Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, November 05, 2006

സൂപ്പര്‍ സ്പെഷ്യാലിറ്റി

അയാള്‍, ഏഴാം നിലയിലെ തന്റെ വിശ്രമമുറിയിലിരുന്ന് മടുത്തപ്പോഴാണ്‌,‍ ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി നില്‍ക്കാന്‍ തുടങ്ങിയത്‌. ചുറ്റും പ്രകൃതിഭംഗി. ഇങ്ങനെയൊരു സ്ഥലത്ത്‌, ഇതുപോലൊരു ഹോസ്പിറ്റല്‍ തുടങ്ങാനും, അത്‌ ലാഭകരമായി കൊണ്ടുപോവാനും സാധിക്കുന്നതില്‍, മനസ്സില്‍ തന്നെത്തന്നെ അഭിനന്ദിച്ചു. പ്രയത്നമാണോ കാരണം? ഭാഗ്യമോ? സാമര്‍ത്ഥ്യമോ? ഏതായാലും ഇതില്‍ താന്‍ വിജയിച്ചിരിക്കുന്നു. ഈ നാട്ടിലുള്ള ഏത്‌ ഹോസ്പിറ്റലിലേക്കാളും, സൌകര്യവും, സൌന്ദര്യവും ഈ ഹോസ്പിറ്റലിനുണ്ട്‌.

ഒരു ഓട്ടോറിക്ഷയും, ഒരു പുത്തന്‍കാറും ഒരേ സമയം ആശുപത്രിയ്ക്ക്‌ മുന്നില്‍ വന്നു നിന്നു. വന്നവരെ, അല്‍പനേരം ശ്രദ്ധിച്ച്‌ അയാള്‍ വിശ്രമത്തിലേക്ക്‌ തിരിച്ചുപോയി.

കുറച്ചുകഴിഞ്ഞപ്പോള്‍, വിളിപ്പിച്ചു. നോക്കിനടത്തിപ്പുകാരനെ. പണമുള്ളവരേയും, പണമില്ലാത്തവരേയും കണ്ടറിഞ്ഞശേഷം, നോക്കാനും, തിരിച്ചു നടത്തിക്കാനും, ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയ ആള്‍. വന്നു.

“ആരാണ് ഇപ്പോള്‍ വന്നത്‌?" ഡോക്ടര്‍ മുതലാളി ചോദിച്ചു.

"ഓട്ടോറിക്ഷയില്‍ വന്നയാള്‍, ഒരു ചുമട്ടു തൊഴിലാളി ആണ്‌. വയറ്റില്‍ എന്തോ വ്രണങ്ങള്‍ ഉണ്ട്‌. സര്‍ക്കാരാശുപത്രിയിലേക്ക്‌ പറഞ്ഞുവിട്ടു."

അയാളെ അഭിനന്ദിക്കുന്ന മട്ടില്‍ ഒന്ന് നോക്കി ഡോക്ടര്‍ ചോദിച്ചു. "പിന്നെ, കാറില്‍ വന്നതോ?"

"ഒരു സ്ത്രീയാ, വന്‍ബിസിനസ്സ്‌കാരന്റെ അമ്മ. എന്തോ കാലുവേദനയോ മറ്റോ ആണ്‌‍. വണ്ണം കൂടിയതിന്റെ പ്രശ്നം ആണെന്ന് ഡോക്ടര്‍ പറഞ്ഞു."

"അഡ്മിറ്റ്‌ ചെയ്തില്ലേ?"

"ഉവ്വ്‌."

മുതലാളിയില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങളൊന്നും കാണാത്തതിനാല്‍, നടത്തിപ്പുകാരന്‍, മുറിയ്ക്ക്‌ പുറത്തിറങ്ങി.

ഡോക്ടര്‍, മുറിയിലെ, മേശവലിപ്പില്‍ നിന്ന്, പന്ത്രണ്ടാം നിലയ്ക്ക്‌ വേണ്ടി, പലരും സമര്‍പ്പിച്ച‌ പ്ലാനുകള്‍‍ എടുത്ത്‌, ഇഷ്ടമുള്ളത്‌ തെരഞ്ഞെടുക്കാന്‍ യത്നം തുടങ്ങി.

Labels:

21 Comments:

Anonymous Anonymous said...

സു ചേച്ചി ക്ഷമിക്കണം.
എന്‍റെ ബ്ലൊഗില്‍ ഇട്ട കമന്‍ റ് കോപ്പി ചെയ്തപ്പോള്‍ മാറി പ്പോയതാണ്.
പ്ലീസ് ഈ കമന്‍റ് നീക്കം ചെയ്യുമല്ലെ ഇവിടെ നിന്ന്.
സോറി എന്‍റെ അബദ്ധത്തിന്.
അറിയാതെ പറ്റിയതാണ്

Sun Nov 05, 09:45:00 AM IST  
Blogger ഇടങ്ങള്‍|idangal said...

സൂ,
കാലികപ്രസക്തിയുള്ള പൊസ്റ്റ് എന്ന് മാത്രം പറയുന്നു,

-അബ്ദു-

Sun Nov 05, 10:52:00 AM IST  
Anonymous Anonymous said...

the owner stays on the 7th floor.
u should have said 15th or 20th floor.

Sun Nov 05, 10:54:00 AM IST  
Blogger Kiranz..!! said...

ആതുര സേവനവും വിദ്യാഭ്യാസവും ഒരൊ ഗ്രാമിന്റെയും തൂക്കം അളന്നു കച്ചവടം നടത്തുന്ന ഇക്കാലത്തിന് അനുയോജ്യമായ ഒരു പ്രയോഗം സുചേച്ചിയുടെ വക..!

Sun Nov 05, 12:40:00 PM IST  
Blogger Adithyan said...

സൂ‍പ്പര്‍ സ്പെഷ്യാലിറ്റി എന്നൊക്കെ പേരെഴുതി വെച്ചാലും വയറ്റിലെ പ്രശ്നത്തിനുള്ള മരുന്ന് അവിടെ ഇല്ല, കാലുവേദനക്കുള്ള അയോഡക്സ് മാത്രമേ ഉള്ളൂ, എന്നല്ലേ മോറല്‍ ഓഫ് ദി സ്റ്റോറി ? :)

(ഞാന്‍ മാരത്തോണ്‍ പരിശീലനത്തിലാ... ഓടട്ടെ...)

Sun Nov 05, 12:44:00 PM IST  
Blogger വേണു venu said...

എല്ലാം ബിസ്സിനസ്സു തന്നല്ലോ. സൂ വെറുതേ ചിന്തിക്കാം. നന്നായിരിക്കുന്നു.

Sun Nov 05, 12:55:00 PM IST  
Blogger കെവിന്‍ & സിജി said...

സൂ, ഇന്നലെ ഒന്നു കമന്റാന്നു കരുതി ക്ലിക്കിയിട്ടു പത്തുമിനിട്ടു കാത്തിരുന്നിട്ടും കമന്റുപെട്ടി തുറന്നില്ല. ന്നാ പോയി പണി നോക്കെന്നും പറഞ്ഞു് ഞാന്‍ പോയി. ഇന്നിപ്പോ ദാ പുതിയ പോസ്റ്റൊന്നു്. ഇങ്ങിനെ ചുമ്മാ ഓരോന്നെഴുതികൂട്ടണതെന്തിനാ സൂ. പണ്ടത്തെ പോലത്തെ പുതിയൊരു ഉപമാലയൊന്നു് കാച്ചു്. ആ സ്കൂട്ടറില്‍ പോയ കഥയോ, ബസ്സില്‍ പോയ കഥയോ പോലൊരെണ്ണം.

Sun Nov 05, 01:03:00 PM IST  
Blogger സു | Su said...

രാജൂ :) തിരക്കിലായിരുന്നോ? കമന്റ് മായ്ക്കാം. സോറി വേണ്ട.

അബ്ദു :)

കിരണ്‍ :)

ആദീ :)ഓടണ്ട.

അനോണീ :) അങ്ങനെ അടുത്ത കഥയില്‍ ചെയ്യാം. ഇരുപത്തഞ്ചാം നിലയില്‍ അയാളെ വെച്ചേക്കാം.

വേണു :)

കെവിന്‍ :) വന്നതില്‍ സന്തോഷം. ഇങ്ങനെ എഴുതണ്ട അല്ലേ? എനിക്കും തോന്നാറുണ്ട്.

Sun Nov 05, 07:17:00 PM IST  
Blogger കുഞ്ഞന്‍സ്‌ said...

സു സാമൂഹിക വിമര്‍ശനത്തിലേക്കോ? കൊള്ളാം, എങ്കിലും കൂടുതല്‍ ഇഷ്ടം “ഒരു നട്ടുച്ചയ്ക്ക്” “രാഹുല്‍” ഇതൊക്കെയെഴുതുന്ന സുവിനെയാണു.. (ഞാന്‍ എനിക്കിഷ്ടമുള്ളത് എഴുതുമെന്നല്ലേ.. കേള്‍ക്കുന്നതിനു മുന്നേ ഞാന്‍ ഓടി :) )

Sun Nov 05, 10:46:00 PM IST  
Blogger സു | Su said...

കുഞ്ഞന്‍സേ :) ഓടല്ലേ. അഭിപ്രായം പറയാമല്ലോ. കെവിന്‍ പറഞ്ഞതുകണ്ടില്ലേ? ഇങ്ങനെ എഴുതണ്ടാന്ന്. എന്നാലും ഓരോന്ന് പോസ്റ്റുകയാണ്. ഇനി മുതല്‍ ശ്രദ്ധിക്കുന്നതാണ്. കാര്യമായിട്ട്. പോസ്റ്റാതിരിക്കാന്‍ അല്ല. പോസ്റ്റ് നന്നാക്കാന്‍. എന്നാലും ഇടയ്ക്ക് ഓരോന്ന് ഇങ്ങനെ ഉണ്ടാകുംട്ടോ.

Sun Nov 05, 10:50:00 PM IST  
Blogger ഇത്തിരിവെട്ടം|Ithiri said...

സൂചേച്ചീ നന്നായി... ഇത് ഇന്ന് നാട്ടില്‍ കാണുന്ന ഒരുവിധം സൂപ്പര്‍ സ്പെഷ്യാലിറ്റികളുടെ കഥയിത് തന്നെയല്ലേ... ചിലപ്പോള്‍ ചെറിയ ഒരു വ്യത്യാസം... പാവപെട്ടവനേയും അഡ്മിറ്റ് ചെയ്യും. പിഴിയാവുന്നിടത്തോളം പിഴിഞ്ഞ് പുറത്തെറിയും.

നല്ല കഥ...

Sun Nov 05, 11:07:00 PM IST  
Blogger കുറുമാന്‍ said...

ഇങ്ങനെയൊരു സ്ഥലത്ത്‌, ഇതുപോലൊരു ഹോസ്പിറ്റല്‍ തുടങ്ങാനും, അത്‌ ലാഭകരമായി കൊണ്ടുപോവാനും സാധിക്കുന്നതില്‍, മനസ്സില്‍ തന്നെത്തന്നെ അഭിനന്ദിച്ചു. പ്രയത്നമാണോ കാരണം? ഭാഗ്യമോ? സാമര്‍ത്ഥ്യമോ? ഏതായാലും ഇതില്‍ താന്‍ വിജയിച്ചിരിക്കുന്നു. - സൂവേ, പ്രയത്നമോ, ഭാഗ്യമോ, സാമര്‍ത്ഥ്യമോ ഒന്നും വേണ്ട ഇന്നത്തെ കാലത്ത് ഒരു ഹോസ്പിറ്റല്‍ തുടങ്ങി വിജയിക്കാന്‍.....വെറുതെ തുടങ്ങിയാല്‍ തന്നെ വിജയിച്ചോളും.....

Mon Nov 06, 10:58:00 AM IST  
Anonymous Anonymous said...

സു ചേച്ചി, ഇന്നലെ രാവിലെ തന്നെ സൂപ്പര്‍ സ്പെഷ്യാലിറ്റിയുടെ ഒരു അഭിപ്രായം എഴുതി വച്ചിരുന്നു. പിന്നെ അറിയാലൊ കോപ്പി ചെയ്തപ്പോള്‍ മാറിപ്പോയി. ടെന്‍ഷന്‍ കാരണം പിന്നെ എഴുതിയില്ല (ചമ്മി കൂടാതെ ബിസിയും ആയിരുന്നു.

കാലിക പ്രസക്തി യുള്ള കഥ തന്നെ യാണ്. എന്നാല്‍ ഹോസ്പിറ്റല്‍ ഇന്ന് ആരെങ്കിലും സേവനത്തിനു വേണ്ടി മാത്രം കെട്ടി ഉയര്ത്തുമൊ? അപ്പോള്‍ ബിസ്സിനസ്സ് തന്നെ യാണ് പ്രധാനം അല്ലേ..
സ്നേഹത്തോടെ
രാജു

Mon Nov 06, 11:33:00 AM IST  
Blogger സു | Su said...

ഇത്തിരിവെട്ടം :) അതെ. പാവപ്പെട്ടവനെ പിഴിഞ്ഞാല്‍ ഒന്നും കിട്ടില്ലാന്ന് അറിയാവുന്നതുകൊണ്ട്, അവരെ ഒഴിവാക്കുകയേ ഉള്ളൂ.

കുറുമാന്‍ :) ബ്ലോഗിങ്ങ് നിര്‍ത്തി ഒരു ഹോസ്പിറ്റല്‍ തുടങ്ങിയാലോ? (ബ്ലോഗിങ്ങ് നിര്‍ത്തുന്നത് നല്ലത് തന്നെ. പിന്നെ എന്ത് വേണമെങ്കിലും ചെയ്തോ എന്ന് കുറുമാന്‍.)


രാജൂ :) ആതുരസേവനരംഗത്ത് ഒരുപടികൂടെ എന്നൊക്കെപ്പറഞ്ഞ് പരസ്യം കണ്ടിട്ടില്ലേ? പരിപാടി ബിസിനസ്സ് തന്നെ.

Mon Nov 06, 01:25:00 PM IST  
Blogger മുസാഫിര്‍ said...

സു, ഹോസ്പിറ്റലിനു സ്ഥലം വാങ്ങുമ്പോള്‍ വരാന്‍ പോകുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ അടുത്ത് വാങ്ങണെ,ഹെല്‍ത്ത് ടൂറിസവും ഒരു കൈ നോക്കാം.
ബ്ലോഗിലുള്ളവര്‍ക്കു ഒരു 25 % ഡിസ്കൌണ്ടും ഓഫര്‍ ചെയ്യുക.

Mon Nov 06, 06:58:00 PM IST  
Blogger സു | Su said...

മുസാഫിര്‍ :) ഞാന്‍ ഹോസ്പിറ്റല്‍ തുടങ്ങുന്നില്ല. മുസാഫിര്‍ തുടങ്ങുന്നുണ്ടെങ്കില്‍ പറയണേ. ഹി ഹി

Mon Nov 06, 08:05:00 PM IST  
Blogger ikkaas|ഇക്കാസ് said...

ആശൂത്രിക്കഥ കണ്ടപ്പൊ ഒരു സംശയം,
ഡോക്റ്റര്‍മാരാരുമില്ലേ മലയാളത്തില്‍ ബ്ലോഗുന്നവരുടെ കൂട്ടത്തില്‍?

Mon Nov 06, 08:17:00 PM IST  
Blogger മുസാഫിര്‍ said...

ഇപ്പൊ തുടങ്ങുന്നില്ല.പണ്ടായിരുന്നെങ്കില്‍ നല്ല ബിസിനെസ്സ് ആയിരുന്നെനെ,വെട്ടിയ തലകള്‍ തുന്നി പിടിപ്പിക്കുന്നതെയ്.
ഹി ഹി.

Mon Nov 06, 08:17:00 PM IST  
Blogger സു | Su said...

ഇക്കാസേ അറിയില്ല :)

മുസാഫിര്‍ :)അതെ അതെ.

Mon Nov 06, 08:22:00 PM IST  
Anonymous Anonymous said...

പരീക്ഷണം

qw_er_ty

Wed Nov 08, 02:37:00 PM IST  
Blogger സു | Su said...

എന്താ ഇവിടെ ഒരു പരീക്ഷണം ?

qw_er_ty

Wed Nov 08, 05:50:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home