Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, August 05, 2009

വിഭീഷണൻ

"നന്നല്ലസജ്ജനത്തോടു വൈരംവൃഥാ
തന്വംഗിതന്നെക്കൊടുക്ക മടിയാതെ
നഷ്ടമതികളായീടുമമാത്യന്മാ-
രിഷ്ടം പറഞ്ഞുകൊല്ലിക്കുമതോർക്ക നീ
കാലപുരം ഗമിയാതിരിക്കേണ്ടുകിൽ
കാലം വൈകാതെ കൊടുക്ക വൈദേഹിയെ
ദുർബലനായുള്ളവൻ പ്രബലൻ തന്നൊ-
ടുൾപ്പൂവിൽമത്സരം വച്ചു തുടങ്ങിയാൽ
പില്പാടു നാടും നഗരവും സേനയും
തൽ‌പ്രാണനും നശിച്ചീടുമരക്ഷണാൽ
ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിർണ്ണയം.
തന്നുടെ ദുർന്നയം കൊണ്ടുവരുന്നതി-
നിന്നുനാമാളല്ലപോകെന്നു വേർപെട്ടു
ചെന്നുസേവിക്കും പ്രബലനെ ബന്ധുക്ക-
ളന്നേരമോർത്താൽ ഫലമില്ല മന്നവ!
രാമശരമേറ്റു മൃത്യുവരുന്നേര-
മാമയമുള്ളിലെനിക്കുണ്ടതുകൊണ്ടു
നേരേ പറഞ്ഞുതരുന്നതു ഞാനിനി-
ത്താരാർമകളെക്കൊടുക്ക വൈകീടാതെ.
യുദ്ധമേറ്റുള്ള പടയും നശിച്ചുട-
നർത്ഥവുമെല്ലാമൊടുങ്ങിയാൽ മാനസേ
മാനിനിയെക്കൊടുക്കാമെന്നു തോന്നിയാൽ
സ്ഥാനവുമില്ല കൊടുപ്പതിനോർക്ക നീ
മുമ്പിലേയുള്ളിൽ വിചാരിച്ചുകൊള്ളണം
വൻപനോടേറ്റാൽ വരും ഫലമേവനും
ശ്രീരാമനോടു കലഹം തുടങ്ങിയാ-
ലാരും ശരണമില്ലെന്നതറിയണം
പങ്കജനേത്രനെസ്സേവിച്ചുവാഴുന്നു
ശങ്കരനാദികളെന്നതുമോർക്ക നീ
രാക്ഷസരാജ! ജയിക്ക ജയിക്ക നീ
സാക്ഷാൽ മഹേശ്വരനോടു പിണങ്ങൊലാ
കൊണ്ടൽനേർവർണ്ണനു ജാനകീദേവിയെ-
ക്കൊണ്ടുക്കൊടുത്തു സുഖിച്ചു വസിക്ക നീ
സംശയമെന്നിയേ നൽകുക ദേവിയെ
വംശം മുടിച്ചു കളയായ്ക വേണമേ.”


രാവണന്റെ സഹോദരനായ വിഭീഷണൻ, രാവണനോടു പറയുന്നത്, രാമൻ ദൈവത്തിന്റെ അവതാരമാണെന്നും, പല ദുഷ്ടന്മാരെയും നിഗ്രഹിച്ച്, ഇപ്പോൾ ദശരഥപുത്രനായിട്ട് പിറന്നത്, രാവണനെ കൊല്ലുവാൻ വേണ്ടിയിട്ടാണെന്നുമാണ്. വാശിയും വീറും പറഞ്ഞ് യുദ്ധത്തിനൊരുങ്ങിയാൽ, ഇപ്പോൾ കൂടെ നിൽക്കുന്നവരൊന്നും കൂടെയുണ്ടാവില്ലെന്നും വിഭീഷണൻ പറയുന്നു. സീതയെ തട്ടിക്കൊണ്ടുപോന്നത്, മോശം കാര്യമാണെന്നും സീതയെ തിരികെക്കൊണ്ടുക്കൊടുത്ത് മാപ്പ് പറയുന്നതാണ് ഉചിതമെന്നും, യുദ്ധം ചെയ്ത് വംശം ഒടുക്കിക്കളയരുതെന്നും പറയുന്നു. യുദ്ധം ചെയ്ത് ഒക്കെ നശിച്ചിട്ട് പിന്നെ, എന്തെങ്കിലും ചെയ്യാമായിരുന്നു എന്നോർത്തിട്ട് കാര്യമുണ്ടാവില്ലെന്നും വിഭീഷണൻ രാവണനോട് പറയുന്നു. രാമന്റെ ഭാഗം പറയുകയാണെങ്കിൽ വേഗം രാമന്റെ അടുത്തേക്ക് പൊയ്ക്കോ എന്ന് രാവണൻ വിഭീഷണനോട് പറയുന്നുണ്ട്. സഹോദരന്റെ കൂടെ നിൽക്കുന്നതിനുപകരം രാമനോടൊപ്പം വിഭീഷണൻ നിൽക്കാൻ തീരുമാനിക്കുന്നത്, സഹോദരനോടുള്ള അനിഷ്ടം കൊണ്ടോ, രാമനെ പേടിയുള്ളതുകൊണ്ടോ അല്ല. രാവണൻ, സീതയെ കട്ടുകൊണ്ടുവന്ന് ലങ്കയിൽ താമസിപ്പിച്ചത് ഉചിതമായിട്ടുള്ള കാര്യമല്ലെന്നും, നീതിയുടേയും നന്മയുടേയും പക്ഷത്ത് നിൽക്കുന്നതാണ് നല്ലതെന്നും തീരുമാനിക്കുന്നതുകൊണ്ടാണ്. വിഭീഷണനെ ഞാൻ വണങ്ങുന്നു.


(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കടകമാസത്തിൽ)

Labels: , , , , ,

4 Comments:

Blogger ആത്മ/പിയ said...

കര്‍ക്കിടകമാസമായതുകൊണ്ട് സൂവും ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞോ?!:)
വിഭീഷണനെപ്പറ്റി നന്നായെഴുതിയിരിക്കുന്നു..
അഭിനന്ദനങ്ങള്‍!

Wed Aug 05, 09:49:00 pm IST  
Blogger സു | Su said...

ആത്മേച്ചീ :) ഭക്തിയുണ്ട്. മുഴുവനായിട്ട് ഭക്തിമാർഗ്ഗത്തിലേക്കൊന്നും തിരിഞ്ഞിട്ടില്ല. സാധാരണ പാവങ്ങളെപ്പോലെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. ആത്മേച്ചിയ്ക്കൊരുമ്മ.

Thu Aug 06, 09:13:00 am IST  
Blogger ആത്മ/പിയ said...

അയ്യേ! ഇത്ര പരസ്യമായിട്ടോ!
എന്റെ ദൈവമേ!
സൂവില്‍ നിന്നും ഇത്രേം പ്രതീക്ഷിച്ചില്ല ട്ടൊ:)

Thu Aug 06, 06:48:00 pm IST  
Blogger സു | Su said...

ആത്മേച്ചീ :)

Fri Aug 07, 11:57:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home