പ്രണയത്തിന്റെ കണ്ണീർ
പ്രണയം
മറവിപോലും ഓർമ്മിച്ചു ചൊല്ലുന്നത്
നമ്മളൊന്നായിരുന്നെന്നാണ്.
എപ്പോഴാണ് വേർതിരിഞ്ഞതെന്ന്
ഓർമ്മ പോലും മറന്നുപോയി.
നീ അകലേയ്ക്ക് നടക്കുമ്പോഴാണ്
അടുപ്പം കനം വെക്കുന്നത്.
അരികിലെ നീയെന്നിൽ ജ്വലിപ്പിക്കുന്നത്
അകൽച്ചയെന്ന നെരിപ്പോടിലെ കനലുകളാണ്.
പിരിഞ്ഞിരിക്കുമ്പോഴാണ് പ്രണയം
അളവുപാത്രങ്ങളിൽ നിറഞ്ഞുനിന്ന്
ചിരിക്കുന്നത്.
കണ്ണീർ
നല്ലൊരു വേലിക്കെട്ടുണ്ട്;
അടച്ചുറപ്പുള്ളൊരു വാതിലുണ്ട്;
എന്നിട്ടും, മുത്തുകൾ പലപ്പോഴും
സമ്മതം പോലും ചോദിക്കാതെ
ഇറങ്ങിയോടിപ്പോകുന്നു.
Labels: എനിക്കു തോന്നിയത്
14 Comments:
നീ അകലേയ്ക്ക് നടക്കുമ്പോഴാണ്
അടുപ്പം കനം വെക്കുന്നത്.
തീര്‍ച്ചയായും സുഹൃത്തേ..
ഈ പ്രണയവും കണ്ണീരും നന്നായിരിക്കുന്നു...
കണ്ണീരിന്റെ കാര്യത്തില്‍ എനിക്കിതേ പോലെ തോന്നിയിട്ടുണ്ട് :)
നല്ലൊരു വേലിക്കെട്ടുണ്ട്;
അടച്ചുറപ്പുള്ളൊരു വാതിലുണ്ട്;
എന്നിട്ടും, മുത്തുകൾ പലപ്പോഴും
സമ്മതം പോലും ചോദിക്കാതെ
ഇറങ്ങിയോടിപ്പോകുന്നു.
ആഹാഹാഹ്!!!
നല്ല ഭാവന..
ആശംസകള്‍...
എനിക്കിഷ്ടമായത് കണ്ണീരാണ്..
അവസാനത്തെ കൂടുതല്‍ നന്നായി
രണ്ടും ഇഷ്ടായി.
പിരിഞ്ഞിരിക്കുമ്പോഴാണ് പ്രണയം
അളവുപാത്രങ്ങളിൽ നിറഞ്ഞുനിന്ന്
ചിരിക്കുന്നത്.
ഉള്ളില്‍ ഒരു നൊമ്പരപ്പൂ വിരിഞ്ഞ പ്രതീതി. നന്നായിരിക്കുന്നു. പഴമ്പാട്ടുകാരന്‍.
മറവിപോലും ഓർമ്മിച്ചു ചൊല്ലുന്നത്
നമ്മളൊന്നായിരുന്നെന്നാണ്.
ithinappuram njaan vaayichilla. ithu thanne dhaaraalam...
aa varikal orupaadishtaayi Su...
പിരിഞ്ഞിരിക്കുമ്പോള്‍ പിന്നെ കണ്ണീര് അനുവാദത്തിന് കാത്തുനില്ക്കുമോ! :-)
പിരിഞ്ഞിരിക്കുമ്പോഴാണ് പ്രണയം
അളവുപാത്രങ്ങളിൽ നിറഞ്ഞുനിന്ന്
ചിരിക്കുന്നത്.
അതിഷ്ടായി
പിരിഞ്ഞിരിക്കുമ്പോഴാണ് പ്രണയം
അളവുപാത്രങ്ങളിൽ നിറഞ്ഞുനിന്ന്
ചിരിക്കുന്നത്.
ശരിയാണെന്നാണ് അനുഭവം പഠിപ്പിച്ചത്.
മറവിപോലും ഓർമ്മിച്ചു ചൊല്ലുന്നത്
നമ്മളൊന്നായിരുന്നെന്നാണ്.
സമ്മതം പോലും ചോദിക്കാതെ പടിയിറങ്ങുന്ന മുത്തുകൾ ഇപ്പോഴും നിന്നെത്തേടിയാണു പോവുന്നത്.
പകൽകിനാവൻ :) നന്ദി.
മയൂര :) തോന്നിയപ്പോൾത്തന്നെ ബ്ലോഗിലിടേണ്ടേ?
ഹരീഷ് :) നല്ല ഭാവനയല്ലേ? നന്ദി.
മേരിക്കുട്ടീ :) പ്രണയം പിടിച്ചില്ല അല്ലേ?
ശ്രീ :)
വല്യമ്മായീ :) നന്ദി.
ശ്രീനു :)
തലശ്ശേരി :) നന്ദി.
പ്രിയ :) അപ്പോ മുഴുവൻ വായിക്കില്ലേ?
ബിന്ദൂ :) എന്നാലും ഇറങ്ങിപ്പോകുമ്പോൾ ഒന്ന് ചോദിച്ചും പറഞ്ഞുമൊക്കെ പോകണ്ടേ.
കുമാരൻ :) നന്ദി.
മുസാഫിർ :) അനുഭവം പഠിപ്പിച്ചെങ്കിൽ അത് കാര്യം തന്നെ.
വിശ്വം ജീ :) തിരക്കിലായിരുന്നോ? വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home