അതാണ് ജീവിതം
മോഹങ്ങളുടെ തിരയടിച്ചുവന്നാണ്
മനസ്സിൽ സ്വപ്നത്തിന്റെ മുത്തുകൾ
വിട്ടുപോകുന്നത്.
മുത്തുകളെടുത്ത് കോർത്തുവരുമ്പോഴേക്കും
വിധിയുടെ കാറ്റുവന്ന്
മുത്തുകൾ ചിന്നിച്ചിതറിക്കും.
സ്വപ്നങ്ങളുടെ കടലിൽനിന്ന്
എത്രയിഴഞ്ഞു കയറാൻ ശ്രമിച്ചാലും
ആഗ്രഹത്തിന്റെ തിര വന്ന്
അതേ കടലിലേക്ക് വലിച്ചിഴയ്ക്കും.
അല്ലെങ്കിലും, നിരാശയുടെ തീരത്ത്
എത്രനേരം കുത്തിയിരുന്നാലാണ്
സാഫല്യത്തിന്റെ കപ്പലൊന്ന്
കാഴ്ചയില്‍പ്പെടുന്നത്!
Labels: എനിക്കു തോന്നിയത്
11 Comments:
നിരാശയുടെ തീരത്ത് വെറുതെ കുത്തിയിരിക്കുന്നതിലും
ഭേദം സ്വപ്നങ്ങളുടെ കടലില്‍ കിടന്ന് കയ്യുകാലുമിട്ടടിക്കുന്നതു തന്നെ :)
എന്തിനാ ഇപ്പോള്‍ സൂജി നിരാശപ്പെടാന്‍ പോയത്!
എന്നും എപ്പോഴും സന്തോഷമായിട്ടിരിക്കൂ..
വളരെ നല്ല കവിത!
വളരെ നല്ല കവിത....എന്റെ നിരാശ?? നങ്ങളൊക്കെയുണ്ട് സു..കൂട്ടിനായി, ശക്തിക്കായി....
സാഫല്യത്തിന്റെ കപ്പല്‍ വരും അടുത്തു തന്നെ :)
ആത്മ :) എനിക്കു തൽക്കാലം ഒരു നിരാശയുമില്ല. സന്തോഷമായിട്ട് ഇരിക്കുന്നു. കവിതയിലേ നിരാശയുള്ളൂ. നന്ദി.
സപ്ന :) വായിക്കാൻ വന്നതിൽ നന്ദി.
വല്യമ്മായീ :) ടൈറ്റാനിക് ആയാൽ മുങ്ങിപ്പോകും. നന്ദി.
നന്നായിരിക്കുന്നു
സാഫല്യത്തിന്റെ കപ്പല്‍ വരുമെന്ന പ്രതീക്ഷയുണ്ടല്ലോ, അതു മതി. :-)
ലക്ഷ്മി :)
ബിന്ദൂ :)
ബ്ലോഗ് രാവിലെ invited ആക്കി :(
കവിത എനിക്ക് ഇഷ്ടായി :))
മേരിക്കുട്ടീ :) അത് ഞാൻ ഓരോ പരീക്ഷണം നടത്തിയതാ. ആത്മാജിയും, വല്യമ്മായീം, മേരിക്കുട്ടീം, ബിന്ദൂം, ലക്ഷ്മീം, വേറെ ഈ ബ്ലോഗ് വായിക്കുന്നവരും ഒക്കെ കാണാതെ ബ്ലോഗ് പൂട്ടിവെച്ചിട്ടെന്താ? എല്ലാരും വായിക്കുന്നതാ സന്തോഷം. മിണ്ടുന്നതും. കവിത എന്നൊന്നും പറയേണ്ട. എന്നാലും എഴുതിയത് ഇഷ്ടമായതിൽ സന്തോഷം.
നന്നായി,ട്ടോ.
വികടശിരോമണി :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home