Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, February 03, 2008

കൊല്ലരുത്

രാധ
സീത
ശകുന്തള
ആത്മാര്‍ത്ഥപ്രണയമെന്നത് ഉപേക്ഷിക്കപ്പെടലാണെങ്കില്‍,
ഹൃദയത്തിലേക്കൊരു കത്തികയറ്റുന്നതുപോലെ പറയുന്നു,
ഉപേക്ഷിച്ചോ, മരിച്ചോളാം.
പക്ഷെ,
ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്ത് വേദനിപ്പിച്ച് കൊല്ലരുത്.

Labels:

15 Comments:

Blogger വെട്ടിച്ചിറ ഡയമൺ said...

സൂ ഇതൊക്കെ ഇവിടെ ഇങ്ങനെ കീറിമുറിക്കണോ?
അദ്ദേഹത്തിനു ഒരു മെയിലയച്ചാല്‍ പോരെ? അല്ലെങ്കില്‍ ഒരു ഫോണ്‍ കോള്‍.

അടുത്തടുത്ത മൂന്നുപോസ്റ്റുകളിലായി ഒടുക്കലത്തെ പ്രണയ നൈരാശ്യമാണല്ലൊ.

ധൈര്യമായി ഇരിക്കൂ. അവന്‍ വരും. എല്ലാം ക്ഷമിച്ച് അയാള്‍ വരും.
ഇത് ഞങ്ങളൊക്കെ കാണാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായില്ലേ.

പ്ലീസ് ഇനിയും “കൊല്ലരുത്“

Sun Feb 03, 04:20:00 pm IST  
Blogger Sharu (Ansha Muneer) said...

:)

Sun Feb 03, 04:45:00 pm IST  
Blogger വിനയന്‍ said...

“പ്ലീസ് ഇനിയും കൊല്ലരുത് “

സു വായനക്കാരുടെ ഭാഗത്ത് നിന്ന് ചിന്തിഛ്കു തുടങ്ങിരിക്കുന്നു.നല്ലത് തന്നെ.

:)

Sun Feb 03, 05:38:00 pm IST  
Blogger സു | Su said...

തിരുവര്‍, ഭയങ്കര തമാശയാണല്ലോ? ഇതൊക്കെ മറ്റുള്ളവരുടെ കമന്റ്ബോക്സില്‍ ഇടുന്നതിനുപകരം സ്വന്തം ബ്ലോഗില്‍ ഇട്ടൂടേ? നര്‍മ്മം എന്നൊരു ലേബലും ഇട്ടാല്‍ ഹഹഹഹിഹിഹിഹി എന്നു ചിരിച്ച് പുകഴ്ത്തുകയും ചെയ്യും. എനിക്കിഷ്ടമുള്ളത് ഞാനെന്റെ ബ്ലോഗില്‍ എഴുതും.

ഷാരു :)

വിനയന്‍, അതെയതെ. അവരുടെ ഭാഗത്തുനിന്നും ചിന്തിക്കണമല്ലോ.

Sun Feb 03, 07:28:00 pm IST  
Blogger പ്രയാസി said...

ങ്ഹീഈഈ...:(

Sun Feb 03, 07:37:00 pm IST  
Blogger പ്രയാസി said...

സുവേച്ചീ..(അയ്യൊ..!ബ്ലോഗില്‍ ചേച്ചീന്നും ചേട്ടാന്നുമൊന്നും വിളിക്കാന്‍ പാടില്ലാന്നു ഈയടുത്ത് ഒരു സാറു പറഞ്ഞാരുന്നു..)
ചേച്ചിയെ ചേച്ചീന്നല്ലാതെ പിന്നെ എന്തൊ വിളിക്കും..!
ആ സാറിനോട് പോം പറ..

ഞാനാക്കി കരഞ്ഞതല്ല..!

“ഉപേക്ഷിച്ചോ, മരിച്ചോളാം.
പക്ഷെ,
ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്ത് വേദനിപ്പിച്ച് കൊല്ലരുത്.“

ഇതു വായിച്ചു കരഞ്ഞതാണെ..

ഫീല്‍ ചെയ്തു..:(

ഗുഡ്.

Sun Feb 03, 07:42:00 pm IST  
Blogger സു | Su said...

പ്രയാസി :) ആക്കിക്കരഞ്ഞാലും കുഴപ്പമില്ല. പ്രയാസിയ്ക്കൊരു ബ്ലോഗും പ്രൊഫൈലും അതില്‍ എന്തെങ്കിലും എഴുത്തും ഉണ്ടല്ലോ. കമന്റടിക്കാന്‍ മാത്രം ഐഡിയും എടുത്ത് ഇറങ്ങുന്ന ചിലരുണ്ട്. അവരുടെ കമന്റ് ഒറ്റ ക്ലിക്കില്‍ എനിക്ക് മായ്ക്കാവുന്നതേയുള്ളൂ. പക്ഷെ ആ “മഹാന്മാര്‍” പിന്നേം വന്ന് നോക്കുമ്പോള്‍ കാണണമല്ലോന്ന് വിചാരിച്ച് ചെയ്യുന്നില്ല. അത്രയേ ഉള്ളൂ.

ചേച്ചീന്നും ചേട്ടാന്നും വിളിക്കരുതെന്ന് ആരു പറഞ്ഞു? ഞാനറിഞ്ഞില്ല.

Sun Feb 03, 07:50:00 pm IST  
Blogger പ്രയാസി said...

ഇവിടെച്ചെന്ന് കമന്റെല്ലാം വായിച്ചു നോക്ക്..

http://boologaclub.blogspot.com/2008/01/blog-post_30.html

Sun Feb 03, 08:36:00 pm IST  
Blogger Gopan | ഗോപന്‍ said...

ഈ തലേക്കെട്ട് കണ്ടു വന്നതാണ്
പിന്നെ വായിച്ചപ്പോള്‍ രസം തോന്നി
പ്രയാസി മാഷിന്‍റെ ഒന്നന്നര കമന്‍റും
പിന്നെ തന്ന ലിങ്കും പോയി നോക്കി ഇപ്പൊ വന്നെയുള്ളൂ..
ആത്മാര്‍ത്ഥയെ ചോദ്യം ചെയ്യരുത്,
ചേച്ചി ഈ പറഞ്ഞതു ന്യായം !

Sun Feb 03, 11:34:00 pm IST  
Blogger മലയാളി said...

ഹേയ് എന്താ!!! എന്തു പറ്റി?

“ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്ത് വേദനിപ്പിച്ച് കൊല്ലരുത്“

വെറുതെ കരെപ്പിക്കല്ലേ!!!!!!!!!!

Mon Feb 04, 02:49:00 pm IST  
Blogger ശ്രീ said...

"ആത്മാര്‍‌ത്ഥതയെ ചോദ്യം ചെയ്യരുത്”

സൂവേച്ചീ...എല്ലാം ഈ ഒരൊറ്റ വാചകത്തിലടങ്ങിയിരിയ്ക്കുന്നു.

നല്ല ചിന്ത!
:)

Mon Feb 04, 04:43:00 pm IST  
Blogger ഹരിശ്രീ said...

സൂവേച്ചി,
കൊള്ളാം ഈ വിരഹ പ്രണയ കഥാപാത്രങ്ങള്‍...

പ്ലീസ് ഇനിയും “കൊല്ലരുത്“

Mon Feb 04, 07:02:00 pm IST  
Blogger ഗിരീഷ്‌ എ എസ്‌ said...

സൂവേച്ചീ
കത്തുന്നല്ലോ വരികള്‍...
ചിന്തയുടെ കാഠിന്യത്തിന്‌ മുമ്പില്‍ അതിശയിക്കുന്നു

ആശംസകള്‍...

Mon Feb 04, 07:23:00 pm IST  
Blogger അപര്‍ണ്ണ said...

ആത്മാര്‍ഥ പ്രണയം ഉപേക്ഷിക്കലൊന്നുമല്ലെന്ന്. അതൊക്കെ ഒഴിഞ്ഞു മാറലിന്‌ ഓരോരുത്തര്‍ കണ്ടുപിടിച്ച വഴികളല്ലേ. പ്രണയം ആത്മാര്‍ഥമായിരുന്നെങ്കില്‍ അതിനെ ആരും ചോദ്യം ചെയ്യുകയില്ല, കൊല്ലുകയുമില്ല. അതങ്ങനെ ജീവിതം ആവോളം നുകര്‍ന്ന് ജീവിക്കും. :)
(ഈയിടെ തുടങ്ങിയ അസുഖമാ, പോസിറ്റീവ്‌ തിങ്കിംഗ്‌. ;))

Mon Feb 04, 08:53:00 pm IST  
Blogger സു | Su said...

ഗോപന്‍ :)

മലയാളി :) അയ്യോ! കരയല്ലേ!

ശ്രീ :)

ഹരിശ്രീ :) ഇനി കൊല്ലുന്നില്ല. ഹിഹിഹി.

ദ്രൌപദീ :) നന്ദി.

അപര്‍ണ്ണ :) നല്ല കാര്യം. ആ പോസിറ്റീവ് തിങ്കിംഗിന്റെ പാത്രം എന്റെയടുത്തേക്കൊന്നു നീക്കിവയ്ക്കൂ. ;)

Tue Feb 05, 12:01:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home