കട്ടൻകാപ്പി
കണ്ണിൽനിന്നെടുക്കുന്ന വെള്ളം
അനുഭവത്തിന്റെ കുഞ്ഞുകുഞ്ഞു കറുപ്പുപൊടികൾ
സ്നേഹത്തിന്റെ ശർക്കരയിട്ട്
കാലത്തിന്റെ അടുപ്പിനു മുകളിൽ
എത്രയൊക്കെ തിളച്ചുയോജിപ്പിച്ചാലും
നീരസത്തിന്റെ അല്പം ചണ്ടിയുണ്ടാവും ബാക്കി
ഓർമ്മയുടെ അരിപ്പയിൽ നിന്ന്
മറവിയുടെ ഗ്ലാസ്സിലേക്ക്
വീഴാതെ നിൽക്കുന്നത്.
Labels: മനസ്സ്
11 Comments:
നീരസത്തിന്റെ അല്പം ചണ്ടിയുണ്ടാവും ബാക്കി
എന്നു പറഞ്ഞില്ലേ, അത് പിന്നെ കളയാനല്ലെ പറ്റൂ. :)
കരുപ്പട്ടികാപ്പിയൊക്കെ ഇട്ട് കുടിച്ചുകൊണ്ട് ജലദോഷവുമായി മല്ല യുദ്ധം ചെയ്യുന്നതിനയിലാണ് സൂജിയുടെ കാപ്പി കണ്ടത്
നല്ല വരികള്‍
കട്ടന്‍ കാപ്പിയെക്കാളും ചേരുന്നത് കട്ടന്‍ ചായയെന്നാ!അതില്‍ കുറച്ച് കൂടുതല്‍ ചണ്ടി കാണും!
:))
എത്ര ശരി!
ചിലപ്പോള്‍ ചിലരെ കാണുമ്പോള്‍ ആ നീരസം മറച്ചു വച്ച് ചിരിക്കേണ്ടി വരും...ഇതും ജീവിതം.
സു എഴുതിയ കട്ടൻ കാപ്പി എന്ന പോസ്റ്റ് അഗ്രിഗേറ്ററിൽ കണ്ടപ്പോൾ കറിവേപ്പിലയിലെ റെസിപ്പി ആണെന്നു കരുതി. ഛേ, കവിതയായിരുന്നു, അല്ലേ? :)
കൊള്ളാം സൂവേച്ചീ...
ഓര്‍മ്മയുടെ അരിപ്പ ഇടയ്ക്കിടയ്ക്ക് കഴുകി വൃത്തിയാക്കണം. :-)
ഈ സൂന്റെയൊരു കാര്യം!
ആത്മേച്ചീ :) ഓർമ്മയുടെ അരിപ്പയുടെ അടിയിൽ കിടക്കും അത്. ജലദോഷം മാറിയോ?
വല്യമ്മായീ :) നന്ദി.
സഗീറേ :) ചായയാവുമ്പോൾ ചണ്ടി കുറേ ഉണ്ടാവുമല്ലോ. ഇതിപ്പോ കുറച്ചേ ഉള്ളൂ നീരസം.
മേരിക്കുട്ടീ :) അത്തരം അഭിനയം എനിക്കു വശമില്ല. അതുകൊണ്ട് ഉള്ളത് ഉള്ളതുപോലെ കാട്ടും.
ഉമേഷ് ജീ :) ഇത് കവിതയെന്നാരു പറഞ്ഞു? കറിവേപ്പിലയിലും സൂര്യഗായത്രിയിലും വിശേഷിച്ചൊന്നും വായിക്കാനുണ്ടാവില്ലെന്ന് ഉമേഷ്ജിയ്ക്ക് ഇനിയും മനസ്സിലായില്ലേ? ഇനി ബ്ലോഗിലേക്കൊക്കെ ക്ലിക്കുമ്പോൾ നോക്കീം കണ്ടും ക്ലിക്കൂ. സമയം പാഴാവരുതല്ലോ. ;)
ശ്രീ :)
ബിന്ദൂ :) അതുവേണ്ടിവരും.
പി. ആർ. :) എന്താദ് കഥ? കാണാനേയില്ലല്ലോ. തിരക്കിലാണോ?
Nice one...
തെന്നാലിരാമൻ :)
Post a Comment
Subscribe to Post Comments [Atom]
<< Home