Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, October 27, 2007

അമ്മയും അമ്മുവും

അമ്മേയിന്നെന്തേ മാനത്തെ പപ്പടം,
അമ്മൂനെ നോക്കി ചിരിച്ചില്ലല്ലോ.
അമ്മൂ നീയിന്നു മാമുണ്ണാതെ,
വാശിപിടിച്ചു നടന്നിട്ടല്ലേ?
അമ്മേ ഞാനെങ്ങോട്ടു പോയെന്നാലും,
പിന്നാലെപ്പിന്നാലെ വന്നീടുന്നൂ.
അമ്മൂ, രാത്രിയില്‍ നീ വീഴാതെ,
വെട്ടം തെളിച്ചു തരുന്നതല്ലേ.
അമ്മേയെന്തിനീ നക്ഷത്രങ്ങള്‍,
രാത്രിയില്‍ പുഞ്ചിരി തൂകീടുന്നൂ?
ആകാശത്തുള്ളൊരു കുഞ്ഞുമക്കള്‍
‍ദീപം തെളിക്കുന്നതല്ലേയമ്മൂ?
അമ്മേയമ്മുവിനമ്പിളിമാമനെ
കാണുവാന്‍ പോകുവാനെന്നു പറ്റും?
അമ്മു വളര്‍ന്നു പഠിച്ചു മിടുക്കിയായ്‌,
ഒരു നാളില്‍ പോയങ്ങുകാണാമല്ലോ
അമ്മേ ഞാനങ്ങോട്ട്‌ പോയ്‌വരുമ്പോള്‍,
‍അമ്മയ്ക്കു നക്ഷത്രം കൊണ്ടുത്തരും.
അമ്മൂ, മതിയിനി, രാത്രിയിതേറെയായ്‌
അമ്പിളിമാമനു യാത്ര ചൊല്ലൂ.
അമ്പിളിമാമാ, പോകുന്നു ഞാന്‍,
‍നാളെയും ഈ വഴി വന്നീടണേ.
-------------
കുഞ്ഞായിരിക്കുവാന്‍ എന്തു സുഖം!
എന്തിലും സൌന്ദര്യമെന്തും സത്യം!

Labels:

31 Comments:

Blogger കരീം മാഷ്‌ said...

അമ്പിളിമാമനോ, പോകുന്നു നിത്യവും
അമ്മുവിന്‍ വീടിനു മോളിലൂടെ!.
കാലത്തിന്‍ ചക്രം പതിയെ കറങ്ങുമ്പോള്‍
കുഞ്ഞായി ഞാന്‍ അമ്മു, മോളിലൂടെ!

Sat Oct 27, 08:16:00 pm IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പക്ഷെ കുഞ്ഞായിരുന്നപ്പോള്‍ വളര്‍ന്നു വലുതാവാനായിരുന്നല്ലൊ തിടുക്കം

Sat Oct 27, 08:55:00 pm IST  
Blogger മെലോഡിയസ് said...

നന്നായിട്ടുണ്ട് കുട്ടിക്കവിത.

കുഞ്ഞായിരുന്നപ്പോ വലിയവനാകാന്‍ ആശ.
വലിയതായപ്പോള്‍ ഇനി കുഞ്ഞ് ആകാന്‍ പറ്റുമോ. .ഇടക്കെങ്കിലും പറ്റും..മനസ്സ് കൊണ്ട്.

Sat Oct 27, 09:40:00 pm IST  
Blogger ഏ.ആര്‍. നജീം said...

നല്ല കവിത...
അഭിനന്ദനങ്ങള്‍

Sat Oct 27, 10:08:00 pm IST  
Blogger സഹയാത്രികന്‍ said...

ചേച്ച്യേ... കൊള്ളാട്ടാ... കുട്ടിക്കവിത കലക്കി...

“അമ്പിളിമാമാ, പോകുന്നു ഞാന്‍,
‍നാളെയും ഈ വഴി വന്നീടാം ഞാന്‍..“
:)

Sat Oct 27, 10:13:00 pm IST  
Blogger 123 said...

വീണ്ടും കുഞ്ഞാകുവാന് മോഹം
അമ്മുവും അമ്മയും നന്നായി......
കുട്ടിക്കവിത കൊള്ളാം......
അഭിനന്ദനങ്ങള്‍....

Sat Oct 27, 10:14:00 pm IST  
Blogger വേണു venu said...

അമ്പിളി അമ്മാവാ അമ്മൂനൊരുമ്മ കൊടുത്തീടണേ.:)

Sat Oct 27, 10:15:00 pm IST  
Blogger പ്രയാസി said...

കുട്ടിക്കവിത നന്നായി..
എന്നും നാട്ടീപ്പോയിട്ടു വരണോരായോണ്ടു ഇവരോടാ എപ്പോഴും സങ്കടം പറയുന്നതു!
സൂരജിനെ നോക്കാന്‍ പോലും പറ്റില്ലല്ലൊ!
പിന്നെ ചന്ദ്രാജി തന്നെ ശരണം..
നമ്മടെ ദോസ്താ..:)

ഓ:ടോ:അമ്മേയിന്നെന്തേ മാനത്തെ പപ്പടം,
അമ്മൂനെ നോക്കി ചിരിച്ചില്ലല്ലോ.
അമ്മൂട്ടീ പീഡനം പേടിച്ചാ..;)

Sat Oct 27, 10:38:00 pm IST  
Blogger കുഞ്ഞന്‍ said...

കുഞ്ഞിക്കവിത ഇഷ്ടപ്പെട്ടു...:)

Sat Oct 27, 11:18:00 pm IST  
Blogger മയൂര said...

ഇഷ്ടപ്പെട്ടു..:)

Sat Oct 27, 11:36:00 pm IST  
Blogger simy nazareth said...

നാളത്തെ സുനിതാ വില്യംസ് ആ അല്ലേ ഈ അമ്മു :-)

കവിത നന്നായി. നല്ല ഈണമുള്ള കവിത.

Sat Oct 27, 11:55:00 pm IST  
Blogger അനംഗാരി said...

അമ്മുവും അമ്മയും നന്നായിട്ടുണ്ട്.ചിലപ്പോള്‍ ഞാനിത് മോഷ്ടിച്ച് എന്റെ ബ്ലോഗില്‍ ചൊല്ലിയേക്കും.സമ്മതമാണല്ലോ?അല്ലേ?

Sat Oct 27, 11:57:00 pm IST  
Blogger സാബു ജോസഫ്. said...

സൂ, ഒരു കൊച്ചുയാത്രയിലായിരുന്നു....അതുകൊണ്ട്‌‌ രണ്ട്‌‌ കവിതകളും കൂടി ഒന്നിച്ചാണ്‌ വായിച്ചത്‌‌.
ബാല്യവും, ബന്ധങ്ങളും, ബന്ധനങ്ങളും, പ്രകൃതിയും, ഓര്‍‌മ്മകളും എല്ലാം കൂടിച്ചേര്‍ന്ന സൂവിന്റെ ഒട്ടുമിക്ക രചനകളും ഹൃദയത്തില്‍ മങ്ങാതെ നില്‍‌ക്കുന്ന ഇന്നലകളുടെ ഗൃഹാതുരതയിലേക്കാണ്‌ കൈപിടിച്ച്‌‌ കൊണ്ട്‌‌ പോകുന്നത്‌‌.....അതിനാല്‍ തന്നെ സൂവിന്റെ അടുത്ത രചനക്കായി കാത്തിരിക്കുന്നു....

Sun Oct 28, 12:24:00 am IST  
Blogger Saha said...

ഒരു ഇളംകാറ്റുപോലെ.....
നല്ല, കുഞ്ഞിച്ചേലുള്ള കവിത!
:)

Sun Oct 28, 02:43:00 am IST  
Blogger സാരംഗി said...

നല്ല കുഞ്ഞിക്കവിത. അനംഗാരിയുടെ മോഷണം വേഗമാകട്ടെ :)

Sun Oct 28, 04:58:00 am IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

കുഞ്ഞായിരിക്കുവാന്‍ എന്തു സുഖം!
എന്തിലും സൌന്ദര്യമെന്തും സത്യം!

Excellent lines!!!

Sun Oct 28, 06:33:00 am IST  
Blogger ശ്രീ said...

സൂവേച്ചീ...
കുട്ടിക്കവിത നന്നായി.

“കുഞ്ഞായിരിക്കുവാന്‍ എന്തു സുഖം!
എന്തിലും സൌന്ദര്യമെന്തും സത്യം!”

:)

Sun Oct 28, 09:17:00 am IST  
Blogger നന്ദന്‍ said...

ഒത്തിരി ഇഷ്ടമായി.. നല്ല കുട്ടിക്കവിത.. :)

Sun Oct 28, 09:31:00 am IST  
Blogger Meenakshi said...

ലാളിത്യം കൊണ്ട്‌ മനോഹരമായ കവിത . അഭിനന്ദനങ്ങള്‍

Sun Oct 28, 11:40:00 am IST  
Blogger Sathees Makkoth | Asha Revamma said...

കുഞ്ഞായിരിക്കുവാന്‍ എന്തു സുഖം!
ലളിതമായ കവിത.

Sun Oct 28, 03:29:00 pm IST  
Blogger ചീര I Cheera said...

“അമ്പിളി അമ്മാവാ മാനത്തെ കുമ്പിളിലെന്തൊണ്ട്..
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത്..“

അമ്പിളിമ്മാമന്റെ കുട്ടിക്കവിതകള്‍ക്ക് എന്നും പ്രിയ്മേറും അല്ലേ...?

ഇഷ്ടമായി സൂ‍..

Sun Oct 28, 05:45:00 pm IST  
Blogger സു | Su said...

കരീം മാഷേ :) കവിതയ്ക്ക് കവിതയാണോ?

പണിക്കര്‍ ജീ :) അതെ. അതായിരുന്നു തിടുക്കം.

മെലോഡിയസ് :) മനസ്സ് കൊണ്ടൊരു തിരിച്ചുപോക്ക് പറ്റും.

നജീം :)

സഹയാത്രികന്‍ :) വന്നീടേണം.

തലയന്‍ :)

വേണു ജീ :)

പ്രയാസീ :)

കുഞ്ഞന്‍ :)

മയൂര :)

സിമീ :) അതെയതെ. നാളത്തെ സുനിതാവില്യംസ്.

അനംഗാരീ :) മോഷ്ടിക്കരുത്. ;) ചൊല്ലി ബ്ലോഗിലിടൂ. സന്തോഷം.

സാബൂസ് :) അടുത്ത രചനയ്ക്ക് കാത്തിരിക്കുന്നു എന്നു പറയുന്നതില്‍ സന്തോഷം.

സഹ :)

സാരംഗീ :) മോഷണം പ്രോത്സാഹിപ്പിക്കുന്നോ? ;)

പ്രിയ :)

ശ്രീ :)

നന്ദന്‍ :)

മീനാക്ഷി :) സ്വാഗതം.

സതീശ് :)

പി. ആര്‍ :) അമ്പിളിയാണല്ലോ കുട്ടികളുടെ താരം.

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

Sun Oct 28, 06:25:00 pm IST  
Blogger മന്‍സുര്‍ said...

സൂ...

അമ്മുവും അമ്പിളിയും താരകളും..
രചനശൈലി കൊണ്ടും...
സന്ദര്‍ഭോചിതമായ വരികള്‍ കൊണ്ടും
അസ്സലായിരിക്കുന്നീ കവിത
അമ്മുവിന്റെ സന്തോഷവും
വിഷമങ്ങളുമെല്ലം അമ്പിളിമാമ്മനൊപ്പം

ഇന്നെത്നേ മാമ്മന്‍ വന്നീല്ല
മാനത്തമ്പിളി കണ്ടീല്ല
അമ്മൂനോടെന്തേ പിണക്കമാണോ..
അമ്പിളിമാമ ചൊല്ലൂല്ലേ
ഇല്ലില്ല..പിണക്കമെന്നമ്മൂവിനോട്‌
ഇന്നുമുണ്ടേ മാമ്മനീ മാനത്ത്‌
കാര്‍മേഘം ചുറ്റിയോരീമാമ്മന്‍
അമ്മൂനെ കണ്ടു രസിപ്പുണ്ടേ..
ഈ മനത്തിങ്ങിനിരിപ്പുണ്ടേ

സൂയേച്ചിയുടെ കവിത വായിച്ചപ്പോല്‍ മനസ്സിലുണര്‍ന്നത്‌..ഇവിടെ കുറിക്കുന്നു......

നന്‍മകള്‍ നേരുന്നു

Sun Oct 28, 08:24:00 pm IST  
Blogger ദീപു : sandeep said...

:-)
നല്ല ചിന്ത...

Mon Oct 29, 11:50:00 am IST  
Blogger സു | Su said...

മന്‍സൂര്‍ :)കവിത നന്നായി.

ദീപൂ :)

Mon Oct 29, 07:25:00 pm IST  
Blogger പൈങ്ങോടന്‍ said...

അമ്മയും അമ്മുവും ഒത്തിരി ഇഷ്ടമായി

Wed Oct 31, 06:00:00 pm IST  
Blogger ദിലീപ് വിശ്വനാഥ് said...

നല്ല കവിത. വായിച്ചില്ലായിരുന്നു. അനംഗാരിയുടെ പാരായണം കേട്ടപ്പോള്‍ വന്നു നോക്കിയതാ.

Thu Nov 01, 01:26:00 am IST  
Blogger Mr. K# said...

കുട്ടിക്കവിത ഇഷ്ടപ്പെട്ടു.

Thu Nov 01, 01:59:00 am IST  
Blogger salil | drishyan said...

“കുഞ്ഞായിരിക്കുവാന്‍ എന്തു സുഖം!
എന്തിലും സൌന്ദര്യമെന്തും സത്യം!“

ഇപ്പൊഴാ വായിച്ചേ.... നന്നായിട്ടുണ്ട് സൂ..

സസ്നേഹം
ദൃശ്യന്‍

Wed Nov 07, 11:30:00 am IST  
Blogger അപ്പു ആദ്യാക്ഷരി said...

സുവേച്ചി.. ഇപ്പോഴാ ഞാനിതു കണ്ടത്. നന്നായിട്ടുണ്ട്.

Thu Nov 08, 10:24:00 am IST  
Blogger സു | Su said...

പൈങ്ങോടന്‍ :)

വാല്‍മീകി :)

കുതിരവട്ടന്‍ :)

ദൃശ്യന്‍ :)

അപ്പൂ :)

എല്ലാവര്‍ക്കും നന്ദി.

Fri Nov 16, 07:50:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home