നല്ല കൂട്ടുകാര്‍
കാക്കയും അണ്ണാനും കൂട്ടുകാരായിരുന്നേ.
അവരൊരു ദിവസം കഥയും പറഞ്ഞ് ഇരിക്കുമ്പോ, അപ്പക്കഷണം കണ്ടേ.
അണ്ണാന്‍ പറഞ്ഞു, “ നമുക്ക് കുളിച്ചു വന്നിട്ട് തിന്നാം.”
കാക്കയും പറഞ്ഞു, “അതെ കുളിച്ചു വന്നിട്ട് തിന്നാം.”
കുളക്കടവിലെത്തി രണ്ടാളും.
രണ്ടാള്‍ക്കും വിശക്കുന്നുണ്ടായിരുന്നു.
പരസ്പരം പറയാന്‍ മടിച്ചിട്ട് പറഞ്ഞില്ല.
‘അയ്യോ സോപ്പ് മറന്നല്ലോ’ന്ന് അണ്ണാന്‍.
ഓടിപ്പോയി, അപ്പം കുറച്ച് തിന്നിട്ടു വന്നു.

“അയ്യോ തോര്‍ത്ത് മറന്നല്ലോ”ന്ന് കാക്ക.
ഓടിപ്പോയി കുറച്ച് തിന്നിട്ട് വന്നു.

രണ്ടാള്‍ക്കും, ഇടയ്ക്കല്‍പ്പം അപ്പം കുറയുന്നില്ലേന്ന് സംശയം വന്നു.
താന്‍ തന്നെ തിന്നതാവുംന്ന് വിചാരിച്ചു.
അങ്ങനെ ഓരോ തട്ടിപ്പും പറഞ്ഞ് രണ്ടാളും പോയി മുഴുവന്‍ തീര്‍ത്തു.
അവസാനം ചെന്നത് കാക്ക. ഒന്നുമില്ലവിടെ തിന്നാന്‍.
അപ്പോ, പതുങ്ങിപ്പതുങ്ങി അണ്ണാന്‍ വന്നു.
രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.
“നീ എന്നെപ്പറ്റിച്ചു തിന്നു അല്ലേ?” അണ്ണാന്‍ ചോദിച്ചു.
“നീ എന്നെപ്പറ്റിച്ചു തിന്നു അല്ലേ?” അണ്ണാന്‍ ചോദിച്ചു.
“നീ എന്നെപ്പറ്റിച്ചും തിന്നു അല്ലേ?” കാക്കയും പറഞ്ഞു.
“വിശന്നിട്ടല്ലേ?” രണ്ടാളും ഒരുമിച്ചുപറഞ്ഞു.
ദൈവം വിചാരിച്ചു, ഇപ്പോ വഴക്കാവുംന്ന്.
രണ്ടാളും ചിരിച്ച് കുഴഞ്ഞ് മറിഞ്ഞു.
എന്നിട്ട് വീടുകളിലേക്ക് പോയി. ദൈവം വിഡ്ഢിയായി.
നല്ല കൂട്ടുകാരൊക്കെ അങ്ങന്യാ.
ഒരിക്കലും പിണങ്ങൂല.
പക്ഷെ, എന്ത് വിഷമംണ്ടായാലും പറയണം.
പറയാതെ അറിയാന്‍ ചെലപ്പോ കഴിഞ്ഞില്ലെങ്കിലോ?
Labels: കുട്ടിക്കഥ, കൂട്ടുകാര്‍, ചിത്രകഥ.

