വിഷു
മിഴികൾ പതുക്കെ തുറന്നൊന്നു നോക്കുമ്പോൾ,
മുന്നിൽത്തെളിയുന്നു വർണ്ണക്കണിക്കൊന്ന.
മണ്ണിന്റെ മണവുമായ് കണിവെള്ളരിക്കയും,
മിന്നുന്നു മുന്നിലായ് സ്വർണ്ണവും വെള്ളിയും,
ചക്കയും മാങ്ങയും, അരിയും പഴങ്ങളും,
നാളികേരത്തിൽ ജ്വലിക്കുന്ന ദീപവും,
കള്ളച്ചിരിയുമായ് കണ്ണനാമുണ്ണിയും,
പുതിയൊരു പുലരിയിൽ സ്വാഗതമോതുന്നു.
ശബ്ദം പൊഴിച്ചും, നിശബ്ദമായും,
പടക്കങ്ങൾ, പൂത്തിരികൾ ചിന്നിച്ചിതറുന്നു.
കൈനീട്ടവും വാങ്ങി കൈകൾ നിറയ്ക്കുമ്പോൾ,
മനസ്സുനിറച്ചു വിഷു വീണ്ടുമുണരുന്നു.
ഇനിയൊരു വിഷുക്കണി കാണും വരേയ്ക്കും,
മനസ്സിലും കണ്ണിലും കാഴ്ചകൾ നിറയ്ക്കുന്നു.
Labels: സന്തോഷം
14 Comments:
വിഷു ആശംസകൾ
(തേങ്ങ പൊട്ടിക്കാതെ ഇവിടെ വയ്ക്കുന്നു. കണിയ്ക്ക് വയ്ക്കാം. )
Happy Vishu!!
കൊള്ളാം സൂവേച്ചീ...
വിഷു ആശംസകള്‍!
ഒരു നല്ല വിഷുവിനായി ആശംസകൾ
സംഭവമൊക്കെ കൊള്ളാം. പക്ഷെ ഈ പടക്കം പൊട്ടിച്ചു കളയുന്ന കാശ് . വിഷു ആഘോഷിക്കാന്‍ പണമില്ലാത്തവര്‍ക്ക് കൊടുത്താല്‍ അതും ഒരു പുണ്യമാവും.
വിഷുദിനാശംസകള്‍
വിഷുദിനാശംസകള്‍.
വിഷുദിനാശംസകള്‍
നല്ല കവിത!
“വിഷുദിനാശംസകള്‍!”
വിഷു ആശംസകൾ....
എന്റെ മനസ്സിലും ഒരു കണിക്കൊന്ന പൂക്കുന്നു.
എല്ലാ ബൂലോഗ സുഹൃത്തുക്കൾക്കും സ്നേഹവും നന്മയും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകൾ!
konnappuu fresh aayi kanatathil santhosham...
"Vishu aashamsakaL"
കുഞ്ഞൻസേ :) നന്ദി. കണിത്തേങ്ങയെടുത്തു.
ഫൈസൽ :)
ശ്രീ :)
കരീം മാഷേ :)
അൽഭുതകുട്ടീ :) അങ്ങനെ നോക്കാൻ തുടങ്ങിയാൽ പലതും പാഴ്ച്ചെലവ് ആയിരിക്കും. അതുകൊണ്ട് മറ്റുള്ളവർക്കു വേണ്ടി ചെയ്യാൻ കഴിയുന്നത് ചെയ്യുക. അത്രേ ഉള്ളൂ.
നിരക്ഷരൻ :)
മാടായി :)
ബിനോയ് :)
ആത്മേച്ചീ :)
രാകേഷ് :)
നരിക്കുന്നൻ :)
പി. ആർ. :)
ആശംസകൾ പറയാനെത്തി, വിഷുക്കണിയുടെ കൂടെ സന്തോഷം തന്ന എല്ലാ കൂട്ടുകാർക്കും നന്ദി.
വിഷു ആശംസകൾ.
Post a Comment
Subscribe to Post Comments [Atom]
<< Home