കാരറ്റ് കുമ്പളങ്ങയോട് പറയാതിരുന്നത്
പാതി മുറിഞ്ഞ് വേദനിച്ച്
വട്ടത്തിലിരിക്കുന്ന കുമ്പളങ്ങ
അരികത്തിരിക്കുന്ന കാരറ്റ്
കുമ്പളങ്ങയോട് പറഞ്ഞത്
“ഇപ്പൊക്കണ്ടാൽ ആകാശം പോലുണ്ട്,
കുരുക്കൾ നക്ഷത്രങ്ങളും.” എന്ന്.
വെറും ആശ്വാസവാക്കുകളെന്ന്
തെറ്റിദ്ധരിക്കുമോന്ന് ഭയന്ന്
കൂടുതലായി പറയാൻ വന്ന വാക്കുകൾ
കാരറ്റ് മനസ്സിലൊളിപ്പിച്ചു.
നിന്റെയടുത്തിരിക്കുമ്പോളാണ്
എനിക്ക് കൂടുതൽ ചുവപ്പെന്ന്,
പ്രണയമാണതിനു കാരണമെന്ന്.
Labels: എനിക്കു തോന്നിയത്
19 Comments:
നല്ല കവിത!
“അഭിനന്ദനങ്ങള്‍”
പച്ചക്കറികളിലും കവിത കണ്ടു തുടങ്ങിയല്ലേ...
:)
good one. all the best.
ഇനി രണ്ടിനേം കാണുമ്പോള്‍ ശ്രദ്ധിച്ച് നോക്കണം, പ്രണയം കാണാന്‍. :-)
കാരറ്റിനു എന്നാലും അത് പറയാമായിരുന്നു...
പച്ചക്കറികളില്‍ പ്രണയം കാണുന്ന ഒരുപക്ഷേ, ആദ്യത്തെ കവയിത്രി..
വേണമെങ്ങില്‍ കവിത അടുക്കളയിലും
~റെമിസ്
കവിത്വമുള്ള കണ്ണുകളിൽ എല്ലാം കവിത
ആത്മാ ജി :)
ശ്രീ :) എല്ലാത്തിലും ജീവനുണ്ട്, പ്രണയമുണ്ട്, കവിതയുണ്ട്.
പ്രയാൺ :) നന്ദി. വായിച്ചതിൽ സന്തോഷമുണ്ട്.
ബിന്ദൂ :) ശ്രദ്ധിച്ച് നോക്കിയിരുന്ന് അവസാനം ചോറിന് സാമ്പാർ ഇല്ലാതാവരുത്.
മേരിക്കുട്ടീ :) കവയിത്രി! തന്നെ തന്നെ.
റെമിസ് :)
പാറുക്കുട്ടീ :)
പോസ്റ്റ് വായിക്കാൻ വന്നതിൽ സന്തോഷം. മിണ്ടീട്ടു പോവാൻ തോന്നിയതിൽ അതിലും സന്തോഷം.
സു :) പ്രണയത്തിന്റെ നിറം വീണ്ടും ചുവപ്പാണെന്ന് തെളിയിച്ചിരിക്കുന്നു !! ഒത്തിരി നാളായി വിചാരിക്കുന്നു ഇവിടം വരെ ഒന്നും വരണമെന്ന്. വൈകിയെത്തിയതിന് മാപ്പ്. എന്നെ മനസ്സിലായോ? സു വിന്റെ പഴയ lo alias brigit alias anu !!! ഇപ്പൊ എനിക്ക് ആ ചിരി കാണാം.
ഇനിയും മനസ്സിലായില്ലെങ്ങില്‍ എന്റെ പേരിന്റെ കൂടെ DB എന്ന് കൂടെ ചെത്ത് വായിക്കൂ..;)
നല്ല കവിത...ഒരു നല്ല മനസ്സിൽ നിന്നുറവയെടുക്കുന്ന നല്ല വാക്കുകൾ...വരികൾ.....
നല്ല കവിത
രാധേ രാധേ :) സന്തോഷം. ഇനി ഇവിടെയൊക്കെ ഉണ്ടാവുമല്ലോ അല്ലേ?
വേറിട്ട ശബ്ദം :) എനിക്കത്ര നല്ല മനസ്സൊന്നും ഇല്ലാട്ടോ. ഇടയ്ക്ക് മഹാമോശം ആവും.
ബോൺസ് :) സ്വാഗതം. നന്ദി.
ഹൊ!
Hayyada, ithu kollaamallo!
ദൈവമേ :)
തൈക്കാടൻ :)
നല്ല ഭാവ ശുദ്ധി സുഖകരമായ ഒരു വായന അനുഭവം
അഭിനന്ദനങ്ങള്‍
പാവപ്പെട്ടവൻ :) വായിച്ചതിൽ നന്ദി.
എല്ലാത്തിലും ജീവനുണ്ട്, പ്രണയമുണ്ട്, കവിതയുണ്ട്
very true:)
വല്യമ്മായീ :)
Post a Comment
Subscribe to Post Comments [Atom]
<< Home