Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, December 18, 2006

ക്രിസ്മസ്

നാണയം ഉള്ളിലൊളിപ്പിച്ച്‌, തിര ചിരിച്ച്‌ പിന്‍വാങ്ങുന്നത്‌ അയാള്‍ നോക്കിയിരുന്നതേയുള്ളൂ. നാണയം വീണ്ടെടുക്കാന്‍ ശ്രമിച്ചില്ല. കടലിന് ഇരിക്കട്ടെ സമ്മാനം. തീരുമാനത്തിലെത്താന്‍ വേണ്ടി ആശ്രയിച്ചതായിരുന്നു, നാണയത്തെ. നാണയങ്ങള്‍ക്ക്‌ വേണ്ടി നാണയത്തെത്തന്നെ സഹായത്തിനുപയോഗിച്ച് നറുക്കിട്ട് നോക്കി. എന്നിട്ടും ഒന്നുമായില്ല. ഇനിയെന്ത്‌? ചോദ്യം അയാളുടെ മനസ്സില്‍.

ആ ചോദ്യം കൂടാതെ വേറെ രണ്ട്‌ ചോദ്യങ്ങളും തിര പോലെ ഇടയ്ക്കിടയ്ക്ക്‌ അടിച്ച്‌ കയറി വന്നു. ഒന്ന് അല്‍പം ശാന്തതയോടെ, മറ്റൊന്ന്, ആഞ്ഞടിച്ച്‌ ദേഷ്യത്തോടെ.

"പപ്പാ, നമുക്ക്‌ ക്രിസ്മസ്‌ ട്രീ വാങ്ങേണ്ടേ?"

"നിങ്ങളെന്നെ കൊല്ലാന്‍ തന്നെ തീരുമാനിച്ചോ?"

ഉത്തരം കണ്ടെത്താന്‍ കഴിയാതെ ഉള്ളിലിരുന്ന് പിടയുന്ന രണ്ട്‌ ചോദ്യങ്ങള്‍. ഒന്ന് മകന്‍. ഒന്ന് അവന്‍. രണ്ടാള്‍ക്കും ജന്മം നല്‍കിയത്‌ അയാള്‍. അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തോടെ ഉത്തരം കണ്ടെത്തിയേ പറ്റൂ.

തിര, അടുത്ത വരവിന്, നാണയം, മണലില്‍ പൊതിഞ്ഞ്‌ മുന്നിലേക്കിട്ടു തന്നു. ഒന്നുകൂടെ എടുത്ത്‌ പരീക്ഷിച്ചാലോ. അല്ലെങ്കില്‍ വേണ്ട. കുറച്ച്‌ ദിവസമായിട്ട്‌ അലട്ടുന്ന പ്രശ്നം തന്നെ. ചോദ്യങ്ങളും, അവയ്ക്ക്‌ മുകളിലൂടെ തയ്യല്‍ മെഷീന്റെ ശബ്ദവും. അവളും തിരക്കിലാണ്‌‍. അവള്‍ക്കും കൊതിയുണ്ടാവില്ലേ, തയ്ച്ച്‌ കൊടുക്കുന്നപോലെയൊരെണ്ണം അണിഞ്ഞ്‌ നടക്കാന്‍. മോനാണെങ്കില്‍, ദിവസവും അറിയണം, പപ്പ അലങ്കാരങ്ങളൊക്കെ എന്നു കൊണ്ടുവരുമെന്ന്. കൂട്ടുകാരുടെ വീട്ടിലെ വിശേഷങ്ങള്‍ പറയുമ്പോള്‍, അവന്റെ മുഖം വാടാറുണ്ട്‌ ചിലപ്പോള്‍. അതിനൊക്കെ മീതെയാണ്‌‍ അശരീരി മൊഴി.

"നിങ്ങളെന്നെ അവസാനിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു അല്ലേ?"

എവിടെപ്പോയാലും വിടാതെ പിന്തുടരുന്നു കാര്യങ്ങള്‍. ഓര്‍മ്മകളും സ്വപ്നങ്ങളും പോലെത്തന്നെ. സൂര്യന്‍ നാളെക്കാണാമെന്നുള്ള പ്രതീക്ഷ നല്‍കിക്കൊണ്ട്‌, കടലിലേക്ക്‌ അലിഞ്ഞു ചേര്‍ന്നപ്പോള്‍ അയാള്‍ എണീറ്റു. ദൃഢനിശ്ചയവുമായി.

നോവല്‍ തീര്‍ത്ത്‌ പ്രസിദ്ധീകരണക്കാരെ ഏല്‍പ്പിച്ച്‌, ക്രിസ്മസ്‌ ട്രീയും, അലങ്കാരങ്ങളും, പുതുവസ്ത്രങ്ങളുമൊക്കെ വാങ്ങിവരുമ്പോള്‍, എഴുതിക്കൊണ്ടിരുന്ന കഥ പെട്ടെന്ന് അവസാനിപ്പിക്കാന്‍ വേണ്ടി മാത്രം അയാള്‍ക്ക്‌ കൊല്ലേണ്ടിവന്ന, കഥാനായകന്റെ മുഖം അയാള്‍ വായനക്കാര്‍ക്ക്‌ വേണ്ടി വിട്ടുകൊടുത്തിരുന്നു. ഭാര്യയുടേയും മകന്റേയും ആശ്വാസവും, സന്തോഷവും നിറഞ്ഞ മുഖം ഹൃദയത്തില്‍ സ്വന്തമാക്കിയിരുന്നു. ചോദ്യങ്ങള്‍ അവര്‍ക്ക്‌ വേണ്ടി ഒഴിഞ്ഞുകൊടുത്തിരുന്നു.

അയാള്‍ വേഗം നടന്നു. കൈയിലുള്ള ക്രിസ്മസ്‌ നക്ഷത്രത്തെ നോക്കി, മുകളിലുള്ള നക്ഷത്രങ്ങള്‍ പുഞ്ചിരി തൂകാന്‍ തുടങ്ങിയിരുന്നു.

Labels:

17 Comments:

Blogger ബിന്ദു said...

ഞാന്‍ പേടിച്ചു ആരെയാ എന്ന്.;) കൂടുതല്‍ എഴുതി പുറകെ വരുന്നവരെ പറ്റിക്കുന്നില്ല...

Tue Dec 19, 12:23:00 am IST  
Anonymous Anonymous said...

കഥയിഷ്ടപ്പെട്ടു.നാണയം കൊണ്ടുള്ള ടോസും,വിരല്‍ പിടിപ്പിക്കലുമൊക്കെ എന്റെ പ്രിയപ്പെട്ട ഇനങ്ങളായിരുന്നു.വിരല്‍ പിടിക്കാന്‍ അച്ഛനെക്കാണിക്കുമ്പോള്‍ രണ്ട്‌ വിരലും കൂട്ടിയേ പിടിക്കുമായിരുന്നുള്ളൂ.

Tue Dec 19, 11:27:00 am IST  
Blogger സുല്‍ |Sul said...

സു,
കഥ നന്നായി.
-സുല്‍

Tue Dec 19, 11:37:00 am IST  
Blogger സു | Su said...

ബിന്ദൂ :) ആദ്യത്തെ കമന്റിന് നന്ദി.

ചേച്ചിയമ്മേ :) നന്ദി. ടോസ് പരിപാടി ഉണ്ടായിരുന്നു അല്ലേ?

സുല്‍ :) നന്ദി.

Tue Dec 19, 12:09:00 pm IST  
Blogger -B- said...

ആ 'അവന്‍' അതേത്‌ അവന്‍ എന്ന്‌ വിചാരിച്ചു. :) അവസാനമല്ലേ മനസ്സിലായെ.

നന്നായി ട്ടോ സൂ ചേച്ചീ.

qw_er_ty

Tue Dec 19, 12:16:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ: കിടിലം സസ്പെന്‍സ്...ഉറക്കം തൂങ്ങിയാ വായിക്കാന്‍ ഇരുന്നത്.. അവന്‍ വന്നപ്പോള്‍ തന്നെ അതു പോയി... പിന്നെ ശ്രദ്ധിച്ചു വായിച്ചു

Tue Dec 19, 02:37:00 pm IST  
Blogger Mubarak Merchant said...

സു,
കഥ നന്നായി,
പതിവുപോലെ തന്നെ.

Tue Dec 19, 03:10:00 pm IST  
Blogger Unknown said...

ഇത് കലക്കി സൂ ചേച്ചീ.... :-)

Tue Dec 19, 04:21:00 pm IST  
Blogger asdfasdf asfdasdf said...

കഥ നന്നായി su

Tue Dec 19, 04:33:00 pm IST  
Blogger സു | Su said...

കുട്ടിച്ചാത്താ :)വായിച്ചല്ലോ മുഴുവന്‍ അല്ലേ? ചെറിയ കഥയല്ലേ.

ബിക്കൂ :) കുറേ നാള്‍ ആയല്ലോ കണ്ടിട്ട്

താരേ :)കഥ ഇഷ്ടമായി അല്ലേ ?

ഇക്കാസ് :)

ദില്‍‌ബൂ :)

കുട്ടമ്മേനോന്‍ :)

എല്ലാവര്‍ക്കും നന്ദി.

Tue Dec 19, 05:14:00 pm IST  
Blogger ചീര I Cheera said...

സൂ..
വളരെ വളരെ ഇഷ്ട്ടപെട്ടു...
ചെറിയൊരു “ചിത്രത്തില്‍” ചെറിയൊരു “ഉത്കണ്ഠ“

Tue Dec 19, 06:31:00 pm IST  
Blogger Unknown said...

su,
nalla katha.. aTipoLi saspensum.. su Xmas-nu ithupOle aareyenkilum kollunnunTO?

(malayalam ezhuthaan oru vazhiyumilla... kshamikkuka )

Tue Dec 19, 08:00:00 pm IST  
Blogger സു | Su said...

പി ആര്‍ :) നന്ദി.

കുഞ്ഞന്‍സ് :) സാരമില്ല. ഇംഗ്ലീഷും മംഗ്ലീഷും കൊണ്ട് അഡ്ജസ്റ്റ് ചെയ്യൂ, തല്‍ക്കാലം. ഞാന്‍ ആരേം കൊല്ലുന്നില്ല, തല്‍ക്കാലം. ഹി ഹി.

Wed Dec 20, 09:16:00 am IST  
Blogger Sona said...

സുചേച്ചി..കഥവായിച്ചുട്ടൊ.ഇത്തിരി വൈകിപോയിന്നു മാത്രം.“അയാള്‍“ ജന്മം നല്‍കിയ “അവന്‍”ആരാണെന്നറിയാനുള്ള ജിഗ്രതയോടെയാണ് വായിച്ചു തീര്‍ത്തത്..ഇഷ്ടായി..ചേച്ചി പുലിയാണ് കേട്ടോ!!

Wed Dec 20, 01:29:00 pm IST  
Blogger സു | Su said...

സോനാ :) വൈകിയാലും വായിച്ചതില്‍ സന്തോഷം. എനിക്ക് പുലി ആവേണ്ട കേട്ടോ. ആയാല്‍ എന്നെ കാണുമ്പോള്‍ പറയില്ലേ, ‘പുലി വരുന്നേ പുലി’ എന്ന്. ഹി ഹി ഹി.

Wed Dec 20, 02:13:00 pm IST  
Blogger ഉമേഷ്::Umesh said...

:)

Sat Dec 23, 03:28:00 am IST  
Blogger സു | Su said...

ഉമേഷ് ജീ :)

qw_er_ty

Sat Dec 23, 09:03:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home