ഇടം
യാത്രയിൽ ഞാൻ നിന്റെ കൂടെയുണ്ടായിരുന്നു.
ഒരുപാട് സമയത്തെ കാത്തിരിപ്പിനുശേഷം നീയെന്നെ നേടിയപ്പോൾ,
നിന്റെ മുഖത്തെ ഭാവം കണ്ട് എനിക്കു സന്തോഷം തോന്നിയിരുന്നു.
യാത്രാവേളയിൽ എന്നെ കൈവിടാതെ നീയിരുന്നു.
കൂടെ ഞാനുള്ളതിന്റെ അഭിമാനം നിന്റെ മുഖത്തുണ്ടായിരുന്നു.
യാത്ര കഴിഞ്ഞപ്പോഴാണ് നിന്റെ തനി സ്വഭാവം ഞാനറിഞ്ഞത്.
കോട്ടും സ്യൂട്ടും ഇട്ടവന്റെ മുന്നിൽ നീയെന്നെ ത്യജിച്ചു.
എനിക്കു നിന്റെ ജീവിതത്തിൽ,
ഇത്രയ്ക്കേ ഇടമുള്ളുവെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കി.
എന്നാലും നീയെന്നെ അങ്ങനെ ഉപേക്ഷിക്കരുതായിരുന്നു.
വെറുമൊരു ട്രെയിൻ ടിക്കറ്റ് കൂടുതലാശിച്ചിട്ടെന്താകാൻ. അല്ലേ? ;)
ഇതു നിങ്ങൾ വായിച്ചിരുന്നില്ലേ? ;)
Labels: എനിക്കു തോന്നിയത്
17 Comments:
ഒരു ടിക്കറ്റിന്റെ വിലാപം ല്ലേ...പറ്റിച്ചു കളഞ്ഞല്ലോ എന്നെ....മുന്‍പത്തെ ചെരിപ്പിന്റെ പ്രണയവും ഇപ്പോള്‍ വായിച്ചു ട്ടോ....കൊള്ളാം ഈ വ്യത്യസ്തമായ ചിന്തകള്‍ സൂ ചേച്ചീ...
ഇങ്ങനെ വളച്ച്കെട്ടി പറഞ്ഞ് പറ്റിച്ചല്ലോ സൂ. പാവം ടിക്കറ്റിന്റെ സങ്കടം മനസ്സിലാക്കിയ ഭാവനയ്ക്ക് അഭിനന്ദനം. :-)
സൂ, എന്നെ പറ്റിച്ചുകള്ഞ്ഞല്ലെ?
ഇഷ്ടപ്പെട്ട് കൂടെ കൊണ്ടു നടന്നിട്ട് കോട്ടും സൂട്ടുമിട്ട ആളിന് വിറ്റ ദുഷ്ടാ എന്ന് ശപിച്ചുപോയല്ലൊ.
ശരിക്കും സസ്പെന്‍സ് ത്രില്ലര്‍,അടിപൊളി
ഇനി കറിവേപ്പിലയെയും, ഡിസ്പോസിബിള്‍ പ്ലേറ്റിനെയും കുറിച്ചും കഥകള്‍ എഴുതൂ.
സുന്ദരം...
വ്യത്യസ്തം...
ഈ word verification എന്തിനാ? ഞാനൊരു പുതുമുഖമായോണ്ട് അറിയില്ലാത്തോണ്ടാണേ ചോദിക്കണേ...
ha ha
ലപ്പോ ലദായിരുന്നു അല്ലെ...
Hhmm...
കൊള്ളാം
അയ്യോ പാവം ടിക്കറ്റ്..ഇനിയിപ്പൊ എന്തു ചെയ്യും??
:)
"ഇതൊക്കെ പുതുമയുള്ള രചനയാണെന്നാണോ കരുതിയത്?
എന്തെങ്കിലും കുത്തിക്കുറിച്ച് കോണ്ടു വന്നോളും ആളെ മെനക്കെടുത്താന്‍.
തനി മോശം "
-എന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ അവന് വട്ടാണെന്ന് കരുതിക്കോളണം
(ചുമ്മാ തമാശിച്ചതാണെ)
റെയർ റോസ് :)
ബിന്ദൂ :)
മിർച്ചി :)
അമ്മു :) ബ്ലോഗർ.കോമിൽ ചോദിച്ചിട്ടു പറയാം.
ബാബു :)
ഫസൽ :)
കിടങ്ങൂരാൻ :)
നിക്ക് :)
ഡോൺ :) അങ്ങനെ വട്ടാണെന്നു കരുതുന്നില്ല. ഇതു പുതുമയുള്ള രചനയാണെന്ന് ഞാൻ എവിടേം അവകാശപ്പെട്ടിട്ടും ഇല്ല. അങ്ങനെയൊക്കെ അങ്ങ് എഴുതി ജീവിച്ചുപൊയ്ക്കോട്ടെ ഡോണേ...
സൂ :) കോളേജില്‍ പഠിക്കുന്ന സമയത്തു ട്രെയിന്‍ യാത്രയില്‍ ടിക്കറ്റ് എടുക്കാറുണ്ടായിരുന്നില്ല. ഇതു വായിച്ചപ്പോഴല്ലേ കാര്യം പിടികിട്ടിയത്, പിരിയാനുള്ള വിഷമം ഹി ഹീ..
ഇനി ആരെങ്കിലും അതേപറ്റി ചോദിച്ചാല്‍ പറയാന്‍ ഒരു കാരണവും കിട്ടി.. താങ്ക്സ് :)
അമ്മു :) വേര്‍ഡ് വേരിഫിക്കേഷന് ഇട്ടിരിക്കുന്നത് സ്പാം(അനാവശ്യ) കമന്റുകള്‍ ഒഴിവാക്കാന്‍ വേണ്ടി ആണ്. ചില വിരുതന്മാര് ചുമ്മാ കമന്റ് എഴുതാന്‍ വേണ്ടി മാത്രം കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതി നിറയെ കമന്റുകള്‍ ഇട്ടു കളയും. വേര്‍ഡ് വേരിഫിക്കേഷന് ഉണ്ടാവുമ്പോള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിന് അത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാവും. ചെരിച്ചും മറിച്ചും ഒക്കെ ആയതു കൊണ്ടു അത് മനുഷ്യമസ്തിഷ്കത്തിന് മാത്രമെ കൃത്യമായി മനസ്സിലാവൂ എന്നാണ് വെപ്പ്. കമ്പ്യൂട്ടര്‍ ഒരു സംഭവം തന്നെ എന്നൊക്കെ പറഞ്ഞിട്ടെന്താ.. മനുഷ്യമസ്തിഷ്കത്തിന്റെ അടുത്തെങ്ങും ഇതു വരെ അത് എത്തിയിട്ടില്ലാ ട്ടോ..
സൂ :) സ്പാം കമന്റ് വരും എന്ന് പേടി ഒന്നും ഇല്ലെങ്കില്‍ വേര്‍ഡ് വേരിഫിക്കേഷന് കമന്റ് സെറ്റിങ്ങ്സില്‍ പോയി എടുത്തു കളയാമല്ലോ..
എന്റെ സു ചേച്ചി, ഒരു സംഭവം ആക്കി കളന്നല്ലോ... ഹമ്മോ.... :)
മുനീർ :) നന്ദി. വേർഡ് വെരിഫിക്കേഷൻ ആവശ്യം ഉള്ളതുകൊണ്ടു തന്നെ വെച്ചതാണ്.
തോന്നലുകൾ, അധികം പുകഴ്ത്തല്ലേ. പൊങ്ങിപ്പോയാലോ. ;)
ചിന്തകള്‍ പോകുന്ന ഒരു പോക്ക്!
കൊള്ളാം സൂവേച്ചീ.
:)
ശ്രീ :)
Post a Comment
Subscribe to Post Comments [Atom]
<< Home