എനിക്കു നിന്നെ വേണ്ട
ഉദരത്തിൽ വളരുന്ന കുഞ്ഞിനെ നശിപ്പിക്കാനുള്ള അനുവാദത്തിനായി കോടതിയിൽ പോയ യുവതിയെ ചിലരെങ്കിലും നടുക്കത്തോടെയാവും കണ്ടത്. ‘ഇവൾക്കെന്തിന്റെ കേടാ?’ ‘എന്തൊരു അഹങ്കാരം!’ ‘എന്തൊരു വിഡ്ഡിത്തം’. എന്നൊക്കെ പലരും അഭിപ്രായം പറഞ്ഞിട്ടുമുണ്ടാവും. ഇരുപത്തിയഞ്ച് ആഴ്ച പ്രായമായ ജീവനെ നശിപ്പിക്കാൻ തുനിയുന്നത് വിഡ്ഡിത്തമല്ലേ. അമ്മയ്ക്ക് പ്രശ്നമില്ലാത്തിടത്തോളം ഒരു ഗർഭഛിദ്രം അനുവദിക്കില്ലെന്ന് കോടതി. കുഞ്ഞിനു ആരോഗ്യത്തിന് കേടെന്ന് മാതാപിതാക്കന്മാർ. അവസാനം കോടതി ജയിച്ചു. മുംബൈയിലാണ് സംഭവം. കുഞ്ഞിന്റെ ഹൃദയത്തിനു തകരാറാണെന്ന് കണ്ടെത്തിയതുകൊണ്ട്, അതിനെ നശിപ്പിക്കാൻ അനുവദിക്കണമെന്ന പരാതിയും കൊണ്ട് ചെന്നതാണ് നികേതാ മേത്ത.
കോടതിയുടെ ജയം ശരിയാണോ? അറിയില്ല. കാരണം ഒരു കുഞ്ഞുതന്നെയാണ് ഉദരത്തിൽ ഉള്ളത്. ഒരാളെ കൊല്ലുന്നതുപോലെ തന്നെയുള്ള കുറ്റം. ഞാനൊരാളെ കൊന്നോട്ടേയെന്ന് കോടതിയിൽ പോയി ചോദിച്ചപ്പോൾ കണ്ണും പൂട്ടി കോടതി പറഞ്ഞത് പറ്റില്ല എന്ന്. നീതി നടപ്പാക്കേണ്ടുന്ന കോടതിയ്ക്ക് അങ്ങനെയേ പറയാൻ കഴിയു. അല്ലെങ്കിൽ ഇത്തരം കേസുകൾ കൊണ്ട് കോടതിയുടെ ദിവസങ്ങൾക്ക് തിരക്കേറും എന്നു കോടതിയ്ക്ക് നന്നായറിയാം. പക്ഷെ ആ സ്ത്രീയുടെ കാര്യമോ? അവർക്ക് സമാധാനമായി ഇനി ഇരിക്കാൻ പറ്റുമോ? നല്ല മനസ്സോടെ ഇരുന്ന് നല്ലൊരു കുഞ്ഞിനു ജന്മം നൽകാൻ പറ്റുമോ? വൈകല്യമുള്ളതാവുമോ ജനിക്കുന്നതെന്നോർത്ത് എത്ര വിഷമിക്കേണ്ടിവരും? ആ കുഞ്ഞിനെ ഇപ്പഴേ വെറുത്തു തുടങ്ങുമോ? അതോ വിധിയെന്ന് കണ്ട് മാതൃത്വത്തിന്റെ അഭിമാനത്തിലേക്ക് സന്തോഷപൂർവ്വം നടന്നുപോകുമോ?
1971- ലെ എം.ടി. പി. ആക്റ്റ് പ്രകാരം, ഇരുപത് ആഴ്ച പ്രായമായതിനുശേഷമുള്ള ഗർഭഛിദ്രം അനുവദിക്കില്ലെന്നാണ്. അമ്മയുടെ ആരോഗ്യത്തിനു കുഴപ്പമില്ലാത്തിടത്തോളം. ഇതിൽ അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും ജനിക്കാൻ പോകുന്ന കുഞ്ഞിനാണ് കുഴപ്പമുണ്ടാവാൻ സാദ്ധ്യതയെന്നും കണ്ടെത്തിയിരിക്കുന്നു.
ആണോ പെണ്ണോ എന്ന് ഡോക്ടർ പരിശോധിച്ച് പറയുന്നതുപോലും തെറ്റാണെന്ന് നിയമം ഉണ്ടെന്ന് തോന്നുന്നു. എന്നാലും ആൾക്കാർ അറിയുന്നുണ്ടെങ്കിൽ അത് ആദ്യത്തെ നിയമലംഘനം. പിന്നെ ഡോക്ടറെ സ്വാധീനിച്ച്, നശിപ്പിക്കൽ. അടുത്ത നിയമലംഘനം.
ഇതിന്റെ മറുവശം പക്ഷെ, ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അസുഖമുള്ള ഒരു ജീവിതവും സംരക്ഷിച്ച്, തടങ്കലിലെന്നപോലെ കഴിയേണ്ടുന്ന അമ്മമാരെക്കുറിച്ച്? അത്രയ്ക്കില്ലെങ്കിലും അതിനോളം തന്നെ വേദന അനുഭവിക്കുന്ന അച്ഛന്മാരെക്കുറിച്ച്? അറിയണം. അറിഞ്ഞിട്ടുണ്ടെങ്കിൽ ചിലരെങ്കിലും പറയില്ല നശിപ്പിക്കരുതെന്ന്. കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് തന്നെ. പക്ഷെ, വൈകല്യവുമായി പിറക്കുന്ന കുഞ്ഞുങ്ങളെ ഓർത്ത് വേദനിക്കാത്ത ഒരു ദിവസവും ചില മാതാപിതാക്കന്മാരിൽ ഉണ്ടാവുമെന്നു തോന്നുന്നില്ല. പല തരത്തിലും വൈകല്യങ്ങൾ ഉണ്ട്. മരുന്നു തുടർച്ചയായി കഴിക്കേണ്ടുന്ന അസുഖങ്ങൾ, ഒന്നും പരസഹായമില്ലാതെ ചെയ്യാൻ കഴിയാത്ത വൈകല്യങ്ങൾ. അസുഖങ്ങൾക്ക് മരുന്നുവാങ്ങിക്കഴിക്കാൻ പൈസയുള്ളവർ അതു വാങ്ങിക്കൊടുത്ത് കുഞ്ഞിനെപ്പോറ്റും. അല്ലെങ്കില്‍പ്പിന്നെ കുറേക്കഴിയുമ്പോൾ മരിച്ചോളുമല്ലോ.
വൈകല്യം ഉള്ളവരോ? അതിനെയൊക്കെ അതിജീവിച്ച് വിജയിച്ച് ജീവിതം നയിക്കുന്നവരെക്കുറിച്ച് നമ്മൾ എവിടെയൊക്കെയോ വായിച്ചിട്ടില്ലേ? അതൊക്കെ എത്രയോ കുറവ്. അങ്ങനെയൊന്നുമില്ലാതെ ജീവിക്കുന്നവരും ഉണ്ട്. അച്ഛനും അമ്മയും പിരിഞ്ഞിരിക്കാതെ കൂടെ നടത്തേണ്ടുന്നവർ. അങ്ങനെ ലാളിച്ചും, സ്നേഹിച്ചും ജീവിതാവസാനം വരെ പോറ്റുന്ന പൊന്നുമക്കളുടെ സ്ഥിതി, മാതാപിതാക്കന്മാരുടെ മരണശേഷം എന്താവും? ആരു നോക്കും? അപൂർവ്വം ചിലരിലേക്ക് കരുണയുടെ വെളിച്ചം വീശിയെന്നു വരും. ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും സ്ഥിതിയും വ്യത്യസ്തം തന്നെ. വൈകല്യമുള്ള കുഞ്ഞുങ്ങൾക്ക് ഒന്നുമറിയാൻ ഇടവരുത്തുന്നില്ലെങ്കിലും അച്ഛനുമമ്മയും ഒരുപാട് അനുഭവിക്കേണ്ടിവരുന്നുണ്ട്. സമൂഹത്തിൽനിന്നുപോലും ഒറ്റപ്പെടുന്നുണ്ട്.
എന്നാലും ഒരു കുഞ്ഞിനെ കിട്ടിയിട്ട് നശിപ്പിക്കുവാൻ വേണ്ടി കോടതിയിൽ പോവുക എന്നു പറഞ്ഞാൽ മാതൃത്വത്തിനുവേണ്ടി കേഴുന്ന അനേകം പേരെ അമ്പരപ്പിച്ചുകൊണ്ടുള്ള ഒരു പ്രവർത്തി തന്നെ. എന്റെ, അസുഖമുള്ള കുഞ്ഞിനെ നിങ്ങളു നോക്കുമോന്ന് ചോദിച്ചാൽ അതും കുഴപ്പം തന്നെ. മറ്റുള്ളവരുടെ ഭാഗത്തുനിന്നും നമ്മൾ ചിന്തിക്കേണ്ടിവരുന്നുണ്ടല്ലോ.
എന്തായാലും രണ്ടുവശവും വളരെ നന്നായി അറിയുന്നതുകൊണ്ട് എനിക്ക് വ്യക്തമായ അഭിപ്രായം പറയാനാവുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും മനസ്സ് ചാഞ്ചാടും. ഞാൻ ദൈവത്തിന്റെ പിന്നിലൊളിച്ചിരിക്കുന്നു. എല്ലാം തീരുമാനിക്കേണ്ടത് അവിടെയാണല്ലോ.
എന്നാലും മനസ്സിൽ ഒരു ചോദ്യമുണ്ട്. ആ ജീവൻ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുമോ?
30 Comments:
:(
രാവിലെ കോടതിക്കൊപ്പവും ഉച്ച മുതൽ ആ സ്ത്രീയ്കൊപ്പവും ആണ്.
കുഞ്ഞിനൊപ്പം...
ഇതു വായിച്ചുകഴിഞ്ഞപ്പോള്‍ തേങ്ങ് ഉടക്കാനൊന്നും തോന്നുന്നില്ല.
എനിക്കും പറയാന്‍ കഴിയുന്നില്ല,ഏതാ ശരിയെന്നു്.
അലോചിക്കുമ്പോള്‍ ആ അമ്മയേയും മുഴുവന്‍ കുറ്റപ്പെടുത്താമോ? ഇതു പോലെയുള്ള പല മക്കളെ കാണുമ്പോള്‍, അവരുടെ അമ്മയുടെ കാലം കഴിഞ്ഞാല്‍ എന്താവും സ്ഥിതി എന്നാലോചിക്കാറുണ്ട്.
വാര്‍ത്ത കണ്ട അന്ന് മുതല്‍ വൈകല്യവുമായി ആ കുഞ്ഞു വരണ്ട എന്ന് തന്നെ ആണ് ഞാന്‍ ആഗ്രഹിച്ചത്.ആ അമ്മയുടെ ദുഃഖം പോലെ തന്നെ ആ കുഞ്ഞും അനുഭവിക്കണ്ടേ. ജനിച്ചതിനു ശേഷവും വൈകല്യം ഉണ്ടാകാം. ശരിയായിരിക്കാം. എങ്കിലും അതിനെ നമുക്കു വിധി എന്ന് കേഴാം. ഇതിനെയോ.
ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു ആ അമ്മയുടെ ഹൃദയത്തില്‍ ദുഃഖം എല്ലാം മറന്നു കുഞ്ഞിനോടുള്ള സ്നേഹം മാത്രം നിറയട്ടെ...
ആ കുഞ്ഞും ദൈവാനുഗ്രഹത്താല് എല്ലാ അസുഖവും മാറി ആയുരാരോഗ്യത്തോടെ എല്ലാ വിജയത്തോടെയും ജീവിക്കട്ടെ...
തീരം എന്ന സംഘടനയുടെ കീഴിലുള്ള ബുദ്ധിവികാസം പ്രപിക്കാത്ത കുട്ടികളെ സംരക്ഷിക്കുന്ന ഒരു യൂണിറ്റിലെ അന്തേവാസിയായ ഒരു കുട്ടിയുടെ പിതാവു ഒരു ജനസമ്പര്‍ക്ക പരിപാടിയില്‍ കരഞ്ഞു കൊണ്ടു പറഞ്ഞ ഒരു രംഗം ഓര്‍ക്കുന്നു...
ദൈവത്തോട് തറ്ന്റെപ്രാര്‍ത്ഥന, തന്റെ മകന്‍ തന്നെക്കാള്‍ മുന്നേ മരിക്കട്ടെ...എന്നു മാത്രമാണു, കാരണം താന്‍ ആദ്യം മരിച്ചാല്‍ ആ മകനെ പിന്നെ ആരു സംരക്ഷിക്കുമെന്ന ആവലാതി നിഞ്ഞ മുഖം എന്റെ മനസ്സില്‍ നിന്നും മായുന്നില്ല!
"എന്തായാലും രണ്ടുവശവും വളരെ നന്നായി അറിയുന്നതുകൊണ്ട് എനിക്ക് വ്യക്തമായ അഭിപ്രായം പറയാനാവുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും മനസ്സ് ചാഞ്ചാടും. ഞാൻ ദൈവത്തിന്റെ പിന്നിലൊളിച്ചിരിക്കുന്നു. എല്ലാം തീരുമാനിക്കേണ്ടത് അവിടെയാണല്ലോ." - തീരുമാനം നമുക്കാണ് പാട്!
നിർമ്മല ചേച്ചിയുടെ ഒരു കഥയിലുണ്ട്. അമ്മ ആശുപത്രിയിൽ ജീവച്ഛവമായി കിടക്കുന്നു. യന്ത്രസഹായത്താലാണ് ജീവൻ നിൽക്കുന്നത്. അതെടുത്തുമാറ്റി കട്ടിലൊഴിവാക്കണമെന്ന് ആശുപത്രി അധികൃതർ. അനാവശ്യചിലവെന്ന് ഭാര്യ/അനുജൻ. മകന് തീരുമാനമെടുക്കുവാൻ കഴിയുന്നില്ല. ഒടുവിൽ ദൈവം തന്നെ തീരുമാനമെടുത്തുകൊടുത്തു. അമ്മയെ അങ്ങ് വിളിച്ചു. അല്ലെങ്കിൽ, മകനുവേണ്ടി അമ്മ തീരുമാനമെടുത്തു... (കഥയുടെ ഒരു വികലരൂപമാണേ ഇത്. കഥ തന്നെ വായിക്കണം, എനിക്കേറെ ഇഷ്ടമായ ഒന്നായിരുന്നു ഈ കഥ.)
--
ചേച്ചി, ആരോഗ്യപ്രശ്നം ഉണ്ടായേക്കാന്‍ സാധ്യത ഉണ്ടെന്ന് ഭയന്ന് ആ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചതു.. സത്യത്തില്‍ കോടതി അവരെ തടഞ്ഞത് ശരിയായില്ല എന്നാണെന്റെ അഭിപ്രായം...
കാരണം എന്തുമായിക്കോട്ടെ, അച്ഛനുമമ്മയ്ക്കും താല്പര്യം ഇല്ലെങ്കില്‍ കുട്ടിയെ വേണ്ടാ എന്നു വയ്ക്കുന്നതാണ്‍ നല്ലത് എന്നാണെന്ന്റ്റെ അഭിപ്രായം.. സ്വന്തം അച്ച്ഛനുമമമയും പോലും അര്‍ദ്ധ മനസ്സോടെ സ്വീകരിക്കുന്ന ഒരു ജീവിതം ജീവിക്കാന്‍ ആ കുട്ടിയെ വിളിക്കാതിരിക്കുകയല്ലെ നല്ലത്
"എനിക്കും പറയാന്‍ കഴിയുന്നില്ല,ഏതാ ശരിയെന്നു്."
കോടതിയുടെ തീരുമാനം തന്നെ 20 ആഴ്ച കഴിഞ്ഞുള്ള അബോര്‍ഷനു് ഇന്‍ഡ്യയില്‍ നിയമമില്ലെന്നു പറഞ്ഞായിരുന്നല്ലോ.
നിയമങ്ങളൊക്കെ മനുഷ്യര്‍ക്കു വേണ്ടി മനുഷ്യര്‍ തന്നെ സൃഷ്ടിച്ചതാണല്ലോ. കാലാ കാലങ്ങളില്‍ ഭേദഗതികളില്‍ഊടെ നിയമങ്ങള്‍ മാറിയില്ലെങ്കില്‍ കോടതിയുടെ പല തീരുമാനങ്ങളും ഇങ്ങനെ ഒക്കെയേ ആകൂ. ഈ ഒറ്റ കേസ്സു കൊണ്ടൊക്കെ, നിയമം എങ്ങനെ ഭേദ ഗതി ചെയ്യാനൊക്കും എന്ന ആരോഗ്യ മന്ത്രി (അമ്പുമണി) യുടെ മറുപടിയും വായിച്ചിരുന്നു.
കുറഞ്ഞതു് ഒരു ലക്ഷം വില വരുന്ന പെയ്സ് മേക്കര്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറ്റാന്‍ എന്താണു പോമ്വഴി എന്ന് കോടതി പറഞ്ഞില്ല.
കാത്തലിക്കു് പള്ളികളും സംഘടനകളും കുട്ടിയെ ദത്തെടുക്കാന്‍ തള്ളു കാണിക്കുമ്പോഴും, മനസ്സാക്ഷി ആ അമ്മയുടെയും, കൈകാലുകള്‍ അനങ്ങി തുടങ്ങിയ ആ കുഞ്ഞിന്‍റെയും(ചിത്രം ടി.വി യില്‍ കണ്ടിരുന്നു) മുന്നില്‍ നിന്നും, ദൈവത്തിന്റെ പിന്നിലൊളിച്ചുമാറുന്നു.:(
I support that Lady. It is a practical situation, not a movie or drama. I know a lady, who is taking care of her daughter for several years. The girl is in bed all the time, can't talk and won't understand what we talk. It is very painful to see your lovening child like that. Again, what will happen after the mother's time is over ? The poor kid will be alone and she can't even suicide.
If you are sure that kid is having "serious" problems, why to invite that kid to this world, which can offer him/her only pain and trouble ? Just to suffer ? Abortion is the best thing that the mother can do to her child in this kind of scenarios.
കോടതിയുടെ വിധി തെളിവുകളിലും എഴുതിയുണ്ടാക്കപ്പെട്ട (പലപ്പോഴും കാലഹരണപ്പെട്ട) നിയമ ങ്ങളിലും നിന്നും വരുന്നതാണ് അമ്മയുടേത് ഉള്ളിൽ നിന്നും. ഇവിടെ അമ്മയുടെ അഭ്യർത്ഥന ആണ് ശരി!.
I support that Lady. It is a practical situation, not a movie or drama. I know a lady, who is taking care of her daughter for several years. The girl is in bed all the time, can't talk and won't understand what we talk. It is very painful to see your lovening child like that. Again, what will happen after the mother's time is over ? The poor kid will be alone and she can't even suicide.
If you are sure that kid is having "serious" problems, why to invite that kid to this world, which can offer him/her only pain and trouble ? Just to suffer ? Abortion is the best thing that the mother can do to her child in this kind of scenarios.
ഏതാ ശരി?????
ആരുടെയൊപ്പമാണു നില്‍ക്കേണ്ടതെന്നറിയാതെ കുഴങ്ങിപ്പോവുന്നു...:(
വയറ്റിലെ കുഞ്ഞു് രോഗിയോ, മന്ദബുദ്ധിയോ ആണെന്നു് അറിഞ്ഞാല്‍, അതിനെ പ്രസവിച്ചു് വളര്‍ത്തണമോ വേണ്ടയോ എന്നു് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഗര്‍ഭിണിയുടേതായിരിക്കണം. കുഞ്ഞിന്റെ പിതാവിന്റെ അഭിപ്രായത്തിനു് എത്രമാത്രം വില നല്‍കണം എന്നു് തീരുമാനിക്കേണ്ടതും അവള്‍ തന്നെ. “അവിഹിതബന്ധത്തില്‍” നിന്നും ജനിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തില്‍ കുഞ്ഞിനു് അനാരോഗ്യം ഒന്നും ഇല്ലെങ്കിലും സാമൂഹികവും സാമ്പത്തികവുമായ പരിഗണനകളുടെ പേരില്‍ അബോര്‍ഷനുള്ള അവകാശം സ്ത്രീക്കു് ഉണ്ടാവേണ്ടതാണു്. വിദഗ്ദ്ധോപദേശം നല്‍കാനും, കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ തയ്യാറുള്ള, മക്കളില്ലാത്ത ദമ്പതികളെ തേടിക്കൊടുക്കാനും ഒക്കെയുള്ള ഔദ്യോഗികസ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ വസ്തുതകളിലെ 'pro and contra' ചര്‍ച്ച ചെയ്യാന്‍ അവളെ ആദ്യം അങ്ങോട്ടു് വിടുന്നതും നന്നായിരിക്കും. സമയപരിധി കഴിഞ്ഞതിനാല്‍ അബോര്‍ഷന്‍ അമ്മയ്ക്കുതന്നെ അപകടം ഉണ്ടാക്കുമോ മുതലായ കാര്യങ്ങള്‍ അവള്‍ അറിഞ്ഞിരിക്കണമല്ലോ. എങ്കിലും അന്തിമതീരുമാനം അവളുടേതു് തന്നെ ആയിരിക്കണം എന്നാണു് എന്റെ വ്യക്തമായ അഭിപ്രായം.
അവള്‍ക്കു് ഉപദേശം നല്‍കാന്‍ എളുപ്പമാണു്. പക്ഷേ, രണ്ടു് ജീവിതങ്ങള്‍ മരിക്കാതെ മരിക്കുന്നതു് താങ്ങേണ്ടി വരുമ്പോള്‍ അവളുടെ കൂടെ നില്‍ക്കാന്‍ ആരുമുണ്ടാവില്ല എന്നതാണു് സത്യം. അതു് താങ്ങാനുള്ള കരുത്തു് അവള്‍ക്കുണ്ടോ എന്നു് അവള്‍ക്കുമാത്രമേ അറിയാന്‍ കഴിയൂ. അതുകൊണ്ടു് തീരുമാനത്തിന്റെ autonomy-യും അവളില്‍ തന്നെ ആവണം നിക്ഷിപ്തമായിരിക്കേണ്ടതു്.
(പല രാജ്യങ്ങളിലും ഈ നിയമം നിലവിലുണ്ടു് എന്നതും ഓര്‍ക്കാവുന്നതാണു്.)
20 വര്ഷമായി ഇതുവരെ കിടക്കയില് നിന്നെഴുന്നേടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത, ഒരു വയസ്സിന്റെയോ മറ്റോ ബുദ്ധിയുള്ള കുട്ടിയെ പരിചരിച്ചു കൊണ്ടിരിക്കുന്ന ഒരമ്മയെ അറിയുന്നത് കൊണ്ടു, ഇവിടെ ഞാന് ആ ദമ്പതികളുടെ പക്ഷത്താണ്.
ആധുനിക യുഗത്തിലെ വിദ്യയുള്ള സംസ്‌കാരമുള്ളവനും ഗത കാലത്തെ വിദ്യയില്ലാത്ത സംസ്‌കാരശൂന്യനും തമ്മില്‍ താത്വികമായി ഒരു വ്യത്യാസവും ഇല്ല.
ആധുനികന്‍ തന്റെ കുഞ്ഞിനെ ഗര്‍ഭ പാത്രത്തില്‍ വെച്ച് കൊല്ലുന്നു. അതിനുള്ള സാങ്കേതിക വിദ്യ അവന്‍ നേടിയെടുത്തിരിക്കുന്നു.
അന്ധകാരയുഗത്തിലെ മനുഷ്യനാകട്ടെ പിറന്ന് വീണതിനു ശേഷമാണ് ഈ കൃത്യം നിര്‍വഹിച്ചിരുന്നത്.കാരണം സാങ്കേതിക വിദ്യ അവന് വശമില്ലായിരുന്നു.
സാങ്കേതിക വിദ്യയുള്ള സം്സകാരം കെട്ടവനും,സാങ്കേതിക പരിജ്ഞാനമില്ലാത്ത സം്സ്കാരം കെട്ടവനും എന്നേ പറയാനാകൂ.
ഇവിടെയാണ് നമ്മുടെ വിദ്യ കേവലാഭ്യാസം മാത്രമാണെന്ന് വിവരമുള്ളവര്‍ പറയുന്നത്.
manjiyil പറഞ്ഞതു ഈ പോസ്റ്റ് വായിക്കാതെ ആണെന്ന് കരുതുന്നു.
പ്രസക്തമായ ഒരു ചോദ്യം തന്നെയാണിത്.താങ്കളുടെ ആശയങ്ങള്‍ വളരെയധികം പ്രസക്തം തന്നെ കാരണം , വൈകല്യ്ത്തോടെ ജനിച്ചു വീഴുന്ന കുട്ടി മാതാപിതാക്കള്‍ക്ക് ഒരു ബാധ്യത തന്നെയാവും.പുറത്ത് നിന്ന് നോക്കി കളികാണുന്ന നമുക്ക് ഇവരുടെ ബുദ്ധിമുട്ടുകളുടെ ആഴം മനസ്സിലാക്കാനാവില്ല.
കോടതിക്കും ഇതില്‍ ഏറെ പരിമിതികളുണ്ട്.ഡോക്ടര്‍മാരുറ്ടെ വിദഗ്ദ പാനല്‍ അഭിപ്രായപ്പെട്ടത് ജനിച്ചതിന് ശേഷം മാത്രമേ കുട്ടിയുടെ വൈകല്യത്തെ പറ്റി കൂടുതല്‍ പറയാനാവൂ എന്നാണ് , ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.
എങ്കിലും പ്രസവത്തിന് മുമ്പ് തന്നെ പരിശോധിച്ച് മറ്റേത് പ്രോഡക്ടും പോലെ ഗുണമേന്മ ഉറപ്പു വരുത്തി സ്വീകരിക്കുന്ന കമ്പോള രീതി ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതില്‍ എന്തൊക്കെയോ ചില അനൌചിത്യങ്ങള്‍ ഇല്ലേ എന്ന് എന്റെ ഈ ചെറിയ്യ മനസ്സ് പറയുന്നു.ഇത്തരം സംവിധാനങ്ങള്‍ ഇല്ലാത്ത കാലത്ത് നമ്മള്‍ വിധി എന്ന് സമാധാനിച്ചിരുന്ന അല്ലെങ്കില്‍ ക്ഷമയോടേ കൈകാര്യം ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെ ആയിതീര്‍ന്നതില്‍ എന്താണ് മനസ്സിലാക്കേണ്ടത്.
നമുക്ക് പൂര്‍ണതയില്‍ കുറഞ്ഞ യാതൊന്നും സ്വീകരിക്കാന്‍ വയ്യെന്നോണോ ?
ഓടോ:- ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം കൈകാര്യം ചെയ്ത പോസ്റ്റില്‍
==എന്നാലും മനസ്സിൽ ഒരു ചോദ്യമുണ്ട്. ആ ജീവൻ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുമോ?==
എന്ന പൈങ്കിളി വരികകള്‍ അഭംഗി ഉണ്ടാക്കുന്നു
ജോക്കര്‍ "പൂര്‍ണതയില്‍ കുറഞ്ഞ യാതൊന്നും സ്വീകരിക്കാന്‍ വയ്യെന്നോണോ ?" എന്ന താങ്കളുടെ ചോദ്യത്തിന് ഉള്ള ഉത്തരം അല്ലെ താങ്കളുടെ കമന്റിന്റെ ആദ്യവരി.
കഴിഞ്ഞ ആഴ്ച ആണ് എന്റെ ഒരു സുഹൃത്തിന്റെ ചേച്ചിക്ക് അവരുടെ രണ്ടാമത്തെ (15 ആഴ്ച കഴിഞ്ഞ) കുഞ്ഞിനെ അബോര്റ്റ് ചെയ്യേണ്ടി വന്നത്.(കേരളത്തിലേക്ക് അവര്‍ വന്നു ഇതിനായ്) ഇതിന് സമാനമായ അവസ്ഥ തന്നെ. ആണോ പെണ്ണോ എന്നവര്‍ അന്യോഷിച്ചില്ല. പക്ഷെ ശരിയായ വളര്ച്ച ഇല്ലാത്ത കുഞ്ഞ്. വേണ്ടാന്ന് പറയാനും ആ അമ്മ എന്തുമാത്രം വിഷമിക്കേണ്ടി വന്നു.
ഇത്തരം കേസുകളില്‍ സമൂഹത്തിനു ഒരു ഉത്തരവാദിത്തവും ഇല്ലേ? മനുഷ്യ മനസ്സുകള്‍ തമ്മില്‍ എത്ര പ്രകാശവര്‍ഷങ്ങളുടെ ദൂരം ഉണ്ടെന്നു കാണിച്ചു തരുന്ന മറ്റൊരു ഉദാഹരണം. യഥാര്‍ഥത്തില്‍, കുഞ്ഞിനെ ഞാന്‍ ഒറ്റയ്ക്ക് നോക്കണം എന്ന യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്നല്ലേ ആ സ്ത്രീ ഇതിന് തുനിഞ്ഞത്?
ഈ സംഭവത്തില്‍ നിന്നും ഞാന്‍ പഠിച്ച പാഠം: പുതു സാമൂഹ്യക്രമത്തില്‍പ്പെട്ടു ഞെരിഞ്ഞു അമരുന്നവരെ സഹായിക്കല്‍, അവര്‍ ആരും ആവട്ടെ, നിന്റെ ഉത്തരവാദിത്തം ആണ്, ഔദാര്യം അല്ല. നീ അത് ചെയ്തില്ലെങ്കില്‍ അവര്‍ എന്തു കടുംകൈ ചെയ്യാനും മടിക്കില്ല. അതാകട്ടെ നീ ഉള്‍പ്പെട്ട സമൂഹത്തിന്റെ സര്‍വ്വ നാശത്തിന്റെ തുടക്കമാണ്.
ഒരു പരിധിയില്‍ കവിഞ്ഞുള്ള വൈകല്ല്യങ്ങള്‍ ഉണ്ടാവും എന്ന് ഉറപ്പുള്ളതാണെങ്കില്‍ ആ ജീവന്‍ ഭൂമിയില്‍ ബുദ്ധിമുട്ടുകള്‍ സ്വയം അനുഭവിച്ചും മറ്റുള്ളവരുടെ മനസ്സുകളെ വേദനിപ്പിച്ചും ജീവിതത്തെ ദുരിതത്തിലാക്കിയും വളരാതിരിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു. ആ ജീവന്‍ നശിക്കുന്നതിന്റെ അല്ലെങ്കില്‍ നശിപ്പിക്കുന്നതിന്റെ പാപം, ആ ജീവന്‍ ഭൂമിയില്‍ അവതരിച്ചാല്‍ ഉണ്ടാകാവുന്ന ദുരിതങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചതിന്റെ പുണ്യവുമായി നിര്‍വ്വീര്യമായിക്കൊള്ളും എന്ന് തോന്നുന്നു.
വൈകാരികമായി ആ കുഞ്ഞ് ജീവന്‍ എന്ന രീതിയില്‍ ചിന്തിച്ചാല്‍ ഒരിക്കലും ആ ജീവന്‍ പൊലിയാന്‍ തോന്നുകയില്ല.
ആ ദമ്പതികള്‍ കോടതിയെ സമീപിച്ചതാണ് അനൗചിത്യം. അവരുടെ തീരുമാനം പബ്ലിസിറ്റിയില്ലാതെ നടപ്പിലാക്കാനും വഴിയൊക്കെയുണ്ടായിരുന്നു എന്ന് തോന്നുന്നു.
vaikallyavumayi oru kunju pirakkathirikkukayanu nallathennanu ente abhiprayam.. manda budhi aaya oru kunjineyum kondu vishamikkunna oru matha pithakkale enikkariyam.. avarude kalam kazhinjal aa kunjine aaranu ullathu ennu palappozhum sankadam parayunnathu njaan kettittundu..athu kondu thanne aa kunjinte bhaviye pati orkkumpol angane oru kutti ilathirikkunnathu thanne nallathu..
വൈകല്യമുള്ള കുഞ്ഞുങ്ങളെ അറിഞ്ഞു കൊണ്ട് ജനിപ്പിക്കുന്നതിനെക്കാൾ നല്ലത് അവരെ ജനിപ്പിക്കാതിരിക്കുന്നതാണ്. കോടതിയെ സമീപിക്കാതെ രഹസ്യമായി അവരതു ചെയ്തിരുന്നെങ്കിൽ സമൂഹം എന്തു ചെയ്യുമായിരുന്നു?
ഇഞ്ചിപ്പെണ്ണേ :) കുഞ്ഞിന്റെ കാര്യം ഇനി എന്താവും എന്നറിയില്ല.
എഴുത്തുകാരി :) കാലം കഴിഞ്ഞവരെ അറിയില്ല. എന്താവും എന്തോ എന്ന് ഞാനും ആലോചിക്കാറുണ്ട്. അമ്മയെപ്പോലെ നോക്കാൻ ആരെങ്കിലും ഉണ്ടെങ്കില്‍പ്പിന്നെ നല്ലതുതന്നെ.
പ്രിയ :) വരണ്ട എന്നാണു പ്രിയയുടെ അഭിപ്രായം അല്ലേ? ശരിയായിരിക്കും.
ദേശാഭിമാനി :) അങ്ങനെ എത്രയോ പേരുണ്ട്.
ഹരീ :) ചില തീരുമാനങ്ങൾ എന്ന കഥ. അതുപോലെ ഈ കുഞ്ഞോ ദൈവമോ തീരുമാനമെടുത്തോട്ടെ.
കിച്ചു, ചിന്നു :) അങ്ങനെയാണല്ലേ അഭിപ്രായം. എന്നാലും ഒരു ജീവനല്ലേ അത്.
ശാലിനീ :)
വേണുവേട്ടാ :) എന്തൊക്കെ നിയമമുണ്ടായാലും അവസാനം ദൈവം തീരുമാനം എടുക്കും. അല്ലെങ്കില്‍പ്പിന്നെ അവർ കോടതിയിൽ പോകരുതായിരുന്നു. പോയതിന്റെ അർത്ഥം ഏതെങ്കിലും ഡോക്ടർ നിയമം പറഞ്ഞിരിക്കുമെന്നു തന്നെ.
ആഷ്‌ലി :) എന്നാലും ജനിച്ചതിനുശേഷം എല്ലാം ശരിയാവുമായിരിക്കും എന്നൊരു പ്രതീക്ഷയിലെങ്കിലും അവർക്ക് കുട്ടിയെ സ്വീകരിക്കാം അല്ലേ? എന്തൊക്കെപ്പറഞ്ഞാലും തീരുമാനം അവർ തന്നെ എടുക്കണം.
നന്ദുവേട്ടാ :) ശരിയായിരിക്കും. ആ അമ്മ അങ്ങനെ അഭ്യർത്ഥിച്ചിരിക്കുമോ! അതോ നിർബന്ധത്തിനു വഴങ്ങിയിരിക്കുമോ? അറിയില്ല.
അരീക്കോടൻ :)
റെയർ റോസ് :)
ബാബു :) തീരുമാനം മാതാപിതാക്കന്മാരുടേത് തന്നെ ആയിരിക്കണം കാരണം, ജനിച്ചുകഴിഞ്ഞാൽ വിഷമം ആണെങ്കിൽ അതനുഭവിക്കേണ്ടത് അവരല്ലേ. പുറമെയുള്ളവർക്ക് അഭിപ്രായം പറയാനേ കഴിയൂ.
കുതിരവട്ടൻ :) ഉറപ്പിച്ചു. അല്ലേ?
മഞ്ഞിയിൽ :) ഇവിടെ വിദ്യാഭ്യാസം ഉള്ളതുകൊണ്ടാണല്ലോ ലോകം മുഴുവൻ ഇതറിഞ്ഞത്. അല്ലെങ്കിൽ കോടതിയിൽ പോകാതെ തന്നെ ഒക്കെ തീരുമാനിക്കുമായിരുന്നു.
മുനീർ :) അവർക്കറിയാം ഒറ്റയ്ക്കു നോക്കണമെന്ന്. ഒറ്റയ്ക്കു നേരിടേണ്ടിവരുമെന്ന്. സഹതാപവും സഹായവും ഒക്കെ കുറച്ചുകാലത്തേക്കേ ഉണ്ടാവൂ എന്ന്. അവർക്ക് താനുൾപ്പെടുന്ന സമൂഹത്തെ നന്നായറിയാം.
സൂര്യോദയം :) അമ്മയ്ക്ക് അതൊരു ജീവൻ ആണെന്ന നിലയിൽ ചിന്തിക്കാതിരിക്കാൻ പറ്റുമോ? എനാലും വൈകല്യം ഉണ്ടെന്ന അറിവ് അവർക്കൊരു വേദന തന്നെ. കോടതിയെ സമീപിക്കേണ്ടിവന്നിരിക്കും. പ്രത്യേകിച്ചും ഇത്രയും സമയം ആയ സ്ഥിതിയ്ക്ക്.
കാന്താരിക്കുട്ടീ :) അതൊക്കെ ശരിതന്നെ. എന്നാലും...
മിർച്ചി :) എന്തുചെയ്യാൻ? എത്രയോ പേർ ചെയ്യുന്നുണ്ടാവും.
എന്തൊക്കെയായാലും അതൊരു ജീവനാണ്. പക്ഷെ അവരുടെ ജീവിതമാണ്. വൈകല്യമുള്ള ഒരു കുഞ്ഞിനേയും നോക്കി ജീവിക്കാൻ വിഷമം തന്നെ. ഉറച്ചൊരു തീരുമാനം എടുക്കേണ്ടത് അവരാണ്. ഒരു ജീവൻ നശിപ്പിക്കണോ, ആ ജീവനെക്കാത്താൽ സ്വന്തം ജീവിതം ശരിയാവുമോ എന്ന് ആലോചിക്കേണ്ടത് ആ അമ്മയാണ്.
ഈ നിയമയുദ്ധത്തില്‍ വിജയിച്ചാല്‍ അവരെ പോലുള്ള ഒരുപാടു മാതാപിതാക്കള്‍ക്ക് സഹായമാവും എന്നതായിരുന്നു വിധിയ്ക്ക് മുന്‍പ് അവരുടെ നിലപാട്. കോടതി വിധി വന്നതിന്റെ പിറ്റേന്ന് ആ അമ്മ മാധ്യമങ്ങളോടു പറഞ്ഞു; വരാനിരിയ്ക്കുന്ന കുഞ്ഞാണിനിയെന്റെ പ്രതീക്ഷയും സന്തോഷവും എന്ന്.
അനാരോഗ്യമുള്ള ഒരു കുഞ്ഞ് വരുന്നത് ഒരോ ദിനവും ഓര്‍ക്കുന്നതും പിന്നെ തളര്‍ന്നു കരയുന്നതുമായ ഒരമ്മയുടെ മനസ്സില്‍ എന്നേ പാതി മരിച്ചിരിയ്ക്കുന്നു ആ കുഞ്ഞ്! കൊല്ലാന്‍ കോടതി കയറിയാചിച്ചുവെന്നറിയാന്‍ പോകുന്ന കുഞ്ഞിന്റെ മാനസികാരോഗ്യവും ഇപ്പോള്‍ ചോദ്യമായി മാറിയിരിയ്ക്കുന്നു.
പാതിജീവനാണെങ്കിലും പാതിയേ പിറന്നുള്ളുവെങ്കിലും ജീവനെ ആദരിയ്ക്കണം.
ധ്വനി :) ഇനി ആ കുഞ്ഞ് ജീവിച്ചാൽത്തന്നെ, അതിനു ആരോഗ്യമുണ്ടെങ്കിൽത്തന്നെ, തന്നെ തള്ളിപ്പറഞ്ഞ വീട്ടുകാരെ സ്നേഹിക്കുമോന്ന് കണ്ടുതന്നെ അറിയണം. മാനസികമായ ഒരു അകൽച്ച ഉണ്ടാവും. ആരോഗ്യമില്ലെങ്കിലോ? ആ അമ്മ അതിനെ സ്നേഹിക്കുമോ?
വിവാദം തീര്‍ന്നു: നികിതയുടെ ഗര്‍ഭം അലസി
കുതിരവട്ടൻ, അറിഞ്ഞു. :(
ഗര്‍ഭസ്ഥശിശുക്കളെ ഓരോ സന്ദര്‍ഭത്തിലും നിയമം ഓരോ തരത്തിലാണ് കാണുന്നത്. ഈയിടെ മുംബൈയില്‍ ഗര്‍ഭിണിയെ ബൈക്ക് തട്ടി. ഗര്‍ഭസ്ഥശിശു മരിച്ചു. ജനിക്കാത്ത കുട്ടിയെ ഒരു വ്യക്തിയായി കരുതാന്‍ കഴിയില്ലെന്നും, അതിനാല്‍ അത് ബൈക്ക് അപകടത്തില്‍ മരിച്ചതായി കാണാന്‍ പറ്റില്ലെന്നും നിയമം.
നികിതയും കുഞ്ഞും വിവാദങ്ങളില്‍നിന്ന് രക്ഷപെട്ടല്ലോ.
കോടതിയിൽ പോയ നേരം കൊണ്ട് അവിടെ വല്ല ക്ലിനിക്കിലും പോയിരുന്നേൽ ഉള്ളനേരം കളയാത്hഎ കാര്യം നടത്താമായിരുന്നു...
Post a Comment
Subscribe to Post Comments [Atom]
<< Home