Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, February 01, 2008

അതു പോയീ...

അതു പോയീ...
കുന്തത്തിലും കുടത്തിലും തപ്പി,
കടലിലും കായലിലും തപ്പി,
കുളത്തിലും കളത്തിലും തപ്പി,
ആകാശത്തും ഭൂമിയിലും തപ്പി,
കരയിലും കയറിലും തപ്പി,
കിടങ്ങിലും കിണറ്റിലും തപ്പി,
എന്നിട്ടും കണ്ടുകിട്ടിയില്ല.
അപ്പഴാണ് മനസ്സിലായത്.
അതു പോയീ...
എന്റെ ഹൃദയം!
അതേതോ പ്രണയത്തിനു പിന്നാലെ ഇറങ്ങിപ്പോയത്രേ!

Labels:

24 Comments:

Blogger നിലാവര്‍ നിസ said...

അത് ഒരിക്കലും മടങ്ങി വരാതിരിക്കട്ടെ.. അവര്‍ ലോകത്തിന്റെ ഏതെങ്കിലും മൂലയില്‍ സന്തോഷമയി ജീവിക്കട്ടേ..

Fri Feb 01, 03:04:00 pm IST  
Blogger നാടന്‍ said...

അപ്പോ ഇനി മടങ്ങിവരില്ലെന്നാണോ ??

നന്നായി ...

Fri Feb 01, 03:06:00 pm IST  
Blogger ശ്രീ said...

അപ്പോ അവസാനം ഹൃദയവും ഇറങ്ങിപ്പോയോ? ഹൃദയത്തെ നല്ല അനുസരണയോടെ വേണ്ടേ വളര്‍‌ത്താന്‍‌?

ഇനീം പ്രതീക്ഷിച്ചിരുന്നിട്ടെന്തു കാര്യം? വേറെ ഒരെണ്ണം കിട്ടുമോന്നു നോക്ക് സൂവേച്ചീ...

Fri Feb 01, 03:11:00 pm IST  
Blogger Mohanam said...

പോയതു പോട്ടന്നേ.....

നമുക്കു വേറെ സഘടിപ്പിക്കാം 

Fri Feb 01, 03:23:00 pm IST  
Blogger Mohanam said...

ചേച്ചിയേ ഞാന്‍ പാചക പോസ്റ്റിന്‌ ഒരു കമന്റ് ഇടാന്‍ നോക്കിയിട്ട്‌ പറ്റുന്നില്ലാ. എന്താണോ എന്തോ...

ശരി എന്നാല്‍ ആ കമന്റ്‌ ഇവിടെ പോസ്റ്റാം 

ഇതു വീട്ടില്‍ അമ്മ ഇടക്ക് ഉണ്ടാക്കാറുണ്ട് , ഇതു കഞിയുടെ കൂടാണെങ്കില്‍ ഉഗ്രന്‍ .

പടത്തിനെന്താ ഒരു നിറവെത്യാസം , ഈസ്റ്റുമാന്‍ കളര്‍ പോലെ

ഈ നിറത്തിലുള്ള പാവക്ക ഞാന്‍ ആദ്യമായി കാണുവാ....

Fri Feb 01, 03:38:00 pm IST  
Blogger സു | Su said...

നിലാവര്‍ നിസ :) അയ്യോ ഞാനൊരു ഹൃദയശൂന്യ ആയിപ്പോവില്ലേ? (ഇപ്പോ അല്ലാത്തപോലെ;) )

നാടന്‍ :) എന്ത് നന്നായെന്ന്? കഷ്ടമായല്ലോന്ന് പറയൂ.

ശ്രീ :)വേറെ ഒരെണ്ണം നോക്കേണ്ടിവരും.

മോഹനം :)മോഹനത്തിന് അതൊക്കെപ്പറയാം. ഹൃദയമില്ലാതെ ഞാനെന്തു ചെയ്യും? എന്നാലും മോഹനം ഇത്രയ്ക്ക് എന്നോട് ചെയ്തല്ലോ. ഞാനിവിടെ ഹൃദയം പോയീന്നു പറയുമ്പോള്‍ കഞ്ഞിയുടേയും കൊണ്ടാട്ടത്തിന്റേയും കാര്യം പറയുന്നു. ഞാനിതെങ്ങനെ സഹിക്കും?

Fri Feb 01, 03:54:00 pm IST  
Blogger ഉപാസന || Upasana said...

ചേട്ടന്‍ അറിയണ്ടാ
:)
ഉപാസന

Fri Feb 01, 05:00:00 pm IST  
Blogger Mrs. K said...

പാവം സൂചേച്ചീടെ ചേട്ടന്‍!
അല്ലാ, അതിനി ആ ഹൃദയത്തിന്റെ കൂടെയാണോ ഇറങ്ങിപ്പോയത്? :)

Fri Feb 01, 06:49:00 pm IST  
Blogger ബിന്ദു said...

അയ്യോ.. എപ്പോള്‍?

Fri Feb 01, 07:31:00 pm IST  
Blogger REMiz said...

ഹൊ എനിക്കാ പാവം കമുകന്‍റെ കാര്യം ആലോചിച്ചിട്ടാ..
അവന്‍ അതും കൊണ്‍ദ് അലയുന്നുണ്‍ദാവും .
അവന്‍റ കാര്യം എന്താ ആരും ആലോചിക്കാതെ ?




റെമിസ് റഹനാസ്
(കാമുകനല്ല)

Fri Feb 01, 08:16:00 pm IST  
Blogger വേണു venu said...

ഇതെപ്പഴായിരുന്നു. മനുഷ്യന്‍റെ കാര്യമേ.?

Fri Feb 01, 09:08:00 pm IST  
Blogger അപര്‍ണ്ണ said...

സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു. അതു പ്രണയത്തിന്റെ പിന്നാലെ അല്ലേ പോയത്‌? valentine's ഡേ ഒക്കെ അല്ലേ വരുന്നത്‌? പിന്നെ അതെങ്ങനെ അടങ്ങി ഒതുങ്ങി ഇരിക്കും. ;)

Fri Feb 01, 09:11:00 pm IST  
Blogger മൃദുല said...

:) good

Fri Feb 01, 09:47:00 pm IST  
Blogger ജെയിംസ് ബ്രൈറ്റ് said...

നല്ല രസമുണ്ട് വായിക്കാന്‍..
അഭിനന്ദനങ്ങള്‍.

Sat Feb 02, 02:48:00 am IST  
Blogger അനംഗാരി said...

ഹോ! ആ ഹൃദയം കിട്ടിയ കാമുകന്റെ കാര്യം കട്ടപ്പൊഹ!

Sat Feb 02, 09:00:00 am IST  
Blogger G.MANU said...

പോയത് പോട്ടേന്നെ..ഒന്നുപോയാല്‍ ഒമ്പതു വരും :)

Sat Feb 02, 12:07:00 pm IST  
Blogger ശെഫി said...

പത്രത്തില്‍ പരസ്യം കൊടുത്തു നോക്കാമായിരുന്നില്ലേ,
കിട്ട്യാലോ

Sun Feb 03, 12:11:00 am IST  
Blogger Prajeshsen said...

nannayittundu
keep it up
http://accidentskerala.blogspot.com/

Sun Feb 03, 10:28:00 am IST  
Blogger Prajeshsen said...

nannayittundu
keep it up
http://accidentskerala.blogspot.com/

Sun Feb 03, 10:28:00 am IST  
Blogger സു | Su said...

ഉപാസന :)

ആര്‍. പീ :) ബ്ലോഗ് വായിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

ബിന്ദൂ :) എല്ലാം പെട്ടെന്നായിരുന്നു. ;)

റെമിസ് :) കാമുകന്‍! ഹിഹിഹി.

വേണുവേട്ടാ :) അതെയതെ മനുഷ്യരുടെ ഓരോ കാര്യങ്ങള്‍!

അപര്‍ണ്ണ :)

കാടന്‍ വെറും നാടന്‍ :) താങ്ക്സ്!

ജെയിംസ് ബ്രൈറ്റ് :) നന്ദി.

സാരംഗീ :)

അനംഗാരീ :) കൂടുതല്‍ അങ്ങോട്ട് പോകല്ലേ. ;)

ജി മനു :) ഒമ്പതോ! അയ്യോ!

ശെഫി :) അതെ കിട്ട്യാലോന്നു വിചാരിച്ചുതന്നെയാ കൊടുക്കാത്തത്. ഹിഹി.

പ്രജേഷ് സെന്‍ :) സ്വാഗതം. ബ്ലോഗ് നോക്കാംട്ടോ.

വായിച്ചതിനും അഭിപ്രായം പറഞ്ഞതിലും എല്ലാവര്‍ക്കും നന്ദി.

Sun Feb 03, 12:29:00 pm IST  
Blogger ബഷീർ said...

കരയും കയറും ...എവിടെയോ ഒരു പൊരുത്തക്കേട്‌...

എന്തായാലും ഉഗാണ്ടയിലും ഉണ്ടം പൊരിയിലും കൂടി തപ്പാമായിരുന്നു.

Sun Feb 03, 05:23:00 pm IST  
Blogger സു | Su said...

ബഷീറേ :) ഹിഹിഹി. അതും ചെയ്യാമായിരുന്നു.

Sun Feb 03, 07:40:00 pm IST  
Blogger Pramod.KM said...

അപ്പഴാണ് മനസ്സിലായത്
ഹൃദയം തടിതപ്പി എന്ന്:)

Mon Feb 18, 11:06:00 am IST  
Blogger സു | Su said...

അതെ അതെ പ്രമോദേ :) അതു തടിതപ്പി.

Mon Feb 18, 01:20:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home