Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, December 01, 2006

ഒടുക്കം

ഇവിടെ ഒടുങ്ങാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞത് കാട്ടാളന്‍ ആയിരുന്നു.

അവനെ പരിചയമുണ്ടല്ലോ. തന്റെ തോഴന്‍ തന്നെ ആണോ? അവന്‍ എങ്ങനെ കാട്ടാളന്‍ ആയി?

അവന്‍ ശരീരത്തില്‍ ആഞ്ഞ് കുത്തി. ശരീരത്തിലോ അതോ ആത്മാവിലോ?

മറ്റു കാട്ടാളന്മാര്‍ അമ്പും വില്ലും കൊണ്ട് ചുറ്റും നിന്നു.

‘ഇതിനൊരു തീരുമാനം ഉണ്ടാക്കും.’

പറയുന്നതാരാണ്? രാജാവോ?

രാജാവ് വെറും നിലത്ത് ഇരിക്കാനോ? അതെ. രാജാവ് തന്നെ. കഴുത്തിലെ മാല രസമായിട്ടുണ്ട്.

അല്ല. സൂക്ഷിച്ച് നോക്കട്ടെ. രാജാവല്ല. കയ്പ്പും ചവര്‍പ്പും കുടിപ്പിച്ചാലും, പുഞ്ചിരിയുള്ള ആ മുഖമല്ലേ, ജീവിക്കാന്‍ പ്രേരിപ്പിച്ചിരുന്നത്?

പലപ്പോഴും അപ്സരസ്സുകളുടെ ഇടയില്‍ ആയിരുന്നല്ലോ. അവിടെ നല്ല സുഖമായിരുന്നു. രാത്രിയും പകലുമില്ലാതെ.

അതുകഴിഞ്ഞാണ് രാജാവും, മാലാഖമാരും കൂട്ടിനെത്തിയത്. മാലയിട്ട രാജാവും, വെള്ളക്കുപ്പായമിട്ട മാലാഖമാരും.

അതിനിടയ്ക്ക് ഒരിക്കലാണ് ഒരു രാജാവ് വന്ന് പുറത്താക്കിയത്.
ഇവന്റെ കൂടെ ഭീകരന്മാരുണ്ട്. ഇവിടെ നിര്‍ത്താന്‍ പറ്റില്ല.

അപ്സരസ്സുകള്‍ എന്നോ രംഗം വിട്ടിരുന്നു. മാലാഖമാര്‍
പുഞ്ചിരിക്കാന്‍ മറന്നോ?

പിന്നേയും എത്തിയത്, മാലാഖമാരുടെ അടുത്ത് തന്നെ. പക്ഷെ അവരുടെ ഭാവം മാറിയിരുന്നു. ഒരു പുഞ്ചിരി പോയിട്ട്, തിളക്കമുള്ള ഒരു നോട്ടം പോലും കണ്ണുകളില്‍ കണ്ടില്ല. രാജാവ് മാത്രം പുഞ്ചിരി മറന്നിരുന്നില്ല.

പിന്നെ ഒരിക്കല്‍പ്പോലും, എന്നും ചുറ്റും ഉണ്ടായിരുന്ന തോഴന്മാരെ കണ്ടില്ല. ചുവന്ന വെളിച്ചത്തില്‍, ചുവന്ന ചഷകം പങ്കുവെക്കുമ്പോള്‍ ഒരുപാട് തോഴന്മാര്‍ ഉണ്ടായിരുന്നു.

അപ്സരസ്സുകളേയും, പരിചയപ്പെടുത്തിയത് അവരായിരുന്നില്ലേ?

ഇന്നവരൊക്കെ എവിടെ?

ഭിത്തി കെട്ടിയ മനസ്സുമായി നില്‍ക്കുന്നുണ്ടാകുമോ?

അതോ ഹൃദയം തനിക്ക് വേണ്ടി എന്നെന്നേക്കുമായി അടച്ചതോ?

മണ്ണ് പോലും സ്വന്തമല്ലായിരുന്നോ? ഇതിനൊക്കെ ഉത്തരം കിട്ടാന്‍ ഇല്ല.

ഒരിത്തിരി മണ്ണ് കിട്ടിയാല്‍ മതി. ഉറങ്ങാന്‍. എന്നെന്നേക്കുമായി ഉറങ്ങാന്‍.

ഭീകരന്‍ അട്ടഹസിക്കുന്നുണ്ടോ.

താന്‍ ആര്‍ക്കൊക്കെ കൊടുത്തു, സമ്മാനം. കൂട്ടുകാരിക്കോ?

ഒന്നുമറിയാതെ, ഈ ലോകത്തേക്ക്, കടന്നുവരാന്‍ പോകുന്ന
ആ നിഷ്കളങ്കതയ്ക്കോ? താന്‍ ആണ് ഭീകരന്‍.

കാട്ടാളന്മാര്‍, പൊരുതിജയിക്കാതെ സ്ഥലം വിട്ടെന്നോ?

രാജാവ് കല്‍പ്പിച്ചു. “ഈ ജന്മം ഇവിടെ ഒടുങ്ങട്ടെ.”

ഒരുപിടി മണ്ണ്, തന്റെ ദൈന്യതയ്ക്ക് മുകളില്‍ വീണു.

കൂട്ടിന് വരാന്‍ പോകുന്ന വ്യര്‍ത്ഥജന്മങ്ങളെക്കാത്ത്, നിഷ്കളങ്കജന്മങ്ങളെക്കാത്ത്, ഒന്നുമോര്‍ക്കാതെ ഇരിക്കാം.



(ഇന്ന് ലോക എയിഡ്സ് ദിനമാണ്!)

Labels:

10 Comments:

Blogger കണ്ണൂരാന്‍ - KANNURAN said...

തികച്ചും വ്യത്യസ്തമായ രചന... ഇന്നത്തെ ചിന്താവിഷയം തന്നെ പുതുമയുള്ള രീതിയില്‍ അവതരിപ്പിച്ചത് അഭിന്ന്ദനാര്‍ഹം..

Fri Dec 01, 03:28:00 pm IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ഒരുലക്ഷത്തിലധികം എയ്ഡ്സ്‌ രോഗികള്‍ കേരളത്തിലുണ്ടത്രേ.

എനിക്കിതിലെന്ത്‌ ചേതം എന്ന പതിവുചോദ്യവുമായി മലയാളി ഇവിടെയും നിസ്സംഗനാണ്‌.

Fri Dec 01, 03:57:00 pm IST  
Blogger സൂര്യോദയം said...

സബ്ജക്റ്റും അവതരണവും വളരെ നന്നായി... അഭിനന്ദനങ്ങള്‍

Fri Dec 01, 05:24:00 pm IST  
Anonymous Anonymous said...

കഥയിത്ര നീണ്ടുപോയപ്പോ വിഷയത്തിനു ലാഘവം വന്നുപോയോ എന്നു സംശയം.

ആറ്റിക്കുറുക്കിയ മുന്‍‌കവിത പോലെ ആയിരുന്നു നല്ലത്.

Fri Dec 01, 05:24:00 pm IST  
Anonymous Anonymous said...

ഇന്നു ഐഡ്‌സ് ദിനമായിരുന്നു എന്നു ഇപ്പഴാ അറിഞ്ഞതു്‌.പടിപ്പുര പറഞ്ഞപോലെ നമ്മള്‍ നിസ്സംഗരാണു്‌.(മൂന്നാലു ദിവസം മുമ്പു്‌ AIDS രോഗിയെക്കുറിച്ചു എഴുതിയതേ ഒള്ളൂ.)

Fri Dec 01, 05:24:00 pm IST  
Anonymous Anonymous said...

“താന്‍ ആര്‍ക്കൊക്കെ കൊടുത്തു, സമ്മാനം. കൂട്ടുകാരിക്കോ? ഒന്നുമറിയാതെ, ഈ ലോകത്തേക്ക്, കടന്നുവരാന്‍ പോകുന്ന
ആ നിഷ്കളങ്കതയ്ക്കോ? താന്‍ ആണ് ഭീകരന്‍.“

എയിഡ്സ് എന്ന മാരക രോഗത്തിന്റെ അങ്കലാപ്പുകള്‍ മനുഷ്യ മനസ്സിനെ വേട്ടയാടാന്‍ തുടങിയിട്ടിന്നു 26 വര്‍ഷം തികയുന്നു. അറിഞ്ഞു കൊണ്ടും അറിയാതെയും മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുന്ന അവര്‍ തന്നെയല്ലെ കാട്ടാളര്‍?. വരും തലമുറയ്ക്കു വാഗ്ദാനങ്ങളാകേണ്ട കുരുന്നുകള്‍ പോലും ചതിക്കപ്പെടുന്നു. തന്റേതല്ലാ‍ത്ത കാരണങ്ങളാല്‍ എയിഡ്സ് ബാധിതരായ ഒരു കൂട്ടം കുരുന്നു മനസ്സുകളുടെ ദുഖം മറ്റൊരു ഡിസംബര്‍ ഒന്നിനു വേണ്ടി വഴിമാറുമ്പോഴും ഇവിടെ പദ്ധതികള്‍ക്കും വിഹിതങ്ങള്‍ക്കും അവയില്‍ നിന്നും കയ്യിട്ടു വാരുന്ന ലക്ഷങ്ങള്‍ക്കും ഒരു കുറവുമില്ല.

നന്ദി സൂ ഈ ദിവസത്തെ സ്മരിച്ചതിനും എഴുതിയതിനും....

Fri Dec 01, 05:52:00 pm IST  
Blogger sandoz said...

അടുത്ത മൂന്നാലു കൊല്ലത്തിനുള്ളില്‍ ഭാരതം എയിഡ്സ്‌ രോഗികളുടെ എണ്ണത്തില്‍ മുന്‍പിലെത്തുമത്രെ. ഹാവൂ...ഇന്‍ഡ്യ ഇതിലെങ്കിലും ഒന്നാം സ്ഥാനം നേടുമല്ലോ.

Fri Dec 01, 06:08:00 pm IST  
Blogger സു | Su said...

കണ്ണൂരാന്‍ :)

പടിപ്പുര :)

സൂര്യോദയം :)

പയ്യന്‍ :)

നവന്‍:)

നന്ദു :)

സാന്‍ഡോസ് :)

എല്ലാവര്‍ക്കും നന്ദി.

Sat Dec 02, 10:19:00 am IST  
Anonymous Anonymous said...

സൂ ചേച്ചീ,
എന്റെ ഒരു കണ്ണു പോയാലും വേണ്ടില്യ... മറ്റവന്റെ രണ്ടു കണ്ണും പോയാ മതീന്നു കരുതുന്ന സമൂഹം...

മറിച്ചു ചിന്തിക്കാന്‍ സമയമായി എന്നറിയിച്ചുകൊണ്ട് പല ലക്ഷണങ്ങളും കണ്ടുതുടങ്ങിയിട്ടും
ഇപ്പഴും എന്നെ തല്ലണ്ടമ്മാവാ..ഞാന്‍ നന്നാവില്യ എന്നു പറയുന്ന ഞാനും...നമ്മളും....

Sat Dec 02, 02:01:00 pm IST  
Blogger സു | Su said...

സുകുമാരപുത്രന്‍ :) ഓരോരുത്തരും നന്നായാല്‍ മതി. മറ്റുള്ളവരെ നന്നാക്കാന്‍ ശ്രമിക്കാതെ. എന്നാല്‍ ലോകം നന്നാവില്ലേ?

qw_er_ty

Sat Dec 02, 07:26:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home