കണ്ണാടി
മുഖം മനസ്സിന്റെ കണ്ണാടിയാണത്രേ. വിഷമങ്ങളും, സന്തോഷവും ഒക്കെ മുഖത്ത് പ്രതിഫലിച്ച് കാണുമത്രേ. ശരിയായിരിക്കും. കണ്ണാടി കാണാത്തവരുണ്ടോ? നോക്കാത്തവരുണ്ടോ? രാവിലെ എണീറ്റാൽ തുടങ്ങും, ചാഞ്ഞും ചെരിഞ്ഞും നോട്ടം. നേരമില്ലാത്തവർ പോലും കണ്ണാടിയിൽ സ്വന്തം രൂപം ഒരുനിമിഷം നോക്കാതെയിരിക്കില്ല. വെള്ളമാണ് ആദ്യത്തെ കണ്ണാടിയെന്നറിയാമോ? വെള്ളത്തിൽ മുഖം നോക്കാറില്ലേ? പണ്ടൊരിക്കൽ, ഒരു ശാസ്ത്രമേളയിൽ, അവിടെ പോയി നോക്കിയാൽ, ലോകത്തിൽവച്ചേറ്റവും ഭീകരരായ മൃഗങ്ങളെക്കാണാം എന്നു പറഞ്ഞപ്പോൾ, ഞങ്ങളെല്ലാം ഓടിക്കൂടിയെത്തിയത് കണ്ണാടിക്കുമുന്നിൽ. ജനൽ, കണ്ണാടി നോക്കിയാൽ താഴെക്കാണുന്നതുപോലിരിക്കും. ;)
പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ കഴിയുന്ന മിനുസമുള്ള പ്രതലമാണ് കണ്ണാടി. ആദ്യമൊക്കെ, നന്നായി മിനുക്കിയെടുത്ത ലോഹക്കഷണങ്ങളായിരുന്നുവത്രേ കണ്ണാടിയായി ഉപയോഗിച്ചിരുന്നത്. ആറന്മുളക്കണ്ണാടി എന്ന പ്രസിദ്ധമായ കണ്ണാടിയും, വാൽക്കണ്ണാടിയും ഇത്തരം ലോഹക്കണ്ണാടിയാണ്. സ്ഫടികക്കണ്ണാടി ആദ്യമായി ഉപയോഗിക്കുന്നത് വെനീസിലാണ്. 1300 - ലാണ് ഇത്തരം കണ്ണാടികൾ എല്ലായിടത്തും എത്തിയത്. (കടപ്പാട് - ബാലവിജ്ഞാനകോശം). വെള്ളി ഉല്പാദനത്തിൽ മിക്കഭാഗവും പോകുന്നത് കണ്ണാടിനിർമ്മാണത്തിനാണത്രേ.
ആറന്മുളക്കണ്ണാടി, പല തരത്തിലും വിലയിലുമുണ്ട്. അതിന്റെ കൂടെ ഒരു പൊടിയും ഉണ്ടാവും, അത് തുടച്ചുമിനുക്കാൻ. സമ്മാനമായി കൊടുക്കാൻ വാങ്ങാം. വീട്ടിൽത്തന്നെ സൂക്ഷിക്കാൻ വാങ്ങുന്നതും നല്ലത് തന്നെ. എനിക്ക് അമ്മ വാങ്ങിത്തന്നതാണ്.
വാൽക്കണ്ണാടി, അഷ്ടമംഗല്യത്തട്ടിൽ ഉണ്ടാവും. ബ്രാഹ്മണയുവതികൾ വിവാഹമണ്ഡപത്തിലിരിക്കുമ്പോൾ, വാൽക്കണ്ണാടി കൈയിൽ പിടിക്കും.
ഇതാണ് പൂജാത്തട്ടിലെ വാൽക്കണ്ണാടി. ഇതിനു ഞാൻ ബോൺസായ് വാൽക്കണ്ണാടി എന്നാണ് പേരിട്ടത്.
കണ്ണാടികൾ പലതരം. ബാഗിൽ വയ്ക്കുന്ന കണ്ണാടി, പേഴ്സിൽ വയ്ക്കുന്ന കണ്ണാടി, ചീപ്പിന്റെ കൂടെയൊരു കണ്ണാടി, കുഞ്ഞുകണ്ണാടി, വലിയ കണ്ണാടി. ആഭരണക്കടകളിലും, വസ്ത്രക്കടകളിലും ഇഷ്ടം പോലെ തരത്തിൽ കണ്ണാടിയുണ്ടാവും. കണ്ണടയ്ക്കും, കണ്ണാടി എന്നു പറയുമെന്ന് തോന്നുന്നു.
യാത്രയ്ക്കിടയിൽ പൈസയെടുക്കാൻ മാത്രമല്ല, മുഖം മിനുക്കാനും പേഴ്സ് തുറക്കാം.
പല്ലു മുഖം നോക്കുന്ന കണ്ണാടി കണ്ടിട്ടുണ്ടോ? അതുതന്നെ. പല്ലുരോഗവിദഗ്ദ്ധന്റെ അടുത്തുള്ളത്. അതില്ലായിരുന്നെങ്കിൽ, നമ്മളും, പല്ലും, ഡോക്ടറും ഒരുമിച്ച് ബുദ്ധിമുട്ടിയേനേ. ;)
ഭൂതക്കണ്ണാടി കണ്ടിട്ടില്ലേ? വലുതായിട്ടു കാണാം അത് വച്ച് നോക്കിയാൽ.
കണ്ണാടി കടന്നുവരുന്ന പാട്ടുകൾ കേൾക്കാത്തവരുണ്ടാകില്ല. “കണ്ണാടി ആദ്യമായെൻ, ബാഹ്യരൂപം സ്വന്തമാക്കി...” “കണ്ണാടിക്കൂടും കൂട്ടി..” തുടങ്ങി എത്രയോ പാട്ടുകൾ.
കണ്ണാടി പഴഞ്ചൊല്ലിലും കടന്നുവരുന്നുണ്ട്. മുഖമയ്യാഞ്ഞാൽ കണ്ണാടി ഉടയ്ക്കരുത് എന്നു കേട്ടിട്ടുണ്ടോ? മുഖം നന്നല്ലെങ്കിൽ കണ്ണാടിയുടെ കുറ്റമല്ല, ഉടച്ചിട്ടു കാര്യമില്ലെന്നർത്ഥം. കണ്ണാടിയിൽ കണ്ട പണം കടത്തിനുതകാ എന്ന പഴഞ്ചൊല്ലും ഓർമ്മിക്കുന്നത് നന്ന്.
കണ്ണാടി വൃത്തിയാക്കാൻ പൗഡറിട്ടു തുടച്ചാൽ മതി.
ഉറുമ്പിനോട് ഞാൻ ചോദിച്ചു, നീ നോക്കുന്ന കണ്ണാടി എനിക്കൊന്ന് കാണിച്ചുതരാമോന്ന്. മറ്റുള്ളവരുടെ മനസ്സു കാണിക്കുന്ന ഒരു കണ്ണാടി തരണമെന്ന് ദൈവത്തോടും പറഞ്ഞു.
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നത് വെറുമൊരു പഴഞ്ചൊല്ലല്ല. യാഥാർത്ഥ്യം മാത്രം. നല്ലൊരു ചങ്ങാതിയാണ് നമ്മുടെ ജീവിതക്കണ്ണാടി. നല്ലതിനെ നല്ലതെന്നും, ചീത്തയെ ചീത്തയെന്നും നമുക്കു നേരെ തെളിച്ചുകാട്ടുന്ന കണ്ണാടി. അങ്ങനെയൊരു കണ്ണാടിയുണ്ടെങ്കിൽ ജീവിതം സുന്ദരം, മനോഹരം.
Life is like the looking glass that hangs upon your wall. It shows you short, if you are short, or tall if you are tall. If you look in it frowning, a frown you"ll see there, too; but if you look with friendly smile, it smiles right back at you - Allen. D. Mack.
Labels: ആറന്മുളക്കണ്ണാടി, കണ്ണാടി, വാൽക്കണ്ണാടി
14 Comments:
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നത് വെറുമൊരു പഴഞ്ചൊല്ലല്ല. യാഥാർത്ഥ്യം മാത്രം. നല്ലൊരു ചങ്ങാതിയാണ് നമ്മുടെ ജീവിതക്കണ്ണാടി. നല്ലതിനെ നല്ലതെന്നും, ചീത്തയെ ചീത്തയെന്നും നമുക്കു നേരെ തെളിച്ചുകാട്ടുന്ന കണ്ണാടി. അങ്ങനെയൊരു കണ്ണാടിയുണ്ടെങ്കിൽ ജീവിതം സുന്ദരം, മനോഹരം.
ശരിയാണ്. അതു തന്നെയാണ് ഏറ്റവും നല്ല കണ്ണാടിയും. പക്ഷേ അത്തരം നല്ല കണ്ണാടി കിട്ടാനാണ് പ്രയാസം.
ചാത്തനേറ്: വാല്‍ക്കണ്ണാടി പൊട്ടിയിരിക്കുവാണോ തിരിച്ചു പിടിച്ച് ഫോട്ടോ എടുത്തൂടെ?
“മുഖമയ്യാഞ്ഞാൽ“ ഏത് നാട്ടിലെ ഭാഷയാ?
ആറന്മുള കണ്ണാടി വാങ്ങിയിട്ട് തന്നെ ബാക്കി കാര്യം..
നാളെ മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് മേരിക്കുട്ടി ലീവാണ്..
അപ്പോള്‍ ഹാപ്പി ക്രിസ്മസ്.
തൂലികാജാലകം :) അതിനാദ്യം സ്വയം ഒരു നല്ല കണ്ണാടിയായി മാറിയാൽ മതി.
കുട്ടിച്ചാത്താ :) ഇതാണ് അതിന്റെ ശരിക്കുള്ള ഭാഗം. പൊട്ടിയിട്ടൊന്നുമില്ല. ഇങ്ങനെയാണുണ്ടാവുക. അതൊരു പഴഞ്ചൊല്ലാണ്.
മേരിക്കുട്ടീ :) എനിക്ക് കേക്ക് ഒന്നുമില്ലേ ക്രിസ്മസ്സിന്? ആശംസകൾ.
കണ്ണാടി പുരാണം ഇഷ്ടപ്പെട്ടു..
ഇത്രയും എഴുതിയിട്ടും, ടി എന്‍ ഗോപകുമാറിന്റെ കണ്ണാടിയെയും പിന്നെ ഈ എന്നെയും ഒഴിവാക്കിയത് കഷ്ടം തന്നെ, സൂ!
;)
കണ്ണാടി പുരാണം ഇഷ്ടമായി....
സ്മിത :)
കണ്ണാടി :) അയ്യോ! മറന്നുപോയി. അടുത്തതവണ എഴുതുമ്പോൾ ചേർക്കാം കേട്ടോ. ;)
ഹരീഷ് :)
http://www.uoral.org/index.php/article/dentistry/2008-12-12/311.html
ഇതെന്താത്?
കുട്ടിച്ചാത്താ :) പല്ലുകണ്ണാടിയുടെ ലിങ്ക് ഇട്ടിരുന്നു. അതുകൊണ്ട് വന്നതാവും.
ആറ്ന്മുള കണ്ണാടിയ്ക്ക് അങ്ങനെ പേരു വരാന്‍ എന്താവോ കാരണം?
പിന്നെ, ഒരു പാട്ടും കൂടി തരാം-കണ്ണാടിക്കയ്യില്‍ കല്യാണം കണ്ടേ..
പി. ആർ. :) അത് ആറന്മുള എന്ന സ്ഥലത്താണ് ഉണ്ടാക്കുന്നത്. അതുകൊണ്ടാവണം അങ്ങനെ പേർ വന്നത്.
ഇങ്ങനെ ഒരു പോസ്റ്റ് നന്നായി സൂവേച്ചീ... വാല്‍ക്കണ്ണാടി ഒരെണ്ണം വീട്ടിലും ഉണ്ട്.
ശ്രീ :)
Post a Comment
Subscribe to Post Comments [Atom]
<< Home