ജീവിതം അടുക്കളയാണ്
പലപല കോണുകളിൽ നിറച്ചുവച്ചിരിക്കുന്നുണ്ട്,
വർണ്ണമുള്ള സ്വപ്നങ്ങളുടെ പലചരക്കുവസ്തുക്കൾ.
അളവുപാത്രങ്ങൾ,
കൂടിയും കുറഞ്ഞും പോകാതെ വീതിക്കുന്ന
സ്നേഹത്തിന്റെ കണക്കറിയിക്കുന്നുണ്ട്.
മോഹപ്പാത്രങ്ങൾ കലമ്പൽ കൂട്ടുന്നുണ്ട്.
അവഗണനയുടെ ചെറുനാളങ്ങൾ,
ഇടയ്ക്കെങ്കിലും മനസ്സു പൊള്ളിക്കുന്നുണ്ട്.
വിരഹത്തിന്റെ അഗ്നി പലപ്പോഴും ജ്വലിക്കുന്നുണ്ട്.
അലസത, നല്ല പപ്പടം പോലെ,പൊള്ളച്ചുനിൽക്കുന്നുണ്ട്.
ഹൃദയം, സ്നേഹപ്പായസത്തിന്റെ മണം പിടിച്ചെടുക്കാൻ,
ആവുന്നത്ര ശ്രമിക്കുന്നുണ്ട്.
നിരാശയുടെ കത്തികൾ,
സ്വപ്നങ്ങളെ, അഴകില്ലാത്ത കഷണങ്ങളാക്കുന്നുണ്ട്.
വറചട്ടിയാകുന്ന മനസ്സിൽക്കിടന്ന്, പൊരിയുന്നുണ്ട് കോപക്കടുകുകൾ.
പരിഭവത്തിന്റെ സ്വരത്തിൽ ഇടയ്ക്കു പുറത്തേക്ക് പൊട്ടിത്തെറിച്ചുപോകുന്നുണ്ട്.
അപ്രതീക്ഷസംഭവങ്ങൾ,
കണക്കുകൂട്ടലുകളൊക്കെ അരച്ചും പൊടിച്ചും കളയുന്നുണ്ട്.
നോവിന്റെ മുളകുപൊടി കണ്ണിലെ നിറത്തിൽ കലരുന്നുണ്ട്.
ശുഭാപ്തിവിശ്വാസത്തിന്റെ പങ്ക,
ചീത്ത ചിന്തപ്പുകകളെ പുറത്തുകളയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.
സ്നേഹവും, സന്തോഷവും, സന്താപവും, മോഹവും,സ്വപ്നങ്ങളും
സ്പൂണുകളിൽ തയ്യാറായിരിക്കുന്നുണ്ട്.
സൗഹൃദമെന്ന ഉപ്പ്,
ജീവിതവിഭവത്തിന്റെ യഥാർത്ഥസ്വാദ് നിലനിർത്താൻ ശ്രമിക്കുന്നുണ്ട്.
എരിവും പുളിപ്പും മധുരവും കയ്പ്പും ഒക്കെക്കൂടിച്ചേർന്ന്
സന്തോഷത്തിന്റേയും, സന്താപത്തിന്റേയും,
സ്നേഹത്തിന്റേയും, സൗഹൃദത്തിന്റേയും,
വിരഹത്തിന്റേയും, പരിഭവത്തിന്റേയും,
കഷ്ടത്തിന്റേയും, നഷ്ടത്തിന്റേയും
സ്വപ്നങ്ങളുടേയും, മോഹങ്ങളുടേയും
പാത്രങ്ങൾ നിറഞ്ഞുനിൽക്കുന്ന അടുക്കളയാണ് ജീവിതം.
ഇതൊന്നുമില്ലെങ്കിൽ, തീ പുകയാത്ത,
ഒരു വിഭവവുമില്ലാത്ത, അടുക്കളപോലെ
അശ്രീകരമാവും ജീവിതം.
Labels: മനസ്സിൽ നിന്ന്
12 Comments:
manassil thottu
അപ്പോൾ ഇതൊക്കെതന്നെയാണ് ജീവിതം അല്ലെ!
ഞാന്‍ അമ്മയോട് പരിഭവിച്ചു , അമ്മ പറഞ്ഞു 'എല്ലാരും ഇങ്ങനൊക്കെ തന്നെയാ മോളെ '
കല്യാണി :) രണ്ടാമത്തെ കമന്റ് ഈ പോസ്റ്റിനു ഇട്ടതുതന്നെയാണോ? ;)
ആത്മ ജി :) അല്ലല്ലോ. ജീവിതം ഓരോരുത്തർക്കും ഓരോ തരത്തിലല്ലേ?
നന്നായിട്ടുണ്ട്.
:)
പണ്ട്, ജീവിതം ഒരൂ ചപ്പാത്തി പോലെ എന്നെഴുതിയിരുന്നില്ലേ? അതു ‘രസായി’ വായിച്ചത് മറന്ന്നിട്ടില്ല, അതുപോലെ ഇതും നല്ല “സാമ്പാറായിരിയ്ക്കുണു”...
:)
ആഹാ !!നല്ല ഭാവന !
മൂര്‍ച്ചയുള്ള വാക്കുകള്‍...
ഇഷ്ടായി...
നന്മകള് നേരുന്നു
ശ്രീ :)
റോസ് ബാസ്റ്റിൻ :)
എസ് വി. :)
പി. ആർ. :) അതോർമ്മിക്കുന്നുണ്ടല്ലേ? ജീവിതം ചപ്പാത്തിയാണ്.
എല്ലാവർക്കും നന്ദി.
ശരിക്കും വേറിട്ടൊരു ആശയം..
നന്നായിരിക്കുന്നു.
ചിന്തിപ്പിക്കുന്ന വരികള്‍.
നന്നായിരിക്കുന്നു സു. ഇഷ്ടമായി
സ്മിത :)
ലക്ഷ്മി :)
നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home