പനി പനി പനി
ഇടതടവില്ലാതെ മഴ പൊഴിയുമ്പോൾ,
നിറം മാറി, പുഴ നിറഞ്ഞൊഴുകുന്നു.
നിരത്തുകൾ, വീട്ടുമുറ്റങ്ങളുമെല്ലാം,
മഴ ചൊരിഞ്ഞിട്ട് പുഴപോലാകുന്നു.
മഴ വരും മുമ്പേ വന്നു ചേർന്നൊരു പനി
വിട്ടുമാറാതെ നിന്ന് ജനത്തെ വലയ്ക്കുന്നു.
ആശുപത്രികളെല്ലാം നിറഞ്ഞുകവിയുന്നു,
ബാക്കിയുള്ളവർ വീട്ടിൽ ചുരുണ്ടുകിടക്കുന്നു.
കടലാസ്സു തോണി ഒഴുക്കാതെ കൈകൾ
പനിക്ഷീണത്താലയ്യോ തളർന്നുകിടക്കുന്നു.
ഒരു നൂറുതരം പനിയുണ്ടു നാട്ടിൽ,
പനി പിടിച്ചെന്നാൽ കിടപ്പു തന്നെ ഗതി.
മഴ മാറിപ്പോയി പനി ബാക്കിയായി,
പനിയേ നീയൊന്നു വേഗം വഴിമാറിപ്പോകൂ.
Labels: വെറുതേ
8 Comments:
ശരിയാ... ഇത്രയധികം പനികള്‍ ഉണ്ടെന്നറിഞ്ഞത് ഇപ്പഴാണ്
എന്നും കുന്നും പനി തന്നെ അല്ലെ സൂ?
എല്ലായിടത്തും ഇതു തന്നെ സ്ഥിതി.
കലികാലം! കലികാലം!
പനിയാണെങ്കിപ്പിന്നെ കരുപ്പട്ടിക്കാപ്പിയൊക്കെ കുടിച്ച്,
മൂടിപ്പുതച്ച് കിടന്ന് ഉറങ്ങൂ ട്ടൊ,
ശ്രീ :) പനി വളരെയധികം ബുദ്ധിമുട്ടിച്ചു എല്ലാവരേയും. അതും പല തരം പനികൾ.
ആത്മേച്ചീ :) പനിയുണ്ട്. ഭേദമായി വരുന്നു. സാരമില്ല. ഇപ്പോ നാടുമുഴുവൻ പനി അല്ലേ?
പകര്‍ച്ച പനി ആയിരിക്കും അല്ലെ സൂ,
ആത്മയ്ക്കും വീണ്ടും പനി പിടിച്ചു.
ആത്മേച്ചീ :) എനിക്കു സാദാ പനി ആയിരുന്നു. തൽക്കാലം കുറഞ്ഞു. ആത്മേച്ചിക്കു പനി ഭേദമായോ?
പനി ഭേദമായി വരുന്നു.:)
അത് ഇനീം വരും..പോകും..പിന്നേം വരും...
ഞാന്‍ കുറേ പാനഡോള്‍(പനിയുടെ ഗുളിക) വാങ്ങി വച്ചിട്ടുണ്ട്. മിക്കപ്പോഴും സ്വയം ചികിത്സയാണ്
ആത്മേച്ചീ :) ആ ഗുളികയുടെ പേര് പനിഡോൾ എന്നു മാറ്റിയാലോ? സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണൂ.
:)
Post a Comment
Subscribe to Post Comments [Atom]
<< Home