നല്ല കൂട്ടുകാര്‍
കാക്കയും അണ്ണാനും കൂട്ടുകാരായിരുന്നേ.
അവരൊരു ദിവസം കഥയും പറഞ്ഞ് ഇരിക്കുമ്പോ, അപ്പക്കഷണം കണ്ടേ.
അണ്ണാന് പറഞ്ഞു, “ നമുക്ക് കുളിച്ചു വന്നിട്ട് തിന്നാം.”
കാക്കയും പറഞ്ഞു, “അതെ കുളിച്ചു വന്നിട്ട് തിന്നാം.”
കുളക്കടവിലെത്തി രണ്ടാളും.
രണ്ടാള്‍ക്കും വിശക്കുന്നുണ്ടായിരുന്നു.
പരസ്പരം പറയാന്‍ മടിച്ചിട്ട് പറഞ്ഞില്ല.
‘അയ്യോ സോപ്പ് മറന്നല്ലോ’ന്ന് അണ്ണാന്.
ഓടിപ്പോയി, അപ്പം കുറച്ച് തിന്നിട്ടു വന്നു.
“അയ്യോ തോര്‍ത്ത് മറന്നല്ലോ”ന്ന് കാക്ക.
ഓടിപ്പോയി കുറച്ച് തിന്നിട്ട് വന്നു.
രണ്ടാള്‍ക്കും, ഇടയ്ക്കല്പ്പം അപ്പം കുറയുന്നില്ലേന്ന് സംശയം വന്നു.
താന്‍ തന്നെ തിന്നതാവുംന്ന് വിചാരിച്ചു.
അങ്ങനെ ഓരോ തട്ടിപ്പും പറഞ്ഞ് രണ്ടാളും പോയി മുഴുവന്‍ തീര്‍ത്തു.
അവസാനം ചെന്നത് കാക്ക. ഒന്നുമില്ലവിടെ തിന്നാന്‍.
അപ്പോ, പതുങ്ങിപ്പതുങ്ങി അണ്ണാന് വന്നു.
രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.
“നീ എന്നെപ്പറ്റിച്ചു തിന്നു അല്ലേ?” അണ്ണാന് ചോദിച്ചു.
“നീ എന്നെപ്പറ്റിച്ചു തിന്നു അല്ലേ?” അണ്ണാന് ചോദിച്ചു.
“നീ എന്നെപ്പറ്റിച്ചും തിന്നു അല്ലേ?” കാക്കയും പറഞ്ഞു.
“വിശന്നിട്ടല്ലേ?” രണ്ടാളും ഒരുമിച്ചുപറഞ്ഞു.
ദൈവം വിചാരിച്ചു, ഇപ്പോ വഴക്കാവുംന്ന്.
രണ്ടാളും ചിരിച്ച് കുഴഞ്ഞ് മറിഞ്ഞു.
എന്നിട്ട് വീടുകളിലേക്ക് പോയി. ദൈവം വിഡ്ഢിയായി.
നല്ല കൂട്ടുകാരൊക്കെ അങ്ങന്യാ.
ഒരിക്കലും പിണങ്ങൂല.
പക്ഷെ, എന്ത് വിഷമംണ്ടായാലും പറയണം.
പറയാതെ അറിയാന്‍ ചെലപ്പോ കഴിഞ്ഞില്ലെങ്കിലോ?
Labels: കുട്ടിക്കഥ, കൂട്ടുകാര്‍, ചിത്രകഥ.
19 Comments:
Hallo Frend,
very nice small story
sunny
വളരെ ശരി. പറയേണ്ടതൊക്കെ പറയേണ്ടപ്പോള്‍ തന്നെ പറയണം. ഉള്ളില്‍ വെച്ചുകൊണ്ടിരുന്നാല്‍ അത് പിന്നെ അതിലും വലിയ പ്രശ്നമാവും. പറയേണ്ട രീതിയില്‍ പറയണമെന്ന് മാത്രം.
പല തര്‍ക്കങ്ങളിലും പിണക്കങ്ങളിലും കേള്‍ക്കുന്നതാണ് “ഓ, അതൊക്കെ ഇത്ര പറയാന്‍ മാത്രമെന്തുണ്ടെന്നാണ് ഞാനോര്‍ത്തതെന്ന്”. കമ്മ്യൂണിക്കേഷന്‍ പ്രോപ്പറാണെങ്കില്, കാര്യങ്ങള്‍ ശരിക്ക് മനസ്സിലാക്കിയിട്ടാണെങ്കില്‍, “ഞാനോര്‍ത്തു, ഞാന്‍ വിചാരിച്ചു” എന്നീ വാക്കുകള്‍ ഉണ്ടാവില്ല എന്നാണ് എന്റെ സാര്‍ ഞാന്‍ ആദ്യമായും അവസാനമായും സാറിനോട് “ഞാന്‍ ഓര്‍ത്തത് അങ്ങിനെയായിരുന്നു” എന്ന് പറഞ്ഞപ്പോള്‍ പറഞ്ഞത്.
ശരിയാ, എല്ലാം തുറന്നു പറഞ്ഞാല്‍ ഒരു വഴക്ക് ഒഴിവാക്കാം.
ശരിയാണ്. പലപ്പോഴും മുഴുവനും പറയാത്തതിന്റെ പരിണിതഫലമാണ് വഴക്കുകള്‍... പറഞ്ഞാല്‍ മാത്രം പോര, കേള്‍ക്കുവാനുള്ള മനസുമുണ്ടാവണം. “എനിക്കൊന്നും കേള്‍ക്കണ്ട, നീ പറയാതെ തന്നെ എല്ലാം എനിക്കു മനസിലായി...” ഈ ടൈപ്പ് ചിന്തയാണെങ്കില്‍ പറഞ്ഞിട്ടു കാര്യമില്ല. അതുപോലെ ക്ഷമിക്കുവാനുള്ള മനസും നമ്മളിലധികം പേര്‍ക്കുമില്ല.
നല്ല കുട്ടിക്കഥ, ബാലരമയിലോ മറ്റോ വന്നിരുന്നെങ്കില്‍ കൂടുതല്‍ കുട്ടികള്‍ കണ്ടേനേന്ന് തോന്നുന്നു.:)
ഈ പടങ്ങളെങ്ങിനെ ഒപ്പിച്ചു? സൂവേച്ചിയുണ്ടാക്കുന്ന അപ്പമൊക്കെ ഈ പാവപ്പെട്ട ജീവികളിലാണോ പരീക്ഷണം! :P കാക്ക ഔട്ട്-ഓഫ്-ഫോക്കസായിപ്പോയി!
--
സൂവേച്ചീ...
അതു തന്നെ... നല്ല കൂട്ടുകാരായാല്‍ ഒന്നും മനസ്സില്‍ വയ്ക്കാതെ നേരിട്ട് എല്ലാം തുറന്നു പറയണം. :)
[ഓ.ടോ.
ഈ കഥ മക്കളുടെ അടുത്തു നിന്നും അടിച്ചു മാറ്റിയതായിരിക്കും എന്ന് ഞാന്‍ ശക്തമായി സംശയിയ്ക്കുന്നു. ;)]
ചങ്ങാതി നന്നായാല്‍ കണ്ണാടീ വേണ്ട അല്ലെ?
nalla padam
kathakku vendi pose cheithathu pole
nannayi
നല്ല കഥയും ചിത്രവും അഭിനന്ദനങ്ങള്‍.
ഈ കുട്ടിക്കിഷ്ടായി :)
വളരെ നല്ലൊരു കഥ. നല്ലൊരു കഥാപാഠം . സുവേച്ചിടെ കഥ പറയണ stylum വളരെ ഭംഗിയുണ്ടേ . ആ പടങ്ങളും.
Very good story.
സൂ എനിക്കീ കഥ ഇഷ്ടപ്പെട്ടു. എനിക്കും പലപ്പോഴും സംഭവിക്കാറുണ്ട്, പറയേണ്ടത് പറയേണ്ട സമയത്ത് പറയില്ല.
കൂട്ടുകാര്‍ പരസ്പരം മനസ്സിലക്കുന്നവരായാല് വഴക്കിടില്ല ഒരിക്കലും.
( അവരു പറയുന്നതെല്ലം ഒളിഞ്ഞു നിന്നു കേട്ടതും പോര, ഫോട്ടൊയും പിടിച്ചിട്ടു ബ്ലോഗില്‍ അല്ലേ? ;) )
നല്ല കഥ.
സൂവേച്ചി,
നല്ല കഥ.. ഒരുപാടിഷ്ടമായി.. ഫോട്ടൊയും കൊള്ളാം..
നല്ല കഥ.
എല്ലാം മനസ്സിലാക്കി കളയുമെന്ന ഭയത്തിലാണ് പലരൂം പലതും പറയാന്‍ മടിക്കുന്നതെന്നും തോന്നാറുണ്ട്.
മിനിക്കഥ നന്നായി സൂ.. ചിത്രങ്ങള്‍ കഥയുടെ മാറ്റ് കൂട്ടി.
സസ്നേഹം
ദൃശ്യന്‍
സണ്ണീ :) സ്വാഗതം.
വക്കാരി :) പറയേണ്ടതൊക്കെ പറയാന്‍ പറ്റില്ലെങ്കിലും, പറയാന്‍ കഴിയുന്നതൊക്കെ പറയണം. അല്ലെങ്കിലും, കൂട്ടുകാര്‍ക്കിടയില്‍ ഒരു മറ വേണോ? സൌഹൃദം എത്രത്തോളം ഉണ്ടെന്നത് അനുസരിച്ചിരിക്കും തുറന്നുപറയല്‍.
പ്രിയ :)
ഹരീ :) ഇവിടേം ഇല്ലേ കുറേ കുട്ടികള്‍. അപ്പമൊക്കെ ഈ ജീവികളില്‍ പരീക്ഷിച്ചാല്‍ ഇവരൊക്കെപ്പിന്നെ വീട്ടില്‍ വരുമോ? ;)
ശ്രീ :) എവിടെനിന്നും അടിച്ചുമാറ്റിയതല്ല. ഹിഹി.
സണ്ണിക്കുട്ടാ :) പഴംചൊല്ലാണെങ്കിലും അതിലൊരു സത്യമില്ലേ?
നാടോടി :)
കാവലാന്‍ :)
ദൈവം :)
പ്രിയ :) സ്വാഗതം.
നാടന്‍ :)
ശാലിനീ :)
ബിന്ദൂ :) ഹിഹി. അവരു പ്രതിഷേധസമരം നയിക്കുമോ?
കുതിരവട്ടന്‍ :)
ബാലു :)
വേണു ജീ:)
ദൃശ്യന്‍ :)
വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
സു, നല്ല കഥ. നല്ല സന്ദേശം.
Post a Comment
Subscribe to Post Comments [Atom]
<< Home