Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, July 26, 2007

കര്‍മ്മഫലം



വാല്മീകി, മുനിയാകുന്നതിനുമുമ്പ്, വനത്തിലൂടെ കടന്നുപോകുന്ന മുനിമാരേയും ആള്‍ക്കാരേയും ഉപദ്രവിച്ച്, അവരുടെ കൈയിലുള്ളതൊക്കെ തട്ടിപ്പറിച്ച് ജീവിക്കുന്ന മനുഷ്യനായിരുന്നു. അങ്ങനെ ഒരിക്കല്‍ സപ്തര്‍ഷികള്‍, ആ വഴിയിലൂടെ വരുകയും, വാല്മീകി, അവരെ ദ്രോഹിക്കാന്‍ തുനിയുകയും ചെയ്തു. കുടുംബംപുലര്‍ത്താന്‍ വേണ്ടി ചെയ്യുന്നതാണെന്ന് കേട്ടപ്പോള്‍ മുനിമാര്‍ ശാന്തതയോടെ പറഞ്ഞു.

“എങ്കില്‍ നീ ഞങ്ങള്‍ ചൊല്ലുന്നതു കേള്‍ക്കണം
നിന്‍ കുടുംബത്തോടു ചെന്നു ചോദിക്ക നീ
നിങ്ങളെച്ചൊല്ലി ഞാന്‍ ചെയ്യുന്ന പാപങ്ങള്‍
നിങ്ങള്‍ കൂടെ പകുത്തൊട്ടു വാങ്ങീടുമോ?
എന്നു നീ ചെന്നു ചോദിച്ചു വരുവോളം
നിന്നീടുമത്രൈവ ഞങ്ങള്‍ നിസ്സംശയം.”


വീട്ടില്‍ ചെന്നിട്ട് കുടുംബത്തോട്, അവര്‍ക്കുവേണ്ടി, അവരെ പോറ്റാന്‍ വേണ്ടി ചെയ്യുന്ന ഇതിന്റെ പങ്കുപറ്റി ജീവിക്കുന്ന അവര്‍, ഈ നീചകര്‍മ്മങ്ങളുടെ ഫലം അനുഭവിക്കേണ്ടിവന്നാല്‍, പകുത്ത് അനുഭവിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചിട്ട് വരുന്നതുവരെ ഇവിടെത്തന്നെ നില്‍ക്കാമെന്ന് മുനിമാര്‍ ഉറപ്പുകൊടുത്തു.

ഇഥമാകര്‍ണ്യ ഞാന്‍ വീണ്ടുപോയ് ചെന്നുമല്‍-
പുത്രദാരാദികളോടു ചോദ്യം ചെയ്തേന്‍
“ദുഷ്കര്‍മ്മസഞ്ചയം ചെയ്തു ഞാന്‍ നിങ്ങളെ-
യൊക്കെബ്‌ഭരിച്ചുകൊള്ളുന്നു ദിനം‌പ്രതി
തല്ഫലമൊട്ടു നിങ്ങള്‍ വാങ്ങീടുമോ?
മല്‍പ്പാപമൊക്കെ ഞാന്‍ തന്നെ ഭുജിക്കെന്നോ?
“സത്യം പറയേണ” മെന്നു ഞാന്‍ ചൊന്നതി
നുത്തരമായവരെന്നോടു ചൊല്ലിനാര്‍

നിത്യവും ചെയ്യുന്ന കര്‍മ്മഗുണഫലം

കര്‍ത്താവൊഴിഞ്ഞു മറ്റന്യന്‍ ഭുജിക്കുമോ?

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍

‍താന്താനനുഭവിച്ചീടുകെന്നേ വരൂ.

വാല്മീകി, സപ്തര്‍ഷിമാരുടെ വാക്കുപ്രകാരം, വീട്ടില്‍ പോയി, ഭാര്യയോടും മക്കളോടും ചോദിച്ചു.

“ഞാന്‍ നിങ്ങളെയൊക്കെ പരിപാലിക്കാന്‍ വേണ്ടി ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നു. കളവും, പിടിച്ചുപറിയും ചെയ്യുന്നു. ഇതിന്റെയൊക്കെ ഫലം അനുഭവിക്കാന്‍ കൂടെ നില്‍ക്കില്ലേ? ഈ ചെയ്തുകൂട്ടുന്നതിനൊക്കെ പാപങ്ങള്‍ ഞാന്‍ തന്നെ അനുഭവിക്കേണമോ?”

അവര്‍ പറഞ്ഞു, ചെയ്യുന്ന പ്രവര്‍ത്തികളുടെയൊക്കെ ഫലം, ചെയ്യുന്ന ആള്‍ തന്നെ അനുഭവിക്കേണം. നല്ലത് ചെയ്താലുളള നന്മ വേറെ ആര്‍ക്കെങ്കിലും കൊടുക്കുമോ എന്ന്.

അവരുടെ വാക്ക് കേട്ട്, താന്‍ ചെയ്തുകൊണ്ടിരുന്ന തെറ്റ്, വാല്മീകി തിരിച്ചറിയുകയും, മുനിമാരുടെ അടുക്കല്‍ ചെന്ന്, വിവരങ്ങള്‍ പറയുകയും ചെയ്തു. മുനിമാര്‍, നല്ലൊരു മനുഷ്യനാവാന്‍ ഉപദേശിക്കുകയും, മരാമരാ എന്ന് ജപിച്ച് ഇരിക്കാന്‍ പറഞ്ഞ്, പോവുകയും ചെയ്തു. അങ്ങനെ ഇരുന്ന് ജപിച്ച്, രാമരാമ എന്നായിത്തീരുകയും വാല്മീകി, നല്ലൊരു മുനി ആവുകയും ചെയ്തു.


നാം‍ ചിന്തിക്കേണ്ടത്:-


നമ്മുടെ പ്രവര്‍ത്തികള്‍ക്ക് ബലേഭേഷ് പറയാനും, പ്രോത്സാഹിപ്പിക്കാനും, നമ്മുടെ ചുറ്റും പലരും ഉണ്ടാവും. പക്ഷെ എന്ത് അനുഭവം ഉണ്ടായാലും അനുഭവിക്കേണ്ടത് നാം‍ തന്നെ. നമ്മുടെ പ്രവര്‍ത്തിയിലെ തിന്മയെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് വീണ്ടും വീണ്ടും അതുചെയ്യാന്‍ നമ്മെ ഉത്സാഹഭരിതരാക്കുന്നവരേയും, അതില്‍ നിന്നു മുതലെടുക്കുന്നവരേയും കുറിച്ച് നാം‍ ഒരു കാര്യം ഓര്‍ക്കാനുണ്ട്. ചീത്തപ്രവര്‍ത്തിയുടെ ചീത്തഫലം അനുഭവിക്കാന്‍ അവരൊന്നും ഉണ്ടാവില്ലെന്ന്. അത് തിരിച്ചറിയുമ്പോഴേക്കും സമയം വൈകിയാലും നഷ്ടം നമുക്കാവുമെന്ന്.


(ഈ രാമായണമാസത്തില്‍ അദ്ധ്യാത്മരാമായണത്തില്‍ നിന്ന്)

Labels: , ,

40 Comments:

Blogger Haree said...

“ആരെന്ത് ബ്ലോഗിയാലും കമന്റിയാലും കൈയ്യടിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും കുറേപ്പേര്‍ ഉണ്ടാവും; പക്ഷെ, ഒരാള്‍ എന്തെഴുതുന്നു എന്നനുസരിച്ചിരിക്കും അയാളുടെ വ്യക്തിത്വം മറ്റുള്ളവര്‍ മനസിലാക്കുന്നത്.”
ബൂലോകത്ത് ഇങ്ങിനെയും പറയാം, അല്ലേ? :)

ഓഫ്:ആര്‍ക്കൈവ്സ് ഇല്ലെന്നതല്ല പ്രശ്നം, അതില്‍ ഡേറ്റൊന്നും കാണുന്നില്ലല്ലോ, ആര്‍ക്കൈവ്സിന്റെ ഫോര്‍മാറ്റ് ഒന്നുമാറ്റിയാല്‍ മതിയാവും.
--

Thu Jul 26, 07:50:00 am IST  
Blogger സാല്‍ജോҐsaljo said...

കൂടുതല്‍ ഈ വിഷയത്തെക്കുറിച്ചെഴുതുമോ, കൂടുതല്‍ അറിയാനാ....


:)

Thu Jul 26, 09:38:00 am IST  
Blogger ദീപു : sandeep said...

ചിരിയ്ക്കുമ്പോള്‍ കൂടെ ചിരിയ്ക്കാന്‍....
... ... ...
... ... ... വരും.

എന്റെ വക ഒരു ഇസ്മൈലി---> :)

Thu Jul 26, 10:43:00 am IST  
Blogger Empty said...

su chechi,

superb!!!

Thu Jul 26, 10:49:00 am IST  
Blogger Santhosh said...

ഇപ്പോഴും ഓര്‍മ്മയുള്ള, ആദ്യമായിക്കേട്ട കഥകളിലൊന്നാണിത്.നന്ദി!

Thu Jul 26, 11:04:00 am IST  
Blogger ചീര I Cheera said...

കര്‍ക്കിടക മാസം കുട്ടിക്കാലത്ത് നല്ല രസമായിരുന്നു...
രാമായണം വായിയ്ക്കാ‍ന്‍ പുസ്തകം ഇല്ല ഇവിടെ...
ഇതു നന്നായി സൂ..

Thu Jul 26, 11:08:00 am IST  
Blogger G.MANU said...

eeyide aadhyamikathyileku thirinjo su.ji...

jai shree ram

Thu Jul 26, 11:29:00 am IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ ജി :)

ഇതു ഞാനും എഴുതണമെന്നു വിചാരിച്ചതായിരുന്നു...:) കഴിഞ്ഞകൊല്ലം.

ഇക്കൊല്ലം സമയം കിട്ടിയില്ല...ഒന്നും ആലോചിക്കാന്‍.

നന്ദി. ഇഷ്ടമായി പോസ്റ്റ്.

Thu Jul 26, 12:06:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

ഒരു കാര്യം കൂടി...

വാല്‍‌മീകി (വാല്മീകി) എന്നെഴുതിയാല്‍ കൂടുതല്‍ ശരി:)

“പുരാണം” എന്നാല്‍ ‘പുരാ അപി നവം‘ ആണോ ‘പഴയതാണെങ്കിലും പുത്തന്‍ ആയി തുടരുന്നത്?

Thu Jul 26, 12:11:00 pm IST  
Blogger വേണു venu said...

സ്ഥല കാല ഭേദങ്ങളൊന്നുമില്ലാത്ത
സാരോപദേശം.

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍

‍താന്താനനുഭവിച്ചീടുകെന്നേ വരൂ.
നല്ല പോസ്റ്റു്.:)

Thu Jul 26, 12:17:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

സു.. സമ്മതിച്ചിരിക്കുന്നു. സമയാസമയങ്ങളില്‍ ഇത്ര കൃത്യമായി ഓരോന്ന് തപ്പിയെടുത്ത് കൊണ്ടുവരുന്നതതിന്...

Thu Jul 26, 12:19:00 pm IST  
Blogger Sanal Kumar Sasidharan said...

എഴുത്തച്ചന്റെ രാമായണത്തില്‍നിന്നും വ്യാസന്റെ
ഭാരതം എത്രമികച്ചുനില്‍ക്കുന്നു എന്നുചിന്തിപ്പിക്കുന്നു ഈ വരികള്‍.വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി.
കര്‍മവും ഫലവും ഉണ്ടെന്നും അവനവന്‍ ചെയ്യുന്നതിനൊക്കെ അവനവനു തന്നെ ഫലം കിട്ടുമെന്നുമൊക്കെയുള്ള സാരോപദേശങ്ങളാണ്
രാമായണം നിറയെ.മര്യാദാരാമന്‍ എന്ന സങ്കല്‍പ്പം തന്നെ പഴം പുരാണങ്ങളെ അപ്പടി അനുസരിക്കുന്ന സല്‍ഗുണ സദാചാര സമ്പന്നതയുടെ അവനവനിസമാണ്.ഒരുതരം ഒതുങ്ങിക്കൂടല്‍.നീ ചെയ്യുന്നതിനു നീ, ഞാന്‍ ചെയ്യുന്നതിനു ഞാന്‍ എന്ന സങ്കുചിതത്വം.
എന്നാല്‍ ഭാരതവും അതിന്റെ നട്ടെല്ലായ ഗീഥയും നോക്കുക.കര്‍മം മാത്രമേയുള്ളു ഫലം എല്ലാം എനിക്കുള്ളതാണെന്ന് പ്രപഞ്ചരൂപനായ ഭഗവാന്‍ പറയുന്നു.നീ എന്നത് മായയാണെന്നും നീ ഒന്നും ചെയ്യുന്നില്ലെന്നും ഞാന്‍(പ്രകൃതി)നിനക്കാത്ത ഒന്നും നിനക്കു ചെയ്യാന്‍ എന്നല്ല ചിന്തിക്കാന്‍ പോലും കഴിയില്ല എന്നും പറയുന്നു.അവിടെ അവനവനിസമില്ല,വിശാലമായ പ്രപഞ്ചം മാത്രം.
പക്ഷേ നമ്മള്‍ മലയാളികള്‍ക്ക് ഇപ്പോഴും ഭാരതവും ഗീഥയും അത്ര പിടിച്ചിട്ടില്ല.കാരണം മറ്റൊന്നുമല്ല അടിമുടി പടര്‍ന്നുപോയ “സെല്‍ഫിഷ്നെസ്സ് “തന്നെ

Thu Jul 26, 01:44:00 pm IST  
Blogger മുസാഫിര്‍ said...

സൂ, ഇത് കണ്ടപ്പോഴാണ് കര്‍ക്കിടമായല്ലൊ എന്ന് ഓര്‍ത്തത്.കര്‍ക്കിടക്കഞ്ഞിയെക്കുറിച്ച് പോസ്റ്റ് ഇല്ലെ ? :-)

Thu Jul 26, 02:02:00 pm IST  
Blogger krish | കൃഷ് said...

എത്ര സമയോചിതമായ പോസ്റ്റ്.
അവരവര്‍ ചെയ്യുന്നത്... അവരവര്‍ തന്നെ അനുഭവിക്കണം.

Thu Jul 26, 03:05:00 pm IST  
Blogger വിനയന്‍ said...

മറ്റുള്ളവരുടെ വാക്ക് കേട്ട് സീതയെ കാട്ടില്‍ തള്ളിയ കര്‍മത്തിന് രാമന് കിട്ടിയ ഫലം എന്തായിരുന്നു ??
അവസാനത്തില്‍ നിങ്ങള്‍ ചിന്തിക്കേണ്ടത് എന്നതിന് പകരം നമ്മള്‍ ചിന്തിക്കേണ്ടത് എന്നാക്കി കൂടെ.

Thu Jul 26, 03:16:00 pm IST  
Blogger ശ്രീ said...

സൂവേച്ചി...

പണ്ടു കേട്ട കഥയെങ്കിലും (ഒരുവിധമെല്ലാവരും കേട്ടിരിക്കുമെന്നു തോന്നുന്നു)ഈ സന്ദര്‍ഭത്തില്‍ ഇതു നന്നായി യോജിക്കുന്നു...

Thu Jul 26, 05:02:00 pm IST  
Blogger സണ്ണിക്കുട്ടന്‍ /Sunnikuttan said...

സു

പോസ്റ്റ് കൊള്ളാം. ഇടക്കിടക്കു ഇമ്മാതിരിയുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ബ്ലോഗ്ഗേഴ്സിനു കൊടുക്കുന്നത് നല്ലതാണ്. അത്യാവശ്യം ബ്ലോഗ്ഗേഴ്സെങ്കിലും നന്നാവുമെങ്കില്‍. ഞാന്‍ സു വിന്റെ പോസ്റ്റ് എതിരായിട്ട് പറയുകയല്ല്, ഇതേ വിഷയമായതിനാല്‍ ഒരു കമന്റ് ആയിട്ട് പോസ്റ്റ് ചെയ്യാം എന്നു കരുതി.

രാമായണവും, കര്‍ക്കിടക മാസവും ഒക്കെ ആയപ്പോള്‍ എനിക്കൊരു സംശയം. നമ്മളൊക്കെ ശരിക്കും അന്ധവിശ്വാസികളായി മാറുകയാണോ? ഇപ്പോള്‍ ഇന്‍ഡ്യാക്കാരെ എവിടെ വച്ചും തിരിച്ചറിയാന്‍ ഒരു പ്രയാസവും ഇല്ല. കൈവിരലുകളില്‍ നോക്കിയാല്‍ മതി. പത്ത് വിരലുണ്ടെങ്കില്‍ എട്ടണ്ണത്തിലും കാണാം ഭാഗ്യ രത്ന‌ങ്ങളും ലക്കി സ്റ്റോണും ഒക്കെ. ജനങ്ങളെ അന്ധവിശ്വാസികളാക്കി മാറ്റി മറ്റുചിലര്‍ പണം കൊയ്യുന്നു.

നമുക്ക് കേരളത്തിലേക്ക് വരാം. ഇപ്പോള്‍ കര്‍ക്കിടക കഞ്ഞി റെഡിമെയ്ഡ് ആയി മെഡിക്കല്‍ ഷോപ്പില്‍ കിട്ടുന്നു. ഈ കഞ്ഞി കര്‍ക്കിടകമാസത്തില്‍ മാത്രം എന്താ കുടിക്കാന്‍ പറയുന്നതു? അല്ലതെ കുടിച്ചാല്‍ തൊണ്ടയ്ക്ക് താഴോട്ട് പോകില്ലായെന്നുണ്ടോ? അതു വേറൊരു കച്ചവടം.

കര്‍ക്കിടകമാസം രാമായണ മാസം. ഈ ക്യാപ്ഷന്‍ ഉള്ളതുകൊണ്ട് എല്ലാവര്‍ഷവും ആരു പബ്ലിഷ് ചെയ്താലും രാമായണത്തിനു നല്ല ചിലവ്. രാമായണം എഴതുന്നതിന് മുന്‍പ് വാല്‍മീകി നാരദരോട് ചോദിച്ചുവത്രെ, രാമായണത്തിനു പറ്റിയ ഒരു ഹീറോ യെ നിര്‍ദ്ദേശിക്കാന്‍. അങ്ങനെ നാരദരാണ് "ഉത്തമ പുരുഷന്‍" എന്ന വിളിക്കുന്ന ദശരഥപുത്രന്‍ സാക്ഷാല്‍ ശ്രീരാമനെ കാണിച്ചു കൊടുത്തത്. അതില്‍ പരാമര്‍ശിക്കുന്ന രാമരാജ്യം പ്രസവിക്കാന്‍ ഭാരതത്തില്‍ കുറച്ചു പേരെങ്കിലും പേറ്റുനോവനുഭവിക്കുന്നു. എന്താണ് രാമരാജ്യം.? ചാതുര്‍‌വര്‍ണ്ണ്യങ്ങള്‍ നിറഞ്ഞ രാജ്യം, അതാണൊ നമുക്കു വേണ്ടതു?

"ചാതുര്‍‌വണ്യം ച ലോകേസ്മിന്‍
സ്വേ സ്വേ ധര്‍മേ നിയോക്ഷ്യതി"

ഭാഗവതത്തിലൊരു സത്യം പറയുന്നുണ്ട്, ശുകമഹര്‍ഷി പരീക്ഷിത്തിനോട് എല്ലാ അവതാര കഥകളും പറഞ്ഞതിനു ശേഷം ഇങ്ങനെ പറയുന്നു.

"കഥാ ഇമാസ്തേ കഥിതാ മഹീയസാം
വിതായ ലോകേഷു യശഃ പരേയുഷാം
വിജ്ഞാനവൈരാഗ്യവിവക്ഷയാ വിഭോ
വചോ വിഭുതീര്‍ ന തു പാരമാര്‍ഥ്യം."

(ലോകത്തില്‍ കീര്‍ത്തി അവശേഷിപ്പിച്ചുപോയ മഹാന്മാരുടെ ഇപ്പറഞ്ഞ കഥകളെല്ലാം അങ്ങേക്ക് ജ്ഞാനവും വൈരാഗ്യവും ഉണ്ടാക്കാന്‍വേണ്ടി കെട്ടിച്ചമച്ചവയാണ്. ഒന്നും സത്യമല്ല.)

സത്യമെല്ലാം മൂടിവച്ചു നമ്മള്‍ ഇരുട്ടിലേക്ക് നടക്കുന്നു.

ഇപ്പോള്‍ ഏറ്റവും നല്ല മാര്‍ക്കെറ്റിംഗ് ഉള്ള ബിസിനസ്സ് ആണ് ഭക്തി.

Thu Jul 26, 06:07:00 pm IST  
Blogger സാരംഗി said...

പോസ്റ്റിനൊപ്പം കമന്റുകളും വായിച്ചുകഴിഞ്ഞപ്പോല്‍ തോന്നിയ ചിലവരികള്‍ കുറിക്കുന്നു.
രാമായണവും, ബൈബിളും, ഖുര്‍ ആനും ഒക്കെ വായിച്ച് ഒരാളെങ്കിലും നനായാല്‍ അതൊരു നല്ല കാര്യമല്ലെ? പിന്നെ പുരാണത്തിലുള്ളവരൊക്കെ ചീത്തയോ നല്ലതോ എന്നൊക്കെപ്പറയാന്‍ നമുക്ക് എന്ത് അറിവാണുള്ളത്? ഇന്നിന്റെ കാഴ്ചപ്പാടിലൂടെ ഒരു പുരാണത്തെയും നമുക്ക് അളക്കാന്‍ കഴിയില്ല. ഓരോ കാലത്തിനും അതിന്റേതായ ആചാരങ്ങളും പ്രമാണങ്ങളും കാണും. നൂറ്റാണ്ടുകള്‍ക്ക് ശേഷം അത് നന്നായില്ല എന്നൊക്കെ പറയുന്നതില്‍ വല്ല യുക്തിയുമുണ്ടോ?
കൃഷ്ണന്‍ വിചാരിച്ചാല്‍ മഹാഭാരത യുദ്ധംതന്നെ ഒഴിവാക്കാമായിരുന്നു എന്ന് പറയുന്നവരുണ്ട്.
പക്ഷേ അന്നത്തെ ഒരു രീതിയില്‍ , ക്ഷത്രിയകുല മര്യാദകളില്‍ അത് ആവശ്യമായിരുന്നിരിക്കണം..
അങ്ങനെ ചിന്തിക്കുമ്പോള്‍ രാമയണം മാത്രമല്ല ഒരു പുരാണ ഗ്രന്ഥവും തെറ്റാണെന്ന് നമുക്ക് പറയാനൊക്കില്ല.
നാം ഇന്ന് ചിന്തിക്കുന്ന രീതിയില്‍ അവരെക്കൊണ്ട് ചിന്തിപ്പിക്കാനും സാധ്യമല്ല.
രാമായണം എന്നാല്‍തന്നെ രാമന്റെ അയനം ആണ്. അതിനുപറ്റിയ ഹീറോ രാമനല്ലാതെ പിന്നെ ആരാണ്‌.

പിന്നെ ഭക്തിയുടെ മറവിലുള്ള കച്ചവടക്കണ്ണുകള്‍ ഒഴിവാക്കേണ്ടത് തന്നെ. രത്ന മോതിരങ്ങളും ലോക്കറ്റുകളും ഒക്കെ..അതുപോലെ രാമരാജ്യത്തിനും ഇനി യാതൊരു പ്രസക്തിയും ഇല്ല.
:)

പോസ്റ്റ് ഇഷ്ടപ്പെട്ടു സൂ..കര്‍ക്കിടകത്തിനു പറ്റിയ പോസ്റ്റ്.

( ഇതിന്റെ പേരില്‍ ഇടിച്ച് എന്റെ പരിപ്പെടുക്കരുത് . പ്ലീസ്)

Thu Jul 26, 09:51:00 pm IST  
Blogger സു | Su said...

ഹരീ :) ആദ്യത്തെ അഭിപ്രായത്തിന് നന്ദി. ഹരിയുടെ അഭിപ്രായം ശരി തന്നെ. പക്ഷേ, ബൂലോകത്തിന്റെ കാര്യം പറയാന്‍ ഞാനാളല്ല. ഭൂലോകത്തില്‍ ഇങ്ങനെ ആയാല്‍ നന്നായിരിക്കും എന്ന് എന്റെ അഭിപ്രായം. കുറേക്കാലം കഴിഞ്ഞുനോക്കുമ്പോള്‍, അയ്യേ, എന്ന് എനിക്കു തോന്നാത്ത, മറ്റുള്ളവരെ കാണിക്കുമ്പോള്‍ ചമ്മല്‍ വരാത്ത പോസ്റ്റുകള്‍ എന്റെ ബ്ലോഗില്‍ ഉണ്ടാവണമെന്ന് എന്റെ ആശ.

ആര്‍ക്കൈവ്സ് വര്‍ഷക്കണക്കിനാണല്ലോ ഉള്ളത്.

സാല്‍ജോ :) കൂടുതല്‍ എന്താണെന്നു പറഞ്ഞാല്‍, അറിയുമെങ്കില്‍ തീര്‍ച്ചയായും എഴുതാം. ഇത് രാമായണത്തില്‍ അല്‍പ്പം ഭാഗം ആണ്. ഗദ്യം ഞാന്‍ എന്റെ ഭാഷയില്‍ എഴുതിയതും.

ഇത്തിരിവെട്ടം :)

എം‌പ്റ്റി :)

സന്തോഷ് :) നന്ദി.

ദീപൂ :)

പി. ആര്‍ :) രാമായണം വിക്കിയില്‍ വായിക്കൂ.
http://ml.wikisource.org/wiki/Main_Page

മുഴുവന്‍ ആവുന്നേയുള്ളൂ.

മനൂ :) ഇല്ലില്ല. ജയ് ശ്രീരാം.

ജ്യോതിര്‍മയീ ജീ :) കൈപ്പള്ളി കേള്‍ക്കണ്ട. ;) ജ്യോതി ജി എഴുതിയിരുന്നെങ്കില്‍ വളരെ നന്നാവുമായിരുന്നു.

വേണു ജി :) നന്ദി.

ഇട്ടിമാളൂ :) തപ്പിയെടുക്കാന്‍ ഞാനെന്താ പാതാളക്കരണ്ടിയോ? ഇട്ടിമാളൂ, നിന്നെ ഞാന്‍ തട്ടും മാളൂ. ഹിഹിഹി.

സനാതനന്‍ :) നന്ദി. തിന്മയും നന്മയും ഒന്നും ആരും പകുക്കില്ല. തിന്മ പകുക്കാന്‍ ആരും തയ്യാറാവില്ല, നന്മ പകുത്തുകൊടുക്കാന്‍ ആര്‍ക്കും മനസ്സുണ്ടാവില്ല. അവനവനിസം തന്നെയാവും. ഗീത മനസ്സിലാക്കാന്‍ തുടങ്ങിയതേയുള്ളൂ.

മുസാഫിര്‍ :) കര്‍ക്കിടകക്കഞ്ഞി പായ്ക്കറ്റില്‍ അല്ലേ ഇപ്പോള്‍.

കൃഷ് :) നന്ദി.

വിനയന്‍ :) രാമന് ദുഃഖം ഉണ്ടായിക്കാണും. നിങ്ങള്‍ എന്നതിനുപകരം നമ്മള്‍ എന്നായിരുന്നു വേണ്ടിയിരുന്നത്. ഞാന്‍ ചിന്തിച്ചതുകൊണ്ട്, നിങ്ങള്‍ എന്നെഴുതി എന്നേ ഉള്ളൂ. നന്ദി.

ശ്രീ :)

സണ്ണിക്കുട്ടാ :) അന്ധവിശ്വാസം എന്നു പറയാന്‍ പറ്റില്ല. ഓരോരുത്തര്‍ക്കും ഓരോ വിശ്വാസം വലുത്. അത് മറ്റു പലരും മുതലെടുക്കുന്നു എന്നത് സത്യം.

കര്‍ക്കിടകത്തിലാണ് വീട്ടിലിരിപ്പ്. അപ്പോഴാണ് കഞ്ഞി കുടിക്കേണ്ടത്. വേനലിന്റെയൊക്കെ ചൂട് കഴിഞ്ഞുവരുന്നതുകൊണ്ടും കൂടെയാവും.

http://suryagayatri.blogspot.com/2006/08/blog-post_14.html

മാര്‍ക്കറ്റിംഗ് ഉള്ള ഭക്തിയെക്കുറിച്ച് ഈ പോസ്റ്റില്‍ ഉണ്ട്. ആള്‍ദൈവങ്ങളിലെ അമിതവിശ്വാസം.

ഭാഗവതത്തില്‍ പറയുന്നതിനെപ്പറ്റിയൊക്കെ പറയണമെങ്കില്‍, ഞാന്‍ ഇനീം കുറേ വായിച്ചാലേ പറ്റൂ.



സാരംഗീ :) അത് വായിച്ച് നന്നായാല്‍ നല്ല കാര്യം തന്നെ. ഓരോ കാലത്തില്‍ ഓരോ പ്രമാണം വരുന്നതുകൊണ്ടാണല്ലോ, പഴയതിനെ തെറ്റായിരുന്നു എന്ന് വ്യാഖാനിക്കാന്‍ ശ്രമിക്കുന്നത്. നല്ലതോ ചീത്തയോ എന്ന് പറയാന്‍ നമുക്ക് അവകാശമില്ലെന്നതാണ് ശരി. അക്കാലത്ത് അതാവും ശരി.

Thu Jul 26, 10:26:00 pm IST  
Blogger മയൂര said...

കര്‍ക്കിടക മാസം, രാമായണ മാസം, നല്ല പോസ്റ്റ്.........നന്ദി:)

Fri Jul 27, 07:47:00 am IST  
Blogger sreeni sreedharan said...

സൂചേച്ചീ,
എല്ലായിടത്തും വാല്മീകി എന്നല്ല, രത്നാകരന്‍ എന്നായിരുന്നു വേണ്ടിയിരുന്നത്. കൊടും തപസ് ചെയ്ത് ചിതൽപ്പുറ്റികത്തുനിന്നും വന്നതിനു കൊണ്ടാണ് വാല്മീകി എന്ന പേര് കിട്ടിയത്.

വേറൊരു സംശയം:എന്തെങ്കില്‍ കര്‍മ്മഫലത്തിനു വേണ്ടിയാണൊ ഇതില് പോസ്റ്റുകള് വരുമ്പോ പലയിടത്തും സ്മൈലികളുടെ എണ്ണം കൂടുന്നത്??
-പച്ചാളം

Fri Jul 27, 01:24:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: രാമായണ മാസത്തിനു ചേര്‍ന്ന ഉപദേശം.

Fri Jul 27, 02:16:00 pm IST  
Blogger സു | Su said...

മയൂര :) വായിക്കാന്‍ എത്തിയതില്‍ സന്തോഷമുണ്ടേ.


മിസ്റ്റര്‍ പച്ചാളം, വളരെക്കാലത്തിനുശേഷം ഈ ബ്ലോഗിലെ കമന്റ് ബോക്സില്‍ താങ്കളുടെ മുഖം കാണാന്‍ പറ്റിയതില്‍ വളരെ സന്തോഷം ഉണ്ട്. വാല്മീകി മുനിയാവുന്നതിനുമുമ്പ് എന്നാണു ഈ
ലേഖനത്തിന്റെ തുടക്കം. വായിച്ചുകാണുമല്ലോ. വേണമെങ്കില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ പേരു രത്നാകരന്‍ എന്നായിരുന്നു എന്നു ചേര്‍ക്കാമായിരുന്നു. അതിന്റെ ആവശ്യം തോന്നിയില്ല.

അടുത്തത്, ഇതിലെ പോസ്റ്റുകള്‍ വരുമ്പോള്‍ കര്‍മ്മഫലത്തിനുവേണ്ടിയാണോ സ്മൈലികള്‍ കൂടുതല്‍ വരുന്നത് എന്ന ചോദ്യം മുഴുവനങ്ങോട്ട് മനസ്സിലായില്ല. വായിക്കുന്നവര്‍ക്ക് സ്മൈലി ഇട്ടുപോകണം എന്ന് തോന്നുന്നുണ്ടാവും. എനിക്ക് സന്തോഷം ഉണ്ടാകും അത് കാണുമ്പോള്‍. കാരണം ഈ ബ്ലോഗിലെ പോസ്റ്റ് വായിച്ച്, ഒരു സ്മൈലി എങ്കിലും എനിക്കു പ്രതിഫലം തരണമെന്നു അവരുടെ മനസ്സിനു തോന്നിയല്ലോന്നോര്‍ത്ത്. എല്ലാവര്‍ക്കും എന്നെപ്പോലെ, കമന്റ് വെക്കാന്‍ നേരം കാണില്ല എന്നും വിചാരിക്കും. അവരിട്ടു പോകുന്ന സ്മൈലി കാണുമ്പോള്‍ എനിക്കുണ്ടാവുന്ന സന്തോഷം, അവരുടെ കര്‍മ്മത്തില്‍ ചെറുതെങ്കിലും നല്ല ഫലമേ കൊടുക്കൂ എന്നെനിക്ക് വിശ്വാസമുണ്ട്. പിന്നെ, ഞാന്‍ ആര്‍ക്കെങ്കിലും സ്മൈലി ഇടുന്നുണ്ടെങ്കില്‍, അത് അഭിനയം ഒന്നുമല്ല. ആണെങ്കില്‍, ഞാന്‍ ചിരിക്കാന്‍ കഴിയുമോന്നു നോക്കിയതാന്നു അവിടെത്തന്നെ പറയും. പിന്നെ വായിച്ചു, നന്നായിട്ടുണ്ട് എന്നാവര്‍ത്തിക്കേണ്ടെന്ന് കരുതി, പോസ്റ്റിനെപ്പറ്റി വേറെ അഭിപ്രായം ഒന്നുമില്ലെങ്കില്‍ ഞാന്‍ ഒരു സ്മൈലി ഇടാറുണ്ട്.

പിന്നെ, എന്നോട്, എന്റെ പോസ്റ്റുകളെപ്പറ്റി എന്തെങ്കിലും പറയാന്‍ മടിച്ചിട്ട് സ്മൈലി ഇട്ടുപോകുന്നതാണോയെന്ന് മിസ്റ്റര്‍ പച്ചാളത്തിനു സംശയമോ, ഉറപ്പോ ഉണ്ടെങ്കില്‍ അവരോടു ചോദിക്കുക. അല്ലെങ്കില്‍ അവരുടെ മനസ്സറിയാന്‍ പ്രശ്നം വെക്കാന്‍ ജ്യോതിഷം പഠിക്കുക. ആരുടേയും, വ്യക്തിവിരോധം തീര്‍ക്കാനല്ലാത്ത ഏതു കമന്റുകളും എനിക്കിഷ്ടമാണ്. പക്ഷെ ചിലര്‍ അതിനുമാത്രം കമന്റ് ചെയ്യുന്നുവെന്നും അറിയാം.

കുട്ടിച്ചാത്തന്‍ :)

Fri Jul 27, 03:08:00 pm IST  
Blogger സു | Su said...

മിസ്റ്റര്‍ പച്ചാളത്തിനോട് ഒന്നുകൂടെ പറയാന്‍ ഉണ്ട്. രാമായണമാസം എന്നും പറഞ്ഞ് കര്‍മ്മം, ഫലം എന്നും പറഞ്ഞ് ഒരു പോസ്റ്റ് തട്ടിക്കൂട്ടിയതൊന്നുമല്ല. കഴിഞ്ഞവര്‍ഷവും ഞാന്‍ രാമായണമാസത്തില്‍ ഒരു പോസ്റ്റ് വെച്ചിരുന്നു. ഇപ്രാവശ്യം നേരത്തെ വെക്കാന്‍ പറ്റിയില്ല. അത്രേ ഉള്ളൂ. (ചോദ്യം ഇല്ലെങ്കിലും അറിയിപ്പായി കൂട്ടിയാല്‍ മതി.)

Fri Jul 27, 03:14:00 pm IST  
Blogger മഴത്തുള്ളി said...

സൂ,

വളരെ ഗംഭീരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍. :)

ഓ.ടോ. : പാവം പച്ചാളം ;)

Fri Jul 27, 03:28:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

സനാതനനും കൂടി വായിക്കാന്‍ രാമായണത്തില്‍ നിന്നും എടുത്തെഴുതുന്നത്--

“........
സാരജ്ഞനായ നീ കേള്‍ സുഖദുഃഖദം
പ്രാരബ്ദ്ധമെല്ലാമനുഭവിച്ചീടണം
കര്‍മ്മേന്ദ്രിയങ്ങളാല്‍ കര്‍ത്തവ്യമൊക്കവേ
നിര്‍മ്മായമാചരിച്ചീടുകെന്നേ വരൂ
കര്‍മ്മങ്ങള്‍ സംഗങ്ങളൊന്നിലും കൂടാതെ
കര്‍മ്മഫലങ്ങളില്‍ കാംക്ഷയും കൂടാതെ
കര്‍മ്മങ്ങളെല്ലാം വിധിച്ചവണ്ണം പര-
ബ്രഹ്മണി നിത്യേ സമര്‍പ്പിച്ചുചെയ്യണം....
......
.....
ഇത് രാമായണത്തിലെ അയോധ്യാകാണ്ഡത്തിലെ ലക്ഷ്മണോപദേശത്തില്‍ കാണാം. ഇതുപോലെ വേറേയുമുണ്ട്, ധാരാളം...സ്വാര്‍ഥതയോ അവനവനിസമോ അല്ല രാമായണത്തില്‍ നിന്നും പഠിക്കേണ്ട പാഠം.

(വ്യാസന്റെ മഹാഭാരതം മോശമാണെന്ന് ഞാനിപ്പറഞ്ഞതിനര്‍ഥമില്ല).

Fri Jul 27, 03:45:00 pm IST  
Blogger sreeni sreedharan said...

ഇന്ബോക്സില്‍ മറുമൊഴിയില്‍ നിന്നുള്ള‘സു‌ |Su’ വിന്‍റെ സ്മൈലിയോ കമന്‍റോ കൂടുതല്‍ കാണുന്ന ദിവസം സൂചേച്ചീഡെ ബ്ലോഗില്‍ പുതിയ് പോസ്റ്റ് ഉള്ളതായിട്ട് കണ്ടിട്ടുണ്ട്,അത് മനപ്പൂര്‍വ്വമാണോന്ന് സംശയം തോന്നി..
ഇത്രെം നീളത്തിലുള്ള കലിപ്പ് നിറഞ്ഞ് മറുപടികള്‍ കണ്ടപ്പൊ എന്‍റ സംശയമൊക്കെ മാറി., കര്‍മ്മഫലം
-മിസ്റ്റര്‍ പച്ചാളം

Fri Jul 27, 06:21:00 pm IST  
Blogger നന്ദു said...

സൂ, നല്ലപോസ്റ്റ് :)
(ഓ:ടോ. നല്ലതാണെന്ന അഭിപ്രായം ഈ പോസ്റ്റില്‍ ‌‌“നന്ദു‌‌“ വിനെഴുതാന്‍ പാടില്ല. അങ്ങനെയെഴുതുമ്പോള്‍ നന്ദു “സംഘപരിവാറുകാരനായിപ്പോകും!.)എന്നാലും സൂ കര്‍ക്കിടകമാസത്തില്‍ വീണ്ടും രാമായണത്തിനൊരു കുറിപ്പെഴുതിയത് നന്നായി.‍

Fri Jul 27, 06:35:00 pm IST  
Blogger സു | Su said...

മിസ്റ്റര്‍ പച്ചാളം, കഷ്ടം എന്നൊരു വാക്ക് പണ്ട് ഇല്ലായിരുന്നെങ്കില്‍ ഞാനിപ്പോ കണ്ടുപിടിച്ചേനെ. താങ്കളോട് പറയാന്‍. മറുമൊഴിയില്‍ എന്റെ കമന്റ് മറ്റുള്ള ബ്ലോഗില്‍ കാണുമ്പോള്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ഉണ്ടാവുമെന്നോ? ബ്ലോഗ് തുടങ്ങി ഇത്രേം നാളായിട്ട്, ഞാന്‍ ഈരണ്ട് ദിവസം കൂടുമ്പോള്‍, അല്ലെങ്കില്‍ മൂന്ന് ദിവസം കൂടുമ്പോള്‍ പോസ്റ്റ് വെക്കുന്നുണ്ട്. അറിയില്ലെങ്കില്‍, ശ്രദ്ധിച്ചില്ലെങ്കില്‍ പറഞ്ഞുതരാം. മുന്നിലെ പോസ്റ്റിന്റെ കമന്റ് നിലവാരം നോക്കിയല്ല ഞാന്‍ പോസ്റ്റ് വെക്കുന്നത്. ഞാന്‍ പോസ്റ്റ് വെച്ചാല്‍ അതിനു കമന്റ് കിട്ടാനുമല്ല മറ്റു ബ്ലോഗില്‍ പോയി കമന്റ് ഇടുന്നത്. ബൂലോഗത്തിലേക്കു വന്നതുമുതല്‍ സകലരുടേം ബ്ലോഗില്‍ കമന്റ് ഇടാറുണ്ട്. ഇപ്പോഴാണ് അത് കുറച്ചത്. പലര്‍ക്കും ഇനി, തന്റെ പോസ്റ്റില്‍ ഞാന്‍ കമന്റ് വെക്കുന്നത് ഇഷ്ടമായില്ലെങ്കിലോ എന്ന് പേടിച്ചിട്ട്.

പണ്ട് പിന്മൊഴിയിലേക്ക് കമന്റ് പോകാതിരിക്കാന്‍ qwerty വെച്ചാല്‍ മതിയായിരുന്നു. ഇപ്പോ മറുമൊഴിയിലേക്ക് പോകാതിരിക്കാന്‍ എന്താണു ചെയ്യേണ്ടതെന്നു പറഞ്ഞാല്‍ ഉപകാരം. ഇനി എന്റെ കമന്റുകള്‍ വന്നിട്ട്, മറുമൊഴിയില്‍ വല്ല വെള്ളപ്പൊക്കമോ ഭൂകമ്പമോ വരേണ്ട. എന്തായാലും ഹിന്റ് തന്നതിനു നന്ദിയുണ്ട്. ഇനി അവിടേക്ക് കമന്റ്റ് വരാതിരിക്കാനുള്ള സൂത്രം കൂടെ പറഞ്ഞുതന്നാല്‍ ഉപകാരം. തനിമലയാളത്തില്‍ വരുന്ന, എനിക്ക് കമന്റ് ഇടാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നു തോന്നുന്ന എല്ലാ പോസ്റ്റിലും ഞാന്‍ കമന്റിടും. അല്ലെങ്കില്‍ അവര്‍ പറയണം. എന്റെ കമന്റ് അവരുടെ പോസ്റ്റിനു ആവശ്യമില്ലെന്ന്. എനിക്കു കമന്റ് ഒരു ദിവസം അരമണിക്കൂര്‍ ഇരുന്നു ഇടണം എന്നൊന്നും ഇല്ല. പക്ഷെ ഒരുമിച്ച് വായിക്കുമ്പോള്‍, എല്ലാവരുടേം ബ്ലോഗില്‍ ഒരുമിച്ച് കമന്റ് ഇടാമല്ലോ എന്നു വിചാരിക്കും. ഇനി ഇത്തരം വൃത്തികെട്ട വര്‍ത്തമാനം പറയുന്നതിന് മുമ്പ് എന്റെ ബ്ലോഗ് മൊത്തം നോക്കുക. മിക്കവാറും ഈ രണ്ടുദിവസം കൂടുമ്പോള്‍ ഞാന്‍ പോസ്റ്റ് വെക്കാറുണ്ട്. കമന്റ് എല്ലാരുടേം ബ്ലോഗില്‍ വായിക്കുന്നതിനനുസരിച്ച് വെക്കാറുണ്ട്. ദിവസവും.
കമന്റ് മറുമൊഴിയില്‍ കൂടുതല്‍ കാണുന്നു എന്നു പറഞ്ഞപ്പോ എനിക്കു സങ്കടായി കേട്ടോ. വായിക്കാന്‍ പറ്റാത്ത ചവറു കമന്റൊന്നും അല്ലല്ലോ ഞാന്‍ ഇടുന്നത്. എന്നാലും ഇനി സൂക്ഷിച്ചോളാം. എന്തായാലും എന്റെ ബ്ലോഗിലെ കമന്റ് അങ്ങോട്ട് സെറ്റ് ചെയ്തുവെക്കാന്‍ തോന്നാഞ്ഞത് നന്നായി. എന്നും എന്റെ ബ്ലോഗും പോസ്റ്റും, അതിലെ കമന്റും കണ്ട് മറുമൊഴി നോക്കുന്നവര്‍ക്ക് അരിശം വരേണ്ടല്ലോ.

നന്ദൂ :) നന്ദി.

Fri Jul 27, 07:27:00 pm IST  
Blogger ചീര I Cheera said...

സൂ...
ലിങ്കിനു നന്ദി പറയാന്‍ വന്നതാ..
അറിഞ്ഞിരുന്നില്ല അത്, വളരെ സന്തോഷം തോന്നി..
നന്ദി ട്ടൊ.

Fri Jul 27, 08:06:00 pm IST  
Blogger കരീം മാഷ്‌ said...

വായിച്ചതു വൈകിയാണ്‌.
നന്നായിരിക്കുന്നു.
താല്‍ക്കാലിക നേട്ടങ്ങളില്‍ സ്വയം മറക്കുമ്പോള്‍ ഓര്‍ക്കാന്‍ തിരുത്താനും ഇതുപോലെ ഇതിഹാസങ്ങളിലെ വരികള്‍ സഹായിക്കും.

Sat Jul 28, 11:05:00 am IST  
Blogger മെലോഡിയസ് said...

സൂ ചേച്ചി..നന്ദി..ഇങ്ങനെ ഇടക്ക് ഇടക്ക് ഓരോ ഓര്‍മ്മപ്പെടുത്തലിന്.

പിന്നെ ഹരിയുടെ കമന്റും ഇഷ്ട്ടായി..

Sat Jul 28, 03:42:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

സണ്ണിക്കുട്ടനും കൂടി വായിക്കാന്‍ -
ഭാഗവതത്തില്‍ താഴെക്കാണുംവിധം പറഞ്ഞിട്ടുണ്ട്.

"കഥാ ഇമാസ്തേ കഥിതാ മഹീയസാം
വിതായ ലോകേഷു യശഃ പരേയുഷാം
വിജ്ഞാനവൈരാഗ്യവിവക്ഷയാ വിഭോ
വചോ വിഭുതീര്‍ ന തു പാരമാര്‍ഥ്യം."

ഇതിന്റെ താല്പര്യം--
ഹേ പരീക്ഷിത്തേ ഇത്രയും വംശങ്ങളിലെ ഇത്രയനവധി രാജാക്കന്മാരുടെ (നവമസ്കന്ധത്തില്‍ എത്രയോ രാജാക്കന്മാരുടെ വംശവര്‍ണ്ണനയാണു പ്രധാനവിഷയം) കഥകളെല്ലാം പറഞ്ഞതെന്തിനാണെന്നോ... നോക്കൂ എത്രയെത്ര മഹാരഥന്മാരായ രാജാക്കന്മാര്‍ നമുക്കുണ്ടായിരുന്നു! അവരൊക്കെ ഇന്നെവിടെപ്പോയി? എല്ലാവരും മണ്മറഞ്ഞു. അധികാരവും ഐശ്വര്യവും ഒന്നും പരമാര്‍ഥമല്ല, ശാശ്വതമല്ല, ഈ ജീവിതം-അഥവാ ഈ ശരീരം ശാശ്വതസത്യമല്ല... വെറും ക്ഷണികമായ നിലനില്‍പ്പേ ശരീരത്തിനുള്ളൂ....
അതുകൊണ്ട്, ശരീരത്തിനെ ലാളിച്ചുലാളിച്ചും ദേഹാഭിമാനത്തെ വളര്‍ത്തിക്കൊണ്ടുവരേണ്ടതില്ലെന്നും ദേഹം നശിക്കുന്നതില്‍ ദുഃഖിക്കേണ്ടതില്ലെന്നും ...

ഈ ജ്ഞാനവും വൈരാഗ്യവും (detachment) ഉണ്ടാക്കാനാണ് ഈ കഥകള്‍ പറഞ്ഞതെന്ന്...

(ധൃതിയില്‍ എഴുതിയതാണ്... വിവാദത്തിനില്ല...ഉദ്ദേശ്യശുദ്ധി മനസ്സിലാക്കുമെന്നു കരുതുന്നു.)
ജ്യോതിര്‍മയി

Sat Jul 28, 05:10:00 pm IST  
Blogger സു | Su said...

മഴത്തുള്ളീ :) നന്ദി. വായിക്കാന്‍ എത്തിയതിനും അഭിപ്രായം പറഞ്ഞതിനും.

പി.ആര്‍. :) മുഴുവന്‍ ഇല്ല.

കരീം മാഷേ :)

മെലോഡിയസ് :) നന്ദി.

ജ്യോതീ :) നന്ദി. വിവരിച്ച് ബ്ലോഗില്‍ ഇടാമോ? സമയം കിട്ടുമ്പോള്‍.

Sat Jul 28, 10:19:00 pm IST  
Blogger ഉണ്ണിക്കുട്ടന്‍ said...

This comment has been removed by the author.

Mon Jul 30, 05:01:00 pm IST  
Blogger ഉണ്ണിക്കുട്ടന്‍ said...

This comment has been removed by the author.

Mon Jul 30, 05:03:00 pm IST  
Blogger ഉണ്ണിക്കുട്ടന്‍ said...

soo said : ഇനി ഇത്തരം വൃത്തികെട്ട വര്‍ത്തമാനം പറയുന്നതിന് മുമ്പ് എന്റെ ബ്ലോഗ് മൊത്തം നോക്കുക. മിക്കവാറും ഈ ..

രാമായണം പറഞ്ഞു നാക്കെടുത്തില്ല..ഹൌ..സൂ..കര്‍മ്മഫലം!!

Mon Jul 30, 05:07:00 pm IST  
Blogger ബിന്ദു said...

സൂ അവസരോചിതമായി ഈ പോസ്റ്റ്‌. കര്‍ക്കിടകത്തില്‍ പഞ്ഞം ഉള്ളതുകൊണ്ടുമാവും ഈശ്വര ഭജനം എന്ന ചിന്ത വരുന്നതും. അല്ലേ? എനിക്കങ്ങനെ തോന്നുന്നു.

Tue Jul 31, 04:29:00 am IST  
Blogger Mr. K# said...

എന്നാലും ആ രത്നാകരന്‍ പ്രായമായ അച്ഛനെയും അമ്മയെയും പിന്നെ ഭാര്യയെയും മക്കളെയും ഒറ്റയടിക്ക് ഉപേക്ഷിച്ച് തപസിനു പോയത് ശരിയായില്ല. :-)

Tue Jul 31, 11:24:00 pm IST  
Blogger kpofcochin said...

സണ്ണിചേട്ടോ,
കര്‍ക്കിടകത്തില്‍ മാത്രം കര്‍ക്കിടകകഞ്ഞി കുടിക്കുന്നതിനു കാരണം ഉണ്ട്. കര്‍ക്കിടകത്തില്‍ പൊതുവേ ഇറച്ചിയൊന്നും കഴിക്കാന്‍ പാടില്ല എന്ന് പറയും.
മഴ തകര്‍ത്തു പോയുന്ന സമയത്ത് ശരീരത്തിന് വേണ്ട പരിരക്ഷ നല്‍കാനാണ് ഇത് കര്‍ക്കിടകത്തില്‍ ചെയ്യാന്‍ പറയുന്നത്. കൂടുതല്‍ അറിയാന്‍ ഈതെങ്ങിലും ആയുര്‍വേദ വൈദ്യനെ പോയി കാണുക.
അല്ലാതെ അറിയാത്ത കാര്യം തെറ്റാണെന്ന് വിളിച്ചു പറയുന്നത് കേമത്തം അല്ല..

Mon Aug 02, 01:30:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home