Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, July 04, 2008

അങ്ങനെ അവളും

അവൾ...
പിന്നിലെ ബെഞ്ചിലിരുന്ന് പഠിച്ചു.
മുന്നിലുള്ള പഠിപ്പിസ്റ്റുകളെക്കണ്ട് സന്തോഷിച്ചു.
കളിക്കളങ്ങളിൽ ഗാലറിയിലിരുന്ന് കൂട്ടുകാരെ പ്രോത്സാഹിപ്പിച്ചു.
നൃത്തനൃത്യങ്ങൾക്കിടയിൽ സ്റ്റേജിനുമുന്നിലിരുന്ന്
കൂട്ടുകാരുടെ ആട്ടവും പാട്ടും കണ്ട് സന്തോഷിച്ചു.
പരീക്ഷകളിൽ കഷ്ടിച്ച് ജയിച്ച് വന്നു.
ഒടുവിൽ അതൊക്കെക്കണ്ട് ദൈവം പറഞ്ഞു.
“ആശംസകളും, അഭിനന്ദനങ്ങളും ഒക്കെ പാഴാക്കി.
എന്നും പിൻനിരക്കാരിയായി.
ഇനിയെങ്കിലും മുൻ‌നിരയിലെത്തണം.
എല്ലാവരും കണ്ടുനിൽക്കണം.
നിന്നിലാവണം കണ്ണുകൾ.
നിന്നെക്കുറിച്ച് പറയണം നാവുകൾ.
നിന്റടുത്താവണം മനസ്സുകൾ.”
ശവപ്പെട്ടിക്കുള്ളിൽ, മരണത്തിനു കീഴടങ്ങിക്കിടക്കുമ്പോൾ,
അവളും ഒരുപാടു കണ്ണുകൾക്കുള്ളിൽ.
അവളെക്കുറിച്ച് പറയാൻ നാവുകൾ.
അവളുടെ അടുത്ത് ഓരോ ഹൃദയവും.

(ചപ്പാത്തിയുണ്ടാക്കുമ്പോൾ, വെറുതെ വിദൂരതയിലേക്ക് കണ്ണോടിച്ചപ്പോഴാണ് ഈ പോസ്റ്റിന്റെ ആശയം വന്നത്. (ജനലിലൂടെ നോക്കിയാൽ വിദൂരത കാണില്ല, അപ്പുറത്തെ വീടിന്റെ മതിലാണെന്ന് തളത്തിൽ ദിനേശൻ. ;)

1. ഇനി ചപ്പാത്തിയുണ്ടാക്കരുത്.
2. അല്ലെങ്കിൽ, ഉണ്ടാക്കുമ്പോൾ വിദൂരതയിലേക്ക് അറിയാതെപോലും നോക്കിപ്പോകരുത്.

എന്നല്ലേ?
എനിക്കറിയാം. ;)

Labels:

7 Comments:

Blogger ശ്രീ said...

ഹ ഹ. കൊള്ളാം.

ചപ്പാത്തി ഉണ്ടാക്കുമ്പോ ആശയം മാത്രം പോരല്ലോ, വല്ല കറിയും കൂടെ ഉണ്ടാക്കണ്ടേ സൂവേച്ചീ. ;)

അല്ലാ, വിദൂരതയിലേയ്ക്കു നോക്കി, ചപ്പാത്തി മുഴുവനും കരിച്ചോ?
;)

Fri Jul 04, 11:47:00 am IST  
Blogger Nikhil Narayanan said...

Aadyamaayi commentunnu.
Liked the post.
Ente ammaye ee post kaanichal, amma chappti melil undakkolaa ;)

-Nikhil

Fri Jul 04, 01:01:00 pm IST  
Blogger നരിക്കുന്നൻ said...

സുവേച്ചീ, ഇങ്ങനെ എന്നും ഒരു ചപ്പാത്തിയുണ്ടാക്കി ഞങ്ങള്‍ക്ക് പോസ്റ്റിക്കോ. തീന്‍മേശയില്‍ വിളമ്പിയത് കരിഞ്ഞ ചപ്പാത്തിയോ, അതോ കവിതയോ?

Fri Jul 04, 02:48:00 pm IST  
Blogger Babu Kalyanam said...

ഓര്മ വന്നത് ഒരു ഹാസ്യ കവിതയുടെ അവസാന വരിയാണ്.
ആരുടെയാണെന്ന് ഓര്‍മയില്ല.
ചപ്പാത്തിക്ക് ഉപ്പ് പോര ;-)

"സ്വപ്നത്തിന്റെ നെഞ്ചത്ത് ഒരു ഈയതുണ്ട് കൂട് കൂട്ടുന്നു ...
ഡെസ്കില്‍ ഒരു മന്ത്രിക്കല്‍, പതിനെട്ടു പത്തൊന്‍പതു ആക്കൂ
ഒരു പോലീസ് ഇന്‍സ്പെക്ടര്‍ ലോറി അന്വേഷിക്കുന്നു...
ഒരു സ്കൂള്‍ മാഷ് ദീര്‍ഘനിശ്വാസം വിടുന്നു...
ചെരുപ്പ് കടക്കാരന്റെ കണ്ണുകളില്‍ തിളക്കം
ഓസോണ്‍ പടലത്തില്‍ ഒരു തുള കൂടി
ചപ്പാത്തിക്ക് ഉപ്പ് പോര ;-)"

എല്ലാ pseudo ബുദ്ധി ജീവികള്‍ക്കുമായി സമര്‍പ്പിക്കുന്നു..

Fri Jul 04, 08:01:00 pm IST  
Blogger Balu said...

മൂഡ് കളഞ്ഞു..!

അത് തിരിച്ച് കിട്ടാന്‍ നല്ല ചപ്പാത്തിയും കറിയും ഉണ്ടാക്കി തന്നാട്ടെ..

നല്ല ഒരു കൊച്ച് കവിത. സിമ്പിള്‍ ആയത് കൊണ്ട് മനസിലായി..

:)

Fri Jul 04, 09:23:00 pm IST  
Blogger Babu Kalyanam said...

ഓഫടിച്ചു മെയിന്‍ ടോപ്പിക്ക് മറന്നു.
കഥ വളരെ ഇഷ്ടായി :-)

Fri Jul 04, 10:06:00 pm IST  
Blogger സു | Su said...

ശ്രീ :) ഏയ്... അങ്ങനെ കരിയും എന്നൊന്നും കരുതേണ്ട.

നിഖില്‍ :) സ്വാഗതം.

നരിക്കുന്നന്‍ :)

ബാബു :)

ബാലു :)

വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.

Mon Jul 07, 06:14:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home