Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, February 08, 2008

എലിമിനേഷന്‍

കടിച്ചുപിടിച്ച് നില്‍ക്കുന്നുണ്ട് നിശ്ശബ്ദത,
പൊട്ടിത്തെറിക്കാതിരിക്കാന്‍ സ്വയം ശാസിക്കുന്നുണ്ട്.
അതിനിടയ്ക്കാണ് ചിലര്‍ തലതാഴ്ത്തിനില്‍ക്കുന്നത്.
തെരഞ്ഞെടുപ്പിനും, തിരസ്കരിക്കലിനും കാത്ത്,
ശൂന്യതയിലേക്ക് കണ്ണുംനട്ട്,
മൌനമൊടുങ്ങുന്നതും കാതോര്‍ത്ത്.
ആധി, ആത്മവിശ്വാസത്തിന്റെ തലയില്‍ക്കയറി
ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.
വിധിയെഴുതിവെച്ചതിലേക്ക് മനസ്സ് ചാഞ്ഞിരിക്കുന്നു,
കണ്ണ് കൊതിക്കുന്നുണ്ട് കാണാന്‍,
വായിച്ചെടുക്കാനുള്ള വെമ്പലോടെ.
വെട്ടേണ്ടത് വെട്ടണം,
വാഴ്ത്തേണ്ടത് വാഴ്ത്തണം.
വിധികര്‍ത്താവ് ദൈവത്തെയോര്‍ത്തത്,
പ്രാര്‍ത്ഥിക്കാനല്ല,
തന്നെയൊരിക്കലും വെട്ടാതിരുന്നവല്ലോ!
ഓര്‍മ്മയുണ്ടായതപ്പോഴാണ്.
വിധിയെളുപ്പമായി പിന്നെ,
വെട്ടിയില്ലൊന്നിനേയും,
കൂട്ടത്തില്‍ വാഴാന്‍ വിട്ടു.
വിധി കാത്ത് നിന്നിരുന്ന വാക്കുകളോരോന്നായ്
കവിതയ്ക്കുള്ളിലേയ്ക്ക് തിരിച്ച് കയറി.
വേര്‍പിരിക്കുന്നതിന്റെ നോവ്,
അനുഭവിച്ചില്ലെന്ന ആഹ്ലാദത്തോടെ
വിധികര്‍ത്താവും ദൈവവും,
വേര്‍പിരിക്കപ്പെട്ടില്ലെന്ന ആശ്വാസത്തോടെ,
ഒഴിഞ്ഞുപോകണമെന്നോര്‍ത്ത് ഭയന്നുനിന്ന വാക്കുകളും.
കാണുന്നവരിത്തിരി
കരുണകാണിച്ചാല്‍മതിയിനി.
ഒഴിവാക്കപ്പെടുന്നതിന്റെ വ്യഥ
കാഴ്ച കാണുന്നവര്‍ക്കറിയാന്‍ വഴിയില്ല.
അവര്‍ക്ക് പുറം കാഴ്ചയേ കാണൂ,
ഉള്ളില്‍ പിടയ്ക്കുന്ന കരളു കാണില്ല!

Labels:

14 Comments:

Blogger ശ്രീ said...

സൂവേച്ചീ...
നന്നായിട്ടുണ്ട്.
“ആധി, ആത്മവിശ്വാസത്തിന്റെ തലയില്‍ക്കയറി
ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.”

Fri Feb 08, 10:44:00 am IST  
Blogger കേരളക്കാരന്‍ said...

നന്നായിട്ടുണ്ട്‌. നല്ല ഫീലുണ്ട്‌.

Fri Feb 08, 11:35:00 am IST  
Blogger reshma said...

കവിതക്ക് അഭിപ്രായം പറയാനായില്ല ഞാന്‍. ‘കടിച്ചു പിടിച്ചു നില്‍ക്കുന്ന നിശബ്ദത’ നല്ലോണം ഇഷ്ടായി. സുഖല്ലേ സൂ?

Fri Feb 08, 03:42:00 pm IST  
Blogger kichu / കിച്ചു said...

സൂ....

കവിത കൊള്ളാം..

ഭാവുകങ്ങള്‍..

Fri Feb 08, 04:08:00 pm IST  
Blogger സൂര്യോദയം said...

സു ചേച്ചീ... ടി.വി, യിലെ റിയാലിറ്റി ഷോകളിലെ എലിമിനേഷനുകള്‍ വല്ല്യ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടല്ലേ... എന്നാലും കുറച്ച്‌ കഷ്ടം തന്നെ ആ നടപടികള്‍... പിള്ളേരെ നിര്‍ത്തി ടെന്‍ഷനടിപ്പിച്ച്‌, കരയാനുള്ള ബാക്ക്ഗ്രൗണ്ട്‌ മ്യൂസിക്ക്‌ സെറ്റ്‌ ചെയ്ത്‌, കരയാന്‍ പ്രേരിപ്പിച്ച്‌ ഒടുവില്‍ കരയിപ്പിച്ചും ഹാര്‍ട്ട്‌ അറ്റാക്കിന്റെ പരിസരം വരെ എത്തിച്ചും അങ്ങനെ അങ്ങനെ...

Fri Feb 08, 04:24:00 pm IST  
Blogger പ്രയാസി said...

ഒന്നും മനസ്സിലായില്ല!:)

Fri Feb 08, 04:52:00 pm IST  
Blogger ഫസല്‍ ബിനാലി.. said...

nannaayittund,
aashamsakal......

Fri Feb 08, 05:55:00 pm IST  
Blogger GLPS VAKAYAD said...

മനോഹരമായ വരികള്‍....ഇഷ്ടപ്പെട്ടു

Fri Feb 08, 06:05:00 pm IST  
Blogger Rafeeq said...

നല്ലവരികള്‍
അശംസകള്‍....

Fri Feb 08, 06:35:00 pm IST  
Blogger ചീര I Cheera said...

എലിമിനേഷന്‍!

എന്നാലും ഒടുക്കം വിധി കാത്ത് നിന്നിരുന്ന വാക്കുകളോരോന്നായ്
കവിതയ്ക്കുള്ളിലേയ്ക്ക് തിരിച്ച് കയറീലോ, അത്രേം സമാധാനം.

Sat Feb 09, 10:08:00 am IST  
Blogger അനംഗാരി said...

ഞാനിപ്പോള്‍ ആ വെട്ടിനിരത്തല്‍ വരിയിലാണ്...
ശ്....എന്നെ ആധിപിടിപ്പിക്കാതെ സൂ...

Sat Feb 09, 11:12:00 am IST  
Blogger മറ്റൊരാള്‍ | GG said...

:)

Sat Feb 09, 11:30:00 am IST  
Blogger മുസാഫിര്‍ said...

സംഹാരമില്ലെങ്കില്‍ പിന്നെ സൃഷ്ടിയും സ്ഥിതിയും കൂടി നിലനില്‍പ്പ് തന്നെ അപകടത്തില്‍ ആക്കും.ധൈര്യമായി എഡിറ്റ് ചെയ്യൂ.നല്ല ചിന്ത.

Sun Feb 10, 06:26:00 pm IST  
Blogger സു | Su said...

ശ്രീ :)

കേരളക്കാരന്‍ :)

രേഷ് :) സുഖം.

കിച്ചു :)

സൂര്യോദയം :)

പ്രയാസി :) കവിതയിലെ വാക്കുകള്‍ വെട്ടിനിരത്തേണ്ടിവന്നപ്പോളതൊരു കവിതയായി.

ഫസല്‍ :)

ദേവതീര്‍ത്ഥ :)

റഫീക്ക് :)

പി. ആര്‍ :)തിരിച്ചുകയറി വാക്കുകളൊക്കെ.

അനംഗാരി :) അതെന്തിന് വെട്ടിനിരത്തല്‍?

മുസാഫിര്‍ :) എഡിറ്റിംഗ് വേണം.

മറ്റൊരാള്‍ :)

വായിക്കുകയും, അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

Mon Feb 11, 02:57:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home