Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, June 29, 2008

അഞ്ച് ചെറുകഥകള്‍

1) അവന്‍ കടലിലേക്കിറങ്ങിപ്പോയതിനുശേഷം,
എല്ലാവരും, കടല്‍ അവളുടെ കണ്ണില്‍ കാണാന്‍ തുടങ്ങി.

2) വയ്യാതെ കിടക്കുമ്പോള്‍, നിഴലിനെപ്പോലും കൂട്ടുകാണാതെ ആയപ്പോള്‍,
അയാള്‍ മരണത്തിന്റെ കൂട്ടുതേടാന്‍ തീരുമാനിച്ചു.

3) വയറ്റില്‍ കുരുത്ത ജീവന്‍ അവള്‍ക്കൊരു കടം കഥയും
മറ്റുള്ളവര്‍ക്കൊരു കഥയുമായപ്പോള്‍
രണ്ട് ജീവിതകഥകള്‍ക്കവള്‍ ഫുള്‍ ‌സ്റ്റോപ്പിട്ടു.

4) പത്തായത്തിലും അടുക്കളപ്പാത്രങ്ങളിലും ദാരിദ്ര്യത്തിന്റെ മുഖം കണ്ട എലി,
എലിക്കെണിയില്‍ വെച്ച വിഷം തിന്ന് ആത്മഹത്യ ചെയ്തു.

5) ചരടില്‍ കൊരുത്തൊരു താലിയുമിട്ട്
പോരാടി ജീവിച്ചുമടുത്ത്
അവളൊടുവില്‍ ജീവിതം കയറില്‍ കൊരുത്തു.

Labels:

12 Comments:

Blogger ഫസല്‍ ബിനാലി.. said...

ആദ്യ കഥ കടലോളം കഥ പറയുമ്പോള്‍
മറ്റു നാലു കഥകളും മരണത്തോട് ജീവിത കഥ പറയുകയാണ്, കോമകളില്ലാതെ.

എന്തിനതികം പറയണം? രണ്ട് വരികൊണ്ട് ഏറെയെഴുതി സു...
പേരു പോലും ആറ്റിക്കുറുക്കിയത്
ആശംസകള്‍

Sun Jun 29, 11:01:00 pm IST  
Blogger Babu Kalyanam said...

നന്നായി. പക്ഷെ 3 മതിയാരുന്നു...the odd numbered ones...

Sun Jun 29, 11:05:00 pm IST  
Blogger ബാജി ഓടംവേലി said...

നാലെണ്ണം വളരെ വളരെ നന്നായിട്ടുണ്ട്.
ഒരെണ്ണം കൊള്ളാം....

Mon Jun 30, 12:15:00 am IST  
Blogger നന്ദു said...

അവളുടെ കണ്ണിലെ കടലുവറ്റണമെങ്കിൽ ചെമ്മീനിലെ പാട്ടവളെ പഠിപ്പിക്കണം (കണ്ണാളേ..കണ്ണാളേ...!)

സൂ ന്റെ ഈ ഓരൊ മൈക്രോകഥയും ഓരൊ ത്രെഡാണ് !

Mon Jun 30, 08:58:00 am IST  
Blogger Umesh::ഉമേഷ് said...

നന്നായി.

Mon Jun 30, 09:01:00 am IST  
Blogger Bindhu Unny said...

ഇങ്ങനെ 2-3 വരികളില്‍ ഒരുപാട് പറയുന്ന കഴിവിന് ഒരുപാട് അഭിനന്ദനങ്ങള്‍ :-)

Mon Jun 30, 11:26:00 am IST  
Blogger ശ്രീ said...

ഒന്നു രണ്ടു വരികളിലെഴുതിയ ഈ ജീവിതകഥകള്‍ നന്നായി, സൂവേച്ചീ.
:)

Mon Jun 30, 11:44:00 am IST  
Blogger ശാലിനി said...

su, othiri ishtappettu. valare nannayi.

Mon Jun 30, 12:53:00 pm IST  
Blogger Santhosh said...

ഇതൊക്കെ നേരത്തേ എഴുതിയിരുന്നെങ്കില്‍ ഒറ്റവരിക്കഥാമത്സരത്തില്‍ പങ്കെടുക്കാമായിരുന്നല്ലോ :)

Tue Jul 01, 10:28:00 am IST  
Blogger സു | Su said...

ഫസൽ :)

ബാബു :) അതു മതിയോ? ഒക്കെ ഇരുന്നോട്ടെ എന്നു വെച്ചു.

ഉമേഷ് ജീ :) നന്ദി.

നന്ദുവേട്ടാ :)

ബിന്ദൂ :)

ശ്രീ :)

ബാജീ :)

ശാലിനീ :)

സന്തോഷ് :) അന്നേരം എനിക്കെഴുതാൻ തോന്നിക്കാണില്ല.

എല്ലാവർക്കും നന്ദി.

Wed Jul 02, 11:56:00 am IST  
Blogger അരുണ്‍കുമാര്‍ | Arunkumar said...

beautiful stories...

Tue Jul 22, 04:51:00 pm IST  
Blogger MIRSU said...

GOOD... INIYUM EZHUTHOO.............

Sat Jun 25, 08:20:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home