Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, February 06, 2008

തിരിച്ചുപോക്ക്

എന്നെത്തിരഞ്ഞ്, മിന്നിപ്പൊങ്ങിവരുന്ന നക്ഷത്രങ്ങളിലേക്കിപ്പോള്‍ കണ്ണോടിക്കുന്നുണ്ടാവുമോ? മുഖത്തെ ദേഷ്യം പതിവുപോലെ രസമായിരുന്നു. മണ്ണിനും കല്ലിനും മുകളില്‍ക്കൂടെയും എനിക്ക് അവനെ കാണാമായിരുന്നു. റോസാപ്പൂ എന്റെ മേലെയെറിഞ്ഞ് മൌനമായി തിരിച്ചുപോകുന്നത് ഞാന്‍ കണ്ടു. ഇത്തവണ ദൈവത്തിനോടാവും ദേഷ്യം വന്നത്. നക്ഷത്രമായാല്‍പ്പോലും പിന്നാലെ നടന്നു പ്രാര്‍ത്ഥിക്കുമെന്ന് പറഞ്ഞത് സത്യമായി. പള്ളിയില്‍ മുട്ടുകുത്തിയിരുന്നു കരഞ്ഞപ്പോഴും, അമ്പലത്തിലേക്ക് നീണ്ട് കിടക്കുന്ന പടികള്‍ ഓടിക്കയറി, അമ്പോറ്റീയിവനെ തുണയ്ക്കണേയെന്ന് മനസ്സില്‍ അലമുറയിട്ടപ്പോഴും ആകാശമേ കാക്കണേയെന്ന് കൈകള്‍ ഉയര്‍ത്തി വിളിച്ചപ്പോഴും, ഭൂമിയേ കരുണകാണിക്കണേ എന്ന് പറഞ്ഞ് കൈകള്‍ താഴ്ത്തി ആക്ഷന്‍ കാണിച്ചപ്പോഴും ദേഷ്യപ്പെട്ടിരുന്നു. ഓരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണങ്ങള്‍ എന്ന് തമാശ പറഞ്ഞപ്പോഴാണ് ആദ്യമായി ദേഷ്യപ്പെട്ടത്. ദേഷ്യം ഓര്‍മ്മയില്‍ വന്നു. ആര്‍ക്കും ആര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ അനുവാദം ആവശ്യമില്ലെന്ന് പറഞ്ഞതെപ്പോഴായിരുന്നു? സ്നേഹവും വാത്സല്യവും മതിയെന്ന് കൂട്ടിച്ചേര്‍ത്തത്? ഓര്‍മ്മയില്ല. പ്രാര്‍ത്ഥന എന്ന വാക്ക് ഇടയിലേക്ക് ആദ്യമായി കടന്നുവന്നതും അപ്പോഴായിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായ ദിവസം നല്ലതായിരുന്നു. വാത്സല്യവും, സ്നേഹവും, കൂടിക്കലര്‍ന്ന സൌഹൃദം എന്നും അനുഗ്രഹമാണ്.


(ഇത് റിവേഴ്സ് കഥ പോലെ ആയോന്ന് അറിയില്ല. ആശയം അവതരിപ്പിച്ചത് സിദ്ധാര്‍ത്ഥന്‍ .
പണ്ട് 50 വാക്കില്‍ കഥയെഴുതാന്‍ പറഞ്ഞപ്പോഴും ശ്രമിച്ചിരുന്നു. രണ്ടെണ്ണം എഴുതുകയും ചെയ്തു.)

Labels:

11 Comments:

Blogger ശ്രീ said...

സൂവേച്ചീ...
സത്യത്തില്‍‌ എനിയ്ക്ക് ഇതു മുഴുവനും മനസ്സിലായില്ല.
എന്നാലും
“വാത്സല്യവും, സ്നേഹവും, കൂടിക്കലര്‍ന്ന സൌഹൃദം എന്നും അനുഗ്രഹമാണ്.”
ഇത് ഇഷ്ടപ്പെട്ടു.

Wed Feb 06, 11:19:00 am IST  
Blogger പ്രയാസി said...

സൂച്ചി..(സു ചേച്ചീന്നൊക്കെ വല്യ ബുദ്ധിമുട്ടാന്നെ..:)

“വാത്സല്യവും, സ്നേഹവും, കൂടിക്കലര്‍ന്ന സൌഹൃദം എന്നും അനുഗ്രഹമാണ്.“

ബാക്കിയൊക്കെ ഡിലീറ്റ്..! ഇതന്നെ വലിയൊരു കഥയല്ലെ..!

Wed Feb 06, 12:10:00 pm IST  
Blogger സാക്ഷരന്‍ said...

നന്നായിരിക്കുന്നു

Wed Feb 06, 01:49:00 pm IST  
Blogger ഉപാസന || Upasana said...

നല്ല വാചകങ്ങള്‍

കതയായോ..?
:)
ഉപാസന

Wed Feb 06, 04:56:00 pm IST  
Blogger ശെഫി said...

പൂറ്ണ്ണതയില്ലാത്ത പോലെ

Wed Feb 06, 11:52:00 pm IST  
Blogger Saha said...

സ്നേഹവാത്സല്യങ്ങള്‍, മൂടുന്ന മണ്ണിനും വാടുന്ന പൂക്കള്‍ക്കുമുപരി ചിരസ്ഥായിയായി നിലനില്‍ക്കട്ടെ! :)
ഭൂമിയിലേയ്ക്ക് വീഴുന്ന താരങ്ങള്‍ അവതാരങ്ങളാകുമ്പോള്‍ ആകാശത്തല്ലാതെ എവിടെ തിരയാന്‍?!

Thu Feb 07, 12:05:00 am IST  
Blogger വേണു venu said...

പുറകോട്ടു പോകും തോറും കഥകള്‍ക്ക് തേങ്ങലുകളുകള്‍‍ ഉള്‍ക്കൊള്ളാന്‍‍ കഴിയുന്നു....അല്ലേ.

Thu Feb 07, 12:54:00 am IST  
Blogger നാടന്‍ said...

ശ്രീ പറഞ്ഞപോലെ അത്രയ്ക്കങ്ങോട്ട്‌ പിടികിട്ടിയില്ല.

Thu Feb 07, 12:07:00 pm IST  
Blogger അപര്‍ണ്ണ said...

reverse kathha kollaalo..:)

pinney, aa prayaasi vilikkana ketto? ;)

ati, ati!!!

Thu Feb 07, 08:00:00 pm IST  
Blogger സു | Su said...

ശ്രീ :) ഇത് രണ്ടുസുഹൃത്തുക്കളുടെ കഥയാണ്. ഒരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ച് മറ്റെയാള്‍ മരിച്ചു. അതാണ് ചുരുക്കം.

പ്രയാസീ :) സുചേച്ചി എന്നത് സൂച്ചി എന്നായി. ഒടുവില്‍ ച്ഛീ എന്നാവുമോ? ;)

സാക്ഷരന്‍ :) നന്ദി.

ഉപാസന :) “കത”യായില്ലെങ്കിലും കദനമായി.

ശെഫി :) ശരിയായില്ല അല്ലേ?

സഹ :) അതുണ്ടെങ്കില്‍ നിലനില്‍ക്കുകയും ചെയ്യും. മണ്ണിനും, കല്ലിനും വേര്‍തിരിക്കാന്‍ കഴിയുന്നതല്ലല്ലോ സ്നേഹവാത്സല്യങ്ങള്‍.

വേണുവേട്ടാ :)

നാടന്‍ :) ശ്രീയോട് പറഞ്ഞു. ഇപ്പോ മനസ്സിലായോ?

അപര്‍ണ്ണ :) ഹിഹി. അപര്‍ണ്ണയും വിളിച്ചോളൂ.

Fri Feb 08, 10:29:00 am IST  
Blogger ശ്രീ said...

സൂവേച്ചീ...

ആ വിശദീകരണത്തിനു ശേഷം ഒന്നൂടെ വായിച്ചപ്പോള്‍‌ മനസ്സിലായി.
:)

Fri Feb 08, 10:53:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home