തിരശ്ശീല
കാഴ്ചയ്ക്കും കണ്ണിനുമിടയിൽനിന്ന്
ഒരു കള്ളി ചിരിക്കുന്നു
തൊങ്ങലും പിടിപ്പിച്ച്
ആടിയാടിച്ചിരിക്കുന്നു.
ഒരു ഹൃദയത്തിനു മുന്നിൽ
അവഗണനയുടെ കട്ടിയുള്ള തിരശ്ശീലയുണ്ട്.
ഒതുക്കാൻ കഴിയുന്നില്ല,
ഒന്നെത്തിനോക്കാനാവുന്നില്ല.
ഹൃദയത്തിന്റെ നിറങ്ങളിലേക്ക്
മിഴിതിരിക്കാതെ, മുഖം തരാതെ
മറഞ്ഞിരിക്കുന്നയാളെക്കുറിച്ച്
എനിക്ക് പറയാൻ
കഴിയാത്തതിന്റെ സങ്കടം!
എനിക്കും നിനക്കുമിടയിൽ
നക്ഷത്രങ്ങൾ തുന്നിപ്പിടിപ്പിച്ച്
ആകാശമെന്നൊരു തിരശ്ശീലയിട്ടത്
എന്തിനാണ് ദൈവമേ!
കുറിപ്പ്:- ഉച്ചയുറക്കത്തിനിടയിൽ കറന്റ് പോയി. വേനൽക്കാലവും ചൂടും സഹിച്ചൂടാ. എണീറ്റിരുന്ന് നോക്കിയപ്പോൾ കർട്ടൻ കണ്ടു. ഒരു വശത്തെ കാഴ്ചകൾ മറയ്ക്കുന്നു. അപ്പോ ആലോചിച്ചപ്പോൾ ഇതൊക്കെത്തോന്നി. സങ്കടം വരുമ്പോഴാണ്, ദൈവം ആകാശത്തിനുമപ്പുറത്തെവിടെയോ, നമുക്ക് കാണാൻ കഴിയാത്തിടത്താണെന്ന് തോന്നുന്നത്. എല്ലാം കൂടെ തോന്നിത്തോന്നി ഇങ്ങനെയൊക്കെയായി. എനിക്കു വേറെ ജോലിയില്ലെങ്കിൽ ഇതൊക്കെസ്സംഭവിക്കുമെന്ന് മനസ്സിലായില്ലേ?
Labels: മനസ്സ്
9 Comments:
സൂജീ,
നമ്മുടെ ഹൃദയവും ചിന്തകളും ഒക്കെ മാഞ്ഞു മാഞ്ഞ് ഒരുനാള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാവില്ലെ? ജ്ഞാനികളൊക്കെ പറയുന്നു. പ്രത്യേകിച്ച് ആത്മാവുപോലും ഇല്ലെന്ന്! എല്ലാം ഒന്നിന്റെ അംശങ്ങളാണത്രെ!
എനിക്ക് പ്രത്യേകം ആഗ്രഹങ്ങളുണ്ട്, എനിക്ക് മാത്രമായി നിന്നെ കാണണം എന്നൊക്കെ നാം ഒരാള്‍
മാത്രമായി നിന്നു ചിന്തിക്കുന്നതുകൊണ്ടാണ് ഈ വിഷമങ്ങളൊക്കെ.
എനിക്ക് നിന്നെ കാണാന്‍ പറ്റുന്നില്ല. പക്ഷെ, തടസ്സങ്ങളില്ലാതെ മറ്റാരെങ്കിലുമൊക്കെ കാണുന്നുണ്ടാകും.. [ആ മറ്റാരും എന്റെ,നിന്റെ(ദൈവത്തിന്റെ) അംശങ്ങലല്ലെ,]അപ്പോള്‍
നാം കണ്ടമാതിരി എന്നു കരുതി അങ്ങു ചുമ്മാ സന്തോഷിച്ചുനോക്കൂ..
തത്വം പറയാനൊക്കെ ആത്മയ്ക്കിഷ്ടമാണ് പക്ഷെ, പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ പ്രയാസപ്പെടുന്നു എന്നുമാത്രം. എഴുതിയത് ഓവര്‍ ആയിപ്പോയെങ്കില്
ക്ഷമിക്കുമല്ലൊ,
:)
കര്ട്ടണ് കാഴ്ചകളെയല്ലേ മറയ്ക്കുന്നുള്ളൂ,പുറത്തെ കാറ്റിന്റെ താളവും കരട്ടണ്ന്റെ അരികിലൂടെ അരിച്ചെത്തുന്ന പൂക്കളുടെ മണവും(അപ്പുറത്ത് തൊഴുത്തല്ലെങ്കില് :)) ആസ്വദിച്ച് കണ്ണടച്ച് കിടന്നാല്‍ പുറത്തുള്ളതൊക്കെ താനെ തെളിഞ്ഞ് വരും :)
ഒരു ഹൃദയത്തിനു മുന്നിൽ
അവഗണനയുടെ കട്ടിയുള്ള തിരശ്ശീലയുണ്ട്.
ഒതുക്കാൻ കഴിയുന്നില്ല,
ഒന്നെത്തിനോക്കാനാവുന്നില്ല.
ഹൃദയത്തിന്റെ നിറങ്ങളിലേക്ക്
മിഴിതിരിക്കാതെ, മുഖം തരാതെ
മറഞ്ഞിരിക്കുന്നയാളെക്കുറിച്ച്
ഇഷ്ടമായി വരികൾ
കറന്റ് പോയത് നന്നായി..
ഇനീം,ഇനീം കറന്റ് ഇങ്ങനെ പോട്ടെ..
അപ്പൊ,നല്ല വരികള്‍ ഇങ്ങനെ വായിക്കാലോ..
(..)
ആത്മേച്ചീ :) എന്നെങ്കിലുമൊരുനാൾ ചിന്തകളും ഹൃദയവും ഒക്കെ മാഞ്ഞുപോകുംന്നു കരുതി ജീവിച്ച്, ഇപ്പോഴേ ചിന്തയ്ക്കും, ഹൃദയത്തിനും ഒഴിവ് കൊടുക്കാൻ പറ്റില്ലല്ലോ. എനിക്ക് നിന്നെ കാണണമെങ്കിൽ നിന്നെത്തന്നെ കാണണ്ടേ? വേറെയാരെങ്കിലും, വേറെയാരെയെങ്കിലും കാണുമെന്ന് കരുതി ആശ്വസിക്കാൻ പറ്റുമോ? ഇനിയിപ്പോ ആത്മേച്ചി പറഞ്ഞ സ്ഥിതിയ്ക്ക് ശ്രമിച്ചുനോക്കാം.
ശ്രീ :)
വല്യമ്മായീ :) ഒക്കെ മനസ്സിനുള്ളിൽ തെളിഞ്ഞുവരും. യഥാർത്ഥമായിട്ടുകൂടെ സംഭവിക്കണമെന്ന അതിമോഹം.
ലക്ഷ്മി :)
സ്മിത :)
വി. കെ. :) ഒന്നും പറയാനില്ലേ?
ഞാനങ്ങനൊന്നും ചെയ്തില്ലാട്ടോ; വെറുതേ ഇല്ലാത്തതു പറയാതെ :)
ദൈവമേ :) ഉള്ളതുതന്നെ. അല്ലെങ്കിൽ എനിക്കു പറയേണ്ടിവരില്ലല്ലോ.
Post a Comment
Subscribe to Post Comments [Atom]
<< Home