കഥ
കഥ എഴുതണമെന്ന് തോന്നിയപ്പോള്‍, എന്ത് കഥയെഴുതും എന്നൊരു ചിന്ത വന്നു.
എളുപ്പമുള്ളതെഴുതാം.
അമ്മയെക്കുറിച്ചായാലോ?
സ്നേഹം എന്നെഴുതിത്തുടങ്ങി. അതുമാത്രം മതി കഥയില്‍. ആ വാക്കില്‍ ഇല്ലാത്തത് ഒന്നുമില്ലല്ലോ.
അച്ഛനെക്കുറിച്ചായാലോ?
രണ്ട് വാക്ക് കിട്ടി. സ്നേഹം, സംരക്ഷണം. ഇനിയൊന്നും വേണ്ടല്ലോ.
കൂടപ്പിറപ്പുകളെക്കുറിച്ചായാലോ?
സ്നേഹം, സംരക്ഷണം, ഇണക്കം, പിണക്കം, തമാശ, കാര്യം. ഇത്രേം മതി.
സുഹൃത്തുക്കളെക്കുറിച്ചായാലോ?
സ്നേഹം, ഇണക്കം, പിണക്കം, ചിരി, കരച്ചില്, തമാശ, കാര്യം.
അവരെക്കുറിച്ചൊക്കെ എഴുതാന്‍ തുടങ്ങിയാലും വളരെക്കുറച്ച് വാക്കില്‍, വലിയൊരു കഥയായി തീരുന്നത്. അതുകൊണ്ട് കഥയെക്കുറിച്ച് വീണ്ടും ആലോചിച്ചു. കുറേ വാക്കുകളില്‍, നീണ്ട ഒരു കഥ വേണം.
സ്വന്തം കഥ ആയാലോ?
തുടങ്ങി.
ആദ്യവാക്ക്, ഞാന്‍ എന്നെഴുതിയിട്ട്, വിരാമചിഹ്നം വേണമോ, ആശ്ചര്യചിഹ്നം വേണമോ എന്നാലോചിച്ചിട്ട്, ഒരെത്തും പിടിയും കിട്ടുന്നില്ല. അതു കഴിഞ്ഞാലല്ലേ അടുത്ത വാക്കിലേക്കോ, വാചകത്തിലേക്കോ കടക്കാന്‍ പറ്റൂ.
Labels: എന്താണോ എന്തോ
21 Comments:
ഒരു കുത്തുമതി സൂവേച്ചി.പിന്നെ ഒന്നും ചിന്തിക്കണ്ടല്ലോ:)
:-)
എന്തായിരുന്നൂ ആ ആദ്യ വാക്ക്;)
അല്ലങ്കില്‍ ആദ്യ വാക്ക് എഴുത്തി കോമ്മയിട്ട് തുടരു എന്ന് എഴുത്തൂ...
കഥ അവതരിപ്പിച്ച രീതി ഇഷ്ടായി..
ആശ്ചര്യ ചിഹ്നം തന്നെ അഭികാമ്യം.കഥ തുടരണമല്ലോ.:)
സൂ,
ഹെന്ത് ? കഥ വന്നുകഴിഞ്ഞെന്നോ ?
ഇമ്മളാര് അതു വരുന്ന വഴി നോക്കിയിരിയ്ക്കാന്‍ തുടങ്ങിയിട്ട് 3 മാസായി....ഒന്നുമ്പറയണ്ടാ !
ആശംസകള്‍ !
സജ്ജീവ്
‘അമ്പട ഞാനേ!’
ഇതെങ്ങനെയൊത്തെടീ മറിയേ എന്നല്ലാതെ എന്തു പറയാന്‍ സന്തോഷിനോട്!
എന്താ കഥ....!(ഇത്തിരി ആശ്ചര്യത്തോടെ വായിച്ചോളൂ... അപ്പോഴേ അതിന്റെ ആ ഒരു ഇത് കിട്ടുള്ളൂ..)
ചേച്ചി ഇത്രയും എഴുതിയ സ്ഥിതിക്കു ഭാര്യയെ കുറിച്ചു ഒരു കഥയെഴുതിയാലോ എന്ന് ഞാനും ഓര്‍ത്തു.. രണ്ടുവാക്കിലൊതുക്കി.. ഇടി, തൊഴി
കല്ല്യാണി പറഞ്ഞത് തന്നെ ഞാന്‍ പറയാന്‍ തുടങ്ങിയപ്പോള്‍ കല്ല്യാണി അത് തന്നെ പറഞ്ഞു. അതുകൊണ്ട് കല്ല്യാണി പറഞ്ഞത് തന്നെ :)
ഞാന്‍..., “ഞാന്‍” ഒക്കെ നോക്കിയെങ്കിലും ഞാന്‍? ആണോ കൂടുതല്‍ അനുയോജ്യം എന്നൊരു സംശയം.
എന്തായാലും സ്വന്തം കഥ ഞാനുമൊന്നെഴുതട്ടെ.
അതിനുമുന്പിതിന്റെ കമന്റിടട്ടെ :)
കൊള്ളാം ചിന്തകള്‍ നന്നായിരിക്കുന്നു കേട്ടോ.
എന്റെയും സ്വന്തം കഥ ഇതാ :-
ഞാന്‍
ശുഭം! എന്നെഴുതിയാല്‍ പോരേ?
:)
--
അടുപ്പിച്ച് കുറേ കുത്തുകള്‍ ഇട്ടുവയ്ക്കു സൂ..:)
[ഓണം കേമമായോ?]
.,,,!,?,@,#,$,@#$% ഇതൊക്കെയിട്ടോളൂ... വായിക്കുന്നവര്‍ അവര്ക്കിഷ്ടമുള്ളതേതാണെന്നു വച്ചാല്‍ എടുത്തു കൊള്ളട്ടെ. :)
പ്രമോദ് :) കുത്തിടാം അല്ലേ?
സതീഷ് :)
മയൂര :) ആദ്യവാക്ക് ഞാന്‍ എന്നാണെന്ന് എഴുതിയിട്ടുണ്ടല്ലോ. പിന്നെയും സംശയമോ?
വേണു ജി :) കഥ തുടരണം.
കാര്‍ട്ടൂണിസ്റ്റിന് സ്വാഗതം. :)
സന്തോഷ് :) അമ്പട ഞാനേ !
കല്യാണി :) ആദ്യം കണ്ടപ്പോള്‍ ഒന്നും മനസ്സിലായില്ല. പിന്നെ മനസ്സിലാക്കി.
സഹയാത്രികന് :) ആശ്ചര്യത്തോടെ വായിച്ചു.
മനൂ :) പാവം ഭാര്യ.
വക്കാരീ :) ഞാന്‍? എന്നു തന്നെയാവാം.
മഴത്തുള്ളീ :) കുത്തും കോമയും ഇല്ലാത്ത കഥയോ?
ഹരീ :) ശുഭം, കഥ എഴുതിക്കഴിഞ്ഞല്ലേ പറ്റൂ.
സാരംഗീ :) .....
വനജയ്ക്ക് സ്വാഗതം :)
ഈ ബ്ളോഗിലെ 12 പോസ്റ്റ്കള് എണ്റ്റെ ബ്ളോഗില്‍ നിന്നും അടിച്ചുമാറ്റി പോസ്റ്റ് ചെയ്തിരിക്കുന്നു... മര്യാദക്ക് മായ്ച്ചു കളയുക...
അസൂയക്കാരന് എന്നത് മാത്രമല്ല, തനിക്ക് നാണം എന്നത് ഇല്ലെന്നും മനസ്സിലായി. എന്റെ ബ്ലോഗില്‍ നിന്ന് മോഷ്ടിച്ച് നിന്റെ ബ്ലോഗിലിട്ട, പോസ്റ്റുകള്‍ മായ്ച്ചുകളയാന്‍ മര്യാദയ്ക്ക് ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്ന് മാത്രമല്ല, എന്റെ ബ്ലോഗില്‍ വന്ന്, പോസ്റ്റുകള്‍, എടുത്തിട്ടുണ്ടെന്ന് പറയുകയും. ഭയങ്കര ബുദ്ധി ആണല്ലോ. കോപ്പിറൈറ്റിനെക്കുറിച്ചൊന്നും അസൂയക്കാരനു അറിയില്ല അല്ലേ?
“ഞാന്‍“
ആദ്യമെന്തെന്നറിയില്ല
അതെങ്ങനെയെന്നറിയില്ല
അന്ത്യമെന്തെന്നറിയില്ല
അതെന്നെന്നറിയില്ല
അതെന്തെന്നറിയില്ല
-സുല്‍
വിശാലമനസ്കന് :)
സുല്‍ :)
സൂവേച്ചി...
എത്ര വ്യക്തമായി, ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. സമ്മതിച്ചൂട്ടോ!!!
:)
(മനുവേട്ടാ, ചേച്ചി അറിയണ്ടാട്ടോ.
വനജ ചേച്ചീ...
സാധാരണ ചീത്ത പറയുന്നതു സൂചിപ്പിക്കാനല്ലേ ആ ചിഹ്നങ്ങള്‍ ഉപയോഗിക്കാറ്)
ശ്രീ :)
Post a Comment
Subscribe to Post Comments [Atom]
<< Home