Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, December 24, 2007

നമുക്ക് കഴിയുന്നത്

യേശു ചെയ്തതൊക്കെ തനിക്കും ചെയ്യാനാവുമെന്ന് മാജിക്കുകാരന്‍. അപ്പം വീതിച്ചുനല്‍കാനും, വെള്ളം വീഞ്ഞാക്കാനും, തന്റെ മാജിക്കിലൂടേയും സാധിക്കുമെന്ന്.
ആരോ ചോദിച്ചു. “വിശ്വസിക്കുന്നവര്‍ക്ക് സമാധാനം നല്‍കാന്‍ പറ്റുമോന്ന് ചോദിക്കുന്നില്ല. വിശ്വസിച്ചുനോക്കട്ടെ എന്നാവും ഉത്തരം. പക്ഷെ, ലോകത്ത് എല്ലായിടത്തും ഒരു ഷോയെങ്കിലും പൈസ വാങ്ങാതെ ചെയ്യാന്‍ പറ്റുമോ?”
മാജിക്കുകാരന്‍ ഓടിയ വഴിയിലെ പുല്ലുമുളപ്പിക്കാന്‍ യേശു തന്നെ വരേണ്ടിവരും.

മറ്റുള്ളവരെ അനുകരിച്ച്, എല്ലാം തോന്നിയപോലെ ചെയ്യുന്നതിലല്ല മിടുക്ക്. തനിക്ക് ചെയ്യാന്‍ കഴിയുന്നത് നന്നായി ചെയ്യുന്നതിലാണ്. മറ്റുള്ളവരെപ്പോലെയാവാന്‍ ശ്രമിക്കുന്ന സമയം കൊണ്ട്, നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്ത് നമുക്ക്, നമ്മളായിരിക്കാം.

Labels: ,

11 Comments:

Blogger Babu Kalyanam said...

Merry X'mas Su...

Mon Dec 24, 10:50:00 am IST  
Blogger Haree said...

ക്രിസ്തുമസ് ആശംസകള്‍...

എന്തോ, ഈ താരതമ്യം അത്രയ്ക്ക് ഇഷ്ടമായില്ല. യേശു കാട്ടിയ അത്ഭുതങ്ങളൊക്കെ തനിക്കും കാട്ടാനാവുമെന്നല്ലേ മാജിക്കുകാരന് പറയുവാനൊക്കൂ? എല്ലായിടവും പൈസവാങ്ങാതെ ഷോ നടത്തുന്നതും, യേശുവിന്റെ ഏത് കാര്യവുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്?

മറ്റുള്ളവരെ അനുകരിച്ച്, എല്ലാം തോന്നിയപോലെ ചെയ്യുന്നതിലല്ല മിടുക്ക്. - അനുകരിച്ചെങ്ങിനെയാണ് എല്ലാം തോന്നിയതുപോലെ ചെയ്യുന്നത്?
--

Mon Dec 24, 11:11:00 am IST  
Blogger സു | Su said...

ബാബു :)

ഹരീ :) യേശു, കാണിച്ച അത്ഭുതമൊക്കെ കാട്ടാനാവുമെന്ന് പറയുന്ന ആള്‍ക്ക്, ഒരു ത്യാഗം ചെയ്ത്, പൈസ വാങ്ങാതെ ഷോ നടത്താം എന്ന് സമ്മതിക്കാനാവുമോ എന്നല്ലേ ചോദ്യം? അതല്ലേ മാജിക്കുകാരന് ആരേയും അനുകരിക്കാതെ ചെയ്യാന്‍ പറ്റുന്ന കാര്യം? പിന്നെ, എല്ലാം, തോന്നിയപോലെ എന്നുവെച്ചാല്‍, അനുകരിച്ച്, ഒന്നും ശരിക്കല്ലാതെ, എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുക എന്നര്‍ത്ഥം.

Mon Dec 24, 12:16:00 pm IST  
Blogger സുല്‍ |Sul said...

xmas navavalsarasamsakal
-sul

Mon Dec 24, 03:17:00 pm IST  
Blogger ശ്രീ said...

സൂവേച്ചീ...

ക്രിസ്തുമസ്സ് ആശംസകള്‍‌!

:)

Mon Dec 24, 03:24:00 pm IST  
Blogger സാജന്‍| SAJAN said...

സൂചേച്ചിക്കും കുടുംബത്തിനും സന്തോഷകരമായ ഒരു ക്രിസ്മസ്സ് നവവത്സരാശംസകള്‍:)

Mon Dec 24, 04:04:00 pm IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ പറഞ്ഞതില്‍ കാര്യമുണ്ട്‌

ക്രിസ്തുമസ് ആശംസകള്‍

Mon Dec 24, 10:16:00 pm IST  
Blogger വേണു venu said...

നമുക്ക് നാമായിരിക്കാന്‍‍ ശ്രമിക്കാം.
ക്രിസ്മസ്സ് നവവത്സരാശംസകള്‍:)

Mon Dec 24, 10:19:00 pm IST  
Blogger ബാജി ഓടംവേലി said...

ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
സസ്‌നേഹം......
ബാജി........

Tue Dec 25, 03:07:00 am IST  
Blogger Unknown said...

സുവിനും ചേട്ടനും കൃസ്തുമസ് ആശംസകള്

(ഓ.ടോ. കറിവേപ്പിലയില് ഒരു കൃസ്തുമസ് വിഭവം പ്രതീക്ഷിച്ചു കണ്ടില്ല, സു മുഴുവന് ഉണ്ടാക്കി ഒറ്റയ്ക്ക് തിന്നു അല്ലേ :) )

Wed Dec 26, 02:19:00 am IST  
Blogger സു | Su said...

സുല്‍ :)

ശ്രീ :)

പ്രിയ :)

ബാജീ :)

സാജന്‍ :)

വേണുജീ :)

കുഞ്ഞന്‍സ് :) തിങ്കളാഴ്ച, തിരുവാതിര നോല്‍മ്പായിരുന്നു. അതിനുമുമ്പ് കുറച്ചു ദിവസങ്ങള്‍ തിരക്കിലായിരുന്നു. ക്രിസ്തുമസ്സിന് സുഹൃത്തിന്റെ വീട്ടിലായിരുന്നു ആഘോഷം. അവരുണ്ടാക്കിയതൊക്കെ വെട്ടിവിഴുങ്ങി. ഇവിടെ കാര്യമായിട്ടൊന്നും വെച്ചില്ല. അല്ലെങ്കിലും നിങ്ങളൊക്കെയില്ലാതെ എനിക്കെന്താഘോഷം!

Wed Dec 26, 11:03:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home