ചിഹ്നം
സ്വപ്നങ്ങളേയും മോഹങ്ങളേയും
വിടാതെ പിന്തുടർന്ന്
അല്പവിരാമം.
ആശയങ്ങളേയും ചിന്തകളേയും
പിന്തുടർന്ന് ആശ്ചര്യചിഹ്നം.
പൂർണ്ണവിരാമം, സന്തോഷത്തെ
പിന്തുടർന്നേക്കുമോയെന്ന
ഭീതിയിലാണ്
ജീവിതമെന്ന വാക്കിനെ പിന്തുടരാൻ
ചോദ്യചിഹ്നത്തെ കൊണ്ടുനിർത്തേണ്ടിവരുന്നത്.
Labels: വെറുതേ
4 Comments:
എല്ലാറ്റിനുമൊടുവില്‍ ആറടി മണ്ണില്‍ വീണ്ടുമൊരു പൂര്‍ണ്ണവിരാമം. അല്ലേ?
മനോഹരമായിരിക്കുന്നു ആശയം
സൂ, നന്ദി ചിഹ്നങ്ങള്‍ കൊണ്ടുള്ള തലോടലിന് :)
“മരണമേ!അഹങ്കരിക്കായ്കെ!”ന്നെന്റെ
മകുടിയൂതിയാ സ്മൃതികള്‍ പാടുന്നൂ!
---ഒ.എന്‍.വി, അര്‍ദ്ധവിരാമങ്ങള്‍.
:)
ധനുഷ് :)
മയൂര :)
ശ്രീ :)
ആത്മേച്ചി :)
Post a Comment
Subscribe to Post Comments [Atom]
<< Home