പൂജ്യം മുതല്‍ പത്തുവരെ
പൂജ്യം
ചേര്‍ച്ചയിലാണ് മെച്ചമെന്ന് കണ്ടെത്തിയ പൂജ്യം, മറ്റ് അക്കങ്ങളോടൊപ്പം ഒരുമയോടെ ജീവിച്ചു.
ഒന്ന്
കല്ലുകളോരോന്നും അഹല്യയെപ്പോലെ ശാപമോക്ഷം കൊതിച്ചു. പക്ഷെ രാമന് ഒന്നേ ഉണ്ടായിരുന്നുള്ളൂ.
രണ്ട്
കൈകള്‍ രണ്ടിന് പകരം കുറേ ഉണ്ടായിരുന്നെങ്കിലെന്ന് ദാനി കൊതിച്ചു. കള്ളനും.
മൂന്ന്
മൂന്ന് കണ്ണുകളുള്ള ദൈവത്തെ കൈകൂപ്പുന്നവന്‍, മൂന്ന് കണ്ണുള്ള തന്നെ വെട്ടിക്കൊല്ലുന്നെന്ന് തേങ്ങ പരാതി പറഞ്ഞു.
നാല്
യാതൊരു ആലോചനയുമില്ലാതെ നടന്നയാള്‍ നാല്‍ക്കവലയിലെത്തിയപ്പോള്‍, എങ്ങോട്ട് പോകണം എന്ന് തീരുമാനിക്കാനാവാതെ കുഴങ്ങി.
അഞ്ച്
അഞ്ചാമനോമനക്കുഞ്ചുവാണേ എന്ന് പാടിക്കൊടുത്ത അമ്മയോട്, ആകെയുള്ള പൊന്നുമോന്, എനിക്കും അഞ്ചാമനോമനക്കുഞ്ചുവായാല്‍ മതി എന്ന് പറഞ്ഞ് ശാഠ്യം പിടിച്ചപ്പോള്‍ അമ്മ ഞെട്ടി.
ആറ്
ആറും ആറും വേര്‍തിരിഞ്ഞ് യുദ്ധം തുടങ്ങിയപ്പോള്‍ വര്‍ഷം ധര്‍മ്മസങ്കടത്തിലായി.
ഏഴ്
ഏഴാം കടലിനക്കരെനിന്ന് രാജകുമാരന് വരുന്നത് നോക്കിയിരുന്ന്, വൃഥാവിലായപ്പോള്‍, അവള്‍ക്ക് പ്രതികാരദാഹിയായി ഏഴിലം പാലയില്‍ കാത്തിരിപ്പ് തുടരേണ്ടിവന്നു.
എട്ട്
പഠിക്കാതെ ലൈസന്‍സ് എടുക്കാന്‍ പോയി എട്ടെടുത്ത് കാണിച്ച് ആശുപത്രിയില്‍ എട്ട് ദിവസം കിടന്നു.
ഒമ്പത്
തിരിച്ചിട്ടാല്‍ വിലകുറയുമെന്നാരോ പറയുന്നത് കേട്ട് പേടിച്ച്, ഒമ്പതെന്ന അക്കം തലയുയര്‍ത്തിപ്പിടിച്ച് നിന്നു.
പത്ത്
പത്തില്‍ പത്ത് പൊരുത്തം എന്നെഴുതുന്നതിനിടയില്‍, മനപ്പൊരുത്തം ഇറങ്ങിപ്പോയത് ജ്യോത്സ്യന് കണ്ടില്ല.
Labels: കുഞ്ഞുചിന്ത
37 Comments:
സൂചേച്ചി,എന്തെഴുതിയാലും അതു സൂപ്പര്‍ ആക്കും.സമയമില്ലാത്ത സമയത്തു ഇതു വായിക്കേണ്ടിവന്നപ്പോള്‍ സങ്കടം വന്നു.......
സുചേച്ചി ഞാന്‍ ഒരു തുടക്കകാരനാണെ...ബ്ലോഗ് വായിച്ച് ശരിക്കും വണ്ടറടിച്ചു പോയി........ അപാരം
സു ചേച്ചി, രസകരമായിരിയ്ക്കുന്നു.... :-)
പത്തെനിക്കിഷ്ടമായി. ഇനി പതിനൊന്നെഴുതൂ..:)
സൂ, രസകരം.
ചേര്‍ച്ചയിലാണ് മെച്ചമെന്ന് കണ്ടെത്തിയ പൂജ്യം, മറ്റ് അക്കങ്ങളോടൊപ്പം ഒരുമയോടെ ജീവിച്ചു - നമുക്കും പൂജ്യത്തെ പോലെ ബുദ്ധിയുണ്ടാകട്ടെ.
സസ്നേഹം
ദൃശ്യന്‍
“പൂജ്യം മുതല്‍ പത്തുവരെ" യില്‍ പൂജ്യം ഇഷ്ടായി, പത്തും!
അതു മതി അല്ലേ?
:) കൊള്ളാം...എങ്കിലും എട്ട് അത്ര ശരിയായില്ല എന്നൊരഭിപ്രായമുണ്ട്...ബാക്കിയെല്ലാം കൊള്ളാം.
qw_er_ty
ഇനി പതിനൊന്ന് മുതല്‍ 20 വരെയാകട്ടെ.
ഇതു മനോഹരമായിട്ടുണ്ട്.ഒരു കവിത വായിക്കുന്ന്ന സുഖം.
:)
ഇഞ്ചിചേച്ചി ബഹളികളായ അക്ഷരങ്ങള്‍ക്കു പിറകെ, ഇവിടെ സൂവേച്ചി ദേ, അക്കങ്ങളുമായി മല്ലിടുന്നു... ഇനി എന്താണാവോ!
പൂജ്യം, ഒന്ന്, രണ്ട്, അഞ്ച്, പത്ത് ഇവയൊക്കെ ന്നന്നായി; മറ്റുള്ളവയെല്ലാം എന്തെങ്കിലുമെഴുതണമല്ലോ, ആതുകൊണ്ട് ഇതാവാം എന്നപോലെയായിപ്പോയി... :) ഏറ്റവും ബോറായിത്തോന്നിയത് എട്ടും ആറും.
--
ഒന്നും പൂജ്യവും പിന്നെ അതു രണ്ടും ചേര്‍ന്ന പത്തും ഏറ്റവും ഇഷ്ടപ്പെട്ടു.
എന്റെ കമന്റോ പത്താം കമന്റും. അത് പത്താം കമന്റാണെന്ന് പറഞ്ഞ കമന്റോ ഒന്നും ഒന്നും ചേര്‍ന്ന പതിനൊന്നാം കമന്റും :)
സൂ..നന്നായിരിക്കുന്നു..
സൂ...:)
എട്ടും പത്തുമാണു എനിയ്ക്ക് ഇഷ്ടമായത്..
എട്ടിന്റെ കഥ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്..ഹി ഹി.
:)
സുവേച്ചി, പൂജ്യവും അഞ്ചും പത്തും ഇഷ്ടപ്പെട്ടു...
വേര്‍ഡ് വെരി എടുത്തു കളഞ്ഞല്ലേ :)
ഇനി പതിനൊന്നു മുതല്‍ ഇരുപതു വരെയാകട്ടെ.
എഴുത്തുകാരി.
ഏഴുകൊള്ളാം - ഈയിടെ പാലയുടെ അടുത്തുകുടി കറണ്ട് കമ്പി വലിച്ചപ്പോ പേടിച്ചവള് ഇറങ്ങിപ്പോയെന്നു കേട്ടു ശരിയാണൊ സൂ?
സൂവിന്റെ ബ്ലോഗിലെ വെറൈറ്റി അപാരം തന്നെ.
നെക്സ്റ്റ് നംബര് പ്ലീസ്...
-സു-
സൂ ജി:)
ഒക്കെ നമ്പറാണല്ലേ... ഹി ഹി ഹി മനസ്സിലായി.
അഞ്ഞൂറാം പോസ്റ്റാവുമ്പോള്‍ പറയണേ... അല്ലാതെ, വാഗ്ജ്യോതി ഇന്നലെ ഒന്നാം പിറന്നാള്‍ മറന്നപോലെ ആവണ്ട... നാഴികക്കല്ലുകളിലും നമ്പറിടണമല്ലോ.
സൂ, പതിനൊന്നെഴുതാന് പറഞ്ഞത് അടുത്തത് പോരട്ടെയെന്ന അര്‍ത്ഥത്തിലാണ്. മറ്റൊന്നും കൊണ്ടല്ല.
ശരണ്യ - നന്ദി. ആദ്യത്തെ കമന്റിന്.
പഥികന് - സ്വാഗതം.
സൂര്യോദയം - നന്ദി.
കുട്ടമ്മേനോന്‍ - പതിനൊന്നിനു അടിയന്തിരം നടത്തും. അതിനു സമയം ആയില്ല.
ദൃശ്യന്‍ - നന്ദി.
കൈതമുള്ളേ - മതി. മതി.
മൂര്‍ത്തീ - എട്ട് ശരിയായില്ല അല്ലേ?
അനംഗാരീ - നന്ദി.
ഹരീ - എട്ടും ആറും ബോറായോ? സാരമില്ല.
വക്കാരീ - നന്ദി. കമന്റിന്റെ എണ്ണം പറഞ്ഞ് പിന്നേം കമന്റിട്ടോ? ഹിഹിഹി.
നജീം - നന്ദി.
സാരംഗീ - ഹിഹിഹി. സ്വന്തം കഥയാണോ?
മനൂ - :)
എഴുത്തുകാരീ - അതു വേണോ?
ദീപൂ - പലരും പറഞ്ഞു. എടുത്തുകളഞ്ഞു.
വെമ്പള്ളീ - ഓടിപ്പോയ്ക്കാണും. അവിടെയുണ്ടല്ലേ. ;)
സുനില്‍ - നെക്സ്റ്റ് നമ്പര്‍ പതിനൊന്നല്ലേ. ;)
ജ്യോതിര്‍മയി ജീ - ഒക്കെ നമ്പര്‍ അല്ല. പിറന്നാള്‍ ആരും ഓര്മ്മിപ്പിച്ചില്ലേ? അതു വല്യ കഷ്ടമായിപ്പോയി.
കുട്ടമ്മേനോന്‍ :) ഹിഹിഹി. മനസ്സിലായി. ഞാനും വെറുതേ പറഞ്ഞതാ. ഒന്നും വിചാരിക്കരുത്.
0 1 2 3 4 5 6 7 8 9 10
എനിക്കിത്രയേ അറിയുമായിരുന്നുള്ളൂ ഇതിനെ കുറിച്ച്. ഇതിനിടയില്‍ ഇത്രെം കൊണഷ്ട് എല്ലാം ഒളിച്ചിരിപ്പുണ്ടെന്നിപ്പൊ മനസ്സിലായി :)
-സുല്‍
പത്ത് മാത്രം കൊള്ളാം..
ബാക്കിയെല്ലാം ബാലരമയിലും മറ്റും വരുന്ന കുട്ടിക്കവിതകള്‍ പോലെ തോന്നി.
:)
സുല്‍ :)
വിനയന് :)
കുഞ്ഞുകാര്യങ്ങളെക്കുറിച്ചു ചിന്തിക്കാനും എഴുതാനും സുവിന് അസാധാരണമായ കഴിവുണ്ട്..... അഭിനന്ദനങ്ങള്‍.
ഓഫ്. ഈ പല ലേബലുകളില്‍ ഇവിടെയിടുന്ന പോസ്റ്റുകള്‍ പലതും പലബ്ലോഗുകളായിരുന്നെങ്കില് നന്നായിരുന്നേനേ എന്നു തോന്നി. (ഉദാഹരണത്തിന് കുഞ്ഞുചിന്തകള്ക്ക് ഒരു പ്രത്യേകബ്ലോഗ്.) ഒരുമിച്ചുകിടക്കുന്നതുകൊണ്ട് കുഴപ്പമുണ്ട് എന്നല്ല. സ്ഥലജലഭ്രാന്തിബാധിച്ച ചില ചര്‍ച്ചകള്‍ ഒഴിവാക്കാമായിരുന്നു.
മനൂ :) ശരിയാണ്. കുഞ്ഞുചിന്തകളും കവിതകളും കഥകളും തമ്മില്‍ തെറ്റിദ്ധരിക്കപ്പെടില്ലായിരുന്നു. പക്ഷെ, പരിഹസിക്കാന്‍ നടക്കുന്നവര്‍ക്ക് വായിക്കാന്‍ ഇനിയൊരു ബ്ലോഗ് കൂടെയോ? എന്റെ സന്തോഷത്തിന് എനിക്കീ ബ്ലോഗുകള്‍ മതി. പിന്നെ ഞാന്‍ വായിക്കുന്ന ബ്ലോഗുകളും. എന്തായാലും ബ്ലോഗിങ്ങ് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നേയില്ല. ഇഷ്ടമില്ലാത്തവര്‍ക്ക് വായിക്കുന്നത് നിര്‍ത്താം. അല്ലേ? മലയാളത്തില്‍ എന്തൊക്കെ മാസികകളും വാരികകളും ഇറങ്ങുന്നു. നമുക്കിഷ്ടമില്ലെന്ന് ഒരുവട്ടം തോന്നിയാല്‍ അത് വാങ്ങില്ല പിന്നെ. ആ സമയത്ത് വേറെ വാങ്ങി വായിക്കും. ബ്ലോഗിലും അത്രേ ഉള്ളൂ. നിര്‍ബ്ബന്ധമായിട്ട് വായിക്കണമെന്നില്ല. വേണ്ടാത്ത ബ്ലോഗ് ഒഴിവാക്കുക. ഇതൊക്കെ മനുവിനോട് പറഞ്ഞു എന്നേ ഉള്ളൂ. ഇതൊന്നും പറയാന്‍ മനു ചോദ്യം ചോദിച്ചിട്ടൊന്നുമില്ല. അതുകൊണ്ട് എന്തിനു പറഞ്ഞു എന്ന് തെറ്റിദ്ധരിക്കരുത്.
സൂ ഈ പോസ്റ്റ് എനിക്കിഷ്ടമായി.
ഇഷ്ടമില്ലാത്തവര്‍ വായിക്കണ്ട എന്നു പറയാനുള്ള സ്വാതന്ത്ര്യം എഴുത്തുകാരിക്കുണ്ട്. പക്ഷെ വിമര്‍ശനങ്ങള്‍ കുറച്ചു കൂടെ പോസിറ്റീവ് ആയി എടുത്തൂടെ..? സനുവിന്റെ പോസ്റ്റ് കണ്ട ആര്‍ക്കും മനസ്സിലാവുമായിരുന്നു അത് സൂവിന്റെ പോസ്റ്റ് ആയിരിക്കുമെന്ന്. ഇത്ര സീനിയര്‍ ആയ ബ്ലോഗര്‍ ഞങ്ങള്‍ക്കൊക്കെ മാതൃക ആവുകയല്ലേ വേണ്ടത്.
ചാത്തനേറ്: അഞ്ച് ഏറെയിഷ്ടപ്പെട്ടു :)
“യാതൊരു ആലോചനയുമില്ലാതെ നടന്നയാള്‍ നാല്‍ക്കവലയിലെത്തിയപ്പോള്‍, എങ്ങോട്ട് പോകണം എന്ന് തീരുമാനിക്കാനാവാതെ കുഴങ്ങി.“
ഇതാണ് എനിക്ക് ഏറ്റവും രസകരമായി തോന്നിയത്...
നന്നായിരിക്കുന്നു എന്നു പറയേണ്ടതില്ലല്ലോ.
:)
പൂജ്യത്തിന്റെ ഒരുമയും,
തേങ്ങയുടെ പരാതിയും,
നാല്ക്കവലയുടെ വിഭ്രാന്തിയും,
വിലകുറയുമെന്നറിയുന്നതിലെ നിവര്‍ന്നു നിപ്പും,
അറിയപ്പെടാതെ പോയ മനപ്പൊരുത്തവും,
സൂ, ഇഷ്ടമായി ചിന്തകള്‍.:)
ഇപ്പോള്‍ പുതിയ പോസ്റ്റൊക്കെ കാണല്‍ വൈകിയാണ്.
ഇതിഷ്ടമായി സൂ, പ്രത്യേകിച്ചു പൂജ്യത്തിന്റെ.
കുഞ്ഞു ചിന്തകള്‍ ഇനിയും എഴുതൂ...
:)
ഉണ്ണിക്കുട്ടന്, കുട്ടിച്ചാത്തന്, വേണുജി, ഇട്ടിമാളൂ, ശ്രീ, പി.ആര്,
നന്ദി. :)
ആ ഒമ്പതും, പത്തും / സംഭവം കലക്കി. ഈ കുഞ്ഞു വരികള്‍ എഴുതാന്‍ അപാരമായ ഒരു പാടവം തന്നെ വേണം.
ആരോ ഒരാള്‍ :) നന്ദി.
othiri ishtamaya oru post
Post a Comment
Subscribe to Post Comments [Atom]
<< Home