Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, January 31, 2008

ജനുവരി 2008

രണ്ടായിരത്തെട്ട് ജനുവരി കടന്നുപോയിരിക്കുന്നു. പുതുവര്‍ഷം വരുമ്പോള്‍ ഉണ്ടായിരുന്ന സന്തോഷമൊന്നും പോയിട്ടില്ല. എന്തൊക്കെയോ ആഗ്രഹങ്ങളും പ്രതീക്ഷകളും. ഒന്നും ആഗ്രഹിക്കരുത്, പ്രതീക്ഷിക്കരുത് എന്നൊക്കെ വിചാരിച്ച് കര്‍മ്മം ചെയ്ത് ജീവിക്കുന്നവരും ഇതേ രീതിയില്‍ ആഹ്ലാദത്തോടെയാണോ ജീവിതത്തെ നോക്കിക്കാണുക എന്ന് ആര്‍ക്കറിയാം.

പുതുവര്‍ഷത്തിന്റെ തുടക്കദിവസം തീരെ ശരിയായിരുന്നില്ല. സ്വാര്‍ത്ഥതയാണ് പല കുഴപ്പങ്ങള്‍ക്കും കാരണം. എന്റേത്, എന്റെ സ്വന്തം എന്നൊക്കെ വിചാരിച്ച് ഇരിക്കുന്നത് കുഴപ്പം തന്നെ.

യാത്രയാണ് ഈ വര്‍ഷത്തില്‍ ആദ്യം തന്നെ സംഭവിച്ച കാര്യം. അത് ഈ വര്‍ഷം മുഴുവന്‍ ഉണ്ടാവുമോന്ന് അറിയില്ല. തളര്‍ന്നിരിക്കുമ്പോള്‍ ഗ്ലൂക്കോസ് കഴിക്കുന്ന അതേ അവസ്ഥയിലാണ് ഞാന്‍ യാത്രയെ കാണുന്നത്. വെറുതെ സമയം കൊല്ലല്‍ എന്നതിലുപരി എന്തൊക്കെയോ നമ്മളിലേക്ക് എത്തിച്ചേരുന്ന യാത്രകള്‍. ഈ യാത്ര വളരെ രസകരമായിരുന്നു. അവസാനനിമിഷം വരെ പോകുമോ ഇല്ലയോ എന്നൊരു ശങ്ക ഉണ്ടായിരുന്നെങ്കിലും, പുറപ്പെട്ടപ്പോള്‍ സന്തോഷമായി.

യാത്രയില്‍ കണ്ട മുഖങ്ങള്‍ പലതും പഠിപ്പിച്ചു. ചിലരൊക്കെ എല്ലാവരുടേയും ജീവിതത്തിലേക്കൊരു വെളിച്ചമാണെന്ന് തോന്നി. അപരിചിതര്‍ ആയിരുന്നിട്ടും എത്രയൊരു അടുപ്പത്തോടെയാണവര്‍ പെരുമാറിയത്. അങ്ങനെയുള്ളവരുടെ കൂടെയാവുമ്പോള്‍ നമ്മളും അതുപോലെ ആവാതെ നിവൃത്തിയില്ല.

സൌഹൃദമാണ് വേറൊരു കാര്യം. എനിക്കൊന്നേ അതിനെക്കുറിച്ച് പറയാനുള്ളൂ. അഭിനയിക്കരുത്. ഉണ്ടെങ്കില്‍ വേണം, ഇല്ലെങ്കില്‍ വേണ്ട. തീര്‍ത്തും അപരിചിതരായിരുന്ന ചിലര്‍ കാണിച്ച അടുപ്പം കണ്ടപ്പോള്‍, അവരുടെ സ്‌നേഹം കണ്ടപ്പോള്‍ എനിക്കിങ്ങനെ പറയണം എന്ന് തോന്നി. വളരെക്കാലമായി കാണണമെന്ന് ആഗ്രഹിച്ചവരെ കണ്ടതിന്റെ സന്തോഷം പറയാന്‍ കഴിയില്ല.

പതിവുപോലെ കുറച്ച് പുസ്തകങ്ങള്‍ വാങ്ങി. പതിവുപോലെ സൂക്ഷിച്ചുവെച്ചു. വായനയൊക്കെ പതുക്കെ തുടങ്ങും.

യാത്രയില്‍ നിന്നു നല്ല അനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ. മറക്കാന്‍ കഴിയാത്തവ. പതിവുപോലെ ചില അബദ്ധങ്ങളും. ഇത്തവണ വല്യ അബദ്ധം എന്നുപറയാം. കൂട്ടുകാരെയൊക്കെ നേരില്‍ കാണുമ്പോള്‍ ഒക്കെ പങ്കുവെക്കാം.

ജനുവരി അല്പസ്വല്പം വിഷമങ്ങള്‍ ഉണ്ടായെന്നൊഴിച്ചാല്‍ വളരെ നല്ലതായിരുന്നു. ഒരു ജനുവരി കൂടെ തന്നതിന് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രണയാര്‍ദ്രമായ ഫെബ്രുവരിയിലേക്ക് പോകുന്നു.


പാഠം

എവിടെയോ ആരോ പറഞ്ഞുകേട്ടതാണ്.

അപമാനിക്കപ്പെടുന്നവരേക്കാള്‍ പീഡനം സഹിക്കേണ്ടിവരുന്നത് അപമാനിക്കുന്നവരാണ്. അപമാനിക്കപ്പെടുന്നവര്‍, സ്‌നേഹവും, ക്ഷമയും, മറ്റുള്ളവരുടെ സഹായവും, ദൈവവിശ്വാസവും കൊണ്ട് അപമാനം സഹിക്കാനും അപമാനിച്ചവരോട് പൊറുക്കാനും ഉള്ള കഴിവ് നേടിയെടുക്കും. അപമാനിച്ചവരാകട്ടെ, ചെയ്തുപോയ തെറ്റോര്‍ത്ത്, കുറ്റബോധം കൊണ്ട് നീറി, അതൊന്നുമില്ലെങ്കില്‍, തിരിച്ചടി വരുമോയെന്നോര്‍ത്ത് കഴിയേണ്ടിവരുമത്രേ. ഈയൊരു പാഠം വരും കാലങ്ങളിലും എന്നോടൊപ്പം ഉണ്ടാവും. ഒരു ആശ്വാസമായിട്ട്.

Labels:

7 Comments:

Blogger ശ്രീ said...

സൂവേച്ചീ...

ഡയറിക്കുറുപ്പു പോലെ ഉള്ള ഈ പോസ്റ്റിന് തേങ്ങ എന്റെ വക ഇരിയ്ക്കട്ടേ...”ഠേ!”

അവസാനത്തെ ആ പാഠം വളരെ ഇഷ്ടപ്പെട്ടു.

ജനുവരിയിലെ തുടക്കം യാത്രയിലായിരുന്നല്ലോ. ഈ വര്‍‌ഷം ഒരുപാട് യാത്രകളും യാത്രാവിവരണങ്ങളും പ്രതീക്ഷിയ്ക്കുന്നു.

:)

Thu Jan 31, 04:52:00 pm IST  
Blogger ഉപാസന || Upasana said...

സൌഹൃദമാണ് വേറൊരു കാര്യം. എനിക്കൊന്നേ അതിനെക്കുറിച്ച് പറയാനുള്ളൂ. അഭിനയിക്കരുത്. ഉണ്ടെങ്കില്‍ വേണം, ഇല്ലെങ്കില്‍ വേണ്ട.

ച്ചേച്ചി എന്നെ സംശയിക്കരുത്.
:)
ഉപാസന

Thu Jan 31, 05:06:00 pm IST  
Blogger കരീം മാഷ്‌ said...

ജനുവരി നല്ലൊരോര്‍മ്മ !
എല്ലാ "വരി"കളും നന്നായിരിക്കാന്‍ ഒരാശംസ!!
എല്ലാ "വരെ" ക്കാളും ഓന്നാമതായെത്തുവാന്‍ ഒരു പ്രാര്‍ത്ഥന !!!
S

Thu Jan 31, 07:05:00 pm IST  
Blogger ദിലീപ് വിശ്വനാഥ് said...

ഈ കുറിപ്പ് വളരെ നന്നായിട്ടുണ്ട്.

Thu Jan 31, 11:51:00 pm IST  
Blogger സാരംഗി said...

"സൌഹൃദമാണ് വേറൊരു കാര്യം. എനിക്കൊന്നേ അതിനെക്കുറിച്ച് പറയാനുള്ളൂ. അഭിനയിക്കരുത്. ഉണ്ടെങ്കില്‍ വേണം, ഇല്ലെങ്കില്‍ വേണ്ട". ഇത് കൂടുതല്‍ ഇഷ്ടായി..

ഈവര്‍ഷം സൂവിനു സന്തോഷം നിറഞ്ഞ ധാരാളം യാത്രകളും വായനയുമൊക്കെ ഉണ്ടാകട്ടെ.

Fri Feb 01, 12:56:00 am IST  
Blogger Santhosh said...

ഡിസംബര്‍ മോശമായെങ്കിലും ജനുവരി നന്നായില്ലേ? :)

Fri Feb 01, 06:15:00 am IST  
Blogger സു | Su said...

ശ്രീ :) നന്ദി.

ഉപാസന :) സംശയിക്കുന്നില്ല. അപ്പോ പേടിയുണ്ടല്ലേ?

കരീം മാഷേ :) എല്ലാവരേക്കാളും ഒന്നാമതെത്തുവാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടോ? നല്ല കാര്യം. മാഷ് ഒന്നാമത് എത്തീട്ടുവേണം എനിക്ക് രണ്ടെങ്കിലും ആവാന്‍. ഹിഹിഹി.

വാല്‍മീകി :) നന്ദി.

സാരംഗീ :) സാരംഗിയ്ക്കും സന്തോഷം നിറഞ്ഞ ഒരു വര്‍ഷം ആവട്ടെ. സാരംഗിയുടെ കവിതകളുടെ പുസ്തകം വാങ്ങിവയ്ക്കും. ഇനി വരുമ്പോള്‍ അതിലൊരു ഒപ്പിട്ട് തരണം.

സന്തോഷേ :) ഡിസംബര്‍ മോശമായോ? അതെപ്പോ? ഡിസംബര്‍ മോശമായില്ലെങ്കിലും ജനുവരിയും മോശമായില്ലല്ലോ എന്ന് പറയണം. ;)

Fri Feb 01, 02:53:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home