെന്ന വലിയ പരീക്ഷയിലെ തത്രപ്പാടുകള്‍ക്കും നെട്ടോട്ടങ്ങള്‍ക്കുമിടയില്‍ , ഇടയ്ക്കിടെ ഇങ്ങനെ ഒന്നു നിര്‍ത്തി, ആശ്വാസം കൊള്ളുന്നതില്‍ തെറ്റില്ല...

നുറുങ്ങു ചിന്തകള്‍ നന്നായിരിയ്ക്കുന്നു...

Mon Nov 06, 04:43:00 pm IST  
Blogger പട്ടേരി l Patteri said...

എങ്ങിനെ? , എന്തിന് ? എന്നീ സമസ്യകള്‍ക്ക്‌ ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോഴേക്കും, സമയപരിധി തീരുന്ന പരീക്ഷയാണ്‌ ജീവിതം.


തെറ്റാണോ ശരിയാണോ എന്ന് ഉറപ്പിക്കുന്നതിനിടയില്‍ അറിയാതെ നഷ്ടപ്പെട്ട്‌ പോകുന്ന മേല്‍വിലാസമാണ്‌‍ ജീവിതം.

കാലിക പ്രസക്തം .
ഇന്നീ ബൂലോകത്തിലും ...
വളരെ നന്നായി

Mon Nov 06, 04:55:00 pm IST  
Blogger മുസ്തഫ|musthapha said...

സൂ... :)

എനിക്കേറ്റവും ഇഷ്ടമായത് അവസാനത്തെ വരികള്‍!


നമ്മള്‍ ബ്ലോഗര്‍മാര്‍ക്ക് മാത്രമായ ചില നിര്‍വചങ്ങള്‍

‘പോസ്റ്റിനും കമന്‍റിനുമിടയില്‍ പെട്ടുഴലുന്ന ജിജ്ഞാസയാണ് ജീവിതം’ :)

Mon Nov 06, 05:19:00 pm IST  
Blogger മുസ്തഫ|musthapha said...

പട്ടേരി... സമാന ചിന്തകള്‍ - ഞാനൊരു നുള്ളു തന്നോട്ടെ :)

Mon Nov 06, 05:21:00 pm IST  
Blogger Shiju said...

സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവില്‍ നിന്നു ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു
ജീവിതം അതു ജീവിതം

Mon Nov 06, 05:29:00 pm IST  
Blogger അതുല്യ said...

ഒരു സിഗ്നലീന്ന് മറ്റേ സിഗ്നല്‍ വരെ പിന്നെ എല്ലാ സിഗ്നലിലും ചുവപ്പ്‌ വീഴാതെ വണ്ടി തിരിയ്കുവാനുള്ള നെട്ടോട്ടമാണു എന്റെ ജീവിതം.

റ്റ്രാഫിക്ക്‌ ജാമിനു മുമ്പേ എനിക്ക്‌ പോണമെന്ന എന്റെ ചിന്ത പോലെയാണെനിയ്ക്‌ ജീവിതം... (ഞാന്‍ 20 കെ.എം.പി.എച്ചി ലേ പോകൂ.. അതോണ്ട്‌ എന്റെ പിന്നിലെപ്പൊഴും റ്റ്രാഫീക്ക്‌ ജാമാ...)

Mon Nov 06, 05:32:00 pm IST  
Blogger കുറുമാന്‍ said...

നന്നായിരിക്കുന്നൂ സൂ ഈ ചിന്തകള്‍....

ഓടോ :
വെറുതെയിരിക്കുമ്പോള്‍ ബ്ലോഗുവായിച്ചുതീര്‍ക്കാനുള്ളതാണു ജീവിതം
പണിക്കിടയിലും, പോസ്റ്റുകള്‍ ഇടാന്‍ വെമ്പുന്നതാണീ ജീവിതം
സന്ധ്യയായാല്‍ സ്മാളടിച്ചിരിക്കാനുള്ളതാണീ ജീവിതം
ഒന്നും ചെയ്യാനില്ലാതെ,ചൊറിയും കുത്തിയിരിക്കുമ്പോള്‍ ആരാന്റെ ബ്ലോഗില്‍ കയറി ചുമ്മാ, ബന്ധമില്ലാത്ത തരത്തില്‍ വിമര്‍ശിക്കാനുള്ളതാണീ ജീവിതം......

ഞാന്‍ നടന്നപ്രത്യ്യക്ഷനായി. ഇല്ല പൊടിപോലും കണ്ടുപിടിക്കാനായ്......

Mon Nov 06, 05:34:00 pm IST  
Blogger Visala Manaskan said...

നാടോടുമ്പോള്‍ നടുവിലോടെ എടുത്തുകൊണ്ടാടാനുള്ളതാണ് ഈ ജീവിതം.

Mon Nov 06, 05:47:00 pm IST  
Anonymous Anonymous said...

നല്ല ചിന്തകള്‍..നിര്‍വചനങ്ങള്‍..
ഇതു വായിച്ചപ്പോള്‍ വേറെ കുറേ threads കിട്ടി.അടുത്ത പോസ്റ്റില്‍ ഇടാം.

Mon Nov 06, 09:50:00 pm IST  
Blogger പരാജിതന്‍ said...

സു, മറക്കണമെന്ന് വിചാരിക്കുന്ന കാര്യങ്ങളൊക്കെ ഇങ്ങനെ മുഖത്തടിച്ച പോലെ ഒോര്‍മ്മിപ്പിക്കണോ?

നന്നായെന്ന് പ്രത്യേകം പറയേണ്ടല്ലോ?

Tue Nov 07, 12:08:00 am IST  
Blogger വേണു venu said...

നമ്മുടെ ഭാവനയാല്‍ കോറപ്പെടുന്ന ഒരു കാന്‍വാസിലെ നിഴല്‍ ചിത്രമാണോ ജീവിതം?

Tue Nov 07, 12:15:00 am IST  
Blogger പാച്ചു said...

ജീവിതം...
വളരെച്ചുരുക്കിപ്പറഞ്ഞാല്‍ പുഴുക്കളെപ്പൊലെ ജീവിച്ചു തീര്‍ക്കുകയാണ്‌.
ആര്‍ക്കോ വേണ്ടി വണ്ടിക്കാളകളെപ്പോലെ.പണിയെടുത്ത്‌...

ഒരു ഗവര്‍ണ്മെന്റിനു വേണ്ടിയാവാം,ഏതെലും ഒരു മുതലാളിയാവാം...

ഏതായാലും സംഭവിയ്ക്കുന്നത്‌ ഒന്നു തന്നെ.!

Tue Nov 07, 03:42:00 pm IST  
Blogger സു | Su said...

ഇബ്രൂ :) നന്ദി. കമന്റിനും, അത് ആദ്യത്തേത് ആയതിനും. ഇതൊക്കെയല്ലാതെ ജീവിതമുണ്ടോ?

സൂര്യോദയം :) ഇതാണ് ജീവിതം.

പടിപ്പുര :) ഇതുതന്നെ.

മിന്നാമിനുങ്ങേ :)

പ്രയാണം :) ആവാം. എന്നാല്‍ അങ്ങനെ ഉണ്ടോ?

ഇത്തിരിവെട്ടം :) നന്ദി.

രാജൂ :) അതൊക്കെയാണ് ജീവിതം അല്ലേ?

വല്യമ്മായീ :) അത് വായിച്ചു. വ്യത്യാസമുണ്ടല്ലോ അല്ലേ?

കൊച്ചുഗുപ്തന്‍ :) നന്ദി.

പട്ടേരി :) നന്ദി.

അഗ്രജന്‍ :) നല്ല ജീവിതം.

ഷിജു :)

അതുല്യ :)

കുറുമാന്‍ :) അതെ. അതും ഒരു ജീവിതം.

വിശാലാ :) അതെ അതെ.

കാര്‍ണോര്‍ക്ക് സ്വാഗതം :) ജീവിക്കണം.

നവന്‍ :) നന്ദി.

പരാജിതന്‍ :) ഇതൊക്കെ ഓര്‍മ്മിച്ചാലേ വിജയിക്കാന്‍ പറ്റൂ ;) സ്വാഗതം.

വേണു :) അതെ . വെള്ളത്തിലെ വരപോലെ വരയ്ക്കുന്നത്.

പാച്ചൂ :) ആര്‍ക്കോ വേണ്ടി പണിയെടുത്ത് ജീവിക്കുന്നതാണ് നല്ലത്. എല്ലാവരും അങ്ങനെയല്ലേ?



എല്ലാ വായനക്കാര്‍ക്കും നന്ദി.

qw_er_ty

Tue Nov 07, 05:57:00 pm IST  
Blogger reshma said...

ആ അവസാനം എഴുതിയിരിക്കുന്നത് ഒന്ന് കൊണ്ടു.ഇഷ്ടായി.(ഇഷ്റ്റാ ഇഷ്റ്റാ എന്നാ ഹാന പറയാന്ന്)

Thu Nov 09, 09:59:00 pm IST  
Blogger സു | Su said...

Resh :)

Fri Nov 10, 02:27:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home